scorecardresearch

University Announcements 06 March 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 06 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

വൈവ വോസി

കേരളസര്‍വകലാശാല 2023 ഫെബ്രുവരി മാസത്തില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് പരീക്ഷയുടെ വൈവ വോസി 2023 മാര്‍ച്ച് 20ന് കാര്യവട്ടം ക്യാമ്പസിലെ സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസില്‍ വച്ച് രാവിലെ 11ന് നടത്തുന്നതാണ് ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 7 മുതല്‍ 10 വരെ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലെയും റഗുലര്‍ ക്ലാസ്സുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ വൈസ് ചാന്‍സിലര്‍ ഉത്തരവ് നല്‍കി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പ്രൊജക്ട് ഇവാല്വേഷന്‍, വൈവ, പ്രാക്ടിക്കല്‍ എന്നിവ 6, 7 തീയതികളില്‍ നടക്കും.

ബി.വോക്. ഫാഷന്‍ ടെക്‌നോളജി ഏപ്രില്‍ 2022 നാലാം സെമസ്റ്റര്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ 13, 14, 15 തീയതികളില്‍ നടക്കും.

ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പ്രാക്ടിക്കല്‍ 20-ന് തുടങ്ങും.

ബി.വോക്. ഫിഷ്‌പ്രോസസിംഗ് ടെക്‌നോളജി നവംബര്‍ 2021 മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2022 നാലാം സെമസ്റ്റര്‍ പരീക്ഷയുടെയും പ്രാക്ടിക്കല്‍ 16, 17 തീയതികളില്‍ നടക്കും.

ബാച്ചിലര്‍ ഓഫ് ഇന്റീരിയല്‍ ഡിസൈന്‍ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2017, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2018, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2018, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2019 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പ്രാക്ടിക്കല്‍ 16, 18, 21 തീയതികളില്‍ നടക്കും.

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 20-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എഫ്.ടി. നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

അവാസന വര്‍ഷ പാര്‍ട്ട്-2 ബാച്ചിലര്‍ ഓഫ് ഡെന്റല്‍ സര്‍ജറി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

MG University Announcements: എംജി സർവകലാശാല

അനലിറ്റിക്കൽ ഇൻസ്ട്രുമെൻറ് ടെക്‌നീഷ്യൻ; വാക്ക്-ഇൻ ഇന്റർവ്യൂ

മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ അനലിറ്റിക്കൽ ഇൻസ്ട്രുമെൻറ് ടെക്‌നീഷ്യൻ തസ്തികയിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ താൽകാലിക നിയമനത്തിനുള്ള വാക്ക്-ഇൻ ഇൻറർവ്യു മാർച്ച് എട്ടിന് നടക്കും.

എസ്.സി. വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഒരൊഴിവിലേക്ക് കെമിസ്ട്രി, ഫിസിക്‌സ്, ഇലക്ട്രോണിക്‌സ് ഇവയിൽ ഏതിലെങ്കിലും എം.എസ്.സി ബിരുദമോ ഇൻസ്ട്രുമെൻറേഷൻ എൻജിനീയറിംഗിൽ ബി.ടെക്കോ അല്ലെങ്കിൽ എം.ടെക്കോ ഉള്ളവരെയാണ് പരിഗണിക്കുന്നത്.

പ്രതിമാസ സഞ്ചിത വേതനം 30,000 രൂപ. പ്രായപരിധി 2023 ജനുവരി ഒന്നിന് 41 വയസ്സ് കവിയരുത്.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്രായം(എസ്.എസ്.എൽ.സി), വിദ്യായഭ്യാസ യോഗ്യത(പി.ജി. കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഡിഗ്രി സർട്ടിഫിക്കറ്റുകൾ) പ്രവൃത്തി പരിചയം, ജാതി, അധികയോഗ്യത എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകയളും പകർപ്പുകളും സഹിതം മാർച്ച് എട്ടിനു രാവിലെ 10ന് സർവകലാശാല അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിലുള്ള എ.ഡി.എ 5 സെക്ഷനിൽ ഹാജരാകണം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റർ എം.എഡ് (2022 അഡ്മിഷൻ റഗുലർ, 2021,2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾ മാർച്ച് 24 ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് 13 വരെയും പിഴയോടു കൂടി മാർച്ച് 14നും സൂപ്പർഫൈനോടു കൂടി മാർച്ച് 15നും അപേക്ഷ നൽകാം. വിദ്യാർഥികൾ പരീക്ഷാഫീസിനൊപ്പം 60 രൂപ(പരമാവധി 300 രൂപ) സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ(2019 അഡ്മിഷൻ റഗുലർ, 2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി), ഡി.ഡി.എം.സി.എ (2016,2015 അഡ്മിഷനുകൾ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 15 വരെ അപേക്ഷിക്കാം. പിഴയോടു കൂടി മാർച്ച് 16നും സൂപ്പർ ഫൈനോടു കൂടി മാർച്ച് 17നും അപേക്ഷ സ്വീകരിക്കും.

മെഴ്‌സി ചാൻസ് പരീക്ഷ(2014 അഡ്മിഷൻ) എഴുതുന്ന വിദ്യാർഥികൾ പരീക്ഷാ ഫീസിനും സി.വി ക്യാമ്പ് ഫീസിനുമൊപ്പം 5515 രൂപ സ്‌പെഷ്യൽ ഫീസ് അടയ്ക്കണം.

2022 ഡിസംബർ ആറിലെയും 2023 ജനുവരി 24ലെയും വിജ്ഞാപനപ്രകാരം ഫീസടച്ച മെഴ്‌സി ചാൻസ് വിദ്യാർഥികൾ(ഡി.ഡി.എം.സി-2014 അഡ്മിഷൻ) വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ല. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ടൈം ടേബിൾ

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (20142016 അഡ്മിഷനുകൾ റീ-അപ്പിയറൻസ്, 2013 അഡ്മിഷൻ മെഴ്‌സി ചാൻസ്), ഒന്നാം സെമസ്റ്റർ ബി.എസ്.സി സൈബർ ഫോറൻസിക് – സി.ബി.സി.എസ്.എസ് (20142018 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – നവംബർ 2022) ബിരുദ പരീക്ഷയോടൊപ്പം മെത്തഡോളജി ആൻറ് പെഴ്‌സ്‌പെക്ടീവ്‌സ് ഓഫ് സയൻസ് ആൻറ് ആൻ ഇൻട്രൊഡക്ഷൻ ടു ദ വേൾഡ് ഓഫ് പ്ലാൻറ് ഡൈവേഴ്‌സിറ്റി എന്ന പേപ്പർ ഉൾപ്പെടുത്തി. പരീക്ഷ മാർച്ച് 20ന് നടക്കും.

പ്രോജക്ട് ഇവാല്യുവേഷൻ

ആറാം സെമസ്റ്റർ ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻറ്(2019 അഡ്മിഷൻ റഗുലർ, 2018-2015 അഡ്മിഷനുകൾ സപ്ലിമെൻററി, 2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് – ഫെബ്രുവരി 2023) പരീക്ഷകളുടെ പ്രോജക് ഇവാല്യുവേഷൻ, വൈവ വോസി പരീക്ഷകൾ മാർച്ച് 13 മുതൽ പാലാ, സെൻറ് ജോസഫ് ഇൻസ്റ്റുറ്റിയൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻറ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയിൽ നടത്തും.

2022 ഡിസംബറിൽ നടന്ന ആറാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ് (2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ന്യു സ്‌കീം) പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷൻ, ഇൻറേൺഷിപ്പ് റിപ്പോർട്ട് വാല്യുവേഷൻ പരീക്ഷകൾ മാർച്ച് 13 മുതൽ അതതു കോളജുകളിൽ നടത്തും.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ എം.എഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ ഇൻറലക്ച്വൽ ഡിസെബിലിറ്റി (ക്രെഡിറ്റ് ആൻറ് സെമസ്റ്റർ – 2022 അഡ്മിഷൻ റഗുലർ,സപ്ലിമെൻററി), മൂന്നാം സെമസ്റ്റർ എം.എഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ ഇൻറലക്ച്വൽ ഡിസെബിലിറ്റി (ക്രെഡിറ്റ് ആൻറ് സെമസ്റ്റർ – 2021 അഡ്മിഷൻ റഗുലർ,സപ്ലിമെൻററി) മാർച്ച് 2023 പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 17ന് മൂവാറ്റുപുഴ നിർമല സദൻ ട്രെയ്‌നിംഗ് കോളജ് ഫോർ സ്‌പെഷ്യൽ എജ്യുക്കേഷനിൽ നടത്തും.

അഞ്ചാം സെമസ്റ്റർ ബി.വോക് ലോജിസ്റ്റിക് മാനേജ്‌മെൻറ് (2020 അഡ്മിഷൻ റഗുലർ – ഫെബ്രുവരി 2023), (2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി – ഡിസംബർ 2022) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് എട്ടു മുതൽ നടത്തും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ

2022 ഡിസംബറിൽ നടന്ന മൂന്നാം സെമസ്റ്റർ ഐ.എം.സി.എ (2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി), ഡി.ഡി.എം.സി.എ (2015,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 13 മുതൽ അതത് കോളജുകളിൽ നടത്തും.

അഞ്ചാം സെമസ്റ്റർ ബി.വോക് ഫുഡ് ടെക്‌നോളജി ആൻഡ് അനാലിസിസ് (2020 അഡ്മിഷൻ റഗുലർ – ന്യൂ സ്‌കീം, ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ(എ.ഒ.സി) പരീക്ഷ മാർച്ച് 10ന് അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നടത്തും.

മൂന്നാം സെമസ്റ്റർ ബി.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻറ് ഡയറ്റെറ്റിക്‌സ് (സി.ബി.സി.എസ് – (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 22 മുതൽ നടത്തും

പരീക്ഷാ ഫലം

2022 ഏപ്രിലിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററിയും ഇംപ്രൂവ്‌മെൻറും) പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കും നിശ്ചിത ഫീസ് അടച്ച് മാർച്ച് 20 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം വർഷ ഇൻറഗ്രേറ്റഡ് എം.എ, എം.എസ്.സി പ്രോഗ്രാമുകളുടെ 2022 മെയിൽ നടന്ന പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കും നിശ്ചിത ഫീസ് സഹിതം മാർച്ച് 20 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

മൂന്നാം സെമസ്റ്റർ എൽ.എൽ.എം(2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ സപ്ലിമെൻററി, 2017 വരെയുള്ള അഡ്മിഷൻ മെഴ്‌സി ചാൻസ് – നവംബർ 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കും നിശ്ചിത ഫീസ് സഹിതം മാർച്ച് 20 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പുനർമൂല്യ നിർണ്ണയഫലം

ഒന്നാം സെമസ്റ്റർ എം സി എ നവംബർ 2021 പരീക്ഷയുടെ പുനർമൂല്യ നിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ലാബ് അസിസ്റ്റൻറ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി പഠന വകുപ്പിൽ എസ് സി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ലാബ് അസിസ്റ്റന്റിന്റെ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. ഫിസിക്കൽ സയൻസിൽ അല്ലെങ്കിൽ നാച്ചുറൽ സയൻസിൽ ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 14 ന് രാവിലെ 10 മണിക്ക് പഠന വകുപ്പിൽ വച്ച് നടക്കുന്ന അഭിമുഖപരീക്ഷയ്ക്ക് ഹാജരാകണം. ഫോൺ: 9746602652

പ്രോജക്ട് മൂല്യനിർണയവും പരീക്ഷയും

കണ്ണൂർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ എം ഫിൽ ആന്ത്രോപോളജി ( 2020 അഡ്മിഷൻ റെഗുലർ / സപ്ലിമെൻററി ) ജൂൺ 2021 സെഷന്റെ പ്രോജക്ട് മൂല്യനിർണയവും പരീക്ഷയും മാർച്ച് 20 ന് പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിലെ ഡിപ്പാർട്ട്മെൻറ് ഓഫ് ആന്ത്രോപോളജി . രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക.

Sree Sankaracharya University of Sanskrit: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം; അവസാന തീയതി മാർച്ച് 31

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2023-2024 അദ്ധ്യയന വർഷത്തെ എം.എ., എം. എസ്‌സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം. പി. ഇ. എസ്., പി. ജി. ഡിപ്ലോമപ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷകൾ ഏപ്രിൽ 10 മുതൽ 18 വരെ, സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടക്കും. ഏപ്രിൽ 25ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം. എ./എം. എസ്‌സി./എം. എസ്. ഡബ്ല്യു. കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31.

പി. ജി. പ്രോഗ്രാമുകൾ

എം. എ.- സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറൽ, സംസ്‌കൃതം വേദിക് സ്റ്റഡീസ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഡാൻസ് – ഭരതനാട്യം, ഡാൻസ് – മോഹിനിയാട്ടം, തിയറ്റർ, കംപാരറ്റീവ് ലിറ്ററേച്ചർ ആന്റ് ലിംഗ്വിസ്റ്റിക്‌സ്, ഉർദ്ദു, അറബിക്, സോഷ്യോളജി, മ്യൂസിയോളജി.

എം. എസ്‌സി.- സൈക്കോളജി, ജ്യോഗ്രഫി.

എം. എസ്. ഡബ്ല്യു.(മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്)

എം. എഫ്. എ.(മാസ്റ്റർ ഓഫ് ഫൈൻ ആർട്‌സ് – വിഷ്വൽ ആർട്‌സ്)

എം.പി.ഇ.എസ്.(മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് സ്‌പോർട്‌സ്)

പി. ജി. ഡിപ്ലോമ പ്രോഗ്രാമുകൾ

പി. ജി. ഡിപ്ലോമ ഇൻ ട്രാൻസലേഷൻ ആന്റ് ഓഫീസ് പ്രൊസീഡിംഗ്‌സ് ഇൻ ഹിന്ദി

പി. ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റ്

പ്രവേശനം എങ്ങനെ?

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും എം.എ., എം.എസ്‌സി., എം.എസ്.ഡബ്ല്യൂ. കോഴ്‌സുകളിലേക്കുള്ള പ്രവേശനം. ഈ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കോ സർവ്വകലാശാല അംഗീകരിക്കുന്ന മറ്റു സർവ്വകലാശാലകളിൽ നിന്നും ബിരുദം (10+ 2+ 3 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ അപേക്ഷിക്കാം. ബി. എ. പ്രോഗ്രാമിന്റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയായവർക്കും ഒന്ന് മുതൽ നാല് സെമസ്റ്ററുകൾ വിജയിച്ച് (എട്ട് സെമസ്റ്റർ പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്) 2023 ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഇവർ 2023 ആഗസ്റ്റ് 31 ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. മ്യൂസിക്, ഡാൻസ്, തിയറ്റർ എന്നീ പി. ജി. പ്രാഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് എഴുത്തുപരീക്ഷ കൂടാതെ അഭിരുചി പരീക്ഷയും പ്രായോഗിക പരീക്ഷയും ഉണ്ടായിരിക്കും.

എം. എസ്. ഡബ്ല്യു. പ്രോഗ്രാം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. സോഷ്യൽ വർക്ക് അഡ്മിഷൻ ടെസ്റ്റ് (SWAT) വഴിയായിരിക്കും എം. എസ്. ഡബ്ല്യു. കോഴ്‌സുകളിലേക്കുളള പ്രവേശനം. സോഷ്യൽ വർക്കിൽ ബിരുദം നേടിയവർക്ക് പ്രവേശന പരീക്ഷയുടെ മാർക്കിൽ 10% വെയ്‌റ്റേജ് ലഭിക്കും. എസ്. സി., എസ്. ടി., ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ എന്നിവർക്ക് 5% മാർക്കിളവ് ഉണ്ടായിരിക്കും.

എം. എഫ്. എ. പ്രോഗ്രാം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും 55% മാർക്കോടെ ഫൈൻ ആർട്‌സിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

എം. പി. ഇ. എസ്. പ്രോഗ്രാം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും 50% മാർക്കോടെ ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം (ബി. പി. ഇ./ബി.പി.എഡ്./ബി. പി.ഇ.എസ്.) നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ, ഗെയിം പ്രൊഫിഷ്യൻസി, ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ്, സ്‌പോട്‌സിൽ കൈവരിച്ച നേട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷയുടെ സിലബസ് ഫിസിക്കൽ എഡ്യുക്കേഷനിലെ ബിരുദകോഴ്‌സ് അടിസ്ഥാനമാക്കിയായിരിക്കും. 2023 ജൂലൈ ഒന്നിന് 28 വയസ്സ് കവിയാൻ പാടില്ല.

പി. ജി. ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്‌സ് ഇൻ ഹിന്ദി:

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായപരിധിയില്ല.

പി. ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റ്:

സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നും ബി. എ. എം. എസ്. ബിരുദവും ബന്ധപ്പെട്ട സംസ്ഥാനത്തെ കൗൺസിൽ/ബോർഡിൽ നിന്നും സ്ഥിരം രജിസ്‌ട്രേഷനും നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35 വയസ്സ്. ബിരുദ തലത്തിൽ നേടിയ മാർക്ക്, സംഘചർച്ച, ഫിസിക്കൽ ഫിറ്റ്‌നസ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

അവസാന തിയതി മാർച്ച് 31

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ 31.03.2023 ന് മുമ്പായി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റഡ് കോപ്പി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി/മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും അസ്സലുകളും സഹിതം അതാത് വകുപ്പ് മേധാവികൾ, കോഴ്‌സുകൾ നടത്തപ്പെടുന്ന റീജിയണൽ ക്യാമ്പസ് ഡയറക്ടർമാർ എന്നിവർക്ക് അഡ്മിഷൻ സമയത്ത് സമർപ്പിക്കേണ്ടതാണ്. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. ഒരു അപേക്ഷകന് മൂന്ന് പ്രോഗ്രാമുകൾക്ക് വരെ അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ പി. ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ ഓരോ പി. ജി. പ്രോഗ്രാമിനും പ്രത്യേകം പ്രവേശനം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 06 march 2023