University Announcements 07 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല നവംബറില്‍ നടത്തിയ ഏപ്രില്‍ 2021 സെഷന് ബി.കോം. ആന്വല്‍ സ്കീം പ്രൈവറ്റ് സ്റ്റഡി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 20 വരെ അപേക്ഷിക്കാം. അവസാനവര്‍ഷ പരീക്ഷയ്ക്ക് അപേക്ഷിച്ച റെഗുലര്‍, പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ അവരുടെ രണ്ടാം വര്‍ഷ ഇംപ്രൂവ്മെന്റും ഒന്നാം വര്‍ഷ റീ അപ്പിയറന്‍സ് പരീക്ഷയ്ക്കുമായി ഏപ്രില്‍ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്സി. ഫിസിക്സ് വിത്ത് മാത്തമാറ്റിക്സ് ആന്റ് മെഷീന് ലേണിംഗ് (231) (2020 അഡ്മിഷന്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 20. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2022 ജനുവരിയില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ ബി.ബി.എ. (2019 അഡ്മിഷന് – റെഗുലര്‍, 2018 അഡ്മിഷന് – ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഏപ്രില്‍ 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
വൈവ വോസി
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് (റെഗുലര്‍ – 2019 അഡ്മിഷന്, സപ്ലിമെന്ററി – 2017 & 2018 അഡ്മിഷന്), ഡിസംബര്‍ 2021 പരീക്ഷയുടെ കോംപ്രിഹെന്‍സീവ് വൈവ വോസി ഏപ്രില്‍ 13 ന് കാര്യവട്ടത്തുളള വിദൂരവിദ്യാഭ്യാസപഠനകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. എല്ലാ വിദ്യാര്‍ത്ഥികളും രാവിലെ 9:15 ന് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2022 മെയ് 9 മുതല്‍ ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
MG University Announcements: എംജി സർവകലാശാല
നാളത്തെ (ഏപ്രിൽ 8 ) പരീക്ഷ മാറ്റി
പഞ്ചവത്സര എൽ എൽ ബി – 2020 അഡ്മിഷൻ ഇന്ന് (ഏപ്രിൽ – 8) നടത്തുവാൻ നിശ്ചയിച്ചിരുന്ന ജനറൽ ഇംഗ്ലീഷ് – 1 എന്ന വിഷയത്തിന്റെ പരീക്ഷ ഏപ്രിൽ 27ലേക്ക് മാറ്റി. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
പൊതു പ്രവേശന പരീക്ഷ (സി.എ.റ്റി.) – അപേക്ഷ 25 വരെ
മഹാത്മാഗാന്ധി സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററിലെയും വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 25 വരെ നീട്ടി. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശന പ്രക്രിയ, പ്രവേശന യോഗ്യത, സീറ്റുകളുടെ എണ്ണം, പ്രവേശന പരീക്ഷ ഷെഡ്യൂൾ, ഫീസ് ഘടന തുടങ്ങിയ വിവരങ്ങൾ www. cat.mgu.ac.in എന്ന വെബ്സൈിലും 0481 2733595 എന്ന ഫോൺ നമ്പറിലും cat @mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലും ലഭിക്കും.
അപേക്ഷാ തീയതി നീട്ടി
മൂന്ന്, നാല് സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.കോം. – പ്രൈവറ്റ് രജിസ്ട്രേഷൻ (2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്റി / 2015, 2014 അഡ്മിഷൻ – മേഴ്സി ചാൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പിഴയില്ലാതെ ഏപ്രിൽ 25 വരെയും 525 രൂപ ഫൈനോടു കൂടി ഏപ്രിൽ 28 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 29 നും അപേക്ഷിക്കാം.
പരീക്ഷാ ഫലം
2021 ഡിസംബറിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തിയ എം.എസ്.സി സൈക്കോളജി (2019-2021 ബാച്ച് – ബിഹേവിയറൽ സയൻസസ് – ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – വാക് ഇന്റര്‍വ്യൂ
കാലിക്കറ്റ് സര്‍കലാശാലാ കാമ്പസ് റേഡിയോയില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് വാക് ഇന്റര്‍വ്യൂ നട ത്തുന്നു. 12-ന് രാവിലെ 9.30-ന് സര്‍വകലാശാലാ ഭരണ കാര്യാലയത്തിലാണ് ഇന്റര്‍വ്യൂ. റേഡിയോ സ്റ്റേഷനില്‍ പ്രസ്തുത പോസ്റ്റില്‍ രണ്ടു വര്‍ഷ ത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം നിര്‍ബന്ധമാണ്. മാധ്യമ പഠനത്തില്‍ 50% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവര്‍ക്കാണ് മുൻഗണന. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് പ്രത്യേക പരീ ക്ഷയും 20-നും ആറാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് പ്രത്യേക പരീക്ഷയും 21-നും തുടങ്ങും.
പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.വോക്. ഫാഷൻ ടെക്നോളജി ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 11, 12, 13 തീയ തിയതികളില്‍ നടക്കും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ബി. എ. ഇന്റര്‍നാഷണല്‍ ഫിനാൻസ്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു., എം.എ.-ജെ.എം.സി., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എ ച്ച്.എം., എം.എ ച്ച്.എം. നവംബര്‍ 2021 റഗുലര്‍ പരീ ക്ഷക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. പി.ആര്. 484/2022
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.- യു.ജി.നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 29 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
ലോ കോളേജുകളിലെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. മാര്‍ ച്ച് 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ ഫലം
നാല്, ആറ് സെമസ്റ്റര്‍ ബി.ബി.എ. – എല്‍.എല്‍.ബി. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയ ത്തിന് 27 വരെ അപേക്ഷിക്കാം.
എംഎ മ്യൂസിക് ഒന്നാം സെമസ്റ്റര്‍ സിസിഎസ്എസ്(2018-2020 പ്രവേശനം) നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എംഎ ഇക്കണോമിക്സ്, ഇസ്ലാമിക് ഹിസ്റ്ററി ഒന്നാം സെമസ്റ്റര്‍ സിയുസിഎസ്എസ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
സര്‍വ്വകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റര്‍ പിജി റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബര്‍ 2021, കോവിഡ് സ്പെഷ്യല്‍ നവംബര്‍ 2020 പരീക്ഷകള്‍ ഏപ്രില്‍ 20ന് ആരംഭിക്കും. പഠന വകുപ്പിലെ എംഎസ്സി ഫോറൻസിക് സയൻസ് മൂന്നാം സെമസ്റ്റര്‍ സിസിഎസ്എസ് നവംബര്‍ 2021 പരീക്ഷകള്‍ മെയ് നാലിന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റിൽ.
Kannur University Announcements: കണ്ണൂർ സർവകലാശാല
സമ്പർക്ക ക്ലാസുകൾ
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 ഏപ്രിൽ 09, 10 തീയതികളിൽ (ശനി , ഞായർ – 10 am to 4 pm ) എസ് .എൻ കോളേജ് കണ്ണൂർ , എൻ. എ. എസ് കോളേജ് കാഞ്ഞങ്ങാട് , സെൻറ് ജോസഫ്സ് കോളേജ് പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ എന്നീ പഠന കേന്ദ്രങ്ങളിൽ നടത്തുന്നു. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.
പരീക്ഷാവിജ്ഞാപനം
ബി. കോം. അഡീഷണൽ കോ-ഓപ്പറേഷൻ (ഏപ്രിൽ 2022) പരീക്ഷകൾക്ക് 18.04.2022 വരെ പിഴയില്ലാതെയും 20.04.2022 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. അപേക്ഷാ ഫോം സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാം.
പരീക്ഷാഫലം
രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ എം. എ. അറബിക് റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 22.04.2022 വരെ അപേക്ഷിക്കാം.
തീയതി നീട്ടി
ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2021) പരീക്ഷാർഥികളുടെ എ. പി. സി. സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 08.04.2022 വരെ നീട്ടി.
പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റർ ബി. എ. ഭരതനാട്യം ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ്), നവംബർ 2021 പ്രായോഗിക പരീക്ഷകൾ 11.04.2022 ന് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അഞ്ചാം സെമസ്റ്റർ ബി. എ. ഫങ്ഷണൽ ഹിന്ദി ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ്), നവംബർ 2021 പ്രായോഗിക പരീക്ഷകൾ 11.04.2022 ന് പയ്യന്നൂർ കോളേജിൽ വെച്ച് നടക്കും.
രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.
Read More: University Announcements 06 April 2022: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ