scorecardresearch

University Announcements 06 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 06 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷാ തീയതി

ഒക്‌ടോബര്‍ മൂന്നിന് നടത്താനിരുന്നതും 12 – ാം തീയതിലേക്ക് പുനഃക്രമീകരിച്ചതുമായ ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ (ന്യൂ ജനറേഷന്‍) പരീക്ഷകള്‍ 14 ലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

പ്രാക്ടിക്കല്‍

ഓഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്.സി ഇലക്‌ട്രോണിക്‌സ് (340) ഡിഗ്രി പരീക്ഷയുടെ പ്രായോഗിക പരീക്ഷകള്‍ ഒക്‌ടോബര്‍ 10, 11 തീയതികളില്‍ അതാത് കോളജുകളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫീസ്

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റര്‍ എം.സി.എ. ഡിഗ്രി (2006 സ്‌കീം, 2011 സ്‌കീം, 2015 സ്‌കീം, 2010 – 2015 അഡ്മിഷന്‍) മേഴ്‌സിചാന്‍സ് പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഒക്‌ടോബര്‍ 21 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി ഒക്‌ടോബര്‍ 10 മുതല്‍ 18 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ബി.എ.
റീവാലുവേഷന്‍ സെക്ഷനില്‍ ഇ.ജെ.ഢ (അഞ്ച്) ഹാജരാകേണ്ടതാണ്.

സ്‌പോട്ട് അഡ്മിഷന്‍

ഇംഗ്ലീഷ് പഠനവകുപ്പില്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ റെഗുലര്‍ – 2022 അഡ്മിഷന്‍ കോഴ്‌സിലേക്ക് എസ്.ടി. വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. സ്‌പോട്ട് അഡ്മിഷന്‍ ഒക്‌ടോബര്‍ 10 ന് രാവിലെ 11.30 ന് പാളയം ക്യാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നടത്തും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം രാവിലെ 11നു മുന്‍പായി റിപ്പോര്‍ട്ട് ചെയ്യണം. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബി.എ. ഇംഗ്ലീഷ് ബിരുദം/തത്തുല്യ യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 9809538287 എന്ന നമ്പറില്‍ ബന്ധപ്പെടാം.

അദാലത്ത്

വിവിധ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ഡിഗ്രി/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പോരായ്മകളുളള അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയിന്‍മേലുളള അപാകതകള്‍ പരിഹരിച്ച് എത്രയും പെട്ടെന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന്
വേണ്ടിയുളള അദാലത്ത് ഒക്‌ടോബര്‍ 13, 14, 15 തീയതികളില്‍ നടത്തും. അദാലത്തില്‍ പങ്കെടുക്കാനുളള അറി യിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അവരവര്‍ക്ക് നല്‍കിയിരിക്കുന്ന സമയക്രമത്തില്‍ രേഖകള്‍ സഹിതം പങ്കെടുക്കണം.

MG University Announcements: എം ജി സര്‍വകലാശാല

പരീക്ഷാ ടൈം ടേബിള്‍

ആറാം സെമസ്റ്റര്‍ ബി.എ, ബി.കോം പ്രൈവറ്റ് രജിസ്ട്രേഷന്‍ (സി.ബി.സി.എസ്.എസ് 2014 അഡ്മിഷന്‍ മുതല്‍ 2016 അഡ്മിഷന്‍ വരെ സപ്ലിമെന്ററി, 2012, 2013 അഡ്മിഷന്‍ അഡ്മിഷന്‍ മേഴ്സി ചാന്‍സ് പ്രൈവറ്റ് രജിസ്ട്രേഷന്‍) പരീക്ഷയില്‍ പ്രാചീന മലയാളം -പദ്യവും ഗദ്യവും എന്ന പേപ്പര്‍ കൂടി ഉള്‍പ്പെടുത്തി. ഒക്ടോബര്‍ 19നാണ് പരീക്ഷ.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

പ്രബന്ധങ്ങള്‍ ക്ഷണിച്ചു

മലയാള-കേരള പഠനവിഭാഗം കേരള ചലച്ചിത്ര അക്കാദമിയുമായി ചേര്‍ന്ന് നവംബര്‍ മൂന്നാം വാരത്തില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. സിനിമ-സാഹിത്യം-സങ്കേതം എന്ന വിഷയത്തിലാണ് സെമിനാര്‍. യൂനികോഡില്‍ തയ്യാറാക്കിയ പ്രബന്ധങ്ങള്‍ നവംബര്‍ ഒന്നിനകം draparna@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ക്കായിരിക്കും അവതരണാനുമതി. ഫോണ്‍ 9074692622.

ഹിന്ദി പി എച്ച് ഡി പ്രവേശനം

ഹിന്ദി പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ സര്‍വകലാശാലാ പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയം, പഠനരീതി എന്നിവ വ്യക്തമാക്കുന്ന സിനോപ്സിസും സഹിതം 15-ന് വൈകീട്ട് അഞ്ചിനു മുമ്പായി പഠനവിഭാഗത്തില്‍ ഹാജരാകണം.

ഇന്റഗ്രേറ്റഡ് പി ജി പ്രവേശനം

അഫിലിയേറ്റഡ് കോളജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനായി ലേറ്റ് രജിസ്ട്രേഷനു ശേഷമുള്ള റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനവിഭാഗം വെബ്സൈറ്റില്‍ റാങ്ക് നില പരിശോധിക്കാം. നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് കോളജുകള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ നേരിട്ടാണ് പ്രവേശനം നടത്തുന്നത്.

എം എസ്‌സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി സീറ്റൊഴിവ്

സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം എസ്‌സി. ഫുഡ്സയന്‍സ് ആന്‍ഡ് ടെക്നോളജിക്ക് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ബി.എസ് സി. ഫുഡ്സയന്‍സ് ആന്‍ഡ് ടെക്നോളജി പാസായ കേപ്പ് രജിസ്ട്രേഷന്‍ ഐ.ഡി.യുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 11-ന് കാലത്ത് 10.30-ന് സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. എന്‍.ആര്‍.ഐ. ക്വാട്ടയിലുള്ള രണ്ട് ഒഴിവുകളിലേക്ക് താല്‍പ്പര്യമുള്ളവരും അന്നേ ദിവസം ഹാജരാകണം. ഫോണ്‍ 0494 2407345.

പരീക്ഷ മാറ്റി

അഫിലിയേറ്റഡ് കോളജുകളിലെ 12 മുതല്‍ നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്സ് – ഫിസിക്സ് ഡബിള്‍ മെയിന്‍ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ മാറ്റി.

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ 11-ന് തുടങ്ങാന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി.

പരീക്ഷാ അപേക്ഷ

ആറാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും 1, 2 സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 26 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2021 പരീക്ഷയുടെ തടഞ്ഞു വെച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

ടൈംടേബിള്‍

സര്‍വകലാശാല പഠനവകുപുകളിലെ നാലാം സെമസ്റ്റര്‍ എംഎ/ എം എസ് സി/ എം പി എഡ് / എല്‍ എല്‍ എം/ എം സി എ/എം ബി എ/ എം എല്‍ ഐ എസ് സി (എം എസ് സി സ്റ്റാറ്റിസ്റ്റിക്സ്/ കമ്പ്യുട്ടേഷണല്‍ ബയോളജി/ നാനോ സയന്‍സ് & നാനോ ടെക്‌നോളജി/ പ്ലാന്റ് സയന്‍സ് & എത്തനോ ബോട്ടണി എന്നിവ ഒഴികെ) (സി ബി സി എസ് എസ് – 2020 സിലബസ് – റഗുലര്‍), മെയ് 2022 പരീക്ഷയുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സ്‌പോട്ട് അഡ്മിഷന്‍

പയ്യന്നൂര്‍ സ്വാമി ആനന്ദതീര്‍ത്ഥ ക്യാമ്പസ്സില്‍ എം എസ് സി കെമിസ്ട്രി (നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി) ജോയിന്‍ഡ് പ്രോഗ്രാമില്‍ ഏതാനും ഒഴിവുകളുണ്ട്. അര്‍ഹരായവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 10നു രാവിലെ 10.30 ന് പഠന വകുപ്പില്‍ വകുപ്പ് തലവന്‍ മുന്‍പാകെ ഹാജരാകണം. ഫോണ്‍: 9847421467, 0497-2806402

തിയ്യതി നീട്ടി

മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്ജുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സസ് പഠന വകുപ്പില്‍, 2022-23 അധ്യയന വര്‍ഷത്തില്‍ പുതുതായി ആരംഭിക്കുന്ന എം.പി.ഇ.എസ് (മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ) പ്രോഗ്രാമിന്റെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയ്യതി ഒക്ടോബര്‍ 10 വൈകിട്ട് അഞ്ചുവരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ http://www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0497-2715284, 0497-2715261, 7356948230.

അഞ്ചാം സെമസ്റ്റര്‍ ബിരുദ (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് – 2016 അഡ്മിഷന്‍ മുതല്‍), നവംബര്‍ 2022 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത 2020 അഡ്മിഷന്‍ വിദ്യാര്‍ഥികളുടെ ഫീസ് സ്റ്റേറ്റ്‌മെന്റും അഫിഡവിറ്റും, 2016 മുതല്‍ 2018 വരെയുള്ള അഡ്മിഷന്‍ വിദ്യാര്‍ഥികളുടെ അപേക്ഷയുടെ പ്രിന്റൗട്ടും ചലാനും സര്‍വകലാശാലയില്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 11നു വൈകുന്നേരം അഞ്ചു വരെ നീട്ടി.

സീറ്റ് ഒഴിവ്

പാലയാട് നിയമ പഠന വകുപ്പില്‍ 2022-23 വര്‍ഷത്തേക്കുള്ള എല്‍ എല്‍ എം കോഴ്‌സിന് – എസ്.സി , എസ്.ടി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ ഏഴിനു രാവിലെ 10നു വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവണം. ഫോണ്‍: 9961936451

പ്രായോഗിക പരീക്ഷ

ഒക്ടോബര്‍ 10, 11 തീയതികളിലായി നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ എം. എസ് സി. ഫിസിക്‌സ് വിത്ത് കമ്പ്യൂട്ടേഷണല്‍ ആന്‍ഡ് നാനോസയന്‍സ് സ്‌പെഷ്യലൈസേഷന്‍, ഏപ്രില്‍ 2022 (ന്യൂ ജനറേഷന്‍) ന്റെ പ്രായോഗിക പരീക്ഷകള്‍ 17, 18 തീയതികളിലേക്ക് മാറ്റിവച്ചു.

ഒക്ടോബര്‍ 7, 10, 11, 12 തീയതികളിലായി നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ എം. എസ് സി. സുവോളജി (സ്ട്രക്ചര്‍, ഫിസിയോളജി, ഡിവെലപ്പ്‌മെന്റ് ആന്റ് ക്ലാസിഫിക്കേഷന്‍ ഓഫ് ആനിമല്‍സ്) ഏപ്രില്‍ 2022 (ന്യൂ ജനറേഷന്‍) ന്റെ പ്രായോഗിക പരീക്ഷകള്‍ 11, 12, 13, 14 തീയതികളിലേക്ക് മാറ്റിവെച്ചു. പുതുക്കിയ ടൈംടേബിളുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 06 october 2022