scorecardresearch
Latest News

University Announcements 07 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 07 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 07 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 07 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്സി. ബോട്ടണി (റെഗുലര്‍ & സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്സി. അനലിറ്റിക്കല്‍ കെമിസ്ട്രി (റെഗുലര്‍ & സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എസ്സി. ബയോകെമിസ്ട്രി ആന്‍റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി കോഴ്സിന്‍റെ വൊക്കേഷണല്‍ മൈക്രോബയോളജി പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 ജനുവരി 12 മുതലും അഞ്ചാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ് വെയര്‍ ഡെവലപ്പ്മെന്‍റ് കോഴ്സിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 19 മുതലും അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2023 ജനുവരി 16 ന് ആരംഭിക്കുന്ന ബി.പി.എഡ്. (2020 സ്കീം – ദ്വിവത്സര കോഴ്സ്) ഒന്നാം സെമസ്റ്റര്‍ (സപ്ലിമെന്‍ററി), മൂന്നാം സെമസ്റ്റര്‍ (റെഗുലര്‍ ആന്‍ഡ് സപ്ലിമെന്‍ററി) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ജനുവരി 23 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.എ.എച്ച്.ആര്‍.എം. (റെഗുലര്‍ – 2021അഡ്മിഷന്‍, സപ്ലിമെന്‍ററി – 2019 & 2020 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2010 – 2017 അഡ്മിഷന്‍), ഡിഗ്രി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിംഗ്, ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്‍റ് മാനേജ്മെന്‍റ് (റെഗുലര്‍ – 2020 അഡ്മിഷന്‍), ജനുവരി 2023 പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 9 മുതല്‍ ആരംഭിക്കുന്നതാണ്. പിഴകൂടാതെ ജനുവരി 16 വരെയും 150 രൂപ പിഴയോടെ ജനുവരി 18 വരെയും 400 രൂപ പിഴയോടെ ജനുവരി 20 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം. മേഴ്സിചാന്‍സ് – 2017 അഡ്മിഷന്‍, ഫെബ്രുവരി 2023 പരീക്ഷക്ക് പിഴകൂടാതെ ജനുവരി 13 വരെയും 150 രൂപ പിഴയോടെ ജനുവരി 18 വരെയും 400 രൂപ പിഴയോടെ ജനുവരി 20 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫെബ്രുവരി 15 ന് ആരംഭിക്കുന്ന പരീക്ഷയുടെ വിജ്ഞാപനം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാഫീസ് – തീയതി നീട്ടി

കേരളസര്‍വകലാശാലയുടെ ഒന്നും രണ്ടും മൂന്നും നാലും വര്‍ഷ ബി.എസ്സി. നേഴ്സിംഗ് (മേഴ്സിചാന്‍സ് – 2006 മുതല്‍ 2009 അഡ്മിഷന്‍ വരെ) പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുളള തീയതി നീട്ടി. പിഴകൂടാതെ 2023 ജനുവരി 13 വരെയും 150 രൂപ പിഴയോടെ ജനുവരി 17 വരെയും 400 രൂപ പിഴയോടെ ജനുവരി 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എല്‍.എല്‍.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2023 ജനുവരി 9, 10, 11 തീയതികളില്‍ റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ.ത (പത്ത്) എത്തിച്ചേരേണ്ടതാണ്. കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് (എസ്.ഡി.ഇ.) ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി ജനുവരി 11 മുതല്‍ 19 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഇ.ജെ.കകക (മൂന്ന്) സെക്ഷനില്‍ ഹാജരാകേണ്ടതാണ്.

തീയതി നീട്ടി

കേരളസര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ നിഷ്കര്‍ഷിച്ചിട്ടുളള റിസര്‍ച്ച് സ്റ്റുഡന്‍റ്സ് യൂണിയന്‍ ഫീസ്, സര്‍വകലാശാല യൂണിയന്‍ ഫീസ് എന്നിവ അടച്ച് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ റിസര്‍ച്ച് സ്റ്റുഡന്‍റ്സ് യൂണിയന്‍ ട്രഷറര്‍ക്കും സര്‍വകലാശാലക്കും സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ജനുവരി 13 വരെ നീട്ടിയിരിക്കുന്നു.

MG University Announcements: എം ജി സർവകലാശാല

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍
റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കായി അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. ജനുവരി 18 മുതല്‍ 31 വരെ നടക്കുന്ന കോഴ്‌സിലേക്ക് 13 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ സൗകര്യം lpa എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0494 2407350, 7351.  

ലൈബ്രേറിയന്‍, സിസ്റ്റം മാനേജര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ലൈബ്രേറിയന്‍, സിസ്റ്റം മാനേജര്‍ തസ്തികകളിലെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 17-ന് കോളേജില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍.    

മുടങ്ങിയ ബിരുദപഠനം എസ്.ഡി.ഇ.-യില്‍ തുടരാം

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളില്‍ 2017 മുതല്‍ 2020 വരെ വര്‍ഷങ്ങളില്‍ ബിരുദ പഠനത്തിനു ചേര്‍ന്ന് അഞ്ചാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതി പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി ആറാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാനവസരം. താല്‍പര്യമുള്ളവര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള രേഖകള്‍ സഹിതം എസ്.ഡി.ഇ. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 0494 2407357, 2400288.  

പരീക്ഷ റദ്ദാക്കി

2022 ഡിസംബര്‍ 13-ന് നടത്തിയ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. ബയോകെമിസ്ട്രി ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ കോര്‍ കോഴ്‌സ് ബയോമോളിക്യൂള്‍സ്-1 പേപ്പര്‍ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ പിന്നീട് നടത്തും.  

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ 16-ന് തുടങ്ങും.

അഞ്ചാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ നവംബര്‍ 2018 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 1-ന് തുടങ്ങും.  

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 27 വരെയും 9 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.  

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ് ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.

സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. (രണ്ടു വര്‍ഷം) നവംബര്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.  

ബി.ടെക്. പരീക്ഷാ കേന്ദ്രം

മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷാ കേന്ദ്രം സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. എല്ലാ വിദ്യാര്‍ത്ഥികളും സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ പരീക്ഷക്ക് ഹാജരാകണം.  

ഫോട്ടോ

മാംഗളൂര്‍ സര്‍വകലാശാലയില്‍ നടക്കുന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ പുരുഷ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച കാലിക്കറ്റ് സര്‍വകലാശാലാ ടീം. ഖേലോ ഇന്ത്യാ ചാമ്പ്യന്‍ഷിപ്പിനും കാലിക്കറ്റ് ടീം യോഗ്യത നേടി.  

Kannur University Announcements: കണ്ണൂർ സർവകലാശാല

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 07 january 2023