scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

University Announcements 07 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 07 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 07 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബി.എഡ്. പ്രവേശനം 2021സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 9 – ന്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്, എയ്ഡഡ്, സ്വാശ്രയ, കെ.യു.സി.ടി.ഇ. കോളേജുകളിലെ ഒന്നാം വര്‍ഷ ബി.എഡ്. കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ കാര്യവട്ടത്തെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഓഡിറ്റോറിയത്തില്‍ വച്ച് ഡിസംബര്‍ 9 ന് നടത്തുന്നു.

ഭിന്നശേഷി (Differently Abled) വിഭാഗത്തിലുളള വിദ്യാര്‍ത്ഥികളുകളുടെ ഒഴിവുളള സീറ്റുകളുടെ അഡ്മിഷന്‍ അന്നേ ദിവസം നടത്തുന്നതാണ്. അവരുടെ അഭാവത്തില്‍ ആ സീറ്റുകള്‍ ജനറല്‍ സീറ്റായി പരിഗണിച്ച് അഡ്മിഷന്‍ നടത്തുന്നതാണ്. സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് നിര്‍ബന്ധമായും കൊണ്ട് വരേണ്ടതാണ്.

രാവിലെ 8.00 മണി മുതല്‍ 10.00 മണിവരെ സ്‌പോട്ട് അഡ്മിഷനായുളള രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്. 10.00 മണിക്ക് ശേഷം വരുന്നവരെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. വിശദവിവരങ്ങള്‍ക്ക് (http:// admissions.keralauniversity.ac.in) അഡ്മിഷന്‍ വെബ്‌സൈറ്റ് കാണുക. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ബി.എല്‍. ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബര്‍ 17 വരെ അപേക്ഷിക്കാവുന്നതാണ്.

സ്‌പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (2014 സ്‌കീം – മേഴ്‌സി ആന്റ് സപ്ലിമെന്ററി – 2018 സ്‌കീം – സപ്ലിമെന്ററി, ഫുള്‍ടൈം/ യു.ഐ.എം. ട്രാവല്‍ ആന്റ് ടൂറിസം/ ഈവനിംഗ് – റെഗുലര്‍, സെമസ്റ്റര്‍ ഒന്നാം സെമസ്റ്റര്‍ സെപ്റ്റംബര്‍ 2021, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് സെമസ്റ്റര്‍ ഏപ്രില്‍ 2021 ഇന്റഗ്രേറ്റഡ് എം.ബി.എ. എന്നീ പരീക്ഷകള്‍ കോവിഡ്-19 കാരണം എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പേര്, കാന്‍ഡിഡേറ്റ് കോഡ്, എക്‌സാം കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യ വകുപ്പിന്റെയോ തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെയോ സാക്ഷ്യപത്രം (അസ്സല്‍ രേഖകള്‍) സഹിതം 2021 ഡിസംബര്‍ 16 നകം അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.ടെക്. ഫെബ്രുവരി 2021 – 2013 സ്‌കീം പ്രാക്ടിക്കല്‍ പരീക്ഷകള്‍ സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ 13607 ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എഞ്ചിനീയറിംഗ് ലാബ്, 13608- കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ ആന്റ് ഡ്രാഫ്റ്റിംഗ് ലാബ് എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 10 ന് തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ വച്ച് നടക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ബി.ടെക്. അഞ്ചാം സെമസ്റ്റര്‍ ഫെബ്രുവരി 2021 (2013 സ്‌കീം) സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ പ്രാക്ടിക്കല്‍ പരീക്ഷകളായ 813.507 – പ്രാക്ടിക്കല്‍ സര്‍വ്വേയിംഗ് കക, 13.508 – കോണ്‍ക്രീറ്റ് ലാബും ഡിസംബര്‍ 10 ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ് – പുതുക്കിയ തീയതി

കേരളസര്‍വകലാശാല വിദൂരവിദ്യഭ്യാസകേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. (2019 അഡ്മിഷന്‍ – റെഗുലര്‍, 2017, 2018 അഡ്മിഷന്‍ – സപ്ലിമെന്ററി) ഡിസംബര്‍ 2021 പരീക്ഷകള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ 16 വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ 22 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരീക്ഷാത്തീയതി പിന്നീട് അറിയിക്കുന്നതാണ്.

സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാല പഠനവകുപ്പില്‍ എം.കോം. ബ്ലൂ ഇക്കോണമി ആന്റ് മാരിടൈം ലോ, എം.എസ്‌സി. അപ്ലൈഡ് സൈക്കോളജി എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 8 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ ഇക്കണോമിക്‌സ് പഠനവകുപ്പില്‍ എം.എ. ഇക്കാണോമിക്‌സ് പ്രോഗ്രാമിന് 2021 – 23 ബാച്ച് അഡ്മിഷന് എസ്.സി, എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 8 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

എം.ടെക് എനർജി സയൻസ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസിനു കീഴിൽ നടത്തുന്ന എനർജി സയൻസസിലുള്ള എം.ടെക് കോഴ്സിന് ഏതാനം സീറ്റുകൾ ഒഴിവുണ്ട്. നാല് സെമസ്റ്ററുകളായി നടത്തുന്ന കോഴ്‌സിൽ അവസാന രണ്ട് സെമസ്റ്ററുകൾ വിദേശ സർവ്വകലാശാലകളിൽ സ്റ്റൈപ്പന്റോടെ ഗവേഷണം നടത്തുന്നതിന് വരെ അവസരം ലഭിക്കുന്നതാണ്. എം.ടെക്, ഫിസിക്‌സ്, കെമിസ്ട്രി, മെറ്റീരിയൽസ് സയൻസ്, പോളിമർ സയൻസ് അല്ലെങ്കിൽ ബി.ടെക് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി, കെമിക്കൽ എൻജിനീയറിംഗ്, പോളിമർ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, ബയോടെക്‌നോളജി, സിവിൽ, മെക്കാനിക്കൽ എന്നിവയിൽ ഏതെങ്കിലും ബരുദമുള്ളവർക്ക് അപേക്ഷിക്കാം. എ.ഐ.സി.ടി.ഇ. അംഗീകാരം ലഭിച്ചിട്ടുള്ള ഈ കോഴ്‌സിലേയ്ക്ക് ഡിസംബർ 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281082083 ഇ-മെയിൽ: materials @mgu.ac.in.

ഇൻ സർവ്വീസ് കോഴ്‌സുകൾ 20 മുതൽ

സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നവിടങ്ങളിലെ അദ്ധ്യാപകർക്കായി സർവ്വകലാശാല ഓഗസ്റ്റ് ഒൻപത് മുതൽ പതിമൂന്ന് വരെ ഓൺലൈനായി നടത്തുവാൻ നിശ്ചയിച്ചിരുന്ന ഇൻ സർവ്വീസ് (എഫ്.ഡി.പി.) കോഴ്‌സുകൾ ഡിസംബർ 20 മുതൽ 24 വരെ നടക്കും. പങ്കെടുക്കുവാൻ താൽപര്യമുള്ള അദ്ധ്യാപകർ ഡിസംബർ 15 നു മുമ്പ് അപേക്ഷ നൽകണം. നെരത്തെ അപേക്ഷ സമർപ്പിച്ചവർ വീണ്ടും നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

പരീക്ഷാ ഫലം

2021 ഫെബ്രുവരിയിൽ നടന്ന രണ്ടാം വർഷ മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 21 വരെ സ്വീകരിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിൽ ഫിസടയ്ക്കണം.

പുതുതായി രജിസ്റ്റർ ചെയ്യേണ്ടതില്ല

കോവിഡ് കാരണങ്ങളാൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് (റഗുലർ – ഫസ്റ്റ് അപ്പിയറൻസ് ) പ്രത്യേക പരീക്ഷ നടത്തുന്നതിനും, മറ്റ് സെമസ്റ്ററുകൾ എഴുതാൻ കഴിയാത്ത വിദ്യർത്ഥികൾക്ക് ജൂനിയർ ബാച്ചിനൊപ്പം പരീക്ഷ എഴുതുന്നതിനും ഇത് അവരുടെ നഷ്ടപ്പെട്ട അവസരമായി കണക്കാക്കുന്നതിനും സർവ്വകലാശാല അനുമതി നൽകിയിട്ടുണ്ട്. ഇതിനായി വിദ്യാർത്ഥികൾ പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും നേരത്തെ ലഭിച്ച ഹാൾടിക്കറ്റ് ഉപയോഗിച്ച് അവർക്ക് പ്രത്യേക പരീക്ഷ എഴുതാവുന്നതാണെന്നും മഹാത്മാഗാന്ധി സർവ്വകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു. എന്നാൽ പ്രത്യേക പരീക്ഷ എഴുതാൻ വരുന്നവർ കോവിഡ് കാരണങ്ങളാലാണ് റെഗുലർ പരീക്ഷ എഴുതാൻ സാധിക്കാതിരുന്നത് എന്നത് തെളിയിക്കുന്നതിനാവശ്യമായ രേഖകൾ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാക്കണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ജിയോളജി അസി. പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 16-ന് രാവിലെ 9.45-ന് നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

പി.ജി. പ്രവേശനം റാങ്ക്‌ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രോഗ്രാമുകള്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനായി ഓരോ പ്രോഗ്രാമിനും അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ (admission.uoc.ac.in) പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റാങ്ക്‌നില പരിശോധിച്ച് കോളേജില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടേണ്ടതാണ്.

എല്‍.എല്‍.ബി. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ 3 വര്‍ഷ, 5 വര്‍ഷ എല്‍.എല്‍.ബി. കോഴ്‌സുകളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 31-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ അപേക്ഷ നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്. 2022 ജനുവരി 5-നകം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് ചലാന്‍ റസീറ്റ് സഹിതം പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ മുന്‍ പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റ് പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതിയും കേന്ദ്രവും പിന്നീട് പ്രഖ്യാപിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ എം. കോം. (ഒക്റ്റോബർ 2020) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷ

നാലാം സെമസ്റ്റർ ബി. എസ് സി. ജിയോളജി, ഇലക്ട്രോണിക്സ് (കോർ /കോംപ്ലിമെന്ററി) റെഗുലർ/ സപ്ലിമെന്ററി ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ 09.12.2021 മുതൽ അതാത് കോളേജുകളിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

04.01.2022 ന് ആരംഭിക്കുന്ന ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ പി. ജി. (ജൂൺ 2021) സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Read More: University Announcements 06 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 07 december 2021