scorecardresearch

University Announcements 07 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 07 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 07 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ. ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) (2010,2011&2012 അഡ്മിഷന്‍), ജനുവരി 2022 മേഴ്‌സിചാന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓണ്‍ലൈനായി ജൂണ്‍ 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 ജൂലൈയില്‍ വിജ്ഞാപനം ചെയ്ത എട്ട്, ഒന്‍പത് സെമസ്റ്റര്‍ ബി.ആര്‍ക്ക്. (2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി (എസ്.ഡി.ഇ. – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017, 2018 അഡ്മിഷന്‍) വിദൂരവിദ്യാഭ്യാസം ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക.് സപ്ലിമെന്ററി, ഒക്‌ടോബര്‍ 2021 (2013 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. (മെക്കാനിക്കല്‍ സ്ട്രീം – പ്രൊഡക്ഷന്‍, കെമിക്കല്‍ എഞ്ചിനീയറിംഗ് ഒഴികെയുളളവ) പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 17 വരെ അപേക്ഷിക്കാം. കരട് മാര്‍ക്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

കേരളസര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ ഒന്നാം സെമസ്റ്റര്‍ ബി.എഡ്. വിദ്യാര്‍ത്ഥികള്‍ക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തില്‍ രണ്ടാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനായി അപേക്ഷിക്കാവുന്നതാണ.് വിദ്യാര്‍ത്ഥികള്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരിക്കണം. കോളേജ് മാറ്റം ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകള്‍ തമ്മിലും, സ്വാശ്രയ കോളേജുകള്‍ തമ്മിലും, കേരളസര്‍വകലാശാല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററുകള്‍ തമ്മിലും അനുവദിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷയോടെപ്പം ബിരുദ/ബിരുദാനന്തര പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലേയും ചേരാന്‍ ഉദ്ദേശിക്കുന്ന കോളേജിലേയും പ്രിന്‍സിപ്പാള്‍മാരുടെ ശുപാര്‍ശയോടെ 1050/- രൂപ ഫീസ് അടച്ച് സര്‍വകലാശാലയില്‍ ജൂണ്‍ 17 ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 1575/- രൂപ കൂടി അടക്കേണ്ടതാണ്.

അപേക്ഷ സര്‍വകലാശാല രജിസ്ട്രാര്‍ തപാലില്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 17. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ (www. keralauniversity.ac.in) ലഭ്യമാണ്. നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ ഫീസ്

അഞ്ചാം സെമസ്റ്റർ എം.സി.എ. – റെഗുലർ / സപ്ലിമെന്ററി / മേഴ്‌സി ചാൻസ് (അഫിലിയേറ്റഡ് കോളേജ് & സി.പി.എ.എസ്.) പരീക്ഷകൾ ജൂൺ 29 ന് ആരംഭിക്കും. പിഴയില്ലാതെ ജൂൺ 14 നും 525 രൂപ പിഴയോടു കൂടി ജൂൺ 15 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 16 നും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

ഒന്നാം സെമസ്റ്റർ ബി.വോക്ക് (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ ജൂൺ 20 ന് ആരംഭിക്കും. പിഴയില്ലാതെ ജൂൺ ഒമ്പത് മുതൽ 10 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 11 മുതൽ 13 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 14 നും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിന്റെ മൂന്നാം സെമസ്റ്റർ എം.എഡ്. (2020-2022 ബാച്ച് സി.എസ്.എസ്.) എക്‌സ്‌റ്റേണൽ പരീക്ഷകൾ ജൂലൈ പതിനൊന്നിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. – എൽ.എൽ.ബി. (2011, 2012 മുതൽ 2014 വരെ, 2015 അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജൂൺ 21 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2021 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. തമിഴ് പി.ജി.സി.എസ്.എസ്. റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജൂൺ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. മ്യൂസിക് – വീണ, വയലിൻ, എം.എ. ഭരതനാട്യം / മോഹിനിയാട്ടം / കഥകളി വേഷം / കഥകളി സംഗീതം (റെഗുലർ / സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനപരിശോധനക്കും സൂക്ഷമപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂൺ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

എം.ജി ആറാം സെമസ്റ്റർ യു.ജി. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാല 2022 ഏപ്രിൽ – മെയ് മാസങ്ങളിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ., ബി.എസ് സി, ബി.കോം. ( സി ബി സി എസ് -2019 അഡ്മിഷൻ – റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം www. mgu.ac.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം. തിയറി പേപ്പർ പരീക്ഷകൾ കഴിഞ്ഞ് കേവലം 23 പ്രവൃത്തി ദിവസങ്ങൾ കൊണ്ടാണ് മൂല്യനിർണയവും ടാബുലേഷനും മറ്റ് അനുബന്ധ നടപടികളും പൂർത്തിയാക്കി സർവ്വകലാശാല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. പ്രായോഗിക പരീക്ഷകൾ പൂർത്തിയായിട്ട് 15 പ്രവൃത്തി ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.

രണ്ട് വർഷമായി കോവിഡ് – 19 സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കേരളത്തിൻ്റെ അക്കാദമിക് രംഗം കരകയറുന്നുവെന്നതിനുള്ള തെളിവ് കൂടിയാണ് ഈ ഫലപ്രഖ്യാപനം. കോവിഡിനെ തുടർന്നുള്ള അടച്ചിടൽ പരീക്ഷാ നടത്തിപ്പിനെയും മൂല്യനിർണയത്തെയും ഫലപ്രഖ്യാപനത്തെയുമെല്ലാം വലിയ തോതിൽ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ ഭാവി സംബന്ധിച്ച് ഏറെ നിർണായകമായ അവസാന സെമസ്റ്റർ പരീക്ഷാ ഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കാൻ എം.ജി. സർവ്വകലാശാല നടപടി സ്വീകരിച്ചത്. യു.ജി. തലത്തിലുള്ള 38485 വിദ്യാർത്ഥികളാണ് വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയത്. വരും ദിവസങ്ങളിൽ വിവിധ കോഴ്സുകളുടെ മറ്റ് സെമസ്റ്റർ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ത്വരിതപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് എം.ജി. സർവ്വകലാശാല.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനായി പാനല്‍ തയ്യാറാക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 10-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍ academicmscclt@gmail.com, ഫോണ്‍ 0494 2407325

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഫോക്‌ലോര്‍ സ്റ്റഡീസ് പഠന വിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് പാനല്‍ തയ്യാറാക്കുന്നതിലേക്കായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 13-ന് രാവിലെ 10.30-ന് പഠന വകുപ്പില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം. ഫോണ്‍ 0494 2407514

കാലിക്കറ്റ് സര്‍വകലാശാലാ നാനോ സയന്‍സ് പഠന വിഭാഗത്തില്‍ ഒഴിവുള്ള അഞ്ച് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ഫിസിക്‌സ്, കെമിസ്ട്രി, വിഷയങ്ങളില്‍ പി.ജി.യും പി.എച്ച്.ഡി.യുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം 13-ന് രാവിലെ 10 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂവിന് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ 0494 2407374

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

എം.ബി.എ. സീറ്റൊഴിവ്

ആലപ്പുഴ: പുന്നപ്രയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്‍റ് ആന്‍ഡ് ടെക്‌നോളജിയില്‍ എം.ബി.എ.കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോണ്‍: 8590599431, 9847961842, 8301890068, 0477 2267602

സ്‌കോള്‍-കേരള ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പ്രവേശനം, പുനഃപ്രവേശനം ജൂണ്‍ 8 മുതല്‍

സ്‌കോള്‍-കേരള മുഖേന 2022-23 അധ്യയന വര്‍ഷത്തെ ഹയര്‍െസക്കന്‍ഡറി കോഴ്സ് രണ്ടാംവര്‍ഷ പ്രവേശനം, പുന:പ്രവേശനം ആഗ്രഹിക്കുന്ന നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ക്ക് www. scolekerala.org എന്ന വെബ്സൈറ്റ് മുഖേന 2022 ജൂണ്‍ 8 മുതല്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന യോഗ്യതകളും, നിബന്ധനകളും, ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോള്‍-കേരള വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള വിജ്ഞാപനത്തിലും മാര്‍ഗരേഖയിലും വിശദമാക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് സ്റ്റേറ്റ് ബോര്‍ഡുകള്‍ മുഖേന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശനം അനുവദിക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ടും നിര്‍ദ്ദിഷ്ടരേഖകളും എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര.പി.ഒ, തിരുവനന്തപുരം 695 012 എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ സ്പീഡ് / രജിസ്റ്റേഡ് തപാല്‍ മാര്‍ഗമോ ജൂണ്‍ 25 ന് വൈകുന്നേരം അഞ്ചിനകം എത്തിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471 2342950, 2342271.

പ്രവേശന പരീക്ഷ ജൂണ്‍ 12 ന്

എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലികേഷന്‍സ് (എം.സി.എ) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 12 ന് നടക്കും. രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെയാണ് പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടക്കുന്ന പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് www. lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2560363 , 0471 2560364.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് പ്രവേശനം

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, സോഫ്‌റ്റ്വെയര്‍ ടെസ്റ്റിംങ്, എ.സി & റഫ്രിജറേഷന്‍, സൈബര്‍ സെക്യൂരിറ്റി, ടീച്ചേഴ്‌സ് ട്രെയിനിംഗ്, അക്കൗണ്ടിങ് എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററിലോ 0471 2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടാമെന്ന് കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍ മേധാവി അറിയിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 07 june 2022