scorecardresearch
Latest News

University Announcements 07 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 07 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 07 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല ഏഴാം സെമസ്റ്റര്‍ ബി.ടെക് സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 2021 (2008 സ്‌കീം, 2013 സ്‌കീം) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍ .

കേരളസര്‍വകലാശാല 2022 മാര്‍ച്ച് മാസം 15ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ സി.ആര്‍.സി.ബി.എസ് ബി.ബി.എ ലോജിസ്റ്റിക്‌സ് (റെഗുലര്‍ 2020 അഡ്മിഷന്‍) പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല ബി.ടെക് ആറാം സെമസ്റ്റര്‍ (2013 സ്‌കീം) സപ്ലിമെന്ററി ഫെബ്രുവരി 2021, മൂന്നാം സെമസ്റ്റര്‍ (2018 സ്‌കീം) റെഗുലര്‍ ഏപ്രില്‍ 2021 – യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗ്, കാര്യവട്ടം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി കേരള സര്‍വ്വകലാശാല ക്യാമ്പസിലെ റീവാലുവേഷന്‍ സെക്ഷനില്‍ (C.sP VII) 2022 മാര്‍ച്ച് 8 മുതല്‍ 11 വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഹാജരാകേണ്ടതാണ്.

പരീക്ഷ ഫീസ്

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ (2019 അഡ്മിഷന്‍ റെഗുലര്‍, 2017 & 2018 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു. പിഴയില്ലാതെ 2022 മാര്‍ച്ച് 9 വരെയും 150 രൂപ പിഴയോടുകൂടി മാര്‍ച്ച് 14 വരെയും 400 രൂപ പിഴയോടുകൂടി മാര്‍ച്ച് 16 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

യു.ജി.സി നെറ്റ് ജനറല്‍ പേപ്പര്‍ കോച്ചിംഗ്

കേരള സര്‍വകലാശാല ഗവേഷക യൂണിയനും ഐ.ക്യു.എ.സി യും സംയുക്തമായി സംഘടിപ്പിക്കുന്ന യു.ജി.സി നെറ്റ് ജനറല്‍ പേപ്പര്‍ കോച്ചിംഗ് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. പ്രതിമാസം 8 ക്ലാസുകള്‍ വീതമുള്ള മൂന്നുമാസത്തെ കോച്ചിംഗ് ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പ്രതിമാസം 150 രൂപ ഫീസില്‍ കേരള യൂണിവേഴ്‌സിറ്റിയിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രഗത്ഭരായ അധ്യാപകര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നു. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസാന തിയതി 2022 മാര്‍ച്ച് 11. ക്ലാസുകള്‍ 2022 മാര്‍ച്ച് 12 (ശനിയാഴ്ച) മുതല്‍ ആരംഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും പങ്കെടുക്കാവുന്നതാണ്.ഫീസ്: മാസം 150 രൂപ. വിശദവിവരങ്ങള്‍ക്ക് : 8156912014, 7012794656

MG University Announcements: എംജി സർവകലാശാല

എം.ജി: സി എ റ്റി രജിസ്ട്രേഷൻ ഏപ്രിൽ 7 വരെ

മഹാത്മാഗാന്ധി സർവ്വകലാശാല കാമ്പസിലെ വിവിധ പഠന വകുപ്പുകളിലും ഇൻറർ സ്കൂൾ സെൻററിലും നടത്തുന്ന എം.എ, എം.എസ്.സി, എം.റ്റി.റ്റി.എം., എൽ.എൽ. എം, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻറ് സ്പോർട്സ്, എം.എഡ്, ബി.ബി.എ, എം. ബി.എ എൽ.എൽ.ബി (ഓണേഴ്സ് ) ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകൾ എന്നിവയിലേയ്ക്ക് പൊതു പ്രവേശന പരീക്ഷക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഇതിനായുള്ള അപേക്ഷ www. cat.mgu.ac.in എന്ന വെബ് സൈറ്റ് മുഖേന ഏപ്രിൽ ഏഴ് വരെ സമർപ്പിക്കാം.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സജ്ജീകരിക്കുന്ന എൻട്രൻസ് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് മെയ് 28, 29 തീയതികളിൽ പ്രവേശന പരീക്ഷ നടത്തും. അപേക്ഷാ ഫീസ് ഓരോ പ്രോഗ്രാമിനും ജനറൽ വിഭാഗക്കാർക്ക് 1100 രൂപയും എസ്. സി – എസ്. ടി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് 550 രൂപയുമാണ്. എം.ബി.എ ഒഴികെയുള്ള പ്രോഗ്രാമുകൾക്ക് ഒരേ അപേക്ഷയിൽത്തന്നെ നാല് പ്രോഗ്രാമുകൾക്ക് പ്രവേശനം തേടാം.

എം ബി എ പ്രവേശനത്തിന് www. admission.mgu.ac.in എന്ന വെബ് സൈറ്റ് മുഖേനയും മറ്റുള്ള പ്രോഗ്രാമുകൾക്ക് http://www.cat.mgu.ac.in എന്ന വെബ് സൈറ്റ് മുഖേനയുമാണ് അപേക്ഷിക്കേണ്ടത്. യോഗ്യതാ പരീക്ഷയുടെ അവസാന വർഷ/ സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾ 0481- 27335 95, എന്ന ഫോൺ നമ്പറിലും cat@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലും ലഭിക്കും. എം.ബി.എ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങൾ 0481 2732288 എന്ന ഫോൺ നമ്പറിലും smbs@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലും ലഭിക്കും.

താത്ക്കാലിക നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ കോളേജ് ഡവലപ്പ്മെൻറ് കൗൺസിൽ ഡയറക്ടറായി താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

സർവ്വകലാശാലയിലോ അഫിലിയേറ്റഡ് കോളേജുകളിലോ പ്രൊഫസർ / പ്രിൻസിപ്പൽ/ ഡയറക്ടർ തസ്തികയിലോ സമാന തസ്തികകളിലൊ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയുള്ളവർക്ക് അപേക്ഷിക്കാം. സർവ്വകലാശാലയിലൊ അഫിലിയേറ്റഡ് കോളേജുകളിലോ ഭരണ നിർവ്വഹണത്തിലും വികസന പദ്ധതികളുടെ നടത്തിപ്പിലും പരിചയമുള്ളവർക്ക് മുൻഗണന. നിലവിലുള്ള ഒഴിവ് ഓപ്പൺ വിഭാഗത്തിനായുള്ളതാണ്. അപേക്ഷകരുടെ പ്രായം 2022, ജനുവരി ഒന്നിന് 62 വയസ് കവിയരുത്. നിയമിതരാകുന്നവർക്ക് പ്രതിമാസം 50,000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ ഒന്നു മുതൽ മൂന്ന് വർഷം വരെയായിരിക്കും നിയമന കാലാവധി.

അപേക്ഷാഫോറവും വിശദവിവരങ്ങളും http://www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഡെപ്യൂട്ടി രജിസ്ട്രാർ II (ഭരണവിഭാഗം), മഹാത്മാഗാന്ധി സർവ്വകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം – 686 560 എന്ന വിലാസത്തിൽ മാർച്ച് 16ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷകൾ സ്വീകരിക്കും.

പുതുക്കിയ പരീക്ഷാ തീയതി

മാർച്ച് 14 ന് ആരംഭിക്കുന്ന സ്‌കൂൾ ഓഫ് പോഡഗോഗിക്കൽ സയൻസസിൻ്റെ രണ്ടാം സെമസ്റ്റർ എക്‌സ്‌റ്റേണൽ എം.എഡ്. (സി.എസ്.എസ്.) (2020-2022 ബാച്ച് – റഗുലർ, 2019-21 ബാച്ച് – സപ്ലിമെന്ററി) പരീക്ഷാ തീയതിയിൽ മാറ്റം വരുത്തിയിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി

നാലാം സെമസ്റ്റർ എം.എ. സിറിയക് (സി.എസ്.എസ്. – 2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ മാർച്ച് 30 ന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 14 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 15 നും 1050 രൂപ പിഴയോടു കൂടി മാർച്ച് 16 നും അപേക്ഷിക്കാം. വിശദമായി ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 മാർച്ചിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.എസ്.സി. എം.എൽ.റ്റി (2008 ന് മുൻപുള്ള അഡ്മിഷൻ – സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പൂനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 17 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.

2021 സെപ്റ്റംബറിൽ നടന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ. (മോഡൽ I, II, III 2020 അഡ്മിഷൻ – റെഗുലർ, 2017-2019 അഡ്മിഷൻ – റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ റീഹാബിലിറ്റേഷൻ സൈക്കോളജി (2019-2020 – ബിഹേവിയറൽ സയൻസ് ഫാക്കൽറ്റി- സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2021 സെപ്റ്റംബറിൽ നടന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് – ബി എസ് സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 സെപ്റ്റംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.ബി.എ./ ബി.സി.എ. / ബി.ബി.എം. / ബി.എഫ്.ടി. / ബി.എസ്.ഡബ്ല്യു. / ബി.ടി.ടി.എം. (2017, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ്, 2019 അഡ്മിഷൻ – റീ-അപ്പിയറൻസ് / ബെറ്റെർമെന്റ്, 2020 അഡ്മിഷൻ – റെഗുലർ) / ബി.എഫ്.എം. / ബി.എസ്.എം. (2020 അഡ്മിഷൻ – റെഗുലർ) – സി.ബി.സി.എസ്. മോഡൽ III (ന്യു ജനറേഷൻ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

അസി. പ്രൊഫസര്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍ അരണാട്ടുകരയിലെ ഡോ. ജോണ്‍ മത്തായി സെന്ററിലെ സാമ്പത്തികശാസ്ത്ര പഠന വകുപ്പില്‍ എം.എ. എക്കണോമിക്‌സില്‍ രണ്ട് അസി. പ്രൊഫസര്‍മാരുടെ ഒഴിവിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. 9-ന് ഉച്ചക്ക് 2 മണിക്ക് ജോണ്‍ മത്തായി സെന്ററിലാണ് ഇന്റര്‍വ്യൂ. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജേണലിസം പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പി.എച്ച്.ഡി. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ജേണലിസം പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ക്കുള്ള ഇന്റര്‍വ്യു 16-ന് കാലത്ത് 10.30-ന് പഠനവിഭാഗത്തില്‍ നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

2021 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ നാല്, ആറ് സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് മാര്‍ച്ച് 8 മുതല്‍ 14 വരെ കോഴിക്കോട്, തൃശൂര്‍ സര്‍ക്കാര്‍ ലോ കോളേജുകളില്‍ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള സര്‍ക്കാര്‍ ലോ കോളേജുകളില്‍ ഇംഗ്ലീഷ് ഒഴികെയുള്ള ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതല്ല.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്ന്, അഞ്ച് സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേണലിസം നവംബര്‍ 2020 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ എക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍, ജെമ്മോളജി നവംബര്‍ 2019 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്, മൂന്ന്, നാല് സെമസ്റ്റര്‍ എം.കോം. (എസ്.ഡി.ഇ.) ഏപ്രില്‍ 2020 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഇലക്‌ട്രോണിക്‌സ്, ജ്യോഗ്രഫി, പോളിമര്‍ കെമിസ്ട്രി നവംബര്‍ 2020 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ എം.എസ് സി. ജ്യോഗ്രഫി ഏപ്രില്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഇന്റേണൽ മാർക്ക്

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി. (മെയ് 2021) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 09.03.2022 വരെ ഓൺലൈനായി സമർപ്പിക്കാം.

അഫീലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2021) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 11.03.2022 വരെ ഓൺലൈനായി സമർപ്പിക്കാം.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. എ. മലയാളം, എം. എസ് സി. കംപ്യൂട്ടർ സയൻസ് (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 18.03.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷാവിജ്ഞാപനം

അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ പി. ജി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2018 അഡ്മിഷൻ മുതൽ), ഒക്റ്റോബർ 2021 പരീക്ഷകൾക്ക് 15.03.2022 മുതൽ 17.03.2022 വരെ പിഴയില്ലാതെയും 19.03.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 23.03.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

Read More: University Announcements 07 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 07 march 2022