University Announcements 06 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം -2021 രണ്ടാം ഘട്ട സ്‌പോര്‍ട്്‌സ്‌ക്വാട്ട കൗണ്‍സിലിങ്
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള സപ്ലിമെന്ററി സ്‌പോര്‍ട്്‌സ്‌ക്വാട്ട റാങ്ക് ലിസ്റ്റി ഉള്‍പ്പെട്ട് (ആദ്യ റാങ്ക് ലിസ്റ്റിലെ കൗണ്‍സിലിംഗ് സമയത്ത് റിപ്പോര്‍ട്ട് ചെയ്തവരും, സപ്ലിമെന്ററി ലിസ്റ്റി ഉള്‍പ്പെട്ടവരും) നവംബര്‍ 5-ാം തീയതി കോളേജുകളി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 8-ാം തീയതി 10.30 ന് മുമ്പ് കോളേജുകളിൽ ഹാജരാകാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. നവംബര്‍ 5 ന് റിപ്പോര്‍ട്ട് ചെയ്ത വിദ്യാര്‍ത്ഥികള്‍ 8-ാം തീയതിയും നര്‍ബന്ധമായും കോളേജി ഹാജരാകേണ്ടതാണ്. അഡ്മിഷന്‍ എടുക്കേണ്ട തീയതികള്‍ നവംബര്‍ 8, 9, 10 ആണ്. നവംബര്‍ എട്ട് (10.30) ന് മുമ്പ് ഹാജരാകുന്ന വിദ്യാര്‍ത്ഥികളെ മാത്രമേ പരിഗണിക്കുകയുളളൂ.
സ്‌പോര്‍ട്‌സ്‌ക്വാട്ട പ്രവേശനം സംബന്ധിച്ച മറ്റ് വിശദ വിവരങ്ങള്‍ക്ക് admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഒന്നാം വര്‍ഷ ബി.എഡ്. പ്രവേശനം 2021-രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കേരളസര്‍വകലാശാലയുടെ 2021-22 അദ്ധ്യയന വര്‍ഷത്തിലെ ബി.എഡ് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ (admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ അഡ്മിഷന്‍ വെബ്‌സൈറ്റിൽ ലോഗിന്‍ ചെയ്ത് നിശ്ചിത സര്‍വകലാശാല ഫീസ് (ഫീസ് വിശാദാംശങ്ങള്‍ വെബ്‌സൈറ്റിൽ ) ഓണ്‍ലൈനായി ഒടുക്കി അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റ് എടുത്ത് നവംബര്‍ 8 ന് കോളേജിൽ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, കോഴ്‌സ്, കാറ്റഗറി എന്നിവ അലോട്ട്‌മെന്റ് മെമ്മോയിൽ നിന്ന് ലഭിക്കും. മെമ്മോയി പറഞ്ഞിരിക്കുന്ന തീയതിയിൽ യോഗ്യത തെളിയിക്കുന്ന അസ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം (കൂടുതൽ വിവരങ്ങള്‍ക്ക് അലോട്ട്‌മെന്റ് മെമ്മോ കാണുക) കോളേജി ഹാജരായി പെര്‍മെനന്റ് അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഒന്നാം ഘട്ട അലോട്ട്‌മെന്റിൽ അഡ്മിഷന്‍ എടുത്തവര്‍ ഹയര്‍ ഓപ്ഷനിൽ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കി പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടതാണ്. അവര്‍ക്ക്, മുന്‍പ് എടുത്ത ഓപ്ഷനി തുടരാന്‍ സാധിക്കുന്നതല്ല. വിശദവിവരങ്ങള്‍ക്ക് admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 ജൂലൈയി നടത്തിയ അവസാനവര്‍ഷ എം.പി.ഇ. (റെഗുലര്‍ & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബര്‍ 17 വരെ അപേക്ഷിക്കാം.
കേരളസര്‍വകലാശാല 2020 ഡിസംബറി നടത്തിയ നാലാം സെമസ്റ്റര്‍, അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2021 നവംബറി നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.എ. /എം.എസ്‌സി./എം.കോം./എം.എം.സി.ജെ. (റെഗുലര്‍ & സപ്ലിമെന്ററി) പരീക്ഷകള്‍ 2021 നവംബര്‍ 15 ന് ആരംഭിക്കുന്നതാണ്.
പുതുക്കിയ പരീക്ഷാത്തീയതി
കേരളസര്‍വകലാശാല നവംബര്‍ 5 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകള്‍ പുനഃക്രമീകരിച്ചിരിക്കുന്നു.
പ്രാക്ടിക്കൽ
കേരളസര്‍വകലാശാല 2021 മേയി നടത്തിയ നാലാം സെമസ്റ്റര്‍ ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 138 2 (b) പരീക്ഷകളുടെ പ്രാക്ടിക്ക ൽ പരീക്ഷ നവംബര്‍ 11 മുതൽ ആരംഭിക്കുന്നതാണ്.
പരീക്ഷാഫീസ്
കേരളസര്‍വകലാശാലയുടെ എം.സി.എ. ആറാം സെമസ്റ്റര്‍ റെഗുലര്‍ ആന്റ് സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ നവംബര്‍ 8 ന് ആരംഭിക്കുന്നതാണ്. പിഴകൂടാതെ നവംബര്‍ 16 വരെയും 150 രൂപ പിഴയോടെ നവംബര്‍ 19 വരെയും 400 രൂപ പിഴയോടെ നവംബര്‍ 22 വരെയും അപേക്ഷിക്കാം.
എം.കോം. ബ്ലൂ ഇക്കോണമി ആന്റ് മാരിടൈം ലോ പ്രോഗ്രാം – നവംബര്‍ 12 മുതൽ അപേക്ഷിക്കാം
കേരളസര്‍വകലാശാലയുടെ കൊമേഴ്‌സ് പഠനവകുപ്പി 2021 – 22 വര്‍ഷം പുതുതായി ആരംഭിക്കുന്ന എം.കോം. ബ്ലൂ ഇക്കോണമി ആന്റ് മാരിടൈം ലോ പ്രോഗ്രാമിന് നവംബര്‍ 12 മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ മാര്‍ക്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 21. (www.admissions.keralauniversity.ac.in/css2021)
ഫങ്ഷണൽ തമിഴ് – ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
കേരളസര്‍വകലാശാലയ്ക്ക് കീഴിലുളള മനോന്മണിയം സുന്ദരനാര്‍ ഇന്റര്‍നാഷണൽ സെന്റര്‍ ഫോര്‍ ദ്രവീഡിയന്‍ കള്‍ച്ചറ ൽ സ്റ്റഡീസ് 2021 നവംബര്‍ 15 മുത ൽ 2022 ഫെബ്രുവരി 15 വരെ മൂന്നുമാസത്തെ ഫങ്ഷണ ൽ തമിഴ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഓണ്‍ലൈനായി നടത്തുന്നു. തമിഴ് വായിക്കാനും എഴുതാനും സംസാരിക്കാനും വിവര്‍ത്തനം ചെയ്യാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തരത്തിലാണ് സിലബസ് ആസൂത്രണം ചെയ്തിരിക്കുന്നത്. തമിഴ് ഭാഷാപരിജ്ഞാനം അടിസ്ഥാന യോഗ്യതയായി നിര്‍ണയിച്ചിട്ടുളള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുളള ഉദ്യോഗങ്ങള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്.
മൂന്നുമാസമാണ് കോഴ്‌സിന്റെ കാലാവധി. എല്ലാ പ്രവൃത്തിദിവസങ്ങളിലും വൈകുന്നേരം 6 മണി മുത 8 മണി വരെയാണ് ക്ലാസ്. ഗൂഗിള്‍മീറ്റ് വഴിയാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ഹയര്‍സെക്കണ്ടറി വിജയമാണ് അടിസ്ഥാനയോഗ്യത. കോഴ്‌സി പങ്കെടുക്കുന്നതിന് ഉയര്‍ന്ന പ്രായപരിധി ഇല്ല. അറ്റന്റന്‍സ്, ഗ്രൂപ്പ് വര്‍ക്ക്, എഴുത്തുപരീക്ഷ, വാചാപരീക്ഷ എന്നിങ്ങനെ നൂറു മാര്‍ക്കാണ് ആകെ സ്‌കോര്‍. കോഴ്‌സ് വിജയിക്കുന്നതിന് 50 മാര്‍ക്ക് നേടണം.
ഫീസ്: 3000/- (മൂവായിരം) രൂപയാണ്. കോഴ്‌സി ചേരാനാഗ്രഹിക്കുന്നവര്‍ ഇതോടൊപ്പമുളള ഗൂഗിള്‍ ഫോം പൂരിപ്പിച്ചയക്കുക. docs.google.com/forms/d/e/1FAIpQLSf36cKPIfqQd_UsX2IUDnJPj9eNKjvJa-o4rBswbRjNbfA-zQ/viewform?usp=pp_url
അപേക്ഷ അയക്കുന്നതിനുളള അവസാന തീയതി നവംബര്‍ 10. വിശദവിവരങ്ങള്‍ക്ക്: 9496468759, 9447222571.
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
കാലിക്കറ്റിലെ വിദൂരവിഭാഗം ബിരുദ-പി.ജി. കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2021-22 അധ്യയന വര്‍ഷം നടത്തുന്ന ബിരുദ-പി.ജി. കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍ക്ക് നവംബര്‍ 25 വരെ പിഴയില്ലാതെയും 30 വരെ 100 രൂപ പിഴയോടെയും ഓണ്‍ലൈനായി അപേക്ഷ നല്‍കാം. രജിസ്ട്രേഷനുള്ള ലിങ്ക് http://www.sdeuoc.ac.in -ല്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രവേശന നിയമാവലിയും ഫീസ് വിവരങ്ങളുമടങ്ങുന്ന പ്രോസ്പെക്ടസ് പരിശോധിച്ച് വ്യക്തത നേടണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അഞ്ച് ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ട് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നേരിട്ടോ ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. 673635 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ എത്തിക്കണം. ഫോണ്‍: 0494 2407 356, 2400288, 2660 600. ലോഗിന്‍ പ്രശ്നങ്ങള്‍ക്ക് sdeadmission2021@uoc.ac.in, മറ്റു സാങ്കേതിക പ്രശ്നങ്ങള്‍ക്ക് digitalwing@uoc.ac.in എന്നീ മെയിലുകളില്‍ ബന്ധപ്പെടാം. മറ്റുവിവരങ്ങള്‍ക്ക് drsde@uoc.ac.in, dsde@uoc.ac.in.
ഗസ്റ്റ് അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവകുപ്പില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജിയോളജിയില്‍ പി.ജി., പി.എച്ച്.ഡി., നെറ്റ് യോഗ്യതയുള്ളവര്‍ cugeo@uoc.ac.in എന്ന ഇ-മെയിലില്‍ 14-ന് മുമ്പായി അപേക്ഷിക്കുക. അഭിമുഖ തീയതി ഇ-മെയില്‍ വഴി പിന്നീട് അറിയിക്കും.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് curecdocs@uoc.ac.in എന്ന ഇ-മെയിലില്‍ 15-നെ അതിനു മുമ്പായോ സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു. നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.
സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ
മാറ്റി വെച്ച രണ്ട്, മൂന്ന് സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകള്‍ 15-ന് തുടങ്ങും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. ജ്യോഗ്രഫി, എം.എ. എക്കണോമിക്‌സ് ഏപ്രില്‍ 2021 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി നവംബര്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
ഏഴാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഏപ്രില്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജൂലൈ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 23 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
2010 മുതല്‍ 2016 വരെ പ്രവേശനം ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പി.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് നവംബര്‍ 8 മുതല്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ കോപ്പിയും അനുബന്ധരേഖകളും ഡിസംബര്‍ 4-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. ഒരു സെമസ്റ്ററിന് 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്ന് വരുന്ന ഓരോ പേപ്പറുകള്‍ക്കും 100 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതിയും കേന്ദ്രവും പിന്നീട് അറിയിക്കും.
പ്രവേശനം മാറ്റിവെച്ചു
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോളേജുകളിൽ നവംബർ 8,9 തീയതികളിൽ നടത്താനിരുന്ന എം ടെക് പ്രവേശന നടപടികൾ മാറ്റിവെച്ചതായി ഡയറക്റ്റർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Read More: University Announcements 05 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ