/indian-express-malayalam/media/media_files/uploads/2023/01/university-news2.jpg)
University News
University Announcements 07 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 ഒക്ടോബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. (പ്രയര്‍ ടു 2011-12 അഡ്മിഷന്‍) (ഫൈനല്‍ മേഴ്സിചാന്‍സ്/സപ്ലിമെന്‍ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ജൂണ്‍ 19 വരെ അപേക്ഷിക്കാം.
കേരളസര്‍വകലാശാല ഐ.യു.സി.ജി.ഐ.എസ്.റ്റി. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജിയോളജി 2022 ഡിസംബറില്‍ നടത്തിയ പി.ജി. ഡിപ്ലോമ പ്രോഗ്രാം ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് & ടെക്നോളജി 202122 ബാച്ചിന്‍റെ (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല ജൂണ്‍ 15 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം./എം.എം.സി.ജെ./എം.എസ്.ഡബ്ല്യു./എം.എ.എച്ച്.ആര്‍.എം./എം.റ്റി.റ്റി.എം. (റെഗുലര്‍ - 2022 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി - 2021 അഡ്മിഷന്‍, സപ്ലിമെന്‍ററി - 2019 &മാു; 2020 അഡ്മിഷന്‍) വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ 2023 ജൂണ്‍ 9 വരെ നീട്ടിയിരിക്കുന്നു. പിഴകൂടാതെ ജൂണ്‍ 9 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 10 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 11 വരെയും ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കാം.
2021, 2022 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയുടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക അഡ്മിഷന് പരിഗണിക്കുന്നതല്ല. 2019, 2020 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ മുഖേന രജിസ്ട്രേഷന്‍ ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം./എം.എസ്.ഡബ്ല്യു./എം.എ.എച്ച്.ആര്‍.എം./എം.എം.സി.ജെ (റെഗുലര്‍ - 2022 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് - 2021 അഡ്മിഷന്‍, സപ്ലിമെന്‍ററി - 20192021 അഡ്മിഷന്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2022 ജൂലൈയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (മേഴ്സിചാന്‍സ് - 2013 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി 2023 ജൂണ്‍ 9 മുതല്‍ 17 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ സെക്ഷനില്‍ ഹാജരാകേണ്ടതാണ്.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
എസ്.ഡി.ഇ. - യു.ജി., പി.ജി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2023-24 അദ്ധ്യയന വര്‍ഷത്തെ യു.ജി., പി.ജി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഫ്‌സലുല്‍ ഉലമ, പൊളിറ്റിക്കല്‍ സയന്‍സ്, ബി.ബി.എ., ബി.കോം. എന്നീ യു.ജി. കോഴ്‌സുകളിലേക്കും അറബിക്, എക്കണോമിക്‌സ്, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം., എം.എസ് സി. മാത്തമറ്റിക്‌സ് എന്നീ പി.ജി. കോഴ്‌സുകളിലേക്കുമാണ് പ്രവേശനം. പിഴ കൂടാതെ ജൂലൈ 31 വരെയും 100 രൂപ പിഴയോടെ ആഗസ്ത് 15 വരെയും 500 രൂപ പിഴയോടെ ആഗസ്ത് 26 വരെയും 1000 രൂപ പിഴയോടെ ആഗസ്ത് 31 വരെയും ജൂണ്‍ 9 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 5 ദിവസത്തിനകം അപേക്ഷയുടെ പകര്‍പ്പ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം. വിജ്ഞാപനവും പ്രോസ്‌പെക്ടസും മറ്റ് വിശദവിവരങ്ങളും എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2400288, 2660600.
ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍ക്ക് 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സര്‍വകലാശാലക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 8 കോളേജുകളിലാണ് ഈ കോഴ്‌സുകള്‍ നിലവിലുള്ളത്. വിശദവിവരങ്ങള്‍ക്ക് പ്രവേശന വിഭാഗം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 2407017, 2660600.
അസി. പ്രൊഫസര്‍ വാക്-ഇന്‍-ഇന്റര്‍വ്യു
കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗത്തില്‍ ഒഴിവുള്ള 3 അസി. പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 14-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഐ.ഇ.ടി. - ബി.ടെക്. എന്‍.ആര്‍.ഐ. സീറ്റ് പ്രവേശന നടപടികള്‍ ആരംഭിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെകെ. എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് പ്രവേശന നടപടികള്‍ ആരംഭിച്ചു. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പ്രിന്റിംഗ് ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും എഴുതി മിനിമം മാര്‍ക്ക് ലഭിക്കാത്തവര്‍ക്കും എന്‍.ആര്‍.ഐ. കോട്ടയില്‍ പ്രവേശനത്തിന് അവസരമുണ്ട്. ഫോണ്‍ 95671 72591.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂലൈ 12-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 പരീക്ഷക്ക് പിഴ കൂടാതെ 19 വരെയും 180 രൂപ പിഴയോടെ 21 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
നാല്, രണ്ട് സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 19 വരെയും 180 രൂപ പിഴയോടെ 21 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
ആറാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് ഏപ്രില്‍ 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ 14-ന് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജില്‍ നടക്കും.
പരീക്ഷാ ഫലം
എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എസ് സി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനു 19 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
MG University Announcements: എംജി സര്‍വകലാശാല
ഡെപ്യൂട്ടി ഡയറക്ടർ; കരാർ നിയമനം
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷനിൽ(സി.ഒ.ഇ) ഇ-ലേണിംഗ് ആന്റ് ടെക്നിക്കൽ ഡെപ്യൂട്ടി ഡയറക്ടറുടെ താത്ക്കാലിക തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി ഒരു വർഷമാമാണ്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മൂന്നു വർഷം വരെ ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്.
പൊതു വിഭാഗത്തിലെ ഒഴിവിൽ യു.ജി.സി ഒ.ഡി.എൽ/ഒ.എൽ റെഗുലേഷൻ 2020 പ്രകാരമുള്ള യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്.
പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 60000 രൂപ. പ്രായപരിധി 2022 ജനുവരി ഒന്നിന് 65 വയസ് കവിയരുത്.
വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം coe@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ജൂൺ 21 വരെ അയയ്ക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
ജൂനിയർ റിസർച്ച് ഫെലോ
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോസയൻസസിന്റെ പ്രോജക്ടിൽ ജുനിയർ റിസർച്ച് ഫെലോയുടെ ഒരൊഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.ഇ.ആർ.ബി-എസ്.യു.ആർ.ഇയുടെ ധനസഹായത്തോടെയുള്ള പ്രോജക്ടിൻറെ കാലാവധി മൂന്നു വർഷമാണ്.
പ്രതിമാസം 31000 രൂപയും എച്ച്.ആർ.എയും ആണ് ഫെലോഷിപ്പ്.
അംഗീകൃത സർവകലാശാലയിൽ നിന്നും 70 ശതമാനം മാർക്കോടെ ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
സി.എസ്.ഐ.ആർ/ യു.ജി.സി(ജെ.ആർ.എഫ്) എൻ.ഇ.റ്റി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സെൽ കൾച്ചർ, അനിമൽ എക്‌സ്പിരിമെൻറേഷൻ ആൻറ് എക്‌സ്ട്രാസെല്ലുലാർ ട്രാപ്പ്/ വെസിക്കിൾ എന്നീ മേഖലകളിൽ പ്രവൃത്തി പരിചയവും ഉള്ളവർക്ക് മുൻഗണനയുണ്ടാകും.
ഉയർന്ന പ്രായപരിധി 28 വയസ്(എസ്.സി, എസ്.ടി, ശാരീരിക വൈകല്യമുള്ളവർ, സ്ത്രീകൾ എന്നിവർക്ക് അഞ്ചു വർഷം ഇളവുണ്ട്).
പൂർണമായ ബയോഡേറ്റ aniey@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ജൂൺ 25 വൈകുന്നേരം അഞ്ചിനു മുൻപ് അയക്കണം.
കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
എം.ബി.എ; ഇൻറർവ്യു ജൂൺ 12നും 13നും
മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെൻറ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ 2023 ബാച്ച് എം.ബി.എ പ്രോഗ്രാമിൻറെ ഗ്രൂപ്പ് ഡിസ്‌കഷനും ഇൻറർവ്യൂവും ജൂൺ 12, 13 തീയതികളിൽ നടക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകർക്ക് മെമ്മൊ ഇ-മെയിൽ മുഖേന അയച്ചിട്ടുണ്ട്. ഫോൺ: 8714976955
വാക്ക്-ഇൻ ഇന്റർവ്യു
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്‌സ് സയൻസ് ഹോസ്റ്റലിലേയ്ക്ക് കുക്ക്, സഹായി എന്നിവരുടെ ഓരോ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ ഇന്റർവ്യു നടത്തുന്നു.
താത്പര്യമുള്ളവർ പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 16 ന് രാവിലെ 11 ന് വകുപ്പ് ഓഫീസിൽ എത്തണം.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.എസ്.സി ഫിസിക്‌സ് - മാർച്ച് 2023(സി.ബി.സി.എസ് - 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 12 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
മൂന്നാം സെമസ്റ്റർ എം.എസ്.സി ബോട്ടണി - ഫെബ്രുവരി 2023(സി.എസ്.എസ് - 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 20 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷാ ഫലം
2022 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി ബയോഇൻഫോർമാറ്റിക്‌സ്, എം.എസ്.സി സൈബർ ഫോറൻസിക്‌സ് (പി.ജി.സി.എസ്.എസ് - റഗുലർ, സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 21 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്‌സ് - നവംബർ 2022 പരീക്ഷയുടെ (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും, 2019 അഡ്മിഷൻ സപ്ലിമെൻററി) ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 21 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
2022 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ബിസിനസ് ഇക്കണോമിക്‌സ്, ഡെവലപ്‌മെൻറ് ഇക്കണോമിക്‌സ്(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 21 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
2022 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡേറ്റാ സയൻസ്(2021 അഡ്മിഷൻ - പി.ജി.സി.എസ്.എസ്. റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 21 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എ മോഹിനിയാട്ടം, എം.എ മൃദംഗം - നവംബർ 2022 (റഗുലർ, സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 22 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
പ്രായോഗിക പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസം വഴിയുള്ള അവസാന വർഷ ബി.കോം/ ബി.ബി.എ ഡിഗ്രി (സപ്ലിമെൻറ്ററി/ ഇമ്പ്രൂവ്‌മെന്റ്) മാർച്ച് 2023 പരീക്ഷകളുടെ ഭാഗമായ പ്രായോഗിക പരീക്ഷകൾ 2023 ജൂൺ 22 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം എ അറബിക് , ഇംഗ്ലീഷ്, എക്കണോമിക്സ് ,ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ -2020 അഡ്മിഷൻ ) ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണ്ണയം ,സൂക്ഷ്മ പരിശോധന , ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ജൂൺ 19 വരെ സ്വീകരിക്കുന്നതാണ്. മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us