University Announcements 07 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം – 2021സ്‌പോട്ട് അഡ്മിഷന്‍
കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആര്‍.ഡി. കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖല തലത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. തിരുവനന്തപുരം, മേഖലയിലുള്ള കോളേജുകളുടെ സ്‌പോട്ട്അഡ്മിഷന്‍ ജനുവരി 10-നും, കൊല്ലം ജനുവരി 11-നും ആലപ്പുഴ മേഖലയിലുള്ള കോളേജുകളുടെ സ്‌പോട്ട് അഡ്മിഷന്‍ ജനുവരി 12-നും നടത്തുന്നതാണ്.
പുതിയ രജിസ്ട്രേഷനും പ്രൊഫൈല്‍ തിരുത്തുവാനുമുള്ള അവസരം ജനുവരി 08-ാം തീയതി 5.00 മണി വരെ ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ഓപ്ഷന്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം താഴെ പറയുന്ന സെന്ററില്‍ രാവിലെ 10 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യണം. രജിസ്‌ട്രേഷന്‍ സമയം 8 മണി മുതല്‍ 10 മണി വരെ. ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അഡ്മിഷന്‍ സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. മേഖലാടിസ്ഥാനത്തിലുള്ള സെന്ററുകള്‍ താഴെ പറയുന്നവയാണ്
തിരുവനന്തപുരം – യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടം
കൊല്ലം – എസ്.എന്‍. കോളേജ് കൊല്ലം
ആലപ്പുഴ – മാര്‍ ഗ്രിഗോറിയസ് കോളേജ്, പുന്നപ്ര, ആലപ്പുഴ
നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട്അഡ്മിഷനില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി. വാങ്ങുവാന്‍ പാടുള്ളൂ. സ്‌പോട്ട്അഡ്മിഷനില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം. കോളേജും കോഴ്‌സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇതുവരെ അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷനില്‍ അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസിനത്തില്‍ (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്ക് 300 രൂപ, ജനറല്‍/ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1030 രൂപ) അടയ്ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുമ്പ് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് അടച്ചവര്‍ പേയ്മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതണം.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ മേഖലകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകള്‍ എന്നിവ സര്‍വകലാശാല വെബ്‌സൈറ്റില്‍ (http:// admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധമായ വിവരം എസ്.എം.എസ്. മുഖേന നല്‍കിയിട്ടുണ്ട്.
പരീക്ഷാഫലം
കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ എം.സി.എ. (2015 സ്‌കീം), മാര്‍ച്ച് 2021 ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ഡിസംബര്‍ 4 ന് നടത്തിയ പിഎച്ച്.ഡി. പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പാസ്‌മെമ്മോ റിസര്‍ച്ച് പോര്‍ട്ടലിലെ അവരവരുടെ പ്രൊഫൈല്‍ മുഖേന ലഭ്യമാകുന്നതാണ്. ഫലം തടയപ്പെട്ട വിദ്യാര്‍ത്ഥികള്‍ പിഎച്ച്.ഡി. എന്‍ട്രന്‍സ് വിജ്ഞാപന പ്രകാരമുളള നിര്‍ദ്ദിഷ്ട യോഗ്യത സര്‍ട്ടിഫിക്കറ്റുകളും, മാര്‍ക്ക്‌ലിസ്റ്റുകളും സമര്‍പ്പിക്കുന്ന മുറയ്ക്ക് ലഭ്യമാകുന്നതാണ്. വിശദവിവരങ്ങള്‍ 0471 – 2386264 എന്ന നമ്പറിലും മരയ1 acb1 @keralauniversity.ac.in എന്ന മെയില്‍ മുഖേനയും ലഭ്യമാകുന്നതാണ്.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ ജനുവരി 18, 19 തീയതികളില്‍ അതാതു പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ബയോടെക്‌നോളജി, എന്‍വിയോണ്‍മെന്റല്‍ സയന്‍സ് പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജനുവരി 17 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍ മാറ്റി
കേരളസര്‍വകലാശാല 2022 ജനുവരി 11 മുതല്‍ 20 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എം.എസ്‌സി. കെമിസ്ട്രി/അനലിറ്റിക്കല്‍ കെമിസ്ട്രി/പോളിമര്‍ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
വൈവ വോസി
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2022 ജനുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.കോം. സ്‌പെഷ്യല്‍ എക്‌സാം (2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ വൈവ വോസി 2022 ജനുവരി 10 ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസപഠനകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പുതുക്കിയ ടൈംടേബിള്‍
കേരളസര്‍വകലാശാല ഫെബ്രുവരി 3 മുതല്‍ ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
MG University Announcements: എംജി സർവകലാശാല
പരീക്ഷ 19 മുതൽ
രണ്ടാം സെമസ്റ്റർ ബി.ടെക് – (സി.പി.എ.എസ്.) 2015 മുതലുള്ള അഡ്മിഷൻ – സപ്ലിമെൻററി പരീക്ഷകൾ ജനവരി 19 ന് ആരംഭിക്കും. ടൈം ടേബ്ൾ സർവ്വകലാശാല വെബ് സൈറ്റിൽ.
തീയതി നീട്ടി
അഞ്ചാം സെമസ്റ്റർ ബി.എ./ ബി.കോം. (സി.ബി.സി.എസ്. 2019 അഡ്മിഷൻ – റെഗുലർ / പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി. 525 രൂപ പിഴയോടു കൂടി ജനുവരി 9 വരെയും 1050 രൂപ പിഴയോടുകൂടി ജനുവരി 11 വരെയും അപേക്ഷിക്കാം.
പരീക്ഷാതീയതി
മൂന്ന്, നാല് സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.കോം. (2019 അഡ്മിഷൻ – റെഗുലർ/ പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ ജനുവരി 18 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2021 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി. സൈക്കോളജി – റഗുലർ (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്.)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഐ.ഐ.ആർ.ബി.എസ്. 2021 മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് – ഇൻറർ ഡിസിപ്ലിനറി – മാസ്റ്റർ ഓഫ് സയൻസ് (സപ്ലിമെൻററി – സയൻസ് ഫാക്കൽടി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് 2020 സെപ്തംബർ, 2021 മാർച്ച് മാസങ്ങളിൽ നടത്തിയ യഥാക്രമം രണ്ട്, മൂന്ന് സെമസ്റ്റർ എം.എ. ഹിസ്റ്ററി, എം.എ. ആന്ത്രോപൊളജി (സോഷ്യൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്.)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. – ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻറ് ഡയറ്ററ്റിക്സ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷമപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജനുവരി 20 വരെ സ്വീകരിക്കും.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ഓപ്പറേഷൻസ് റിസെർച്ച് ആൻറ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷമപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജനുവരി 22 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ http://www.mgu.ac.in എന്ന വെബ് സൈറ്റിൽ.
2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. അപ്ലൈഡ് ഫിഷറീസ് ആന്റ് അക്വാകൾച്ചർ | (പി.ജി.സി.എസ്.എസ്. – സപ്ലിമെന്ററി / മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജനുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
സ്‌പോര്‍ട്‌സ് അഫിലിയേഷന്‍ ഫീസ്
കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകള്‍ 2021-22 അദ്ധ്യയന വര്‍ഷത്തെ സ്‌പോര്‍ട്‌സ് അഫിലിയേഷന്‍ ഫീസ് സെന്‍ട്രലൈസ്ഡ് കോളേജ് പോര്‍ട്ടല്‍ വഴിയാണ് അടയ്‌ക്കേണ്ടത്. ഫീസിനത്തില്‍ വരുന്ന ഡിമാന്റ്, കളക്ഷന്‍, ബാലന്‍സ് എന്നീ വിവരങ്ങള്‍ നിശ്ചിത മാതൃകയില്‍ ഫെബ്രുവരി 15-ന് മുമ്പായി സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ – 0494 2407501, 7551, dphyedu @uoc.ac.in
ബോട്ടണി പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി വിഭാഗത്തില്‍ പി.എച്ച്.ഡി. പ്രവേശനത്തിനായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ 18-ന് രാവിലെ 10 മണിക്ക് ബോട്ടണി പഠനവിഭാഗത്തില്‍ ഹാജരാകണം. ഗവേഷണ വിഷയത്തെ ആസ്പദമാക്കി 10 സ്ലൈഡില്‍ അധികരിക്കാത്ത 5 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസന്റേഷനും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഫോണ്‍ – 0494 2407406, 7407
എം.സി.എ. സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പുതുക്കാട് സെന്ററില്‍ എം.സി.എ. കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തിലുള്ളവര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാണ്. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 10-ന് രാവിലെ 11.30-ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ – 9995814411, 8943725381
എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ അരണാട്ടുകര ജോണ്‍മത്തായി സെന്റര്‍ കാമ്പസിലെ സി.സി.എസ്.ഐ.ടി.-യില്‍ എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.സി., എസ്.ടി., ഒ.ഇ.സി., ഒ.ബി.സി. (എച്ച്) വിഭാഗക്കാര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാണ്. യോഗ്യരായവര്‍ 10-ന് രാവിലെ 11.30-ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവരേയും പരിഗണിക്കും. ഫോണ്‍ 9745644425, 9946623509.
എം.എസ്.ഡബ്ല്യു. സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലയുടെ പേരാമ്പ്ര റീജിയണല്‍ സെന്ററില്‍ പുതുതായി അനുവദിച്ച എം.എസ്.ഡബ്ല്യു. ബാച്ചിലേക്ക് 10-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനൊപ്പം ഹാജരാകണം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാണ്. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവരേയും പരിഗണിക്കും.
പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ നാഷണല്‍ സ്ട്രീം എം.എസ് സി. ബയോടെക്‌നോളജി ജൂണ്‍ 2021 പരീക്ഷയും ഒന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 17-ന് തുടങ്ങും.
പൊസിഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2012-ലെ ബി.ബി.എ. പൊസിഷന്‍ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അര്‍ഹരായവര്‍ സര്‍ട്ടിഫിക്കറ്റിനായി നിശ്ചിത ഫീസടച്ച് ചലാന്‍ രശീതി സഹിതം ബി.കോം. വിഭാഗത്തില്‍ അപേക്ഷിക്കണം. തപാലില്‍ ലഭിക്കേണ്ടവര്‍ തപാല്‍ ചാര്‍ജ്ജ്‌സഹിതമാണ് അപേക്ഷിക്കേണ്ടത്.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (നവംബർ 2020) പരീക്ഷാർഥികൾ കോമൺ ഫീസിനത്തിൽ 420 രൂപയും ഓരോ പേപ്പറിനും 120/- രൂപ വീതവുമാണ് പരീക്ഷാഫീസായി ഒടുക്കേണ്ടത്. ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയും ഫീസൊടുക്കിയ ചലാനും 21.01.2022 ന് വൈകുന്നേരം 5 മണിക്കകം വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാവിജ്ഞാപനം
22.02.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി. ജി. ഡി. സി. പി., മെയ് 2021 പരീക്ഷകൾക്ക് 19.01.2022 മുതൽ 22.01.2022 വരെ പിഴയില്ലാതെയും 25.01.2022 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 28.01.2022 നകം സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റർ ബി. എഡ്. ഡിഗ്രി (റെഗുലർ) നവംബർ 2021 പ്രായോഗിക പരീക്ഷകൾ 11.01.2022 മുതൽ 21.01.2022 വരെ അതാത് കേന്ദ്രങ്ങളിൽ വച്ച് നടക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
ഇന്റേണൽ മാർക്ക്
രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ 11.01.2022 മുതൽ 14.01.2022 ന് വൈകുന്നേരം 5 മണി വരെ സമർപ്പിക്കാം.
വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ.ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ഐ ടി സെൻററിൽ അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിൽ ഉള്ള ഒഴിവുകളിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനായി 11-01-2022 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ ഇൻഫർമേഷൻ ടെക്നോളജി പഠനവകുപ്പിൽ അഭിമുഖം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍
Read More: University Announcements 06 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ