scorecardresearch

University Announcements 07 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 07 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 07 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 07 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ്

സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ/യു.ഐ.ടി./.എച്ച്.ആര്‍.ഡി. കോളേജുകളിലെ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അതാത് മേഖലാ തലത്തില്‍ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. കോളജുകള്‍ (സോണ്‍ അനുസരിച്ച്), സ്ഥലം, വിഷയം, തിയതി എന്ന ക്രമത്തില്‍:

ആലപ്പുഴ: മാര്‍ ഗ്രിഗോറിയോസ് കോളജ് പുന്നപ്ര-എല്ലാ വിഷയങ്ങളും ഒക്‌ടോബര്‍ 11

കൊല്ലം: എസ് എന്‍ കോളേജ്, കൊല്ലം-ബി എസ് സി, ബികോം, ബി സി എ, ബിവോക്, ബി എസ് ഡബ്ല്യു, ബി എം എസ്- 12, ബി എ (എല്ലാ കോഴ്‌സുകളും)-13.

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്, കാര്യവട്ടം കാമ്പസ്- ബി എസ് സി, ബികോം, ബി ബി എ, ബി സി എ, ബിവോക്, ബി എസ് ഡബ്ല്യു, ബി എം എസ്- 14 ബി എ (എല്ലാ കോഴ്‌സുകളും)-15.

വിദ്യാര്‍ത്ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം മുകളില്‍ പറഞ്ഞിരിക്കുന്ന സെന്ററുകളില്‍ രാവിലെ 10മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ സമയം 8 മണി മുതല്‍ 10 മണി വരെ. സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കില്ല. അലോട്ട്‌മെന്റ് സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താല്‍ ഹാജരാകാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സാക്ഷ്യപത്രം നല്‍കി രക്ഷകര്‍ത്താവിനെ അയയ്ക്കാം.

നിലവില്‍ കോളജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി. വാങ്ങുവാന്‍ പാടുള്ളൂ. സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും (Non-creamy Layer Certificate for SEBC Candidates, Community Certificate for SC-ST Candidates, EWS Certificate for EWS Candidates) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം. കോളജും കോഴ്‌സും അലോട്ട്‌ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല.

ഇതുവരെ അഡ്മിഷന്‍ ഫീ അടയ്ക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസിനത്തില്‍ (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്ക് 930 രൂപ, ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1850 രൂപ) അടയ്ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുന്‍പ് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് അടച്ചവര്‍ പ്രസ്തുത പേയ്മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതണം. വിവിധ മേഖലകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

‘കേരള’ വിദൂരവിദ്യാഭ്യാസം നവംബര്‍ 15 വരെ അപേക്ഷിക്കാം

വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഒന്‍പത് ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നവംബര്‍ 15 വരെ നീട്ടി. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നവംബര്‍ 19 വരെ നേരിട്ടോ തപാല്‍ വഴിയോ കാര്യവട്ടത്തു പ്രവര്‍ത്തിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ എത്തിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും മറ്റു വിശദ വിവരങ്ങള്‍ക്കും http://www.ideku.net വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അസൈന്‍മെന്റ് സമര്‍പ്പണം

വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന മൂന്നും നാലും സെമസ്റ്റര്‍ ബിരുദ പ്രോഗ്രാമുകളുടെ (ബി.എ., ബി.എസ്‌സി,. ബി.കോം. – 2020 അഡ്മിഷന്‍) അസൈന്‍മെന്റുകള്‍ ഒക്‌ടോബര്‍ 11, 12 തീയതികളില്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസവിഭാഗത്തില്‍ നേരിട്ടോ തപാല്‍
മുഖാന്തിരമോ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഓണ്‍ലൈന്‍ ക്ലാസ്

വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദ പ്രോഗ്രാമുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒക്‌ടോബര്‍ 11 മുതല്‍ ആരംഭിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷാഫലം

ഓഗസ്റ്റില്‍ നടന്ന ഒന്‍പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ.എല്‍.എല്‍.ബി. സ്‌പെഷ്യല്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബര്‍ 15 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.

ജൂലൈയില്‍ നടത്തിയ രണ്ടും നാലും സെമസ്റ്റര്‍ ബി.പി.എഡ്. (ദ്വിവത്സര കോഴ്‌സ് – 2020 സ്‌കീം) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മാര്‍ച്ചില്‍ നടത്തിയ എം.ഫില്‍. സുവോളജി (2020 – 21 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ് ഡബ്ല്യൂ./എം.എം.സി.ജെ. (അവസാന മേഴ്‌സിചാന്‍സ് – 2010 അഡ്മിഷന്‍ മുതല്‍ 2017 അഡ്മിഷന്‍ വരെ), മേയ് 2022 പരീക്ഷ ഒക്‌ടോബര്‍ 26 ന് ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒക്‌ടോബറില്‍ ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.എഡ്. (2018സ്‌കീം – റെഗുലര്‍/സപ്ലിമെന്ററി, 2015 സ്‌കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017, 2016 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2015, 2014, 2013 അഡ്മിഷന്‍), ഓഗസ്റ്റ് 2022 പരീക്ഷയുടെ ജ്യോഗ്രഫി ആന്‍ഡ് കോംപ്ലിമെന്ററി കമ്പ്യൂട്ടര്‍ സയന്‍സ് (ബി.എസ്‌സി. മാത്തമാറ്റിക്‌സ്, ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ്, ബി.എസ്‌സി. ഫിസിക്‌സ് വിത്ത് മെഷീന്‍ ലേണിങ് എന്നിവയുടെ കോംപ്ലിമെന്ററി) കോഴ്‌സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാത്രം ഒക്‌ടോബര്‍ 26 മുതല്‍ അതാത് കോളജില്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്‍ഡ് ബയോടെക്‌നോളജി (കോംപ്ലിമെന്ററി ബയോകെമിസ്ട്രി) പ്രാക്ടിക്കല്‍ പരീക്ഷ ഒക്‌ടോ ബര്‍ 11 മുതലും ബി.എസ്‌സി. ബയോകെമിസ്ട്രി ആന്‍ഡ്് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (കോര്‍ – ബയോകെമിസ്ട്രി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്‌ടോബര്‍ 10 മുതലും ബി.വോക്. സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്‌ടോബര്‍ 10 മുതലും അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്.ഡബ്ല്യൂ. (315) (റെഗുലര്‍ – 2021 അഡ്മിഷന്‍) പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ ഒക്‌ടോബര്‍ 15 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ.സി.ബി.സി.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി 2022 ഒക്‌ടോബര്‍ 10 മുതല്‍ 18 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ബി.എ. റീവാല്യുവേഷന്‍ സെക്ഷൻ ഇ.ജെ.5ൽ ഹാജരാകണം.

2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.ബി.എ./ബി.സി.എ./ബി. എ./ബി.എസ്‌സി./ബി.കോം./ബി.പി.എ./ബി.എസ്.ഡബ്ല്യൂ./ബി.വോക്./ബി.എം.എസ്. കരിയര്‍ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫൊട്ടോ പതിച്ച ഐ.ഡി.കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി ഇ.ജെ.3 സെക്ഷനില്‍ ഒക്‌ടോബര്‍ 10 മുതല്‍ 17 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകണം.

പരീക്ഷാ ഫീസ്

വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2019അഡ്മിഷന്‍), നവംബര്‍ 2022 പരീക്ഷകള്‍ക്ക് പിഴകൂടാതെ ഒക്‌ടോബര്‍ 17 വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ 22 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ യഥാക്രമം നവംബര്‍ 28, ഡിസംബര്‍ 16 എന്നീ തീയതികളില്‍ ആരംഭിക്കും.

പ്രവേശന ഫലം

സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആറ് കോളജുകളിലെ എം.എസ്.ഡബ്ല്യൂ, എം.എസ്.ഡബ്ല്യൂ. (ഡി.എം.), എം.എ.എച്ച്.ആര്‍.എം. കോഴ്‌സുകളിലേക്കുളള അഡ്മിഷനുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 18 ന് നടന്ന പൊതുപ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ പരീക്ഷയില്‍ പങ്കെടുത്ത, ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള വിദ്യാര്‍ത്ഥികള്‍ ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവ യ്ക്കായി പ്രോസ്‌പെക്ടസില്‍ (2022) ഉള്‍പ്പെടുത്തിയിട്ടുളള കോളേജുകളിലേക്ക് അവരവരുടെ താല്‍പ്പര്യമനുസരിച്ച് പ്രത്യേകമായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് പ്രസ്തുത കോളജുകളെ സമീപിക്കാം.

അദാലത്ത്

വിവിധ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ഡിഗ്രി/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പോരായ്മകളുളള അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയിന്‍മേലുളള അപാകതകള്‍ പരിഹരിച്ച് എത്രയും പെട്ടെന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് വേണ്ടിയുളള അദാലത്ത് ഒക്‌ടോബര്‍ 13, 14, 15 തീയതികളില്‍, പാളയം ക്യാമ്പസിലെ സെനറ്റ്ഹാളില്‍ നടത്തും. അദാലത്തില്‍ പങ്കെടുക്കാനുളള അറിയിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ രേഖകള്‍ സഹിതം അവരവര്‍ക്ക് നല്‍കിയിരിക്കുന്ന സമയക്രമത്തില്‍ പങ്കെടുക്കണം.

എസ് ടി സീറ്റ് ഒഴിവ്

ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇവല്യൂഷനറി ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയില്‍ എം.എസ്‌സി. ഇന്റഗ്രേറ്റീവ് ബയോളജി (സുവോളജി), സോഷ്യോളജി പഠനഗവേഷവ കുപ്പില്‍ എം.എ.സോഷ്യോളജി എന്നീ പ്രോഗ്രാമുകളുടെ 2022 -24 ബാച്ച് അഡ്മിഷന് എസ്.ടി.
സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഒക്‌ടോബര്‍ 10 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

സ്‌പോട്ട് അഡ്മിഷന്‍

കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗത്തില്‍ എ ഐ സി ടി ഇ അംഗീകാരമുള്ള എം.ടെക്. കമ്പ്യൂട്ടര്‍ സയന്‍സില്‍ (ഡിജിറ്റല്‍ ഇമേജ് പ്രോസസിംഗ് സ്‌പെഷ്യലൈസേഷന്‍) ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുളളവര്‍ ഒക്‌ടോബര്‍ 10 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കാര്യവട്ടം ക്യാമ്പസിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ നടത്തുന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 8137806393

MG University Announcements: എം ജി സര്‍വകലാശാല

പരീക്ഷ മാറ്റി

ഒക്ടോബര്‍ 12 ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.എഡ്. (2020 അഡ്മിഷന്‍ റഗുലര്‍ / 2019 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷ ഒക്ടോബര്‍ 17 ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ബി.എസ്.സി എം.എല്‍.ടി ഒന്നാം വര്‍ഷം മുതല്‍ നാലാം വര്‍ഷം വരെയുള്ള (2014 അഡ്മിഷന്‍ മുതല്‍ സപ്ലിമെന്ററി / 2008 2013 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് പിഴയില്ലാതെ ഒക്ടോബര്‍ 26 വരെയും പിഴയോടു കൂടി 27 നും സൂപ്പര്‍ഫൈനോടു കൂടി 28 നും അപേക്ഷ നല്‍കാം. ഫീസ് സംബന്ധിച്ച വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

വൈവ വോസി

ഓഗസ്റ്റില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ബിരുദ പരീക്ഷയുടെ സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ക്കുള്ള വൈവ വോസി പരീക്ഷകള്‍ ഒക്ടോബര്‍ 14 ന് കോട്ടയം ഗിരിദീപം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ലേണിംഗില്‍ വച്ച നടക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

ഓഗസ്റ്റില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബി.വോക് ലേജിസ്റ്റിക് മാനേജ്മെന്റ് (2021 അഡ്മിഷന്‍ റഗുലര്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഒക്ടോബര്‍ 10 മുതല്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

ജനുവരിയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ബയോടെക്നോളജി (സി.എസ്.സ്), എം.എസ്.സി മാത്തമാറ്റിക്സ് (2020 അഡ്മിഷന്‍ റഗുലര്‍ / സപ്ലിമെന്ററി), എം.എസ്.സി കെമിസ്ട്രി(2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ റീ അപ്പിയറന്‍സ്) , രണ്ടാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി (2020 അഡ്മിഷന്‍ റഗുലര്‍ / 2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

2022 ജനുവരിയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം.എ. പ്രി ആന്റ് ഇലക്ട്രോണിക് ജേണലിസം (സി.എസ്.എസ്. 2020 അഡ്മിഷന്‍ റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

വിദൂരവിദ്യാഭ്യാസ വിഭാഗം ബിരുദ-പി.ജി. കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

വിദൂരവിദ്യാഭ്യാസ വിഭാഗം 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ-പി.ജി. കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അഫ്സലുല്‍ ഉലമ, സോഷ്യോളജി, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ബി.ബി.എ., ബി.കോം. എന്നീ ബിരുദ കോഴ്സുകള്‍ക്കും അറബിക്, സോഷ്യോളജി, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം., എം.എസ് സി. മാത്തമറ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

പിഴയില്ലാതെ 31 വരെയും 100 രൂപ പിഴയോടെ നവംബര്‍ 5 വരെയും 500 രൂപ പിഴയോടെ നവംബര്‍ 15 വരെയും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 5 ദിവസത്തിനകം അപേക്ഷയുടെ പകര്‍പ്പ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്സൈറ്റില്‍. ഫോണ്‍ 0494 2407356, 2400288, 2660600.

കെമിസ്ട്രി പി എച്ച് ഡി പ്രവേശനം

കെമിസ്ട്രി പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ സര്‍വകലാശാലാ പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം 12-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പഠനവിഭാഗത്തില്‍ ഹാജരാകണം. പി.ആര്‍.

പി എച്ച് ഡി രണ്ടാംഘട്ട പ്രവേശനം

2022 വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ഷോര്‍ട്ട് ലിസ്റ്റിലും അഡീഷണല്‍ ഷോര്‍ട്ട് ലിസ്റ്റിലും ഉള്‍പ്പെട്ട് യോഗ്യരായവര്‍ 10-നും 19-നുമിടയില്‍ താല്‍പര്യമുള്ള റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ്/സെന്ററുകളില്‍ വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം. അതത് ഡിപ്പാര്‍ട്ട്മെന്റ്/സെന്ററുകള്‍ രണ്ടാം ഘട്ട ഷെഡ്യൂള്‍ അനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ നവംബര്‍ 25-നുള്ളില്‍ പ്രവേശനം നേടണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍.

ഹോര്‍ട്ടികള്‍ച്ചര്‍ കോഴ്സ് സീറ്റ് ഒഴിവ്

ലൈഫ്ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ആരംഭിക്കുന്ന ഹോര്‍ട്ടികള്‍ച്ചര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. 6000 രൂപയാണ് കോഴ്സ് ഫീസ്. ഫോണ്‍ 9846149276, 8547684683.

ബി എഡ് വെയ്റ്റിങ് ലിസ്റ്റ്

2022-23 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി (കൊമേഴ്സ് ഒഴികെയുള്ള വിഷയങ്ങളില്‍) അതാത് കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ വെയ്റ്റിങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ്സ് ലോഗിന്‍ വഴി റാങ്ക്നില പരിശോധിക്കാം. 10 മുതല്‍ മെറിറ്റടിസ്ഥാനത്തില്‍ കോളേജുകള്‍ നേരിട്ട് പ്രവേശനം നടത്തും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യവും ലഭ്യമാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്ട്രേഷന്‍ ചെയ്തവരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. കൊമേഴ്സ് ഓപ്ഷന് രജിസ്ട്രേഷന് 10-ന് രാവിലെ 10 മണി വരെ സൗകര്യമുണ്ടായിരിക്കും.

എം ബി എ സീറ്റൊഴിവ്

2022-23 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാനവസരം. താല്‍പര്യമുള്ളവര്‍ക്ക് ലേറ്റ് ഫീയോടുകൂടി 25-ന് വൈകീട്ട് 3 മണിക്കു മുമ്പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കെമാറ്റ്, സിമാറ്റ്, കാറ്റ് യോഗ്യതകളില്ലാത്തവര്‍ക്കും അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്തവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കോളേജ്/സെന്ററുകളുമായി ബന്ധപ്പെടുക.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ ബി.എസ് സി. നഴ്സിങ് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി ഏപ്രില്‍ 2021 പരീക്ഷ ഈ മാസം 27-നും സപ്തംബര്‍ 2021 പരീക്ഷ നവംബര്‍ രണ്ടിനും തുടങ്ങും.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ആറാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 26 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ്-19 സ്പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു. ബി.എസ് സി., ബി.സി.എ. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 13-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്സയന്‍സ് ആന്റ് ടെക്നോളജി ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.ടി.എഫ്.പി., ബി.എ. എ.എഫ്.യു., ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ എം ഫില്‍ ആന്ത്രോപോളജി (റെഗുലര്‍ 2019 അഡ്മിഷന്‍ / സപ്പ്‌ളിമെന്ററി ) ജൂണ്‍ 2020 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

ഹാള്‍ടിക്കറ്റ്

സര്‍വകലശാലാ പഠനവകുപ്പുകളില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ പി.ജി. (സി ബി സി എസ് എസ്- റഗുലര്‍ 2020 സിലബസ്) മേയ് 2022 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

ബയോടെക്‌നോളജി, മൈക്രോബയോളജി പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ എം എസ് സി ബയോടെക്‌നോളജി സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഒക്ടോബര്‍ 20 ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷ

നാലാം സെമസ്റ്റര്‍ ബി. എസ് സി. ബോട്ടണി (റെഗുലര്‍/ സപ്ലിമെന്ററി) ഏപ്രില്‍ 2022 പ്രായോഗിക പരീക്ഷകള്‍ ഒക്‌ടോബര്‍ 10 മുതല്‍ 18 വരെ അതതു കോളജുകളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പരീക്ഷാര്‍ഥികളുടെ ശ്രദ്ധയ്ക്ക്

ഒക്‌ടോബര്‍ 10ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബിരുദ (റെഗുലര്‍), നവംബര്‍ 2021 പരീക്ഷാര്‍ഥികള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ടൈംടേബിള്‍ ശ്രദ്ധിക്കേണ്ടതാണ്. ഹോള്‍ടിക്കറ്റില്‍ പരീക്ഷാതീയതി നല്‍കുന്നതല്ല.

ഹാള്‍ടിക്കറ്റ്

രണ്ടാം സെമസ്റ്റര്‍ ബി. എ. എല്‍എല്‍. ബി. (റെഗുലര്‍/ സപ്ലിമെന്ററി), മേയ് 2022 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓഫ് ലൈനായി അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് പഠനവകുപ്പില്‍ നിന്നും ഹോള്‍ടിക്കറ്റ് കൈപ്പറ്റാം. ഹോള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ 04972715246 എന്ന നംബറില്‍ ബന്ധപ്പെടുക.

സംസ്‌കൃത സര്‍വകലാശാല പരീക്ഷ മാറ്റി

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ഒക്ടോബര്‍ 20, 26 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റര്‍ ബി. എ. പരീക്ഷകള്‍ യാഥാക്രമം ഒക്ടോബര്‍ 27, 31 തീയതികളിലേക്ക് മാറ്റി.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 07 october 2022