scorecardresearch
Latest News

University Announcements 06 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 06 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പരീക്ഷ ഫലം

കേരളസര്‍വകലാശാല എട്ടാം സെമസ്റ്റര്‍ ബി.ടെക് (2018 അഡ്മിഷന്‍) യു.സി.ഇ.കെ (റെഗുലര്‍) 2018 സ്കീം ജൂലൈ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 16 കരട് മാര്‍ക്ക് ലിസ്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 13 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന രണ്ടാം വര്‍ഷ ബി.എ പാര്‍ട്ട് ഒന്ന് രണ്ട് പരീക്ഷകള്‍ക്ക് ഗവണ്മെന്‍റ് ആര്‍ട്സ് കോളേജ്, തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള ഓഫ്ലൈന്‍ വിദ്യാര്‍ത്ഥികള്‍ (ബി.എ/ബി.എ അഫ്സല്‍ ഉല്‍ ഉലാമ) മദര്‍ തെരേസ കോളേജ് നെല്ലിക്കാടിലും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള ഓഫ്ലൈന്‍ വിദ്യാര്‍ത്ഥികള്‍ എ.ജെ. കോളേജ് ഓഫ് സയന്‍സ് ആന്‍റ ടെക്നോളജി, തോന്നക്കലിലും, എം.ജി. കോളേജ് കേശവദാസപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള ഓഫ്ലൈന്‍ വിദ്യാര്‍ത്ഥികന്‍ സെന്‍റ് സേവ്യേഴ്സ് കോളേജ് തുമ്പയിലും പരീക്ഷ എഴുതേണ്ടതാണ്.എന്‍.എസ്സ്.എസ്സ്. കോളേജ്, നിലമേല്‍ പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്ത ഓഫ്ലൈന്‍ വിദ്യാര്‍ത്ഥികള്‍ എസ്സ്.എന്‍. കോളേജ്, പുനലൂരിലും കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്ത ഓഫ്ലൈന്‍ വിദ്യാര്‍ത്ഥികള്‍, എസ്.എന്‍ കോളേജ് കൊല്ലത്തും പരീക്ഷ എഴുതേണ്ടതാണ്. എന്‍.എസ്സ്.എസ്സ്. കോളേജ്, പന്തളം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള ഓഫ്ലൈന്‍ & ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ യു.ഐ.ടി, അടൂരില്‍ പരീക്ഷ എഴുതേണ്ടതാണ്. ഓഫ്ലൈനായി അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രങ്ങളില്‍ നിന്നു തന്നെ ഹാള്‍ടിക്കറ്റ് വാങ്ങേണ്ടതാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ഓഗസ്റ്റില്‍ നടന്ന ആറ്, നാല് സെമസ്റ്റര്‍ ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (ഹിയറിങ് ഇംപയേര്‍ഡ്) ഡിഗ്രി കോഴ്സിന്‍റെ പ്രായോഗിക പരീക്ഷകള്‍ യഥാക്രമം സെപ്റ്റംബര്‍ 14,20 തീയതി മുതല്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ് വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2022 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സി ഫിസിക്സ് സ്പെഷ്യല്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ 2022 സെപ്റ്റംബര്‍ 14, 15 തീയതികളില്‍ ഗവ.കോളേജ്,കാര്യവട്ടത്തു വച്ച് നടത്തുന്നതാണ്. വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2022 ജൂണ്‍ മാസത്തില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റ അനലിറ്റിക്സ് (ന്യൂജനറേഷന്‍)പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 12ന് യൂണിവേഴ്സിറ്റി കോളേജില്‍ വച്ച് നടത്തുന്നതാണ് വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

പ്രോജക്ട് ഇവാലുവേഷന്‍ /വൈവ

കേരളസര്‍വകലാശാല എട്ടാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബി.കോം/ ബി.ബി.എ എല്‍.എല്‍.ബി ഓഗസ്റ്റ് 2022 പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷനും വൈവയും 2022 ഒക്ടോബര്‍ 6ന് ആരംഭിക്കുന്നതാണ് വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.

MG University Announcements: എം ജി സര്‍വകലാശാല

സബ് സെന്റർ

സെപ്റ്റംബർ 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ യു.ജി. (പ്രൈവറ്റ് രജിസ്‌ട്രേഷൻ) – സി.ബി.സി.എസ്. – ബി.എ./ ബി.കോം. (2020 അഡ്മിഷൻ – റഗുലർ / 2019, 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകൾക്ക് സബ് സെന്റർ അനുവദിച്ചു. വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത കോളേജിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ ഹജരാകണം. ഹാൾ ടിക്കറ്റ് സെപ്റ്റംബർ 12 മുതൽ വിതരണം ചെയ്യും.

വൈവാ വോസി

2022 ജൂലൈ മാസത്തിൽ നടത്തിയ നാലാം സെമസ്റ്റർ എൽ.എൽ.എം. ഡിഗ്രി പരീക്ഷയുടെ വൈവാ വോസി സെപ്റ്റംബർ 26, 27, 28 തീയതികളിൽ എറണാകുളം ഗവ. ലോ കോളേജിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ടൈം ടേബിൾ

അഫിലിയേറ്റഡ് കോളേജുകളിലെ ആഗസ്റ്റ് 24 ന് ആരംഭിച്ച നാലാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.കോം./ എം.എ.ജെ.എം.സി./ എം.എസ്.ഡബ്ല്യു./ എം.എം.എച്ച്./ എം.റ്റി.എ. / എം.റ്റി.റ്റി.എം. – സി.എസ്.എസ്. (2020 അഡമിഷൻ – റഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) ആഗസ്റ്റ് 2022 ബിരുദ പരീക്ഷയോടൊപ്പം കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി ടൈം ടേബിൾ പരിഷ്‌ക്കരിച്ചിരിക്കുന്നു.

പരീക്ഷാ ഫലം

2021 നവംബറിൽ നടന്ന നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്.സി. ഫിസിക്‌സ് – മെറ്റീരിയൽ സയൻസ് (2012-2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് സെപ്റ്റംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

2022 ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ഐ.എം.സി.എ. (റഗുലർ/ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 20 വരെ സർവ്വകലാശാലയിൽ സ്വീകരിക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് സെപ്റ്റംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

2021 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. സിറിയക് (സി.എസ്.എസ്. – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് സെപ്റ്റംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം.എഡ്. രണ്ടാം അലോട്ട്‌മെന്റ്

2022-23 അദ്ധ്യയന വര്‍ഷത്തെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള് എം.എഡ്. പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവരും സര്‍വകലാശാലാ വിദ്യാഭ്യാസ വിഭാഗത്തിലെ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും മാന്റേറ്ററി ഫീസടച്ച് 19, 20 തീയതികളില്‍ പ്രവേശനം നേടേണ്ടതാണ്. മാന്റേറ്ററി ഫീസ് 12 മുതല്‍ അടയ്ക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600, 2407251.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 27 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 26 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 19 വരെയും 170 രൂപ പിഴയോടെ 22 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും രണ്ടാം സെമസ്റ്റര്‍ ബി.എഡ്. (രണ്ട് വര്‍ഷം) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഒക്‌ടോബര്‍ 25-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022, എസ്.ഡി.ഇ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 20-ന് തുടങ്ങും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂര്‍ സർവകലാശാല

പരീക്ഷാവിജ്ഞാപനം

രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 23.09.2022 മുതൽ 26.09.2022 വരെ പിഴയില്ലാതെയും 28.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 01.10.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.

ഒന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (സപ്ലിമെന്ററി – 2011 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 27.09.2022 മുതൽ 30.09.2022 വരെ പിഴയില്ലാതെയും 03.10.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 07.10.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദമായ പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

26.09.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2022 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം. എഡ്. (റെഗുലർ നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 23.09.2022 വരെ അപേക്ഷിക്കാം.

സ്പോട്ട് അഡ്‌മിഷൻ

കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ പി. ജി പ്രോഗ്രാമുകളിലെ എസ്.സി, എസ്.ടി ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും സെപ്തംബർ 14 , 15 തീയ്യതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്പോട്ട് അഡ്മിഷന് പങ്കെടുക്കുന്നവർ സെപ്തംബർ 12 ന് 5 മണിക്ക് മുൻപായി അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. http://www.admission.kannuruniversity.ac.in ഫോൺ: 0497 2715261, 0497 2715284, 7356948230

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 06 september 2022