University Announcements 07 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
MG University Announcements: എംജി സർവകലാശാല
പരീക്ഷകൾക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ ബി.ആർക്ക് (2021 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾ മാർച്ച് 29 ന് തുടങ്ങും.
പിഴയില്ലാതെ മാർച്ച് 20 വരെയും പിഴയോടു കൂടി മാർച്ച് 21നും സൂപ്പർ ഫൈനോടു കൂടി മാർച്ച് 22നും അപേക്ഷ സമർപ്പിക്കാം. റഗുലർ വിദ്യാർഥികൾ 240 രൂപയും വിണ്ടും എഴുതുന്നവർ ഒരു പേപ്പറിന് 60 രൂപ നിരക്കിലും(പരമാവധി 240 രൂപ) പരീക്ഷാഫീസിനൊപ്പം സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം.
ആറാം സെമസ്റ്റർ സി.ബി.സി.എസ്(2020 അഡ്മിഷൻ റഗുലർ,2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി) സൈബർ ഫോറൻസിക്(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾക്ക് മാർച്ച് 16 മുതൽ 21 വരെ അപേക്ഷ നൽകാം.
പിഴയോടു കൂടി മാർച്ച് 22നും സൂപ്പർ ഫൈനോടു കൂടി മാർച്ച് 23നും അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ബി.വോക് വിഷ്വൽ മീഡിയ ആൻഡ് ഫിലിം മേക്കിംഗ്(ന്യു സ്‌കീം – 2021 അഡ്മിഷൻ റഗുലർ) പരീക്ഷകൾ മാർച്ച് 20ന് തുടങ്ങും.
പിഴയില്ലാതെ മാർച്ച് 13 വരെയും പിഴയോടു കൂടി മാർച്ച് 14നും സൂപ്പർ ഫൈനോടു കൂടി മാർച്ച് 15നും അപേക്ഷ സമർപ്പിക്കാം.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.വോക് അക്കൗണ്ടിംഗ് ആൻറ് ടാക്‌സേഷൻ(2020 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ അതത് കോളേജുകളിൽ മാർച്ച് ഒൻപതിന് നടത്തും.
മൂന്നാം സെമസ്റ്റർ ബി.എസ്.സി സൈബർ ഫോറൻസിക് സി.ബി.സി.എസ് (ന്യു സ്‌കീം – 2021 അഡ്മിഷൻ റഗുലർ,2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020 അഡ്മിഷൻ റീ-അപ്പിയറൻസ് – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് ഒൻപതു മുതൽ കോളജുകളിൽ നടത്തും.
മൂന്നാം സെമസ്റ്റർ ബി.എസ്.സി ഇൻഫർമേഷൻ ടെക്‌നോളജി സി.ബി.സി.എസ്(ന്യു സ്‌കീം – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017,2018,2019,2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 15 ന് അതത് കോളജുകളിൽ നടത്തും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ എൽ.എൽ.ബി (ഓണേഴ്‌സ്, 2019 അഡ്മിഷൻ റഗുലർ – ജൂൺ 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം മാർച്ച് 22 വരെ പരീക്ഷാ കൺട്രോളറുട കാര്യാലയത്തിൽ സമർപ്പിക്കാം.
2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഇലക്ട്രോണിക്‌സ്, മാസ്റ്റർ ഓഫ് സയൻസ് ഇൻ അപ്ലൈഡ് ഇലക്ട്രോണിക്‌സ് – പി.ജി.സി.എസ്.എസ്(റഗുലറും സപ്ലിമെൻററിയും) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാർച്ച് 22 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ തമിഴ് പി.ജി.സി.എസ്.എസ് (റഗുലറും സപ്ലിമെൻററിയും) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാർച്ച് 21 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
ഒന്ന്, രണ്ട് വർഷ ബാച്ച്‌ലർ ഓഫ് ഫിസിയോതെറാപ്പി (2008 മുതൽ 2013 വരെ അഡ്മിഷനുകൾ ഫസ്റ്റ് മെഴ്‌സി ചാൻസ്, 2014 മുതൽ 2016 വരെ അഡ്മിഷനുകൾ സപ്ലിമെൻററി – ഓഗസ്റ്റ് 2022) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം മാർച്ച് 22 വരെ പരീക്ഷാ കൺട്രോളറുട കാര്യാലയത്തിൽ സമർപ്പിക്കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ഗസ്റ്റ് അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ സി.സി.ഐ.ടി. സെന്ററില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തുന്നു. എം.എസ് സി., എം.സി.എ. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 14-ന് രാവിലെ 10 മണിക്ക് സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 0494 2407417.
കോണ്‍ടാക്ട് ക്ലാസ്സ്
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.എ. ഹിന്ദി, അഫ്‌സലുല്‍ ഉലമ വിദ്യാര്‍ത്ഥികളുടെ കോര്‍ ആന്റ് കോംപ്ലിമെന്ററി പേപ്പറുകളുടെ കോണ്‍ടാക്ട് ക്ലാസ്സുകള്‍ 13 മുതല്‍ 20 വരെ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356. ബി.എ. സംസ്‌കൃതം, ഫിലോസഫി കോഴ്‌സുകളുടെ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും.
എല്‍.എല്‍.ബി. വൈവ
എട്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ വൈവ 13-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 20-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ അപേക്ഷിക്കുന്നതിന് 8 വരെയും 170 രൂപ പിഴയോടെ 10 വരെയും നീട്ടിയിരിക്കുന്നു.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാഫലം
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിൽ പ്രവേശനം നേടിയ വിദേശ വിദ്യാർത്ഥികൾക്കായി നടത്തിയ പി ജി സ്പെഷ്യൽ പരീക്ഷ , നവംബർ 2022 ൻ്റെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.
പുനർമൂല്യ നിർണ്ണയഫലം
ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്, എം.എ ഇക്കണോമിക്സ്,എം.എ ഇക്കണോമിക്സ്, എം.എ ഡവലപ്മെൻറ് എക്കണോമിക്സ് ഒക്ടോബർ 2021 പരീക്ഷയുടെ (അഫിലിയേറ്റഡ് കോളേജുകൾ) പുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.