scorecardresearch

Latest News

University Announcements 06 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 06 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ എം.എ.ഇംസ്ലാമിക് ഹിസ്റ്ററി, എം.എസ്‌സി. കൗണ്‍സിലിംഗ് സൈക്കോളജി സ്‌പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കരട് മാര്‍ക്ക്‌ലിസ്റ്റ് വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. സൂക്ഷ്മപരിശോധനയ്ക്ക് മെയ് 16 വരെ അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2021 നവംബറില്‍ വിജ്ഞാപനം ചെയ്ത സി.ബി.സി.എസ്. ബി.എസ്‌സി. നാലാം സെമസ്റ്റര്‍ മേഴ്‌സിചാന്‍സ് (2010 – 2012 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഓണ്‍ലൈനായി മെയ് 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ മെയ് 16, 17, 19, 20 തീയതികളില്‍ അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2021 (2008 & 2013 സ്‌കീം) കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് (415), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (416) എന്നീ ബ്രാഞ്ചുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് 10 ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. ഡിഗ്രി കോഴ്‌സിന്റെ പ്രാക്ടിക്കല്‍ മെയ് 10, 11 തീയതികളില്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രോജക്ട്/വൈവ വോസി

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എ.ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ (133) പ്രോജക്ട് ആന്റ് വൈവ വോസി പരീക്ഷ 2022 മെയ് 12, 13 തീയതികളില്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 മെയ് 10 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം.സി.റ്റി.), ഡിസംബര്‍ 2021 (2020 അഡ്മിഷന്‍) സ്‌പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 മെയില്‍ നടത്തുന്ന ഏഴാം സെമസ്റ്റര്‍ (2018 സ്‌കീം – റെഗുലര്‍ – 2018 അഡ്മിഷന്‍, 2014 സ്‌കീം – സപ്ലിമെന്ററി – 2014 – 2017 അഡ്മിഷന്‍, 2011 സ്‌കീം – മേഴ്‌സിചാന്‍സ് – 2011 അഡ്മിഷന്‍) ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) പരീക്ഷയ്ക്ക് പിഴകൂടാതെ മെയ് 12 വരെയും 150 രൂപ പിഴയോടെ മെയ് 17 വരെയും 400 രൂപ പിഴയോടെ മെയ് 19 വരെയും അപേക്ഷിക്കാം. 2014, 2018 സ്‌കീം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായും 2011 സ്‌കീം മേഴ്‌സിചാന്‍സ് വിദ്യാര്‍ത്ഥികള്‍ മേഴ്‌സിചാന്‍സിനുളള അധിക ഫീസ് ഒടുക്കി ഓഫ്‌ലൈനായുമായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂണ്‍ 1 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എല്‍.എല്‍.ബി. പരീക്ഷയ്ക്ക് പിഴകൂടാതെ മെയ് 16 വരെയും 150 രൂപ പിഴയോടെ മെയ് 19 വരെയും 400 രൂപ പിഴയോടെ മെയ് 21 വരെയും അപേക്ഷിക്കാം. പ്രസ്തുത പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സമ്മര്‍ കോച്ചിംഗ് ക്യാമ്പ് മെയ് 9 മുതല്‍

കേരളസര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വാര്‍ഷിക സമ്മര്‍ കോച്ചിംഗ് ക്യാമ്പ് മേയ് 09 മുതല്‍ 30 വരെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്നതാണ്.

സ്‌കൂള്‍ കുട്ടികള്‍ക്ക് അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ഹാന്റ്‌ബോള്‍, യോഗാസന എന്നീ ഇനങ്ങളും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മുകളില്‍ പറഞ്ഞ കായികയിനങ്ങള്‍ക്ക് പുറമേ നീന്തല്‍ പരിശീലനവും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 6.30 മുതല്‍ 8.30 വരെയും വൈകുന്നേരം 4.30 മുതല്‍ 6.30 വരെയുമാണ് പരിശീലനസമയം. അപേക്ഷ സമര്‍പ്പിച്ച എല്ലാ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും മെയ് 9 ന് രാവിലെ 6.30 ന് പി.എം.ജി.യിലുളള യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: (ബിജുമോന്‍, കോച്ച് 8075978209, നിതിന്‍, കോച്ച് – 7994759331)

MG University Announcements: എംജി സർവകലാശാല

മാറ്റി വച്ച പരീക്ഷ മെയ് 10 മുതൽ

ഈദുൽ ഫിത്തർ പ്രമാണിച്ച് മാറ്റി വച്ച മെയ് മൂന്നിലെ പരീക്ഷകൾ മെയ് 10 ന് ആരംഭിക്കും. വിശദമായ ടൈടേബ്ൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷ മെയ് 16 മുതൽ

ഒന്നാം സെമസ്റ്റർ ഐ.എം.സി.എ (2020 അഡ്മിഷൻ – റെഗുലർ / 2017-2019 അഡ്മിഷനുകൾ – സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2014, 2015, 2016 അഡ്മിഷനുകൾ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ മെയ് 16 ന് ആരംഭിക്കും. പിഴയില്ലാതെ മെയ് ഒമ്പത് വരെയും 525 രൂപ പിഴയോടു കൂടി മെയ് 10 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 11 നും അപേക്ഷിക്കാം.

പരീക്ഷാ ഫലം

2021ഫെബ്രുവരിയിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം (പ്രൈവറ്റ്) മോഡൽ I (സപ്ലിമെന്ററി, 2012 & 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മെയ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021ഫെബ്രുവരിയിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ സി.ബി.സി.എസ്. ബി.കോം (പ്രൈവറ്റ്) മോഡൽ I ( 2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – സപ്ലിമെന്ററി / റീ-അപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മെയ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് 2022 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എൽ.എൽ.എം. എൻവയോൺമെന്റൽ ലോ (ലോ ഫാക്കൽറ്റി, സി.എസ്.എസ്., 2020-2021 ബാച്ച് – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സി എ റ്റി: അപേക്ഷ നാളെ (മെയ് 7) വൈകിട്ട് 4 വരെ

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളും ഇന്റർ സ്‌കൂൾ സെന്ററും നടത്തുന്ന എം.എ., എം.എസ്.സി., എം.റ്റി.റ്റി.എം., എൽ.എൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് സ്‌പോർട്ട്‌സ്, എം.എഡ്., എം.ബി.എ., ബി.ബി.എ.-എൽ.എൽ.ബി. (ഓണേഴ്‌സ്) – ഇന്റഗ്രേറ്റഡ് തുടങ്ങിയ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് നാളെ (മെയ് 7) വൈകിട്ട് 4 മണി വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www. cat.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഇതു സംബന്ധിച്ച വിവരങ്ങൾ cat @mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലും 0481-2733595 എന്ന ഫോൺ നമ്പറിലും ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

യു.ജി.സി. നെറ്റ്/ജെ.ആര്‍.എഫ്. സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ മാനവിക വിഷയങ്ങളില്‍ യു.ജി.സി. നെറ്റ്/ജെ.ആര്‍.എഫ്. പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ പരിശീലനം നല്‍കുന്നു. 12 ദിവസത്തെ പരിശീലനം മെയ് മൂന്നാം വാരം സര്‍വകലാശാലാ കാമ്പസില്‍ ആരംഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വിശദമായ അപേക്ഷ 12-ന് വൈകീട്ട് 5 മണിക്ക് മുമ്പായി കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, ഡെപ്യൂട്ടി ചീഫിന് സമര്‍പ്പിക്കണം. ഫോണ്‍ – 0494 2405540, ഇ-മെയില്‍ bureaukkd @gmail.com

എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക് അറിയാം

നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2021 പരീക്ഷയുടെ എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്കിന് അപേക്ഷിച്ചവര്‍ക്ക് ഒന്നാം സെമസ്റ്റര്‍ മുതല്‍ നാലാം സെമസ്റ്റര്‍ വരെ ലഭിച്ച മാര്‍ക്ക് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ളവര്‍ക്ക് 7 വരെ അപേക്ഷിക്കാം.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 16-ലേക്ക് മാറ്റി

അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ 9-ന് തുടങ്ങാന്‍ നിശ്ചയിച്ച കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 16-ലേക്ക് മാറ്റി. 16-ന് ആരംഭിക്കുന്ന ക്യാമ്പില്‍ എല്ലാ അദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കണം. ക്യാമ്പിന്റെ വിവരങ്ങളറിയാന്‍ ക്യാമ്പ് ചെയര്‍മാന്‍മാരുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ 31-നും അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 30-നും തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 12-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 18-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഇന്റലക്ച്വല്‍ ഡിസബിലിറ്റി) നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഹോണേഴ്‌സ്), അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിസംബര്‍ 2021 സേ പരീക്ഷക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈoടേബിൾ

23.05.2022, 24.05.2022 തീയതികളിൽ നടക്കുന്ന ബി. കോം. അഡീഷണൽ കോ-ഓപ്പറേഷൻ (മാർച്ച് 2022) പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

24.05.2022 ന് ആരംഭിക്കുന്ന സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എസ് സി ഫിസിക്സ്, എം. എ. അപ്ലൈഡ് ഇക്കണോമിക്സ്, എം. സി. എ., എം. ബി. എ., എം. പി. എഡ്. (സപ്ലിമെന്ററി- 2015 അഡ്മിഷൻ മുതൽ), നവംബർ 2020 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

ആറാം സെമസ്റ്റർ ബിരുദ കോവിഡ് സ്പെഷ്യൽ (ഏപ്രിൽ 2021) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 19.05.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം. എഡ്. (റെഗുലർ), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിന്നീട് അറിയിക്കും.

വിദ്യാഭ്യാസ അറിയിപ്പുകൾ

വനിതാ പോളിടെക്‌നിക് കോഴ്‌സുകൾ

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കഷൻ സെല്ലിന്റെ കീഴിൽ പുതിയതായി തുടങ്ങുന്ന ഡി.സി.എ, ഓട്ടോകാഡ്(റ്റൂഡി, ത്രീഡി), വെബ് ഡിസൈനിംഗ്, സി, സി++, ജാവ, പൈതോൺ പ്രോഗ്രാമിംഗ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ് ഓഫീസ്, ഡാറ്റ എൻട്രി, റ്റാലി, ഡി.റ്റി.പി, ബ്യൂട്ടീഷ്യൻ, സാരി ഡിസൈനിംഗ്, ബെഡ്‌സ് ആൻഡ് സീക്വൻസ് വർക്ക്, ആരി വർക്ക്, ഹാൻഡ് എംപ്രോയിഡറി, സ്റ്റിച്ചിംഗ്(ബ്ലൗസ്, ചുരിദാർ, ഫ്രോക്ക്) എന്നീ കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റിലേക്കും അപേക്ഷിക്കാം. ആൺ കുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾക്കായി നേരിട്ടോ 0471-2490670, ഫോൺ നമ്പരിലോ ബന്ധപ്പെടണം.

ഹോട്ടല്‍ മാനേജ്‌മെന്റ് പൊതുപ്രവേശന പരീക്ഷ ജൂണ്‍ 18 ന്

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് & കാറ്ററിങ് ടെക്‌നോളജിയുടെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രവേശനത്തിനുള്ള പൊതു പരീക്ഷക്ക് അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി മെയ് 16 വരെ നീട്ടി. ജൂണ്‍ 18 ന് പൊതു പരീക്ഷ നടക്കും.പ്ലസ് ടു പാസ്സായവര്‍ക്കും, പ്ലസ് ടു അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.പാലക്കാട് , എറണാകുളം, മൂവാറ്റുപുഴ, തിരുവനന്തപുരം, എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. പൊതു വിഭാഗത്തിന് 25 വയസ്സും സംവരണ വിഭാഗങ്ങള്‍ക്ക് 28 വയസ്സുമാണ് പ്രായ പരിധി. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ മെയ് 16 നകം www. nchmjee.nta.nic.in ല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍: 0495-2385861,9400508499

തൊഴിലധിഷ്ഠിത കോഴ്‌സ് പ്രവേശനം

ടൂറിസം വകുപ്പിന് കീഴില്‍ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിലേക്ക് തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ, പി ജി ഡിപ്ലോമ കോഴ്‌സുകളില്‍ 2022-23 അധ്യയന വര്‍ഷത്തിലേക്ക് പ്രവേശനം നടത്തുന്നു. ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലും, പി.ജി ഡിപ്ലോമ കോഴ്‌സിന് ഡിഗ്രി മാര്‍ക്കിന്റെ അടിസ്ഥാനത്തിലുമാണ് പ്രവേശനം നടത്തുന്നത്. പ്രായപരിധി 25 വയസ്സ്.എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണവും വയസിളവും ലഭിക്കും. ഫോണ്‍ :0495 2385861, 94479 94245

ഡി.സി.എ ആറാം ബാച്ച് പൊതുപരീക്ഷ മാറ്റി

സ്‌കോൾ-കേരള മെയ് 16 മുതൽ 27 വരെ നടത്താനിരുന്ന ഡി.സി.എ. കോഴ്‌സ് ആറാം ബാച്ച് പരീക്ഷ, ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ മാറ്റിവച്ചു. പുതുക്കിയ ടൈംടേബിൾ പ്രകാരം പ്രായോഗിക പരീക്ഷ മെയ് 21 മുതൽ 24 വരെയും തിയറി പരീക്ഷ മെയ് 28, 29, 30 ജൂൺ 04, 06 തീയതികളിലും നടത്തും. വിദ്യാർഥികൾ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും മെയ് 10 മുതൽ ഹാൾടിക്കറ്റ് കൈപ്പറ്റണം. പരീക്ഷാതീയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൽക്ക്: www. scolekerala.org.

Read More: University Announcements 06 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 06 may 2022