University Announcements 07 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 07 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 07 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പിഎച്ച്ഡി രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല ജൂലൈ 2021 സെഷന് പിഎച്ച്ഡി. സെഷനിലേക്ക് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അനുവദിച്ചിരിക്കുന്നു. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 15.07.2021.

പ്രാക്ടിക്കല്‍ പരീക്ഷ

കേരളസര്‍വകലാശാല 2021 ജൂണില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.പി.എ വീണ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2021 ജൂലൈ 21 മുതല്‍ തിരുവനന്തപുരം ശ്രീ. സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ജൂണില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.പി.എ വയലിന്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2021 ജൂലൈ 12 മുതല്‍ 16 വരെ തിരുവനന്തപുരം ശ്രീ. സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്.സി (2018 അഡ്മിഷന്‍ റഗുലര്‍, 2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷ മാര്‍ച്ച് 2021 ന്റെ മാത്തമറ്റിക്‌സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം. എ. ഫിലോസഫി, സംസ്‌കൃതം ജനറല്‍, എക്‌ണോമിക്‌സ്, ബിസിനസ് എക്‌ണോമിക്‌സ്, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, തമിഴ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം, എം.എസ്.സി. ഫിസിക്‌സ്, സുവോളജി, ജിയോളജി, എന്‍വറോണ്‍മെന്റല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, എം.കോം. എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം സര്‍വ്വകലാശാല വെബ്‌സെറ്റില്‍. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ജൂലൈ 19.

കേരളസര്‍വകലാശാല 2020 മെയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബി.ബി.എ (195) 2019 അഡ്മിഷന്‍ റഗുലര്‍ 2018 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് 2017, 2016, 2015 & 2014 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍. പുനര്‍ മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുളള അപേക്ഷകള്‍ 16.07.2021 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.

ലക്ചറര്‍ നിയമനം

കേരളസര്‍വകലാശാല ബോട്ടണി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലക്ചററെ നിയമിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

MG University Announcements: എംജി സർവകലാശാല

പരീക്ഷ തീയതി

മൂന്നാം സെമസ്റ്റർ എം.എസ് സി. (2019 അഡ്മിഷൻ – റഗുലർ) – സ്റ്റാറ്റിസ്റ്റിക്കൽ ഡേറ്റ മാനേജ്‌മെന്റ് യൂസിംഗ് പൈതൺ, അഡ്വാൻസ്ഡ് ആർ ആന്റ് എസ്പിഎസ്എസ് എന്ന പേപ്പറിന്റെ പരീക്ഷ ജൂലൈ 13ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും.

പരീക്ഷ ഫലം

2020 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി, എം.എ. ആന്ത്രോപോളജി (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് (എം.എച്ച്.ആർ.എം. – 2019 അഡ്മിഷൻ – റഗുലർ/2019ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 22 വരെ അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. ക്ലിനിക്കൽ ന്യൂട്രീഷൻ ആന്റ് ഡയറ്ററ്റിക്‌സ് (റഗുലർ) പി.ജി.സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പ്രോജക്ട് സമര്‍പ്പണം

2018 പ്രവേശനം വിദൂരവിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രോജക്ടുകള്‍ 12 മുതല്‍ 14 വരെ തീയതികളില്‍ നിശ്ചിത കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്. സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ 14-ന് അതാത് പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിലാണ് സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍, ഫോണ്‍ : 0494 2407356, 7494.

പരീക്ഷാ ഫലം

2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ സൈക്കോളജി നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ബി.കോം പ്രോഗ്രാമുകളുടെ 8 മുതലും ബി.എ., ബി.എസ്.സി. പ്രോഗ്രാമുകളുടെ 16 മുതലും ആരംഭിക്കും. എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. നിയമന ഉത്തരവ് ലഭിക്കാത്ത അദ്ധ്യാപകര്‍ അന്നേ ദിവസം രാവിലെ 9.30-ന് മുമ്പായി മൂല്യനിര്‍ണയ ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റേണ്ടതാണ്. ക്യാമ്പിന്റെ വിവരങ്ങള്‍ അറിയുന്നതിനായി അതാത് ക്യാമ്പ് ചെയര്‍മാന്‍മാരുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

അഭിമുഖം മാറ്റിവെച്ചു

കാലിക്കറ്റ് സര്‍വകലാശാല ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് 8, 9 തീയതിയികളില്‍ നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എ. ആന്ത്രപ്പോളജി, എം. എൽ. ഐ. എസ് സി., എം. എസ് സി. വുഡ് സയൻസ് & ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്) റെഗുലർ/ സപ്ലിമെന്ററി (നവംബർ 2020) പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 22.07.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് 2014 അഡ്മിഷൻ മുതൽ) നവംബർ 2020 പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 23.07.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

14.07.2021 മുതൽ ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷകളുടെയും 23.07.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി. പി. എഡ്. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷകളുടെയും ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 07 july 2021

Next Story
Kerala SSLC Result 2021: എസ്എസ്എൽസി പരീക്ഷാ ഫലം: ഗ്രേഡിങ് ഇങ്ങനെKerala SSLC Result 2021, Kerala 10th Result, Kerala 10th Result date, keralaresults.nic.in, keralaresults.nic.in sslc, Kerala SSLC result 2021 date, Kerala SSLC board result, Kerala SSLC result school wise, Kerala SSLC websire, Kerala SSLC site, Kerala SSLC result website, Kerala SSLC result 2021 website link, Kerala SSLC board official website, Kerala SSLC result 2021 website school wise, Kerala Examination Results 2021, sslc result 2021 kerala school wise, kerala pareeksha bhavan sslc result
The moderation of comments is automated and not cleared manually by malayalam.indianexpress.com