scorecardresearch
Latest News

University Announcements 07 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 07 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 07 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 07 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാ ഫലം

സെപ്റ്റംബറില്‍ നടത്തിയ എം.എസ്‌സി. മാത്തമാറ്റിക്‌സ് വിത്ത് സ്‌പെഷലൈസേഷന്‍ ഇന്‍ ഫിനാന്‍സ് ആന്‍ഡ് കമ്പ്യൂട്ടേഷന്‍ 2020 – 2022 ബാച്ച് (സി.എസ്.എസ്.) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍

സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.പി.എ. (വോക്കല്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 12 മുതല്‍ തിരുവനന്തപുരം ശ്രീ.സ്വാതി തിരുനാള്‍ സംഗീത കോളജില്‍് രാവിലെ 10 മുതല്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സെപ്റ്റംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. കെമിസ്ട്രി (ഡ്രഗ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ്) – (ന്യൂ ജനറേഷന്‍ കോഴ്‌സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ ആന്‍ഡ് വൈവ വോസി ഡിസംബര്‍ 12 മുതല്‍ 20 വരെയും രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ എട്ട്, ഒന്‍പത് തീയതികളിലും അതതു കോളജുകളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫീസ്

ജനുവരിയില്‍ നടത്തുന്ന മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് (2020 സ്‌കീം) പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബര്‍ 14 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 17 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 20 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജനുവരിയില്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ (റെഗുലര്‍ – 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 – 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 – 2016 അഡ്മിഷന്‍) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ഡിസംബര്‍ 15 വരെയും 150 രൂപ പിഴയോടെ 19 വരെയും 400 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അവസാന വര്‍ഷ ബി.എച്ച്.എം.എസ്. (മേഴ്‌സിചാന്‍സ് – 1982 സ്‌കീം) പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബര്‍ 17 വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഹോം സയന്‍സ് (സി.എസ്.എസ്., 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020, 2019 അഡ്മിഷന്‍ സപ്ലിമെന്ററി – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 13, 19 തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഫുഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി – ഒക്ടോബര്‍ 2022) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 20 മുതല്‍ അമലഗിരി ബി.കെ. കോളജില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

മാര്‍ച്ചില്‍ നടന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. – ബി.എ., ബി.എസ്.സി (മോഡല്‍ 1,2,3 – 2013, 2014, 2015, 2016 അഡ്മിഷന്‍ സപ്ലിമെന്ററി), ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എഫ്.ടി, ബി.എസ്.ഡബ്ല്യു, ബി.പി.ഇ, ബി.ടി.എസ് (മോഡല്‍ 3 – 2013, 2014, 2015, 2016 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 21 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഏപ്രിലില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഹോം സയന്‍സ് ബ്രാഞ്ച് 10 (എ) – ചൈല്‍ഡ് ഡെവലപ്‌മെന്റ്, ബ്രാഞ്ച് 10 (ഡി) ഫാമിലി ആന്‍ഡ്് കമ്യൂണിറ്റി സയന്‍സ് (റഗുലര്‍), മൂന്നാം സെമസ്റ്റര്‍ എം.എ. ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് (സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 21 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

വിദേശ സര്‍വകലാശലകളിലെ സാധ്യതകള്‍: ശില്‍പ്പശാല നാളെ

വിദേശ സര്‍വകലാശാലകളിലെ അക്കാദമിക്, ഗവേഷണ അവസരങ്ങളെക്കുറിച്ചുള്ള ശില്‍പ്പശാല ഡിസംബര്‍ ഒന്‍പതിനു രാവിലെ 11ന് എം.ജി. സര്‍വകലാശാലാ കാമ്പസിലെ സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ നടക്കും. സര്‍വകലാശലയിലെ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെയും സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്കും അധ്യാപന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അമേരിക്കയിലെ അലാസ്‌ക സര്‍വകലാശാലയിലെ പ്രഫ. അജിത്ത് ദയാനന്ദനുമായും ഓസ്‌ട്രേലിയയിലെ ന്യൂ ഇംഗ്ലണ്ട് സര്‍വകലാശാലയിലെ പ്രഫ. കമല്‍ജിത്ത് സന്ധുവുമായും സംവദിക്കാന്‍ അവസരമുണ്ടാകും.

ഡവലപ്‌മെന്റ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, കോമേഴ്‌സ്, മാനേജ്‌മെന്റ്, ഫിനാന്‍സ്, ഇന്നവേഷന്‍ സ്റ്റഡീസ്, ഡിജിറ്റല്‍ സംരംഭങ്ങള്‍ തുടങ്ങിയ മേഖലകളില്‍നിന്നുള്ളവര്‍ക്കു പ്രയോജനപ്രദമായ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫോണ്‍: 0481 2731025

പ്രീമാരിറ്റല്‍ കൗണ്‍സലിങ് പരിശീലനം

മഹാത്മാ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ പ്രവര്‍ത്തിക്കുന്ന ഐ.ആര്‍.എല്‍.ഡി.യുടെ ആഭിമുഖ്യത്തില്‍ പ്രീ മാരിറ്റല്‍ കൗണ്‍സലിങ്ങില്‍ പരീശീലനം നല്‍കുന്നു. ജനുവരി ആദ്യ വാരത്തില്‍ തുടങ്ങുന്ന പത്തു ദിവസത്തെ പരിശീലന കോഴ്‌സില്‍ ഓണ്‍ലൈന്‍ -ഓഫ്ലൈന്‍ ക്ലാസുകളുണ്ടാകും.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൗണ്‍സലിംഗില്‍ സര്‍ട്ടിഫിക്കറ്റോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 8606534916 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഗ്രേഡ് കാര്‍ഡ് വിതരണം

നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്., ബി.ടെക്. ഏപ്രില്‍ 2021 പരീക്ഷകളുടെ ഗ്രേഡ് കാര്‍ഡുകള്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍നിന്നു വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരായി ഗ്രേഡ് കാര്‍ഡ് കൈപ്പറ്റണം.

പരീക്ഷ

ഒന്നാം വര്‍ഷ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്), ബി.എച്ച്.എം. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 2023 ജനുവരി അഞ്ചിനു തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും സപ്തംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളും ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളും 2023 ജനുവരി നാലനു തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ നവംബര്‍ 2017 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 2023 ജനുവരി അഞ്ചിനു തുടങ്ങും.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലംപ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനു19 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ സി.സി.എസ്.എസ്.-പി.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കു പിഴ കൂടാതെ 19 വരെയും 170 രൂപ പിഴയോടെ 21 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഹാള്‍ ടിക്കറ്റ്

ഡിസംബര്‍ 14ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റര്‍ എം സി എ ഡിഗ്രി (റെഗുലര്‍-2020 അഡ്മിഷന്‍ ആന്‍ഡ് സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (ലാറ്ററല്‍ എന്‍ട്രി ഉള്‍പ്പെടെ) 2016-2019 അഡ്മിഷന്‍ മേയ് 2022 പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് സര്‍വകലാശാല വെബ് സെറ്റില്‍ ലഭ്യമാണ്

ഡിസംബര്‍ 13ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി (ന്യൂ ജനറേഷന്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ) റെഗുലര്‍/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ഒക്ടോബര്‍ 2022 പരീക്ഷകളുടെ ഹാള്‍ ടിക്കറ്റും നോമിനല്‍ റോളും സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.

സംസ്‌കൃത സര്‍വകലാശാല

പരീക്ഷാ തീയതികളില്‍ മാറ്റം

ശ്രീ ശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാല ഡിസംബര്‍ 12ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ എം. എ./എം. എസ്‌സി./എം. എസ്. ഡബ്ല്യു/എം. പിഇഎസ് പരീക്ഷകള്‍ ഡിസംബര്‍ 17ലേയ്ക്ക് മാറ്റിവച്ചു. കൂടാതെ ഡിസംബര്‍ 16ലെ ഏതാനും പരീക്ഷകളിലും മാറ്റമുണ്ട്. ഡിസംബര്‍ 13ന് നടക്കേണ്ട മൂന്നാം സെമസ്റ്റര്‍ ബി. എ. പരീക്ഷ (വൃത്തവും അലങ്കാരവും) ഡിസംബര്‍ പതിനഞ്ചിലേക്കു മാറ്റി. അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കു സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 07 december 2022

Best of Express