scorecardresearch

University Announcements 07 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 07 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 07 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ മാറ്റിവച്ചു

കേരളസര്‍വകലാശാല മെയ് 11 മുതല്‍ ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റര്‍ പിജി, മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.എസ്.എസ്/സി.ബി.എസ്.എസ് ഡിഗ്രി പരീക്ഷകള്‍ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

കേരളസര്‍വകലാശാല ഏപ്രില്‍ 26 ന് നടത്താന്‍ നിശ്ചയിച്ചിരുന്നതും മെയ് പത്താം തീയതിയിലേക്ക് മാറ്റി വച്ചതുമായ രണ്ടാം സെമസ്റ്റര്‍ എം.എ/ എം.എസ്.സി/ എം.കോം (ടഉഋ) ഡിഗ്രി പരീക്ഷകള്‍ മെയ് 17 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) (റെഗുലര്‍ – 2018 സ്‌കീം, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2014 സ്‌കീം, മേഴ്‌സിചാന്‍സ് – 2006 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍/പ്രോജക്ട്/ഡിസര്‍ട്ടേഷന്‍

കേരളസര്‍വകലാശാല 2022 മെയ് 9, 10, 11 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം. (എഫ്.ഡി.പി.) (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 അഡ്മിഷന്‍) പ്രാക്ടിക്കല്‍/പ്രോജക്ട്/ഡിസര്‍ട്ടേഷന്‍ പരീക്ഷകള്‍ മെയ് 16, 17, 18 എന്നീ തീയതികളില്‍ നടത്തുന്നതാണ്.

കേരളസര്‍വകലാശാല 2022 മെയ് 11 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 അഡ്മിഷന്‍) ബോട്ടണി കോഴ്‌സിന്റെ പ്രാക്ടിക്കല്‍/പ്രോജക്ട്/ഡിസര്‍ട്ടേഷന്‍ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2021 (2008 സ്‌കീം) മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ലാബ് (08508) പ്രാക്ടിക്കല്‍ പരീക്ഷ മെയ് 13 ന് കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തുന്ന ആറാം സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2021 (2008 സ്‌കീം) ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ മൈക്രോപ്രോസസര്‍ ലാബ് (08608), പവര്‍ ഇലക്‌ട്രോണിക്‌സ് ലാബ് (08607) പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം മെയ് 11, 12 തീയതികളില്‍ ബാര്‍ട്ടണ്‍ഹില്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ വച്ചും സോഫ്റ്റ്‌വെയര്‍ ലാബ് (08609) പ്രാക്ടിക്കല്‍ പരീക്ഷ മെയ് 10 ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ചും നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2021 (2008 സ്‌കീം) ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ബ്രാഞ്ചിന്റെ ഡിജിറ്റല്‍ സര്‍ക്യൂട്ട് ലാബ് (08507) പരീക്ഷ മെയ് 9 ന് ബാര്‍ട്ടണ്‍ഹില്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ വച്ചും മെഷര്‍മെന്റ്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ ലാബ് (08508) പ്രാക്ടിക്കല്‍ പരീക്ഷ മെയ് 16 ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ചും നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവ വോസി

കേരളസര്‍വകലാശാലയുടെ പാര്‍ട്ട് മൂന്ന് ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ആന്വല്‍ സ്‌കീം സെപ്റ്റംബര്‍ 2021 സെഷന്‍ (സപ്ലിമെന്ററി), ഫെബ്രുവരി 2022 ന് നടത്തിയ പരീക്ഷയുടെ വൈവ വോസി മെയ് 10 ന് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷ മാറ്റി

പഞ്ചവത്സര ബി.കോം – എൽ എൽ ബി (2018 അഡ്മിഷൻ) അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായി മെയ് 10 ന് നടത്താൻ നിശ്ചയിച്ചിരുന്ന കോർപ്പറേറ്റ് അക്കൗണ്ടിംഗ് എന്ന വിഷയത്തിന്റെ പുന: പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷ മെയ് 17 മുതൽ

മെയ് 10 ന് ആരംഭിക്കാനിരുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ ബി.എസ്.സി നെഴ്‌സിംഗ് (2012-2015 അഡ്മിഷൻ – സപ്ലിമെന്ററി, 2010-2011 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ്, 2007-2009 അഡ്മിഷൻ – സെക്കന്റ് മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകളുടെ ടൈംടേബിൾ മെയ് 17 ന് ആരംഭിക്കുന്ന വിധം പുന:ക്രമീകരിച്ചു. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫീസ്

നാലാം സെമസ്റ്റർ എം.എസ്.സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2019 അഡ്മിഷൻ – റെഗുലർ / 2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ മെയ് 25 ന് ആരംഭിക്കും. പിഴയില്ലാതെ മെയ് 11 വരെയും 525 രൂപ പിഴയോടു കൂടി മെയ് 12 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 13 നും അപേക്ഷിക്കാം. ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എസ്.സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2020 അഡ്മിഷൻ – റെഗുലർ / 2017-2019 അഡ്മിഷനുകൾ – സപ്ലിമെന്ററി / 2016 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾ ജൂൺ മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ മെയ് 23 വരെയും 525 രൂപ പിഴയോടു കൂടി മെയ് 24 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 25 നും അപേക്ഷിക്കാം. മെഴ്‌സി ചാൻസ് വിദ്യാർത്ഥികൾ 5250 രൂപ സ്‌പെഷ്യൽ ഫീസായി പരീക്ഷാഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടക്കണം. ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്റെ ആറാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി, 2010 മുതൽ 2014 വരെയുള്ള അഡ്മിഷനുകൾ – മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾ മെയ് 18 ന് ആരംഭിക്കും. പിഴയില്ലാതെ മെയ് 11 വരെയും 525 രൂപ പിഴയോടു കൂടി മെയ് 12 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 13 നും അപേക്ഷിക്കാം. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങളും ടൈംടേബിളും സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ മെയ് 31 ന്

മൂന്നാം വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആന്റ് മ്യൂസിയോളജി (2016, 2017, 2018, 2019 അഡ്മിഷൻ – റെഗുലർ / 2013 മുതൽ 2015 വരെയുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷ മെയ് 31 ന് നടക്കും. പിഴയില്ലാതെ മെയ് 16 വരെയും 525 രൂപ പിഴയോടു കൂടി മെയ് 17 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 18 നും അപേക്ഷിക്കാം.

പരീക്ഷാ ഫലം

2021 ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. പ്രിന്റ് ആന്റ് ഇലക്ട്രോണിക് ജേണലിസം ( സ്.എസ്.എസ്. – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മെയ് 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരിശീലന പരീക്ഷ

എസ്.ഡി.ഇ. 2019 പ്രവേശനം ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒന്നാം സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷയുടെ പരിശീലന പരീക്ഷ 8-ന് നടക്കും. എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ മുഴുവന്‍ സമയവും ലിങ്ക് ലഭ്യമാകും. 11-ന് നടക്കുന്ന സപ്ലിമെന്ററി പരീക്ഷ എഴുതാനിരിക്കുന്നവര്‍ പരിശീലന പരീക്ഷയില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഫോണ്‍ – 0494 2400288, 2407356.

എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക് അപേക്ഷ

2019 പ്രവേശനം ബി.എസ് സി., ബി.സി.എ. വിദ്യാര്‍ത്ഥികളില്‍ എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക് കൂട്ടിച്ചേര്‍ക്കുന്നതിന് 20-നകം അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ മാര്‍ക്ക് ലിസ്റ്റ് വിതരണത്തിനു ശേഷമേ പരിഗണിക്കൂ. അപേക്ഷാ ഫോം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2017 പ്രവേശനം ഒന്നാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 20 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ-രജിസ്‌ട്രേഷന്‍ ഫീസ് വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

എസ്.ഡി.ഇ. 2016 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍/ഒന്നാം വര്‍ഷ പി.ജി. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ കോപ്പിയും അനുബന്ധരേഖകളും 26-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. പരീക്ഷാ-രജിസ്‌ട്രേഷന്‍ ഫീസ് വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ

രണ്ട്, മൂന്ന് സെമസ്റ്റര്‍ എം.എസ് സി. സുവോളജി ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ 23, 25, 27 തീയതികളില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈംടേബിൾ

24.05.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (മെയ് 2021) പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഹാൾടിക്കറ്റ്

11.05.2022 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2022) പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ മാറ്റിവെച്ചു

സർവകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എ. മലയാളം/ ഇംഗ്ലിഷ്/ ഹിന്ദി/ ഇക്കണോമിക്സ്/ ആന്ത്രപ്പോളജി/ ട്രൈബൽ & റൂറൽ സ്റ്റഡീസ്, എം. എസ് സി മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ അപ്ലൈഡ് സുവോളജി/ ബയോടെക്നോളജി/ മൈക്രോബയോളജി/ മോളിക്യുലാർ ബയോളജി/ ക്ലിനിക്കൽ & കൌൺസലിങ്ങ് സൈക്കോളജി, എം. ബി. എ., എം. പി. എഡ്., ബി. പി. എഡ്. (റെഗുലർ – 2020 സിലബസ്), നവംബർ 2021 പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് പഠനവകുപ്പുകളിലെ പരീക്ഷകൾ നിലവിലെ ടൈംടേബിൾ പ്രകാരം തന്നെ നടക്കും.

Read More: University Announcements 07 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 07 may 2022