University Announcements 07 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 07 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, ie malayalam

University Announcements 07 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ബിരുദ പ്രവേശനം 2021 2ിറ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. കോളേജ് പ്രവേശനം ഒക്‌ടോബര്‍ 08 മുതല്‍ 12 വരെ

കേരള സര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനായുളള 2ിറ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക. നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് ഹയര്‍ ഓപ്ഷനില്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍ പ്രൊഫൈലില്‍ നിന്നും അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ഒക്ടോബര്‍ 8 മുതല്‍ 12 വരെയാണ് അഡ്മിഷന്‍ എടുക്കേണ്ടത്. കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയില്‍ നല്‍കിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനല്‍ സഹിതം കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ നിശ്ചിതതീയതിയിലോ സമയത്തോ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ അതതു കോളേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്.

നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് ഹയര്‍ ഓപ്ഷനില്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍, നിലവില്‍ അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടതാണ്. അവര്‍ക്ക്, മുന്‍പ് എടുത്ത ഓപ്ഷനില്‍ തുടരാന്‍ സാധിക്കുന്നതല്ല. ഒക്ടോബര്‍ 12 ന് മുന്‍പ് പുതിയ അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് ക്യാന്‍സല്‍ ആകുന്നതും അലോട്ട്‌മെന്റ് നടപടിയില്‍ നിന്നും പുറത്താകുന്നതുമാണെന്ന കാര്യം ശ്രദ്ധിക്കുക.

പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും Permanent Admission എടുക്കേണ്ടതാണ്. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ (including T.C.) കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. Permanent അഡ്മിഷന്‍ എടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ നേരിട്ട് കോളേജില്‍ ഹാജരാകേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: https:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഏപ്രിലില്‍ നടത്തിയ ബി.എ. ആന്വല്‍ ഇംഗ്ലീഷ്, അറബിക്, സോഷ്യോളജി, ഇക്കണോമിക്‌സ് മെയിന്‍ ഫൈനല്‍ ഇയര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഒക്‌ടോബര്‍ 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ എം.ഫില്‍. അറബിക് (2019 – 20 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – മേഴ്‌സിചാന്‍സ് – 2009 സ്‌കീം) പരീക്ഷകള്‍ യഥാക്രമം ഒക്‌ടോബര്‍ 18, 21, നവംബര്‍ 3, 16 തീയതികളില്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ സി.ബി.സി.എസ്.എസ്. സി.ആര്‍. നാലാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രി കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷ ഒക്‌ടോബര്‍ 18 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. തുറവൂര്‍ എസ്.എന്‍.ജി.എം. ല്‍ വച്ച് നടത്തേണ്ടിയിരുന്ന പ്രാക്ടിക്കല്‍ പരീക്ഷ ആലപ്പുഴ ചേര്‍ത്തലയിലെ നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.കോം. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് പരീക്ഷയുടെ പ്രാക്ടിക്കല്‍ ഒക്‌ടോബര്‍ 21, 22 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കലാലയകവിയരങ്ങിലേക്ക് കവിതകള്‍ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല കേരളപഠനവിഭാഗം 2021 നവംബര്‍ ഒന്നാം വാരം സംഘടിപ്പിക്കുന്ന മലയാളകാവ്യോത്സവം – ഒന്നാം പതിപ്പിന്റെ പ്രമേയം കലാലയകവിതയാണ്. വിവിധ കലാലയങ്ങളിലെ വിദ്യാര്‍ത്ഥി കവികളുടെ ഒത്തുചേരല്‍, കവിതചൊല്ലല്‍, കവിതാചര്‍ച്ച, കവിതകളുടെ ദൃശ്യാവിഷ്‌കാരം എന്നിവയാണ് കാവ്യോത്സവ പരിപാടികള്‍.

കവിയരങ്ങില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കവിതകളും (ഒന്നോ അതിലധികമോ) ഐഡന്റിറ്റി കാര്‍ഡിന്റെ ഫോട്ടോയും 2021 ഒക്‌ടോബര്‍ 25 നകം 9446370168 എന്ന ഫോണ്‍ നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് ചെയ്യേണ്ടതാണ്.

കാവ്യോത്സവത്തിലവതരിപ്പിക്കുന്ന കവിതകളും അവയുടെ പഠനങ്ങളുമടങ്ങുന്ന സമാഹാരം മലയാള കാവ്യോത്സവം – 2022 ല്‍ പ്രകാശിപ്പിക്കും.

MG University Announcements: എംജി സർവകലാശാല

സ്പെഷൽ അലോട്ട്മെന്റ്: പ്രവേശന നടപടികൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണം

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻറ് സയൻസ് കോളജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രവേശനത്തിനായി പ്രസിദ്ധീകരിച്ചപട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കായുള്ള രണ്ടാം സ്പെഷൽ അലോട്ട്മെന്റ് ലിസ്റ്റിൽ പ്രവേശനം ലഭിച്ചവർ ഒക്ടോബർ 11 ന് വൈകിട്ട് 4 നകം ബന്ധപ്പെട്ട കോളജിൽ നേരിട്ട് ഹാജരായി പ്രവേശനം ഉറപ്പാക്കണം. നിശ്ചിത സമയത്തിനകം ഫീസടക്കാത്തവരുടെയും ഫീസടച്ച ശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടെയും അലോട്ട്മെൻറ് റദ്ദാകും. മുൻ അലോട്ട്മെന്റുകളിൽ താത്ക്കാലിക / സ്ഥിര പ്രവേശനം എടുത്ത ശേഷം പട്ടിക വിഭാഗക്കാർക്കുള്ള രണ്ടാം അലോട്ട്മെന്റിൽ പങ്കെടുക്കുകയും അവർക്ക് അലോട്ട്മെന്റ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അവർ സ്പെഷൽ അലോട്ട്മെന്റിൽ പുതുതായി പ്രവേശനം നേടേണ്ടതാണ്. സ്പെഷൽ അലോട്ട്മെന്റ് ലഭിച്ചവരുടെ മുൻ അലോട്ട്മെന്റ് റദ്ദായ സാഹചര്യത്തിലാണ് ഈ നിർദ്ദേശം നൽകിയിട്ടുള്ളത്.

അപേക്ഷ തീയതി

പഞ്ചവത്സര ബി.ബി.എ – എൽ.എൽ.ബി (ഓണേഴ്സ്) (എസ്.ഐ.എൽ.റ്റി) 2016 അഡ്മിഷൻ – റഗുലർ/2016 ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി ഒമ്പതാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 18 വരെയും 525 രൂപാ പിഴയോടെ ഒക്ടോബർ 20 വരെയും 1050 രൂപാ സൂപ്പർ ഫൈനോടെ ഒക്ടോബർ 21നും അപേക്ഷിക്കാം. ഇതിന് പുറമെ പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി.ക്യാംപ് ഫീസും അടയ്ക്കണം.

പഞ്ചവത്സര ബി.ബി.എ – എൽ.എൽ.ബി (ഓണേഴ്സ്) ( 2016, 2017 അഡ്മിഷൻ – സപ്ലിമെൻ്ററി, എസ്.ഐ.എൽ.റ്റി) ഒന്നു മുതൽ നാലുവരെ സെമസ്റ്റർ പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 11 വരെയും 525 രൂപാ പിഴയോടെ ഒക്ടോബർ 12 നും 1050 രൂപാ സൂപ്പർ ഫൈനോടെ ഒക്ടോബർ 13നും അപേക്ഷിക്കാം. ഇതിന് പുറമെ പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി.ക്യാംപ് ഫീസും അടയ്ക്കണം.

പരീക്ഷ തീയതി

ബാച്ച്ലർ ഓഫ് ഹോട്ടൽ മാനജ്മെൻ്റ് നാലാം സെമസ്റ്റർ പരീക്ഷ (2019 അഡ്മിഷൻ – റഗുലർ/2013 -2018 അഡ്മിഷൻ – സപ്ലിമെൻ്ററി പരീക്ഷകൾ ഒക്ടോബർ 26 ന് ആരംഭിക്കും. വിശദമായ ടൈംടേബ്ൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

മൂന്നാം വർഷ ബി.എസ് സി – എം.ആർ.ടി (2016 അഡ്മിഷൻ – റഗുലർ/സപ്ലിമെൻററി 2016 ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെൻ്ററി) പരീക്ഷകൾ നവമ്പർ മൂന്നിന് ആരംഭിക്കും. വിശദമായ ടൈംടേബ്ൾ സർവ്വകലാശാല വെബ് സൈറ്റിൽ.

ആറാം സെമസ്റ്റർ ഐ. എം. സി. എ (2017 അഡ്മിഷൻ – റഗുലർ)/ ഡി ഡി എം സി എ (2014- 2016 അഡ്മിഷൻ – സപ്ലിമെൻ്ററി) പരീക്ഷകൾ ഒക്ടോബർ 27 ന് ആരംഭിക്കും. വിശദമായ ടൈംടേബ്ൾ സർവ്വകലാശാല വെബ് സൈറ്റിൽ.

നാലാം സെമസ്റ്റർ ബി – വൊക് പരീക്ഷ (2019 അഡ്മിഷൻ – റഗുലർ – പുതിയ സ്കീം) പരീക്ഷകൾ ഒക്ടോബർ 13 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ.

എം. എസ് സി പ്രവേശനം

മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ബയോ സയൻസസ് നടത്തുന്ന 2021-2023 ബാച്ച് എം.എസ്.സി പ്രോഗ്രാമുകളിൽ പ്രവേശനത്തിനർഹത നേടിയ വിദ്യാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക www. mgu.ac.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം.

പരീക്ഷഫലം

2020 നവമ്പറിൽ നടത്തിയ രണ്ടാം സെമസ്റ്റർ പി ജി സി എസ് എസ് – എം.എസ്.സി ബയോ ഇൻഫർമാറ്റിക്സ് (റഗുലർ , സപ്ലിമെൻ്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഒക്ടോബർ 21 വരെ ഓൺലൈനായി സമർപ്പിക്കാം. പുനർ മൂല്യ നിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

2020 നവമ്പറിൽ നടത്തിയ രണ്ടാം സെമസ്റ്റർ – എം.എസ്.സി പ്ലാൻ്റ് ബയോടെക്നോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഒക്ടോബർ 21 വരെ ഓൺലൈനായി സമർപ്പിക്കാം. പുനർ മൂല്യ നിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

2020 നവമ്പറിൽ നടത്തിയ രണ്ടാം സെമസ്റ്റർ പി ജി സി എസ് എസ് – എം.എ. ജെ. എം.സി. ആൻറ് എം.സി.ജെ.(റഗുലർ , സപ്ലിമെൻ്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഒക്ടോബർ 21 വരെ ഓൺലൈനായി സമർപ്പിക്കാം. പുനർ മൂല്യ നിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

2020 നവമ്പറിൽ നടത്തിയ രണ്ടാം സെമസ്റ്റർ പി ജി സി എസ് എസ് – എം.എസ്.സി അപ്ലൈഡ് ഇലക്ട്രോണിക്സ് (റഗുലർ , സപ്ലിമെൻ്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഒക്ടോബർ 21 വരെ ഓൺലൈനായി സമർപ്പിക്കാം. പുനർ മൂല്യ നിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

സെലക്ട് ലിസ്റ്റ്

സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിലെ എം. ടി. ടി. എം പ്രോഗ്രാം പ്രവേശനത്തിനുള്ള സെലക്ട് ലിസ്റ്റ് (പ്രൊവിഷണൽ) പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www. sts.mgu.ac.in എന്ന വെബ്‌സൈറ്റിൽ പരിശോധിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം.ബി.എ. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പ്, സര്‍വകലാശാലാ സ്വാശ്രയ സെന്ററുകള്‍, സ്വാശ്രയ കോളേജുകള്‍ എന്നിവയിലെ എം.ബി.എ. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. കെമാറ്റ്, സിമാറ്റ്, കാറ്റ് യോഗ്യതകള്‍ ഇല്ലാത്തവരുടെ അഭാവത്തില്‍ പ്രസ്തുത യോഗ്യതയില്ലാത്തവരേയും പ്രവേശനത്തിന് പരിഗണിക്കും. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 467 രൂപയും മറ്റുള്ളവര്‍ക്ക് 835 രൂപയുമാണ് അപേക്ഷാ ഫീസ്. സ്വാശ്രയകോളേജുകളിലെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനത്തിനും നിശ്ചിത ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. അപേക്ഷയുടെ പ്രിന്റ്ഔട്ട്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ചലാന്‍ രശീതി, എസ്.സി., എസ്.ടി. വിഭാഗക്കാര്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം dcmshod @uoc.ac.in, dcmsoffice @uoc.ac.in എന്നീ ഇ-മെയിലുകളിലേക്ക് 10-ന് വൈകീട്ട് 4 മണിക്ക് മുമ്പായി അയക്കണം. ഫോണ്‍ 0494 2407016, 2407363, https:// admission.uoc.ac.in

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സി.സി.എസ്.ഐ.ടി. സെന്ററില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകനെ നിയമിക്കുന്നു. എം.കോം. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ 13-ന് രാവിലെ 10 മണിക്ക് അസ്സല്‍ രേഖകളുമായി സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 0494 2407417.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകള്‍, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എന്നിവയിലെ മൂന്നാം സെമസ്റ്റര്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും സി.ബി.സി.എസ്.എസ്.-യു.ജി. റഗുലര്‍ പരീക്ഷയും 27-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2019 റഗുലര്‍ പരീക്ഷ 27-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം വര്‍ഷ ബി.എസ്.സി. മെഡിക്കല്‍ മൈക്രോബയോളജി നവംബര്‍ 2019 പരീക്ഷയുടെയും സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബി.എം.എം.സി., ബി.എ. മള്‍ട്ടി മീഡിയ നവംബൂര്‍ 2019 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഇന്റേണൽ മാർക്ക്

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ പി ജി(ഒക്ടോബർ 2020 )പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 08.10.2021 ന് വൈകുന്നേരം 5 മണിക്കകം അപ്‍ലോഡ് ചെയ്യാം.

ഹാൾടിക്കറ്റുകൾ

12.10.2021 ന് ആരംഭിക്കുന്ന രണ്ടാം വർഷ ഡിഗ്രി പരീക്ഷ , ഏപ്രിൽ 2021(വിദൂരവിദ്യാഭ്യാസം) ഹാൾ ടിക്കറ്റുകൾ യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് . വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റുകൾ പ്രിന്റ് എടുത്ത് ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത്, ഹാൾ ടിക്കറ്റിൽപറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. രാമഗുരു യു പി സ്കൂൾ ചിറക്കൽ, പുതിയതെരു പരീക്ഷാ കേന്ദ്രമായി ലഭിച്ചവിദ്യാർത്ഥികൾ 12.10.2021 നു നടക്കുന്ന പരീക്ഷ മാത്രം കെ.എം.എം. വിമൻസ്കോളേജ് പള്ളിക്കുന്നിൽ ഹാജരായി പരീക്ഷ എഴുതണം. മറ്റു ദിവസങ്ങളിൽ ഇവർ രാമഗുരു സ്‌കൂളിൽ തന്നെയാണ് പരീക്ഷ എഴുതേണ്ടത്. പരീക്ഷാ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Read More: University Announcements 06 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 07 october 2021

Next Story
Victers Channel Timetable October 08: വിക്ടേഴ്‌സ് ചാനൽ, ഒക്ടോബർ 08 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com