University Announcements 06 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടത്തെ 2018 സ്കീമിലെ വിദ്യാര്‍ത്ഥികളുടെ അഞ്ചാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക്. ഡിഗ്രി, മാര്‍ച്ച് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ആന്റ് എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്സി. അനലിറ്റിക്കല്‍ കെമിസ്ട്രി, എം.എസ്സി. ബയോകെമിസ്ട്രി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2020 ഡിസംബറില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഒക്ടോബര്‍ 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2021 ഒക്ടോബര്‍ 21 മുതല്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം. (159) കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ (എഫ്.ഡി.പി.) – (റെഗുലര്‍ – 2019 അഡ്മിഷന്, ഇംപ്രൂവ്മെന്റ് – 2018 അഡ്മിഷന്, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷന്, മേഴ്സിചാന്‍സ് – 2013 അഡ്മിഷന്) – പരീക്ഷയ്ക്കുളള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശവിവരങ്ങള്‍ വെബ്സൈറ്റില്‍.
സീറ്റ് ഒഴിവ്
കേരളസര്‍വകലാശാലയുടെ അറബിക് വിഭാഗം നടത്തുന്ന ആറുമാസത്തെ കമ്മ്യൂണിക്കേറ്റീവ് അറബിക് (സര്‍ട്ടിഫിക്കറ്റ് കോഴ്സ് – ഓണ്‍ലൈന്‍ പഠനം) കോഴ്സിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താല്‍പ്പര്യമുളളവര്‍ ഒക്ടോബര്‍ 10 ന് മുന്‍പായി നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. യോഗ്യത: പ്ലസ്ടു (തത്തുല്യം). അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും www. arabicku.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9562722485, 04712 308846
പി.ജി. ഡിപ്ലോമ ഇന്‍ ജിയോഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്നോളജി – അപേക്ഷ ക്ഷണിക്കുന്നു
കേരളസര്‍വകലാശാലയുടെ കീഴിലുളള സെന്റര്‍ ഫോര്‍ ജിയോസ്പേഷ്യല്‍ ഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്നോളജിയില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജിയോഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്നോളജി കോഴ്സിലേക്ക് (2021 – 22) അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ജിയോളജി, ജ്യോഗ്രഫി, എന്വിയോണ്മെന്റല് സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ്, ഫിസിക്സ് ഇവയിലേതിലെങ്കിലും പി.ജി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021 ഒക്ടോബര്‍ 25. ഫോണ്‍: 0471 2308214. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
എസ്.സി., എസ്.ടി. സീറ്റ് ഒഴിവ്
കേരളസര്‍വകലാശാല സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍, ആലപ്പുഴയില്‍ എം.കോം. റൂറല്‍ മാനേജ്മെന്റ് പ്രോഗ്രാം 2021 അഡ്മിഷന് എസ്.സി., എസ്.ടി., സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 8 ന് രാവിലെ 11 മണിക്ക് സെന്ററില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0477 – 2266245.
കേരളസര്‍വകലാശാലയുടെ പഠനവഗവേഷണ വകുപ്പുകളില്‍ ലിംഗ്വിസ്റ്റിക്സ്, അറബിക്, സംസ്കൃതം, എം.എസ്സി. ഡെമോഗ്രഫി, ആക്ച്ചൂറിയല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ് വിത്ത് സ്പെഷ്യലൈസേഷന് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫിസിക്സ്, മാത്തമാറ്റിക്സ്, മാത്തമാറ്റിക്സ് വിത്ത് സ്പെഷ്യലൈസേഷന് ഇന്‍ ഫിനാന്‍സ് ആന്റ് കമ്പ്യൂട്ടേഷന്‍, എം.എഡ്., എം.ടെക്. കമ്പ്യൂട്ടര്‍സയന്‍സ്, ഒപ്റ്റോ ഇലക്ട്രോണിക്സ്, ടെക്നോളജി മാനേജ്മെന്റ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് ടഇ,ടഠ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 ഒക്ടോബര്‍ 8 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളില്‍ എം.എ. ജര്‍മന്‍, റഷ്യന്‍, മ്യൂസിക്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 -23 ബാച്ച് അഡ്മിഷന് ടഇ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 ഒക്ടോബര്‍ 8 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് .
കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളില്‍ എം.എ. ഇസ്ലാമിക ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, ഇക്കണോമിക്സ്, ഹിന്ദി, പൊളിറ്റിക്കല്‍സയന്‍സ്, പൊളിറ്റിക്സ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് ഡിപ്ലോമസി, എം.എസ്സി. ഇന്റഗ്രേറ്റീവ് ബയോളജി, അപ്ലൈഡ് അക്വാകള്‍ച്ചര്‍, എം.എസ്സി. ബോട്ടണി വിത്ത് സ്പെഷ്യലൈസേഷന് ഇന്‍ ബയോഡൈവേഴ്സിറ്റി, ക്ലൈമറ്റ് ചേഞ്ച് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ബയോകെമിസ്ട്രി, കെമിസ്ട്രി, എം.കോം. ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ്, എം.കോം. ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ്, എം.എല്‍.ഐ.എസ്.സി. എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് ടഠ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 ഒക്ടോബര്‍ 8 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് .
സ്പോര്‍ട്സ് സ്കോളര്‍ഷിപ്പ് വിതരണം 2021
സൗത്ത് സോണ്‍/ഓള് ഇന്ത്യാ അന്തര്‍ സര്‍വകലാശാല മത്സരങ്ങളില്‍ കേരളസര്‍വകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കിയ കായികതാരങ്ങള്‍ക്കുളള 2017 – 18, 2018 – 19 & 2019 – 20 അദ്ധ്യയന വര്‍ഷങ്ങളിലെ കേരളസര്‍വകലാശാല സ്പോര്‍ട്സ് സ്കോളര്‍ഷിപ്പുകളുടെ വിതരണം 2021 ഒക്ടോബര്‍ 8 ന് കേരളസര്‍വകലാശാല സെനറ്റ് ഹാളില്‍ വച്ച് നടത്തുന്നതാണ്. സ്പോര്‍ട്സ് സ്കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുളളവര്‍ അന്നേ ദിവസം നിര്‍ബന്ധമായും ഒറിജിനല്‍ ആധാര്‍ കാര്‍ഡ്, ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ ആധാറിന്റെ പകര്‍പ്പ്, സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, ഗസറ്റഡ് ഉദ്യോഗസ്ഥന് സാക്ഷ്യപ്പെടുത്തിയ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഇവ സഹിതം നേരിട്ട് ഹാജരായി സ്കോളര്‍ഷിപ്പ് തുക കൈപ്പറ്റേണ്ടതാണ്. നേരിട്ട് ഹാജരാകാന്‍ കഴിയാത്തവര്‍ അധികാരപ്പെടുത്തിയ വ്യക്തിയുടെ ഒറിജിനല്‍ ആധാര്‍ കാര്‍ഡും, ഗസറ്റഡ് ഉദ്യോഗസ്ഥന് സാക്ഷ്യപ്പെടുത്തിയ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും, കായികതാരത്തിന്റെ ഗസറ്റഡ് ഉദ്യോഗസ്ഥന് സാക്ഷ്യപ്പെടുത്തിയ ആധാറിന്റെ പകര്‍പ്പ്, സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ അഥവാ പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും, അധികാരപ്പെടുത്തിയ രേഖ എന്നിവ സമര്‍പ്പിച്ച് തുക കൈപ്പറ്റാവുന്നതാണ്. നിശ്ചിത തീയതിക്കുള്ളില്‍ കൈപ്പറ്റാത്ത സ്കോളര്‍ഷിപ്പ് തുക സര്‍വകലാശാല ഫണ്ടിലേക്ക് തിരിച്ചടയ്ക്കുന്നതാണ്.
MG University Announcements: എംജി സർവകലാശാല
അപേക്ഷ തീയതി
നാലാം സെമസ്റ്റർ ബി.വോക് (2019 അഡ്മിഷൻ – റഗുലർ – പുതിയ സ്കീം) പരീക്ഷയ്ക്ക് പിഴയില്ലാതെ ഒക്ടോബർ എട്ടുവരെയും 525 രൂപ പിഴയോടെ ഒക്ടോബർ ഒൻപതു മുതൽ 10 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ 11 നും അപേക്ഷിക്കാം.
പരീക്ഷ തീയതി
ഒന്നാം സെമസ്റ്റർ എം.ആർക് (2019 അഡ്മിഷൻ) പരീക്ഷകൾ ഒക്ടോബർ 20 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
എം.എസ് സി. ഒന്നാം അലോട്മെന്റ്
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിലെ എം.എസ് സി. പ്രോഗ്രാം പ്രവേശനത്തിനുള്ള (2021-22 ബാച്ച്) ഒന്നാം അലോട്മെന്റ് ലിസ്റ്റ് പ്രസിഡീകരിച്ചു. ലിസ്റ്റ് www. ses.mgu.ac.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം.
പരീക്ഷഫലം
2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് (അപ്ലൈഡ് – റഗുലർ), അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ഏപ്രിലിൽ സ്കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.ബി.എ. (റീഅപ്പിയറൻസ്, ഇംപ്രൂവ്മെന്റ് – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഹോം സയൻസ് ബ്രാഞ്ച് X(D) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. സൈക്കോളജി സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് പി.ജി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്റേഷൻ – റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം.
2021 മാർച്ചിൽ നടന്ന രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് ബയോമെഡിക്കൽ ഇൻസ്ട്രമെന്റേഷൻ റഗുലർ/സപ്ലിമെന്ററി – പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
യു.ജി.സി. നെറ്റ് കോച്ചിംഗ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക് ചെയര്‍ അറബിക് ജനറല്‍ പേപ്പര്‍ വിഷയത്തില്‍ ഒക്ടോബര്‍ 10-ന് യി.ജി.സി. നെറ്റ് കോച്ചിംഗ് ക്ലാസ് ആരംഭിക്കുന്നു. ഫോണ്‍ 8943539439, 7736418428.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന് ഫിസിക്സ് 2019 പ്രവേശനം റഗുലര്‍, 2018 പ്രവേശനം സപ്ലിമെന്ററി ജനുവരി 2021 പരീക്ഷകള്‍ 20-ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോസയന്‍സ് ആന്റ് ടെക്നോളജി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 20-ന് തുടങ്ങും.
2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ്വെയര് ഡവലപ്മെന്റ് നവംബര്‍ 2020 റഗുലര്‍ പരീക്ഷ 20-ന് തുടങ്ങും.
സര്‍വകലാശാലാ ബയോടെക്നോളജി പഠനവിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ നാഷണല്‍ സ്ട്രീം ബയോടെക്നോളജി ജൂണ്‍ 2020 പരീക്ഷ 20-ന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്സ്), യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2020 റഗുലര്‍, നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ 27-ന് തുടങ്ങും.
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 18-ന് തുടങ്ങും.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാവിജ്ഞാപനം
രണ്ടാം സെമസ്റ്റർ ബിരുദ (ബി.ബി.എം ഒഴികെ ),ഏപ്രിൽ 2021 പരീക്ഷകൾക്ക് 07.10.2021 മുതൽ 13.10.2021 വരെ പിഴയില്ലാതെയും 16.10.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം .ഓൺലൈൻ അപേക്ഷകളുടെ പകർപ്പ് 20.10.2021 നകം സർവ്വകലാശാലയിൽ ലഭിക്കണം. 2014, 2015 അഡ്മിഷൻ വിദ്യാർത്ഥികൾക്ക് ഇത് അവസാന അവസരമാണ് .വിശദമായ പരീക്ഷാവിജ്ഞാപനം സർവ്വകലാശാല വെബ്സൈറ്റിൽ .
ടൈംടേബിൾ
21.10.2021 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എഡ്(ഏപ്രിൽ 2020) പരീക്ഷകളുടെ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ പി.ജി.ഡി.സി.പി മെയ്2020(റെഗുലർ/സപ്പ്ളിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃ മൂല്യനിർണയം / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി 21.10.2021 വൈകുന്നേരം 5 മണി ആണ്.
ഹാൾടിക്കറ്റുകൾ
12.10.2021 ന് ആരംഭിക്കുന്ന രണ്ടാം വർഷ ഡിഗ്രി പരീക്ഷ , ഏപ്രിൽ 2021 ( വിദൂരവിദ്യാഭ്യാസം) ഹാൾ ടിക്കറ്റുകൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റുകൾ പ്രിന്റ് എടുത്ത് ഫോട്ടോ പതിച്ച് അറ്റസ്റ് ചെയ്ത്, ഹാൾ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ് .
രാമഗുരു യു പി സ്കൂൾ ചിറക്കൽ, പുതിയതെരു പരീക്ഷാ കേന്ദ്രമായി ലഭിച്ച വിദ്യാർത്ഥികൾ 12.10.2021 നു നടക്കുന്ന പരീക്ഷ മാത്രം കെ.എം.എം. വിമൻസ് കോളേജ് പള്ളിക്കുന്നിൽ ഹാജരായി പരീക്ഷ എഴുതണം. മറ്റു ദിവസങ്ങളിൽ ഇവർ രാമഗുരു സ്കൂളിൽ തന്നെയാണ് പരീക്ഷ എഴുതേണ്ടത്. പരീക്ഷാ ടൈം ടേബിൾ സൈറ്റിൽ ലഭ്യമാണ് .
പ്രായോഗിക പരീക്ഷകൾ
ഏഴാം സെമസ്റ്റർ ബി.ടെക് ( സപ്ലിമെന്ററി- 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈംഉൾപ്പടെ) നവംബർ 2019 – ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം പ്രായോഗിക പരീക്ഷകൾ ഒക്ടോബർ 11,12 തിയ്യതികളിലും സിവിൽഎഞ്ചിനീയറിംഗ് വിഭാഗം പ്രായോഗിക പരീക്ഷകൾ ഒക്ടോബർ 13 നും വിവിധപരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്.പരീക്ഷ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ
കുസാറ്റ്: എം.ടെക് പോളിമര്‍ ടെക്നോളജി സ്പോട്ട് അഡ്മിഷന്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ എം.ടെക് പോളിമര്‍ ടെക്നോളജി പ്രോഗ്രാമിലേക്കുള്ള സ്പോട്ട് അഡ്മിഷന് ഒക്ടോബര്‍ 11 ന് രാവിലെ 10.00 മണിക്ക് കുസാറ്റ് പോളിമര്‍ സയന്‍സ് & റബ്ബര്‍ ടെക്നോളജി വകുപ്പില്‍ നടക്കും. ഡാറ്റ്/ഗേറ്റ് റാങ്ക് ലിസ്റ്റിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: https:// admissions.cusat.ac.in
കുസാറ്റ് എം.എസ്.സി. ഇക്കണോമെട്രിക്സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ടെക്നോളജി സ്പോട്ട് അഡ്മിഷന്
കൊച്ചി: എം.എസ്.സി. ഇക്കണോമെട്രിക്സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ടെക്നോളജി പ്രോഗ്രാമിലേക്കുള്ള
സ്പോട്ട് അഡ്മിഷന് 2021 ഒക്ടോബര്‍ 12, ചൊവ്വാഴ്ച രാവിലെ 10.30 ന് കുസാറ്റ് ബജറ്റ് പഠന കേന്ദ്രത്തിന്റെ ഓഫീസില്‍ നടക്കും. എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: https:// admissions.cusat.ac.in.
Read More: University Announcements 05 October 2021: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ