University Announcements 06 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 ഡിസംബര്‍ മാസം നടത്തിയ ഒമ്പതാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എല്‍.എല്‍.ബി/ ബി.കോം എല്‍.എല്‍.ബി/ ബി.ബി.എ എല്‍.എല്‍.ബി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍/ പ്രോജക്ട് ഇവാലുവേഷന്‍
കേരളസര്‍വകലാശാല നടത്തിയ ആറാം സെന്‍സര്‍ ബി.പി.എ (മൃദംഗം) ഏപ്രില്‍ 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ 2023 മെയ് 16 മുതല്‍ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ വച്ച് രാവിലെ 10 മണി മുതല്‍ നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.കോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഏപ്രില്‍ 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍/ പ്രോജക്ട് ഇവാലുവേഷന്‍ യഥാക്രമം 2023 മെയ് 15, 18 തീയതികളില്‍ അതാത് പരീക്ഷ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2023 ഏപ്രില്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ സുവോളജി വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ബയോസിസ്റ്റമാറ്റിക്സ് ആന്‍ഡ് ബയോഡൈവേഴ്സിറ്റി പരീക്ഷയുടെ പ്രാക്ടിക്കല്‍ മെയ് 24 ന് അതാതു കോളേജുകളില്‍ വച്ചു നടത്തുന്നതാണ് .വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2022 ആഗസ്റ്റ് മാസം നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ സി.ബി.സി.എസ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി 2023 മെയ് 8 മുതല്‍ 17 വരെയുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ റീവാലുവേഷന്‍ സെക്ഷനില്‍ ഹാജരാകേണ്ടതാണ്.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
മൂല്യനിര്‍ണയ ക്യാമ്പ് മാറ്റി
വിദൂരവിദ്യാഭ്യാസ വിഭാഗം പി.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനായി മെയ് എട്ടിന് നടത്താനിരുന്ന ക്യാമ്പ് 10-ലേക്ക് മാറ്റി. കേന്ദ്രങ്ങളില്‍ മാറ്റമില്ല. ഒമ്പതിന് നിശ്ചയിച്ച ഒന്നാം സെമസ്റ്റര്‍ റഗുലര്‍ പി.ജി. ക്യാമ്പുകള്‍ മാറ്റമില്ലാതെ നടക്കും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
വിദൂരവിഭാഗം പി.ജി. (2017 പ്രവേശനം) ഒന്ന്, രണ്ട് സെമസ്റ്റര്‍ സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 15-ന് തുടങ്ങും. സര്‍വകലാശാലാ ടാഗോര്‍ നികേതനാണ് പരീക്ഷാ കേന്ദ്രം. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
സ്‌പെഷ്യല്‍ പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി. (സി.ബി.സി.എസ്.എസ്. യു.ജി.) നവംബര്‍ 2022 സ്‌പെഷ്യല്‍ പരീക്ഷ എട്ടിന് സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ നടക്കും. വിദ്യാര്‍ഥികളുടെ വിശദ വിവരങ്ങളും സമയക്രമവും വെബ്‌സൈറ്റില്‍.
ഹാള്‍ടിക്കറ്റ്
15-ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം. ബി.കോം. വൊക്കേഷണല്‍ (സി.ബി.സി.എസ്.എസ്.-യു.ജി.) റഗുലര്‍/ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (2019 മുതല്‍ 2021 പ്രവേശനം) ബി.കോം. പ്രൊഫഷണല്‍ ആന്‍ഡ് ബി.കോം. ഹോണേഴ്‌സ് റഗുലര്‍/ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 (2017 മുതല്‍ 2021 വരെ പ്രവേശനം), ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം. ബി.കോം. വൊക്കേഷണല്‍ (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
എട്ടിന് തുടങ്ങുന്ന ആറാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. (2020 പ്രവേശനം) ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയഫലം
നാലാം സെമസ്റ്റര്‍ ബി.എം.എം.സി. ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. ഗ്രേഡ് കാര്‍ഡ് ആറുമാസത്തിനകം പരീക്ഷാഭവനിലെ ഇ.പി.ആര്‍. വിഭാഗത്തില്‍ ഹാജരാക്കി മാറ്റം വരുത്തണം.
പരീക്ഷാ രജിസ്‌ട്രേഷന്‍
ചാലക്കുടി നിര്‍മല ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. (സി.ബി.സി.എസ്.എസ്.-യു.ജി. 2019, 2020 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള ഏപ്രില്‍ 2023 സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ 10 വരെയും പിഴയോടെ 11 വരെയും അപേക്ഷിക്കാം. 15-നാണ് പരീക്ഷ തുടങ്ങുന്നത്.
‘ കീം ‘ ഓണ്‍ലൈന്‍ മോക്ക് പരീക്ഷ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ 2023 ‘ കീം ‘ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മെയ് 13-ന് ഓണ്‍ലൈനായി മോക്ക് പരീക്ഷ നടത്തുന്നു. പേപ്പര്‍ ഒന്ന്- ഫിസിക്‌സ്, കെമിസ്ട്രി രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും പേപ്പര്‍ രണ്ട്- മാത്തമാറ്റിക്‌സ് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലര വരെയുമാണ്. ഓണ്‍ലൈനില്‍ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാനും അഡ്മിഷന്‍ ആവശ്യങ്ങള്‍ക്കുമായി ബന്ധപ്പെടുക. www.cuiet.info 9188400223, 04942400223, 9567172591.
സര്‍വകലാശാലയില്‍ സ്‌പേസ് ക്യാമ്പ്
എട്ടിന് തുടങ്ങും
കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠനവിഭാഗവും യു.എല്‍. സ്‌പേസ് ക്ലബ്ബും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സ്‌പേസ് ക്യാമ്പിന് മെയ് എട്ടിന് തുടക്കമാകും. സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ മുന്‍ ഡയറക്ടര്‍ ഡോ. പി. കുഞ്ഞികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായരെക്കുറിച്ചുള്ള, ‘ നിലാവിന്റെ നേരറിയാന്‍ ‘ എന്ന ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും.
ഐ.എസ്.ആര്‍.ഒ. മുന്‍ ഡയറക്ടര്‍ ഇ.കെ. കുട്ടി, യു.എല്‍.സി.സി.എസ്. ചെയര്‍മാന്‍ രമേശന്‍ പാലേരി തുടങ്ങിയവര്‍ സംസാരിക്കും. 10-നാണ് ക്യാമ്പ് സമാപനം. ആദ്യ ദിനം തിരഞ്ഞെടുക്കപ്പെട്ട 250 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ത്രിദിന ക്യാമ്പില്‍ എണ്‍പതോളം പേരുണ്ടാകും.
Kannur University Announcements: കണ്ണൂർ സർവകലാശാല
പ്രൊജക്റ്റ് സമർപ്പണം
കണ്ണൂർ സർവകലാശാല 2020 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകളുടെ ആറാം സെമസ്റ്ററിലെ പ്രൊജക്റ്റ് റിപ്പോർട്ട്, 26.05.2023 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് മുമ്പ്, വിദൂര വിദ്യാഭ്യാസം ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്. പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം .എഡ്. (2020 സിലബസ്) സപ്ലിമെന്ററി / ഇമ്പ്രൂവ്മെന്റ് നവംബർ 2021, രണ്ടാം സെമസ്റ്റർ എം .എഡ്. (2020 സിലബസ്) സപ്ലിമെന്ററി / ഇമ്പ്രൂവ്മെന്റ് മെയ് 2022 എന്നിവയുടെ പരീക്ഷാഫലം വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് മെയ് 18 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
ഹാൾ ടിക്കറ്റ്
മെയ് 10 ന് ആരംഭിക്കുന്ന ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി) ഏപ്രിൽ 2023 പരീക്ഷയുടെ ഹാൾ ടിക്കറ്റ് തിങ്കളാഴ്ച രാവിലെ 11 മണി മുതൽ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാകും. ഹാൾ ടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം അതിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഏതെങ്കിലും ഒരു ഗവ. അംഗീകൃത തിരിച്ചറിയൽ കാർഡിന്റെ ഒറിജിനൽ കൈവശം വെക്കണം. സപ്ലിമെന്ററി വിദ്യാർഥികൾ നേരത്തെ രണ്ടാം വർഷ പരീക്ഷയ്ക്കായി ലഭിച്ച ഹാൾ ടിക്കറ്റ് ഉപയോഗിച്ചാൽ മതിയാകും .
പരീക്ഷകൾ രാവിലെ 9.30 ന് ആരംഭിക്കും
മൂന്നാം സെമസ്റ്റർ ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷൻ -റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് – നവംബർ 2022 ) പരീക്ഷകൾ മെയ് 9 ന് രാവിലെ 9 .30 മുതൽ ആരംഭിക്കും.
MG University Announcements: മഹാത്മഗാന്ധി സര്‍വകലാശാല
പി.എച്ച്.ഡി കോഴ്സ് വർക്ക്; ഡിജിറ്റൽ ലിറ്ററസി ക്ലാസ്
മഹാത്മാ ഗാന്ധി സർവകലാശാലയുടെ പി.എച്ച്.ഡി കോഴ്സ് വർക്കിന്റെ ഭാഗമായ ഡിജിറ്റൽ ലിറ്ററസി പേപ്പറിന്റെ ക്ലാസുകൾ മെയ് 25,26 തീയതികളിൽ സർവകലാശാലാ ലൈബ്രറിയിൽ നടത്തും. സർവകലാശാലയുടെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലെയും 2022 അഡ്മിഷൻ ബാച്ചിലുള്ള ഗവേഷണ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ക്ലാസുകളുടെ വിശാദംശങ്ങളും രജിസ്ട്രേഷൻ ലിങ്കും സർവകലാശാലാ ലൈബ്രറിയുടെ വെബ്സൈറ്റിൽ(library.mgu.ac.in) ലഭ്യമാണ്. ഫോൺ: 9495161509,8289896323.
പരീക്ഷാ കേന്ദ്രം; ഗൂഗിൾ ഫോം ഉപയോഗിക്കണം
മഹാത്മാ ഗാന്ധി സർവകലാശാല നിലവിൽ വിജ്ഞാപനം ചെയ്ത ഓഫ് കാമ്പസ് പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുള്ള/ അപേക്ഷിക്കുന്ന വിദ്യാർഥികൾ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന google form മുഖേന പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കണം. വെബ്‌സൈറ്റിലെ Online Payment > Examination എന്ന ലിങ്ക് മുഖേനയാണ് പരീക്ഷാ ഫീസ് അടയ്‌ക്കേണ്ടത്
പ്രോജക്ട്, വൈവ
ആറാം സെമസ്റ്റർ ബി.വോക് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി/ ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ടൂറിസം അഡ്മിനിസ്ട്രേഷൻ ആന്റ് ഹോസ്പിറ്റാലിറ്റി(2020 അഡ്മിഷൻ റെഗുലർ- മാർച്ച് 2023) പരീക്ഷയുടെ പ്രോജക്ട്/ ഇന്റേൺഷിപ്പ് വൈവ പരീക്ഷകൾ മെയ് 15ന് മുതൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ഹോട്ടൽ മാനേജ്മെന്റ് ആന്റ് കളിനറി ആർട്സ്, കളിനറി ആർട്സ് ആന്റ് കാറ്ററിംഗ് ടെക്നോളജി(സി.ബി.സി.എസ് 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020, 2019, 2018, 2017 അഡ്മിഷനുകൾ റീ അപ്പിയറൻസ്- മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 16 മുതൽ സൂര്യനെല്ലി മൗണ്ട് റോയൽ കോളജിൽ നടത്തും.
മൂന്നാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് ഇലക്ട്രോണിക്സ്(സി.എസ്.എസ് – 2021 അഡ്മിഷൻ റെഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 16 മുതൽ ഇടപ്പള്ളി സ്‌കൂൾ ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയൻസിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017,2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – നവംബർ 2022) ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് 19 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ എൽ.എൽ.ബി(ഓണേഴ്സ് – 2017,2016 അഡ്മിഷൻ സപ്ലിമെന്ററി) കോഴ്സിന്റെ ജനുവരിയിൽ നടന്ന ആറാം സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ മെയ് 21വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
ആറാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.കോം എൽ.എൽ.ബി(ഓണേഴ്‌സ്) ഡിഗ്രി സപ്ലിമെൻററി പരീക്ഷയുടെ(2013 മുതൽ 2017വരെ അഡ്മിഷനുകൾ -ജനുവരി 2023) ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ മെയ് 21വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
ആറാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ(ക്രിമിനോളജി) എൽ.എൽ.ബി(ഓണേഴ്‌സ്) കോഴ്‌സ് (2011 അഡ്മിഷൻ), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ. എൽ.എൽ.ബി (2012 മുതൽ 2015 വരെ അഡ്മിഷനുകൾ) സപ്ലിമെൻററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ മെയ് 21വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.