University Announcements 06 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, ie malayalam

University Announcements 06 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയുടെ 2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് (http:// admissions.keralauniversity.ac.in) പ്രസിദ്ധപ്പെടുത്തി. അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്‌മെന്റ് പരിശോധിക്കാം. ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിക്കാത്തവരും എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പുതുതായി അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്ത അപേക്ഷകര്‍ ഓണ്‍ലൈനായി അഡ്മിഷന്‍ ഫീസ് അടച്ച് തങ്ങളുടെ അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്. ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച് അഡ്മിഷന്‍ ഫീസ് അടച്ചവര്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍ ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ലഭിച്ചാല്‍ അഡ്മിഷന്‍ ഫീസ് വീണ്ടും അടയ്‌ക്കേണ്ടതില്ല.

അലോട്ട്‌മെന്റ് ലഭിച്ച് ഓണ്‍ലൈനായി ഫീസ് അടച്ച അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാം. അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, കോഴ്‌സ്, കാറ്റഗറി, അഡ്മിഷന്‍ തീയതി എന്നിവ അലോട്ട്‌മെന്റ് മെമ്മോയില്‍ നിന്ന് ലഭിക്കും. മെമ്മോയില്‍ പറഞ്ഞിരിക്കുന്ന തീയതികളില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം (കൂടുതല്‍ വിവരങ്ങള്‍ക്ക് അലോട്ട്‌മെന്റ് മെമ്മോ കാണുക) കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കണം.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍.

ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2021ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളേജുകള്‍/സെന്ററുകള്‍ എന്നിവിടങ്ങളിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു (http:// admissions.keralauniversity.ac.in).

എല്ലാ കോളേജുകളിലേയും മെറിറ്റ് സീറ്റുകളിലേക്കും എസ്.സി/എസ്.ടി/എസ്.ഇ.ബി.സി. സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്‌മെന്റ്. കേരള സര്‍വ്വകലാശാലയുടെ കീഴില്‍ ബിരുദാനന്തര ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിച്ചിരിക്കണം.

കമ്മ്യൂണിറ്റി ക്വാട്ട, സ്‌പോര്‍ട്ട്‌സ് ക്വാട്ട പ്രവേശനത്തിനായുള്ള രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായി നടത്തുന്നതാണ്. കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കേതില്ല.

സ്‌പോര്‍ട്‌സ് ക്വാട്ട

സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയിലെ സ്‌പോര്‍ട്ട്‌സ് കോളത്തിന് നേരെ ‘യെസ്’ എന്ന് രേഖപ്പെടുത്തണം. സ്‌പോര്‍ട്ട്‌സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തിരിക്കണം. സ്‌പോര്‍ട്ട്‌സ് നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യേതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ നല്‍കിയിട്ടുള്ള കോളേജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കുകയുള്ളു. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്ത എല്ലാ വിദ്യാര്‍ത്ഥികളും വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രൊഫോര്‍മയുടെ പകര്‍പ്പ് അപേക്ഷയില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളേജുകളില്‍ (പ്രവേശനത്തിന് താല്‍പര്യമുള്ള കോളേജുകളില്‍ മാത്രം) രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തീയതിക്കുള്ളില്‍ നേരിട്ടോ ഇമെയില്‍ ആയോ സമര്‍പ്പിക്കേതാണ്. രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്. ഒരു കോളേജിലെ ഒന്നിലധികം കോഴ്‌സുകളിലേയ്ക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റിലേയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവയിലേയ്‌ക്കെല്ലാം പരിഗണിക്കുന്നതിനായി ഒരു പ്രൊഫോര്‍മ സമര്‍പ്പിച്ചാല്‍ മതിയാകും. ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈന്‍ വഴി മാത്രം അടയ്‌ക്കേതാണ്. ഡിമാന്റ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല.

സംശയനിവാരണത്തിന് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 8281883052, 8281883053, 9188524610 (വാട്‌സ്ആപ്പ് മാത്രം) എന്നീ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്‌ക്കേതില്ല. ആയത് പ്രവേശന സമയത്ത് അതത് കോളേജുകളില്‍ ഹാജരാക്കിയാല്‍ മതിയാകും. പ്രോസ്‌പെക്ടസ് വായിച്ചതിന് ശേഷം മാത്രം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷാഫലം

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി (2008 സ്‌കീം – സപ്ലിമെന്ററി, ഫൈനല്‍ മേഴ്‌സിചാന്‍സ് – 2007 അഡ്മിഷന്‍ വരെ) സെപ്റ്റംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി സെപ്റ്റംബര്‍ 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാലയുടെ 2021 സെപ്റ്റംബറില്‍ നടക്കുന്ന ബി.എ.ആന്വല്‍ മെയിന്‍/സബ്‌സിഡിയറി പരീക്ഷയില്‍ സെപ്റ്റംബര്‍ 30 ന് നടത്താനിരുന്ന ‘ജനറല്‍ സൈക്കോളജി’ സബ്‌സിഡിയറി പരീക്ഷ ഒക്‌ടോബര്‍ 1 ലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാസമയത്തിന് മാറ്റമില്ല.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ 2021 ജൂലൈയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് ഡിഗ്രി കോഴ്‌സിന്റെ (ജനുവരി 2021) പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷ മാറ്റി

സെപ്തംബർ ഒൻപതുമുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ബി.ടെക് (പുതിയ സ്‌കീം – 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

പുതുക്കിയ പരീക്ഷ തീയതി

ഏഴാം സെമസ്റ്റർ ബി.ടെക് (പുതിയ സ്‌കീം – 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) – ഓപ്പറേറ്റിംഗ് സിസ്റ്റം കെർണൽ ഡിസൈൻ എന്ന പേപ്പറിന്റെ പരീക്ഷ സെപ്തംബർ 23ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും.

അപേക്ഷ തീയതി

അഞ്ചാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ- പുതിയ സ്‌കീം) പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്തംബർ 10 വരെയും 525 രൂപ പിഴയോടെ സെപ്തംബർ 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 14 വരെയും അപേക്ഷിക്കാം.

പരീക്ഷാ തിയതി

നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്‌കീം – 2019 അഡ്മിഷൻ – റഗുലർ/2018 അഡ്മിഷൻ – സപ്ലിമെന്ററി, പഴയ സ്‌കീം – 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ 29 ന് ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ ഒൻപതുവരെയും 525 രൂപ പിഴയോടെ സെപ്തംബർ 10 വരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 13 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പ്രവേശന പരീക്ഷ: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർസ്‌കൂൾ സെന്ററിലും നടത്തുന്ന ബിരുദ, ബിരുദാനന്തര-ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായി സെപ്തംബർ 10, 11 തീയതികളിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സി.എ.ടി. – എം.ജി.യു. – 2021)യുടെ ഹാൾടിക്കറ്റ് അപേക്ഷകർക്ക് www. cat.mgu.ac.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. നേരത്തെ ഓഗസ്റ്റ് 12, 13 തീയതികളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റി പുതുക്കിയ സമയക്രമമനുസരിച്ച് നടത്തുന്നത്. നേരത്തെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുത്തിട്ടുള്ളവർക്ക് പുതുതായി ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുകയോ പഴയ ഹാൾടിക്കറ്റ് തന്നെ ഉപയോഗിക്കുകയോ ചെയ്യാം. പഴയ ഹാൾടിക്കറ്റ് ഉപയോഗിക്കുന്നവർ വെബ് സൈറ്റ് സന്ദർശിച്ച് പരീക്ഷ തീയതി, സമയം, പരീക്ഷകേന്ദ്രം എന്നിവ കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ്. എറണാകുളം സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പരീക്ഷ കേന്ദ്രത്തിന് മാറ്റമുണ്ട്. ഈ കേന്ദ്രത്തിന് പകരം പാർക്ക് അവന്യുവിലുള്ള സെന്റ് തെരേസാസ് കോളേജിലായിരിക്കും പ്രവേശന പരീക്ഷ നടക്കുക. കൂടുതൽ വിവരങ്ങൾ 0481-2733595 എന്ന ഫോൺ നമ്പറിലും cat@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലും ലഭിക്കും.

പരീക്ഷ സെപ്തം. 7 മുതൽ

മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ബി.എ.- എൽ.എൽ.ബി. (അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം) 10-ാം സെമസ്റ്റർ പരീക്ഷ സെപ്തംബർ ഏഴിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ. കോവിഡ് നിയന്ത്രണങ്ങൾ മൂലം ഡിസംബറിൽ നടന്ന 10-ാം സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കും പരീക്ഷ എഴുതാൻ അനുവാദം നൽകിയിട്ടുണ്ട്.

എം.ജി.ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻറ് സയൻസ് കോളജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://www.cap.mgu.ac.in എന്ന വെബ് സൈറ്റിൽ അപേക്ഷാ നമ്പറും പാസ് വേഡും നൽകി ലോഗിൻ ചെയ്ത് പരിശോധിക്കാം.

ലിസ്റ്റിൽ ആദ്യ ഓപ്ഷനിൽ പ്രവേശനം ലഭിച്ചിട്ടുള്ളവർ യൂണിവേഴ്സിറ്റി ഫീസ് ഓൺലൈനായി അടച്ച് അതത് കോളജുകളുമായി ബന്ധപ്പെട്ട് അവിടത്തെ ഫീസ് അടക്കുകയും ടി.സി. സ്വഭാവ സർട്ടിഫിക്കറ്റ്, ഒപ്പിട്ട അലോട്ട്മെൻ്റ് മെമ്മോ എന്നിവ നിശ്ചിത സമയത്ത് ഇ-മെയിൽ മുഖേന സമർപ്പിച്ച്‌ പ്രവേശനം നേടുകയും വേണം. തുടർന്ന് 15 ദിവസത്തിനകം നേരിട്ടോ തപാൽ മുഖേനയോ രേഖകളുടെ അസ്സൽ കോളജുകളിൽ ഹാജരാക്കേണ്ടതാണ്. അവർക്ക് താത്ക്കാലിക പ്രവേശനം അനുവദിക്കുന്നതല്ല. ബന്ധപ്പെട്ട കോളജുകളുടെ ഫോൺ നമ്പറുകൾ സി എ പി (ക്യാപ് ) വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

ആദ്യ ഓപ്ഷനിൽ പ്രവേശനം ലഭിക്കാത്തവർക്ക് സ്ഥിര പ്രവേശനമോ താത്ക്കാലിക പ്രവേശനമോ ഓപ്റ്റ് ചെയ്യാം. സ്ഥിരപ്രവേശനം നേടുന്നവർ മുകളിൽ പറഞ്ഞ പ്രകാരം പ്രവേശന നടപടികൾ പൂർത്തീകരിച്ച് പ്രവേശനം ഉറപ്പാക്കണം.

രണ്ടാം അലോട്ട്മെൻ്റിൽ പേരുള്ളവർ സെപ്തംബർ 9 ന് വൈകിട്ട് 4 നകം സ്ഥിര / താത്ക്കാലിക പ്രവേശനത്തിനുള്ള നടപടികൾ പൂർത്തിയാക്കാത്ത പക്ഷം അവരുടെ അലോട്ട്മെൻ്റ് റദ്ദാകും.

ആദ്യ അലോട്ട്മെൻ്റിൽ താത്ക്കാലിക പ്രവേശനം നേടിയവർക്ക് രണ്ടാം അലോട്ട്മെൻ്റിലും അതേ നില തന്നെയാണെങ്കിൽ അവർക്ക് നിശ്ചിത സമയത്ത് ഓപ്ഷനുകൾ പുനക്രമീകരിക്കുകയോ മൂന്നാം അലോട്ട്മെൻ്റിനായി കാത്തിരിക്കുയോ ചെയ്യാം.

കോളേജുകളിൽ പ്രവേശനം നേടുന്നവർ സെപ്തംബർ 9 ന് വൈകിട്ട് 4 നകം ലോഗിൻ ചെയ്ത് കൺഫർമേഷൻ സ്ലിപ്പ് പരിശോധിച്ച് പ്രവേശനം ഉറപ്പാക്കണം. നിശ്ചിത സമയത്തിന് ശേഷം ഇത് സംബന്ധിച്ച പരാതികൾ സർവ്വകലാശാല പരിഗണിക്കില്ല. ഒപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും സെപ്തംബർ 10, 11 തിയതികളിൽ അപേക്ഷകർക്ക് അവസരം ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല സെപ്തംബര്‍ ഒമ്പത്, പത്ത് തിയതികളില്‍ നടത്താനിരുന്ന ബിവോക് മൂന്നാം സെമസ്റ്റര്‍(2019 പ്രവേശനം) നവംബര്‍ 2020 പരീക്ഷയുടെ വൈവ മാറ്റിവെച്ചു.

എംബിഎ പ്രവേശന ലിസ്റ്റ്

കാലിക്കറ്റ് സര്‍വ്വകലാശാല 202122 വര്‍ഷത്തേക്കുള്ള എംബിഎ പ്രോഗ്രാമിന്റെ പ്രവേശന ലിസ്റ്റ് mbadcms2021@gmail.com വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പുനര്‍മൂല്യനിര്‍ണയം-അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വ്വകലാശാല ബിഎ/ബിഎസ്.സി(സിയുസിബിസിഎസ്എസ്) അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ എട്ട് വരെ നീട്ടി.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വ്വകലാശാല ഏപ്രിലില്‍ നടത്തിയ ബിഎസ്.സി ഫുഡ് ടെക്‌നോളജി ആറാം സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2019-ലെ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ബോട്ടണി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസദ്ധീകരിച്ചു.

വൈവ

കാലിക്കറ്റ് സര്‍വ്വകലാശാല 2020 ജനുവരിയിലെ പിജി ഡിപ്ലോമ ഇന്‍ ട്രാന്‍സലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദിയുടെ പ്രബന്ധ പരിശോധനയും വൈവയും ഓണ്‍ലൈനായി സെപ്തംബര്‍ ഒമ്പതിന് നടത്തും.

പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല എംഎ കംപാരേറ്റീവ് ലിറ്ററേച്ചര്‍ സപ്ലിമെന്ററി പരീക്ഷ (ഏപ്രില്‍ 2021) നാലാം സെമസ്റ്റര്‍ റിപ്പീറ്റ് ചെയ്യുന്നവര്‍ക്ക്(2016 പ്രവേശനം), 2019-ലെ പ്രവേശനക്കാരോടൊപ്പം സര്‍വ്വകലാശാല ടീച്ചിങ് വിഭാഗത്തില്‍ സെപ്തംബര്‍ ആറ,് എട്ട്, പത്ത് തിയതികളില്‍ നടത്തും.

കാലിക്കറ്റ് സര്‍വ്വകലാശാല ഏപ്രിലില്‍ നടത്തിയ എംഎസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്(സിസിഎസ്എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ സെപ്തംബര്‍ 16, 20 തിയതികളില്‍ പഠനവകുപ്പില്‍ രാവിലെ 1.30 മുതല്‍ 4.30 വരെ നടത്തും.

അഭിമുഖം

കാലിക്കറ്റ് സര്‍വ്വകലാശാല ലൈഫ് സയന്‍സ് വകുപ്പിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് തെരെഞ്ഞടുക്കപ്പെട്ടവര്‍ക്കുള്ള അഭിമുഖം സെപ്തംബര്‍ 14ന് രാവിലെ 10.30ന് ഓണ്‍ലൈനായി നടത്തും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ www. uoc.ac.in.

നെറ്റ്/ജെആര്‍എഫ് -സൗജന്യ പരിശീലനം

മാനവിക വിഷയങ്ങളില്‍ യു.ജി.സി നെറ്റ്/ജെആര്‍എഫ് പരീക്ഷ എഴുതുന്നവര്‍ക്കായി ജനറല്‍ പേപ്പറിന് (പേപ്പര്‍-1) കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ആന്റ് ഗൈഡന്‍സ് ബ്യൂറോ 14 ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. സെപ്തംബര്‍ മൂന്നാം വാരത്തില്‍ ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പേര്, വിലാസം, വയസ ് , ഫോണ്‍നമ്പര്‍, വാട്‌സാപ്പ് നമ്പര്‍, ഇമെയില്‍ വിലാസം, നെറ്റ് അപ്ലിക്കേഷന്‍ നമ്പര്‍ എന്നിവയുള്‍പ്പെടെ bureaukkd@gmail.com എന്ന ഇമെയിലില്‍ സെപ്തംബര്‍ 12ന് വൈകുന്നേരം അഞ്ച് മണിക്കകം അപേക്ഷിക്കേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രവൃത്തി ദിവസങ്ങളിലും അവധി ദിവസങ്ങളിലും നടക്കുന്നതിനാല്‍ ഈ ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നവര്‍ മാത്രം അപേക്ഷിക്കുക. നേരത്തെപരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് വീണ്ടും പ്രവേശനം നല്‍കുന്നതല്ല. ഫോണ്‍ 0494 2405540.

റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വ്വകലാശാല ഹ്യൂമണ്‍ റിസോഴ്‌സ് ഡപവലപ്‌മെന്റ് സെന്റര്‍ കോളേജ്-സര്‍വ്വകലാശാല അധ്യാപകര്‍ക്ക് സെപ്തംബര്‍ 27 മുതല്‍ ഒക്‌ടോബര്‍ ഒമ്പത് വരെ അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ റിഫ്രഷര്‍ കോഴ്‌സ് നടത്തുന്നു. അപേക്ഷകള്‍ ഓണ്‍ലൈനായി 18 വരെ സമര്‍പ്പിക്കാം.
ugchrdc.uoc.ac.in ഫോണ്‍ 04942407350, 2407351.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.ബി.എ. പ്രോഗ്രാം പ്രവേശന അപേക്ഷ

സര്‍വകലാശാലാ പഠന വകുപ്പ്/ സെന്‍ററുകളിലേക്കുള്ള 2021-22 അധ്യയന വര്‍ഷത്തെ, എം.ബി.എ. പ്രോഗ്രാം പ്രവേശന അപേക്ഷയിൽ KMAT സ്കോർ രേഖപ്പെടുത്താത്തവർ ലോഗിൻ ചെയ്ത് സ്കോർ രേഖപ്പെടുത്തേണ്ടതാണ്. ഇതിനായി 2021 സെപ്റ്റംബര്‍ 10 വരെ സമയം അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www. admission.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261, 7356948230. e-mail id: deptsws@kannuruniv.ac.in

എം.സി.എ പ്രോഗ്രാമിലേക്ക് ഒഴിവുള്ള എൻ.ആർ.ഐ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഐ.ടി ഡിപ്പാർട്ടുമെന്റിൽ എം.സി.എ (റെഗുലർ) കോഴ്സിലേക്ക് എൻ.ആർ.ഐ കോട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. നിർദിഷ്ട യോഗ്യതയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷാ ഫോറം 22 -09 -2021 വരെ ഡിപ്പാർട്ടുമെന്റ് ഓഫീസിൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾ 0497 – 2784535 എന്ന നമ്പറിൽ ലഭ്യമാണ്.

ഹാൾ ടിക്കറ്റ്

08.09.2021 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .

പരീക്ഷാഫലം

സർവ്വകലാശാല പഠന വകുപ്പിലെ അഞ്ചാം സെമസ്റ്റർ എം സി എ(റെഗുലർ / സപ്ലിമെന്ററി) നവംബർ 2020, അഞ്ചാം സെമസ്റ്റർ എം സി എ (ലാറ്ററൽ എൻട്രി) (സപ്ലിമെന്ററി), നവംബർ 2020 എന്നീ പരീക്ഷകളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു .ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .ഉത്തരക്കടലാസുകളുടെ പുനഃ പരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയ്യതി 18.09.2021 ന് വൈകുന്നേരം 5 മണി വരെയാണ്.

ബി.കോം / ബി.ബി.എ (വിദൂരവിദ്യാഭ്യാസം) പ്രാക്ടിക്കൽ പരീക്ഷകൾ- മാർക്ക് എൻട്രി

കണ്ണൂർ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസത്തിന് കീഴിലുള്ള അവസാന വർഷ ബി.കോം / ബി.ബി.എ ഡിഗ്രി (റെഗുലർ /സപ്ലിമെൻറ്ററി/ ഇമ്പ്രൂവ്മെന്റ്) മാർച്ച് 2021, കോവിഡ് സ്പെഷ്യൽ അവസാന വർഷ ബി.കോം / ബി.ബി.എ ഡിഗ്രി (റെഗുലർ /സപ്ലിമെൻറ്ററി/ ഇമ്പ്രൂവ്മെന്റ് ) മാർച്ച് 2020 പരീക്ഷകളുടെ ഭാഗമായ പ്രായോഗിക പരീക്ഷകളുടെ മാർക്ക് എൻട്രി നടത്തുന്നതി ന് അധ്യാപകർക്കുള്ള ലിങ്ക് 06/09/2021 മുതൽ 08/09/2021 വരെ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 06 september 2021

Next Story
Victers Channel Timetable September 07: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 07 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com