scorecardresearch
Latest News

University Announcements 07 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 07 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 07 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2022-23 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള 2022-23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ (https:// admissions. keralauniversity.ac.in) ആരംഭിച്ചു.

എല്ലാ കോളേജുകളിലേയും മെറിറ്റ് സീറ്റുകളിലേക്കും മറ്റ് സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്‌മെന്റ്. കേരളസര്‍വകലാശാലയുടെ കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളില്‍ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (മാനേജ്‌മെന്റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, സ്‌പോര്‍ട്‌സ് ക്വാട്ട, ഭിന്നശേഷിയുള്ളവര്‍, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍, ലക്ഷദ്വീപ് നിവാസികള്‍ ഉള്‍പ്പടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിച്ചിരിക്കണം. ബി.എ. മ്യൂസിക്, ബി.പി.എ. എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും ഏകജാലക പോര്‍ട്ടല്‍ വഴി അപേക്ഷിക്കേണ്ടതാണ്.

പരാതിരഹിതമായ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലക്ഷ്യമിടുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നത് വരെ ഒരു കാരണവശാലും മാറ്റരുത്.

സ്‌പോര്‍ട്‌സ് ക്വാട്ട

സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയിലെ സ്‌പോര്‍ട്‌സ് കോളത്തിന് നേരെ ‘യെസ്’ എന്ന് രേഖപ്പെടുത്തണം. സ്‌പോര്‍ട്‌സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തതിനു ശേഷം സ്‌പോര്‍ട്‌സ് നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ നല്‍കിയിട്ടുള്ള കോളേജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കുകയുള്ളു. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്ത എല്ലാ വിദ്യാര്‍ത്ഥികളും വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രൊഫോര്‍മയുടെ പകര്‍പ്പ് അപേക്ഷയില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളേജുകളില്‍ (പ്രവേശനത്തിന് താല്‍പര്യമുള്ള കോളേജുകളില്‍ മാത്രം) രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തീയതിക്കുള്ളില്‍ അപേക്ഷകര്‍ നേരിട്ടോ ഇ-മെയില്‍/പ്രതിനിധി മുഖേനയോ പ്രൊഫോര്‍മ സമര്‍പ്പിക്കേണ്ടതും, കോളേജില്‍ അത് ലഭിച്ചതായി ഉറപ്പ് വരുത്തേണ്ടതുമാണ്. ഒരു കോളേജിലെ ഒന്നിലധികം കോഴ്‌സുകളിലേയ്ക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റിലേയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവയിലേയ്‌ക്കെല്ലാം പരിഗണിക്കുന്നതിനായി ഒരു കോളേജില്‍ ഒരു പ്രൊഫോര്‍മ സമര്‍പ്പിച്ചാല്‍ മതി. സ്‌പോര്‍ട്ട്‌സ് ക്വാട്ടയിലേക്ക് ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും പ്രൊഫോര്‍മയുടെ പകര്‍പ്പ് കോളേജുകളില്‍ സമര്‍പ്പിക്കാത്തപക്ഷം ടി വിദ്യാര്‍ത്ഥികളെ യാതൊരു കാരണവശാലും സ്‌പോര്‍ട്ട്‌സ് ക്വാട്ടയിലേക്ക് പരിഗണിക്കുന്നതല്ല.

പ്രത്യേക ശ്രദ്ധയ്ക്ക്

ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈന്‍ വഴി മാത്രം അടയ്‌ക്കേണ്ടതാണ്. ഡിമാന്റ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല. സംശയനിവാരണത്തിന് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 8281883052, 8281883053, 8281883052 (ണവമെേഅുു) എന്നീ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്‌ക്കേണ്ടതില്ല. ആയത് പ്രവേശന സമയത്ത് അതത് കോളേജുകളില്‍ ഹാജരാക്കിയാല്‍ മതിയാകും.

പ്രോസ്‌പെക്ടസ് വായിച്ചതിന് ശേഷം മാത്രം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https:// admissions. keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി 2022 ജൂലൈ 31.

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2022-23 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആര്‍.ഡി. കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള 2022-23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ (https: //admissions. keralauniversity.ac.in) ആരംഭിച്ചു.

എല്ലാ കോളേജുകളിലേയും മെറിറ്റ് സീറ്റുകളിലേക്കും മറ്റ് സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്‌മെന്റ്. കേരളസര്‍വകലാശാലയുടെ കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (മാനേജ്‌മെന്റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, സ്‌പോര്‍ട്‌സ് ക്വാട്ട, ഭിന്നശേഷിയുള്ളവര്‍, ലക്ഷദ്വീപ് നിവാസികള്‍ ഉള്‍പ്പടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിച്ചിരിക്കണം.

പരാതിരഹിതമായ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലക്ഷ്യമിടുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നത് വരെ ഒരു കാരണവശാലും മാറ്റരുത്.

സ്‌പോര്‍ട്‌സ് ക്വാട്ട

സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയിലെ സ്‌പോര്‍ട്‌സ് കോളത്തിന് നേരെ ‘യെസ്’ എന്ന് രേഖപ്പെടുത്തണം. സ്‌പോര്‍ട്‌സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തതിനു ശേഷം സ്‌പോര്‍ട്ട്‌സ് നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ നല്‍കിയിട്ടുള്ള കോളേജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കുകയുള്ളു. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്ത എല്ലാ വിദ്യാര്‍ത്ഥികളും വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രൊഫോര്‍മയുടെ പകര്‍പ്പ് അപേക്ഷയില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളേജുകളില്‍ (പ്രവേശനത്തിന് താല്‍പര്യമുള്ള കോളേജുകളില്‍ മാത്രം) രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തീയതിക്കുള്ളില്‍ അപേക്ഷകര്‍ നേരിട്ടോ ഇ-മെയില്‍/പ്രതിനിധി മുഖേനയോ പ്രൊഫോര്‍മ സമര്‍പ്പിക്കേണ്ടതും, കോളേജില്‍ അത് ലഭിച്ചതായി ഉറപ്പ് വരുത്തേണ്ടതുമാണ്. ഒരു കോളേജിലെ ഒന്നിലധികം കോഴ്‌സുകളിലേയ്ക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റിലേയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവയിലേയ്‌ക്കെല്ലാം പരിഗണിക്കുന്നതിനായി ഒരു കോളേജില്‍ ഒരു പ്രൊഫോര്‍മ സമര്‍പ്പിച്ചാല്‍ മതി. സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്ക് ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും പ്രൊഫോര്‍മയുടെ പകര്‍പ്പ് കോളേജുകളില്‍ സമര്‍പ്പിക്കാത്തപക്ഷം ടി വിദ്യാര്‍ത്ഥികളെ യാതൊരു കാരണവശാലും സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്ക് പരിഗണിക്കുന്നതല്ല.

പ്രത്യേക ശ്രദ്ധയ്ക്ക്

ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈന്‍ വഴി മാത്രം അടയ്‌ക്കേണ്ടതാണ്. ഡിമാന്റ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല. സംശയനിവാരണത്തിന് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 8281883052, 8281883053, 8281883052 (ണവമെേഅുു) എന്നീ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്‌ക്കേണ്ടതില്ല. ആയത് പ്രവേശന സമയത്ത് അതത് കോളേജുകളില്‍ ഹാജരാക്കിയാല്‍ മതിയാകും.

പ്രോസ്‌പെക്ടസ് വായിച്ചതിന് ശേഷം മാത്രം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി 2022 ജൂലൈ 23.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ കോവിഡ് സ്‌പെഷ്യല്‍ അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി., ഒക്‌ടോബര്‍ 2021, പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ജൂലൈ 13 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ജൂലൈ 18 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം. (എഫ്.ഡി.പി.) (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2016, 2015, 2014 അഡ്മിഷന്‍) കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂലൈ 21 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ.മ്യൂസിക് (എഫ്.ഡി.പി.) (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2016, 2015, 2014 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2018 സ്‌കീം അഞ്ചാം സെമസ്റ്റര്‍, ഏപ്രില്‍ 2022 ലാബ് പരീക്ഷകള്‍ ജൂലൈ 11 മുതല്‍ ജൂലൈ 13 വരെ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടത്തെ 2018 സ്‌കീം എട്ടാം സെമസ്റ്റര്‍ റെഗുലര്‍, ജൂലൈ 2022 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ ജൂലൈ 14 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂലൈ 13 ന് ആരംഭിക്കുന്ന എം.പി.ഇ.എസ്. (2020 സ്‌കീം) ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ജൂലൈയില്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിംഗ് (359), ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് മാനേജ്‌മെന്റ് (356) (റെഗുലര്‍ – 2020 അഡ്മിഷന്‍) പരീക്ഷകളുടെ രജിസ്ട്രാഷന്‍ ആരംഭിച്ചു. പിഴകൂടാതെ ജൂലൈ 13 വരെയും 150 രൂപ പിഴയോടെ ജൂലൈ 15 വരെയും 400 രൂപ പിഴയോടെ ജൂലൈ 16 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. ഡിഗ്രി (മേഴ്‌സി ചാന്‍സ് – 2013 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 18 വരെയും 150 രൂപ പിഴയോടെ ജൂലൈ 21 വരെയും 400 രൂപപിഴയോടെ ജൂലൈ 23 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ ജൂണ്‍ 27 ലെ സര്‍വകലാശാല വിജ്ഞാപനത്തില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 2 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ 2015 സ്‌കീം (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2019 അഡ്മിഷന്‍) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ 14 വരെയും 150 രൂപ പിഴയോടെ ജൂലൈ 18 വരെയും 400 രൂപ പിഴയോടെ ജൂലൈ 20 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് – എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്‌സുകളിലെ (ഇ.സി., ഐ.ടി., സി.എസ്.) എന്‍.ആര്‍.ഐ. സീറ്റുകളിലേക്കുളള അപേക്ഷകള്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ (www. ucek.in) ലഭ്യമാണ്. ഫോണ്‍:9037119776, 9388011160, 9656468540, 9447125125

മലയാളം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ റിഫ്രഷര്‍ കോഴ്‌സ് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയിലെ യു.ജി.സി. ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ 2022 ആഗസ്റ്റ് 16 മുതല്‍ 29 വരെ യൂണിവേഴ്‌സിറ്റി/കോളേജ് അദ്ധ്യാപകര്‍ക്കു വേണ്ടി നടത്തുന്ന മലയാളം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ റിഫ്രഷര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോറവും വിശദവിവരങ്ങളും www. keralauniversity.ac.in/ugcase എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.

അപേക്ഷകള്‍ പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രത്തോടു കൂടി hrdcunike @yahoo.com ല്‍ 2022 ജൂലൈ 30 ന് മുന്‍പ് ഇ-മെയില്‍ ചെയ്യേണ്ടതാണ്. കൂടാതെ അപേക്ഷകള്‍ ദി ഡയറക്ടര്‍, യു.ജി.സി. ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്റര്‍, ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംഗ്, യൂണിവേഴ്‌സിറ്റി ഓഫ് കേരള, കാര്യവട്ടം 695581 എന്ന വിലാസത്തില്‍ തപാല്‍ വഴിയും ജൂലൈ 30ന് മുന്‍പ് ലഭിക്കത്തക്കവിധം അയക്കാവുന്നതാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷ മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാല ജൂലൈ 11 (തിങ്കൾ) ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പി.ജി. സ്‌പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ്് സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റിൽ എം.എ. 2022-23 അദ്ധ്യയന വർഷത്തിലെ ഗാന്ധിയൻ സ്റ്റഡീസ് വിഷയത്തിൽ സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെ ബിരുദം ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 14 ന്‌ നാല് മണിക്ക് മുൻപായി നേരിട്ട് ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ ഹാജരാകേണ്ടതാണ്. പട്ടിക ജാതി / പട്ടിക വർഗ വിദ്യാർത്ഥികൾക്ക് മിനിമം പാസ് മാർക്ക് മതിയാകും. കൂടിതൽ വിവരങ്ങൾക്ക് 0481-2731039, 8075909754, 7559085601 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

പ്രവേശനം ജൂലൈ 12, 13 തീയതികളിൽ

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. കോഴ്‌സിന്റെ അഡ്മിഷൻ മെമ്മോ ലഭിച്ചവർക്കായുള്ള പ്രവേശന നടപടികൾ ജൂലൈ 12, 13 തീയതികളിൽ പ്രസ്തുത ഡിപ്പാർട്ട്‌മെന്റിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക് 9495464828, 9961370508 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

പരീക്ഷ ജൂലൈ 15 ന്

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റെഗുലർ / 2020 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / 2017, 2018, 2019, 2020 അഡ്മിഷൻ – റീ-അപ്പിയറൻസ്), ബി.എസ്.സി സൈബർ ഫോറെൻസിക് (2021 അഡ്മിഷൻ – റെഗുലർ / 2020 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / 2019, 2020 അഡ്മിഷൻ – റീ-അപ്പിയറൻസ്) ബിരുദ പ്രോഗ്രാമിന്റെ മലയാളം, ഹിന്ദി പരീക്ഷകൾ ജൂലൈ 15 ന് നടക്കും.

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യുക്കേഷൻ (ലേണിങ് ഡിസെബിലിറ്റി ആന്റ് ഇന്റലക്ച്വൽ ഡിസ്സെബിലിറ്റി – 2020 അഡ്മിഷൻ – റെഗുലർ / സപ്ലിമെന്ററി – ക്രെഡിറ്റ് ആന്റ് സെമസ്റ്റർ), ജൂലൈ 2022 പ്രായോഗിക പരീക്ഷ ജൂലൈ 11 മുതൽ 14 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

പരീക്ഷാ ഫലം

2021 സെപ്റ്റംബറിൽ നടത്തിയ ബി.കോം. മോഡൽ I (പാർട്ട് 1 – ഇംഗ്ലീഷ്, പാർട്ട് 2 – അഡീഷണൽ ലാംഗ്വേജ് – ആനുവൽ സ്‌കീം – അദാലത്ത് സ്‌പെഷ്യൽ മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂലൈ 22 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ജൂനിയര്‍ റിസര്‍ച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവകുപ്പില്‍ സി.എസ്.ഐ.ആര്‍. എമിരറ്റസ് സയന്റിസ്റ്റ് സ്‌കീമില്‍ ഒഴിവുള്ള ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്/ഗേറ്റ് യോഗ്യതയുമുള്ള 28 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കും. അപേക്ഷകള്‍ 15-ന് വൈകീട്ട് 4 മണിക്ക് മുമ്പായി ഡോ. കെ.പി. സന്തോഷ്, എമിരിറ്റസ് സയന്റിസ്റ്റ് – സി.എസ്.ഐ.ആര്‍., ഭൗതികശാസ്ത്ര പഠന വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. (എല്ലാ എഡിഷനുകളിലും പ്രസിദ്ധീകരിക്കുന്നതിന്)

റിസര്‍ച്ച് അസോസിയേറ്റ് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പില്‍ ഡി.എസ്.ടി.-എസ്.ഇ.ആര്‍.ബി.-സി.ആര്‍.ജി. പ്രൊജക്ടില്‍ റിസര്‍ച്ച് അസോസിയേറ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 3 വര്‍ഷമാണ് പ്രൊജക്ട് കാലാവധി. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം പ്രോജക്ട് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ക്ക് സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 18. ബോട്ടണി പഠനവിഭാഗം അസോസിയേറ്റ് പ്രോഫസര്‍ ഡോ. മഞ്ജു സി. നായരാണ് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍. വിശദമായ നോട്ടിഫിക്കേഷന്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 9447439634.

കായികക്ഷമത പരിശോധന

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ 2021 അദ്ധ്യയന വര്‍ഷത്തെ ബി.പി.എഡ്., ബി.പി.എഡ്. ഇന്റഗ്രേറ്റഡ്, എം.പി.എഡ്. കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള കായികക്ഷമത പരിശോധന 12, 13, 14 തീയതികളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ കായിക പഠനവിഭാഗത്തില്‍ രാവിലെ 9 മണിക്ക് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കൂട്ടിച്ചേര്‍ത്ത പട്ടിക പ്രസിദ്ധീകരിച്ചു

അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ്-19 പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ കൂട്ടിച്ചേര്‍ത്ത പട്ടിക പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

സ്ട്രീം ചെയ്ഞ്ച് വഴി പ്രവേശനം നേടിയ രണ്ടാം സെമസ്റ്റര്‍ യു.ജി. വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 11 വരെയും 170 രൂപ പിഴയോടെ 12 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 18 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

അഞ്ചാം സെമസ്റ്റര്‍ മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 18 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്കും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം.

പരീക്ഷ

ജൂലൈ 11-ന് നടത്താന്‍ നിശ്ചയിച്ച ഏഴാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ 12-ന് നടക്കും.

ജൂലൈ 11-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച നാലാം സെമസ്റ്റര്‍ യു.ജി. പരീക്ഷകള്‍, പ്രത്യേക പരീക്ഷകളുള്‍പ്പെടെ 16-ന് നടക്കും.

പ്രാക്ടിക്കല്‍ പരീക്ഷ

ആറാം സെമസ്റ്റര്‍ ബി.വോക്. അഗ്രിക്കള്‍ച്ചര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 12, 13 തീയതികളില്‍ നടക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ, അറബിക് ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ടെക്‌നിക്കൽ അസിസ്റ്റന്റ് – വാക്ക് ഇൻ ഇന്റർവ്യൂ

കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രതിമാസം 25,000 രൂപ സഞ്ചിത വേതനത്തിൽ പരമാവധി ഒരു വർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് 12-07-2022 രാവിലെ 11 മണിക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ഒന്നാം ക്ലാസ്സ് എം.സി.എ./എം.എസ്.സി കംപ്യൂട്ടർ സയൻസ് ബിരുദം. പ്രായം: 01-01 -2022 ന് 36 വയസ്സിൽ കവിയരുത്. എസ്.സി/ എസ്.റ്റി/ ഒ.ബി.സി. വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്. ഓപ്പൺ കോംപറ്റിഷൻ (oc) വിഭാഗത്തിലെ ഒഴിവിൽ നിയമിക്കപ്പെടുന്നതിന് തല്പരരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം 12-07-2022 ന് രാവിലെ 9.45 ന് സർവകലാശാല ആസ്ഥാനത്ത് ഹാജരാക്കേണ്ടതാണ്. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www. kannuruniversity.ac.in)

പി.ജി പഠനവകുപ്പ് – പ്രവേശന പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റം

2022-23 അധ്യയന വർഷത്തിലെ, കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ പി. ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിന്, 10/07/2022 ന് രാവിലെ നടത്താൻ നിശ്ചയിച്ച എം. എ ഇംഗ്ലീഷ്, എം. എസ്. സി ജ്യോഗ്രഫി പ്രവേശന പരീക്ഷകൾ 11/07/2022 തീയ്യതിയിലേക്കും, ഉച്ചക്ക് ശേഷമുള്ള എം. എ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ, എം. എസ്.സി കെമിസ്ട്രി പ്രവേശന പരീക്ഷകൾ 12/07/2022 തീയ്യതിയിലേക്കും, 16/07/2022 ന് രാവിലെ നടത്താനിരുന്ന മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എം. എസ്. സി ക്ലിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി പ്രവേശന പരീക്ഷകൾ 13/07/2022 തീയ്യതിയിലേക്കും, ഉച്ചക്ക് ശേഷമുള്ള എം. എസ്. സി എൻവയോൺമെന്റൽ സയൻസ് പ്രവേശന പരീക്ഷ 11/07/2022 തീയ്യതിയിലേക്കും മാറ്റുന്നതിനായി തീരുമാനിച്ചിട്ടുണ്ട്.

പുനഃക്രമീകരിച്ച പ്രവേശന പരീക്ഷകൾ ഉച്ചക്ക് ശേഷം മൂന്ന് മുതൽ അഞ്ച് മണി വരെ നടക്കുന്നതായിരിക്കും. മറ്റ് പ്രവേശന പരീക്ഷകളുടെ തീയ്യതിയിലും സമയത്തിലും മാറ്റമില്ല. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www. admission.kannuruniversity.ac.in) ലഭ്യമാണ്.

പുനഃക്രമീകരിച്ച പരീക്ഷ

06.07.2022 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ചുവടെ നൽകിയ തീയതികളിൽ മൂന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾ 25.07.2022 (തിങ്കൾ) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷായമയം രവിലെ 09:30 മുതൽ ഉച്ചക്ക് 12:30 വരെയാണ്.

ടൈംടേബിൾ

12.07.2022 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ സ്പോട്സ് സ്പെഷ്യൽ (നവംബർ 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഹാൾ ടിക്കറ്റ്

ഒന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ്ലൈനായി അപേക്ഷിച്ചവർ പരീക്ഷാ കേന്ദ്രത്തിൽ നിന്ന് കൈപ്പറ്റേണ്ടതാണ്.

രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലർ), ജനുവരി 2022 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി. കോം. (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ബി. ബി. എ./ ബി. ബി. എ./ ബി. ബി. എ. (ടി. ടി. എം.)/ബി. ബി. എ. (എ. ച്ച്.)/ ബി. ടി. ടി. എം./ ബി. എസ്. ഡബ്ല്യു./ ബി. എ. അഫ്സൽ ഉൽ ഉലമ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 19.07.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

കിറ്റ്‌സിൽ എം.ബി.എ സീറ്റ് ഒഴിവ്

ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ www. kittsedu.org ൽ അപേക്ഷിക്കണം.

അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദവും CAT/KMAT/CMAT യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാൻ സൗകര്യവും നൽകുന്ന കോഴ്‌സിൽ പ്ലെയിസ്‌മെന്റ് സൗകര്യവും നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9447013046, 0471-2327707.

ഐ.എച്ച്.ആർ .ഡി ടെക്‌നിക്കല്‍ ഹയർ സെക്കന്ററി സ്‌കൂള്‍ പതിനൊന്നാം സ്റ്റാന്റേർഡ് പ്രവേശനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ഈ അദ്ധ്യയനവര്‍ഷത്തില്‍ 11-ാം സ്റ്റാന്റേര്‍ഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd. kerela.gov.in/thss വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 22 . ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം വെബ്‌സൈറ്റില്‍ നിന്ന് പൂര്‍ണ്ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധ രേഖകളും 110 രൂപ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) ജൂലൈ 25 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. സിബിഎസ്ഇ/ഐഎസ്‌സി വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ഈ തീയതിയ്ക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ സമര്‍പ്പിക്കുന്നതിന് യുക്തമായ അവസരം ലഭ്യമാക്കും.

ഐ.എച്ച്.ആർ .ഡിക്ക് കീഴില്‍ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം, 0471-2543888,8547006804), അടൂര്‍ (പത്തനംതിട്ട, 04734-224078, 8547005020), ചേര്‍ത്തല, (ആലപ്പുഴ, 0478-2552828,8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 0469-2680574, 8547005010), പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013), പീരുമേട് (ഇടുക്കി, 04869-233982, 8547005011), മുട്ടം (തൊടുപുഴ, 0486-2255755, 8547005014), കലൂര്‍ (എറണാകുളം, 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015), ആലുവ (എറണാകുളം, 0484-2623573, 8547005028), വരടിയം (തൃശൂര്‍, 0487-2214773, 8547005022), വാഴക്കാട് (മലപ്പുറം, 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം 0494-2681498, 8547005012), പെരിന്തല്‍മണ്ണ (മലപ്പുറം, 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്, 0495-2721070, 8547005031) എന്നിവിടങ്ങളിലാണ് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ നിലവിലുള്ളത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റ് ihrd. ac.in ലും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് email: ihrd.itd @gmail.com.

പട്ടാമ്പി കോളേജില്‍ സീറ്റൊഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത(എസ്.എന്‍.ജി.എസ്) കോളേജില്‍ മൂന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നാം സെമസ്റ്റര്‍ ബി.എ മലയാളം (ഓപ്പണ്‍ 1), ബി.എ എക്കണോമിക്‌സ്(ഓപ്പണ്‍ 1, എസ്.സി 1), ബി.എസ്.സി സുവോളജി(ഓപ്പണ്‍ 5, ഈഴവ 1, എസ്.സി 1), ബി.എസ്.ഇ ബോട്ടണി (ഓപ്പണ്‍ 1, എസ്.സി 1), ബി.എസ്.സി ഫിസിക്‌സ്(ഓപ്പണ്‍ 2, ഈഴവ 1, മുസ്ലിം 1), ബി.എസ്.സി കെമിസ്ട്രി(ഓപ്പണ്‍1, എസ്.സി 2, ഒ.ബി.എക്‌സ് 1) എന്നിവയാണ് ഒഴിവുകള്‍. നിലവില്‍ ഇതേ കോഴ്‌സുകളില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റം വഴി സീറ്റുകളിലേക്ക് പ്രവേശനം നേടാം. യോഗ്യരായ അപേക്ഷകര്‍ ജൂലൈ 11 ന് ഉച്ചക്ക് രണ്ടിനകം www. nsgscollege.org ല്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടു, മാര്‍ക്ക് ലിസ്റ്റ്, അവസാനമായി യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതിയ ഹാള്‍ ടിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0466 2212223

എ.എന്‍.എം കോഴ്‌സ് പ്രവേശനം

ആരോഗ്യ വകുപ്പിന് കീഴിലെ പെരിങ്ങോട്ടുകുറിശ്ശി ഗവ. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിങ് സെന്ററില്‍ എ.എന്‍.എം കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷകര്‍ പാലക്കാട്, ആലപ്പുഴ, ഇടുക്കി എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ സ്ഥിര താമസക്കാരായിരിക്കണം. പ്ലസ് ടു തത്തുല്യ യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയണം. പ്രായം 2022 ഡിസംബര്‍ 31 ന് 17 നും 30 നും മദ്ധ്യേ. ഉയര്‍ന്ന പ്രായപരിധിയില്‍ ഒ.ബി.സിക്കാര്‍ക്ക് മൂന്നും എസ്.സി, എസ്.ടിക്കാര്‍ക്ക് അഞ്ചും വയസ്സിളവ് ലഭിക്കും. അപേക്ഷ ഫോറവും, പ്രോസ്‌പെക്ടസും www. dhs.kerala.gov.in ല്‍ ലഭിക്കും. എസ്.സി, എസ്.ടി വിഭാഗക്കാര്‍ 75 രൂപയും മറ്റുള്ളവര്‍ 200 രൂപയും ഫീസ് 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് ഒറിജിനല്‍ ചലാന്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ജൂലൈ 30 ന് വൈകിട്ട് അഞ്ചിനകം ഗവ. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിങ് സെന്റര്‍, പെരിങ്ങോട്ടുകുറിശ്ശി, പരുത്തിപ്പുള്ളി പോസ്റ്റ്, 678573 വിലാസത്തില്‍ ലഭ്യമാക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 217241

ഫിറ്റ്നസ് ട്രെയ്നര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരള ഒരുക്കുന്ന ഫിറ്റ്നസ് ട്രെയ്നര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റ്നസ് ട്രെയ്നര്‍, ജിം ട്രെയ്നര്‍, ഫിറ്റ്നസ് കോച്ച് തുടങ്ങിയ വിവിധ കോഴ്സുകളില്‍ പരിശീലനം നല്‍കും. 150 മണിക്കൂറാണ് കോഴ്സിന്റെ കാലാവധി. കോഴ്സിന്റെ ഭാഗമായി ജിം, ഫിറ്റ്നസ് സെന്ററുകളില്‍ ഇന്റേണ്‍ഷിപ്പും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999720, 9495999651, 9495999750.

എസ്.എസ്.എൽ.സി. ‘സേ’ പരീക്ഷ ഹാൾ ടിക്കറ്റ്

2022 ജൂലൈ 11ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി ‘സേ’, റ്റി.എച്ച്.എസ്.എൽ.സി ‘സേ’, എ.എച്ച്.എസ്.എൽ.സി ‘സേ’ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് https:// sslcexam.kerala. gov.in, https:// thslcexam. kerala.gov.in, https:// ahslcexam. kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 07 july 2022

Best of Express