scorecardresearch

University Announcements 07 June 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 07 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

University Announcements 07 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

author-image
Education Desk
New Update
university announcements, ie malayalam

University Announcements 07 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Advertisment

Kerala University Announcements: കേരളസര്‍വകലാശാല

പുതുക്കിയ ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 മെയ് 18, 19 തീയതികളില്‍ നടത്താനിരുന്നതും ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ മാറ്റിവച്ചതുമായ നാലാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി ഓണ്‍ലൈന്‍ പരീക്ഷ (2015 സ്‌കീം - സപ്ലിമെന്ററി, 2019 സ്‌കീം - റെഗുലര്‍) ജൂണ്‍ 22, 23 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകള്‍ ജൂണ്‍ 22 മുതല്‍ ആരംഭിക്കുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 മെയ് 4 ന് ആരംഭിക്കാനിരുന്ന ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. (ത്രിവത്സരം) യൂണിറ്ററി ഡിഗ്രി പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Advertisment

എല്‍.എല്‍.ബി. പരീക്ഷ - പുതിയ പരീക്ഷാകേന്ദ്രങ്ങള്‍ക്ക് അപേക്ഷിക്കാം

കേരളസര്‍വകലാശാല ജൂണ്‍ 21 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി., ജൂണ്‍ 22 ന് ആരംഭിക്കുന്ന പത്താം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍വകലാശാല പരിധിക്കു പുറത്തുളള ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചിരിക്കുന്നു. കേരളസര്‍വകലാശാല പരിധിക്കു പുറത്തുളള വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ കേന്ദ്രം തെരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ സര്‍വകലാശാല പരിധിക്കുളളിലുളള വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ ഏതെങ്കിലും ലോ കോളേജ് തെരഞ്ഞെടുക്കാവുന്നതാണ്. ഇതിനായി സര്‍വകലാശാല വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥികളുടെ സ്വന്തം പ്രൊഫൈല്‍ വഴി ജൂണ്‍ 8 മുതല്‍ 10 വരെ വൈകുന്നേരം 5 മണി വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

Kannur University Announcements: കണ്ണൂർ സർവകലാശാല

തീയതി നീട്ടി
ചുവടെ നൽകിയ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 11.06.2021 വരെയും പിഴയോടു കൂടെ 14.06.2021 വരെയും ഹാർഡ് കോപ്പി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 18.06.2021 വരെയും നീട്ടി:

  1. ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് 2014 അഡ്മിഷൻ മുതൽ), നവംബർ 2020
  2. അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് 2014 അഡ്മിഷൻ മുതൽ), ഒക്റ്റോബർ 2020
  3. അഫീലിയേറ്റഡ് കോളേജുകളിലെ ആറും നാലും സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി 2014 അഡ്മിഷൻ മുതൽ), മെയ് 2021
    ഒന്നാം സെമസ്റ്റർ എം. ബി. എ. (ഒക്റ്റോബർ 2020), ബി. എഡ്. (നവംബർ 2020) പരീക്ഷകൾക്കുള്ള അപേക്ഷകളുടെ പകർപ്പ് സർവകലാശാലയിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 14.06.2021 വരെ നീട്ടി.

ടൈംടേബിൾ

22.06.2021 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

29.06.2021 ന് ആരംഭിക്കുന്ന മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (മാർച്ച് 2021) പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസ്തുത ദിവസങ്ങളിൽ തന്നെ മാർച്ച് 2020 സെഷൻ മൂന്നാം വർഷ കോവിഡ് സ്പെഷ്യൽ പരീക്ഷകളും നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്കും മറ്റ് ദിവസങ്ങളിൽ രാവിലെ 11 മണിക്കും പരീക്ഷകൾ ആരംഭിക്കും.

ബി. എ. എൽഎൽ. ബി. പരീക്ഷ

നാലാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (മെയ് 2020) പരീക്ഷകൾ 22.06.2021 ന് ആരംഭിക്കും.
പ്രോജക്ട് മൂല്യ നിർണയം / വാചാ പരീക്ഷ

നാലാം സെമസ്റ്റർ എം. എ. കന്നഡ ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി - ഏപ്രിൽ 2021) പ്രൊജക്റ്റ് മൂല്യനിർണയം/ വാചാ പരീക്ഷ 09.06.2021, 10.06.2021 തീയതികളിൽ ഓൺലൈനായി നടക്കുന്നതാണ്.
നാലാം സെമസ്റ്റർ എം. എസ്. ഡബ്ള്യു. ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി - ഏപ്രിൽ 2021) പ്രൊജക്റ്റ് മൂല്യനിർണയം/ വാചാ പരീക്ഷ 15.06.2021, 16.06.2021 തീയതികളിൽ പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജിൽ വച്ചും 18.06.2021, 19.06.2021 തീയതികളിൽ അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിൽ വച്ചും നടത്തുന്നതാണ്. ടൈംടേബിൾ സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കണ്ണൂർ : കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിലെ സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ മണിക്കൂർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

എംബിഎ (ബിരുദാനന്തര ബിരുദം) യും നെറ്റുമാണ് യോഗൃത. ഈ നിയമനങ്ങൾക്ക് അടുത്ത ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ മാത്രമായിരിക്കും കാലാവധി. താൽപര്യമുള്ളവർ ബയോഡാറ്റ 2021 ജൂൺ പത്തിനു രാവിലെ 11 മണിക്ക് മുമ്പായി adcms@kannuruniv.ac.in എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ 9995876421

അസിസ്റ്റന്റ് പ്രൊഫെസ്സർ, സംഗീതം

കണ്ണൂർ യൂണിവേഴ്സിറ്റി പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ കാമ്പസിലെ സംഗീത വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫെസർ തസ്തികയിൽ മണിക്കൂർ വേതന നിരക്കിൽ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. സംഗീതത്തിൽ ബിരുദാനന്തര ബിരുദവും, നെറ്റുമാണ് യോഗ്യത. താല്പര്യമുള്ളവർ ബയോഡാറ്റ 2021 ജൂൺ 9 നകം hodmusic@kannuruniv.ac.in എന്ന ഇമെയിലേയ്ക്ക് അയക്കണം. ഫോൺ: 9895232334

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: