scorecardresearch

University Announcements 06 June 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 06 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
University News

University Announcements

University Announcements 06 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് (റെഗുലര്‍, സപ്ലിമെന്‍ററി) പരീക്ഷകളുടെഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 ജൂണ്‍ 13 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷാഫീസ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. (റെഗുലര്‍/സപ്ലിമെന്‍ററി/മേഴ്സിചാന്‍സ്) പരീക്ഷകളുടെഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും 2023 ജൂണ്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

കേരളസര്‍വകലാശാല 2023 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. (332) പരീക്ഷ (റെഗുലര്‍ - 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി - 2020 അഡ്മിഷന്‍, മേഴ്സിചാന്‍സ് - 20182019 അഡ്മിഷന്‍) പരീക്ഷയുടെ പ്രായോഗിക പരീക്ഷകള്‍ ജൂണ്‍ 12 മുതല്‍ 15 വരെ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2023 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ സി.ആര്‍. - സി.ബി.സി.എസ്.എസ്. 2(യ), ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് (320) (റെഗുലര്‍ - 2021 അഡ്മിഷന്‍, സപ്ലിമെന്‍ററി - 2018, 2019, 2020 അഡ്മിഷന്‍, മേഴ്സിചാന്‍സ് - 2013, 2014, 2015, 2016 അഡ്മിഷന്‍) പരീക്ഷകളുടെ പ്രാക്ടിക്കല്‍ 2023 ജൂണ്‍ 16 മുതല്‍ ആരംഭിക്കുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

Advertisment

കേരളസര്‍വകലാശാല 2023 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലിറ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ 2023 ജൂണ്‍ 9 ന് അതാത് കോളേജുകളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍/പുതുക്കിയ ടൈംടേബിള്‍

കേരളസര്‍വകലാശാല 2023 ജൂണ്‍ 20 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ ബി.ഡെസ്) പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. കേരളസര്‍വകലാശാല 2023 ഏപ്രിലില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.സി.എ. (റെഗുലര്‍ - 2021 അഡ്മിഷന്‍, സപ്ലിമെന്‍ററി - 2020 അഡ്മിഷന്‍), 2020 സ്കീം പ്രാക്ടിക്കല്‍ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി.ടി.എ. അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂരിലുള്ള സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ ബാച്ചിലര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍വകലാശാലകളില്‍ നാടക ബിരുദ പഠനത്തിനായുള്ള ഏകസ്ഥാപനമാണ് സ്‌കൂള്‍ ഓഫ് ഡ്രാമ. അഭിരുചി പരീക്ഷയുടെയും പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ക്ക് ജൂണ്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എച്ച്.എം. നവംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.    

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എം.എ. മലയാളം ഏപ്രില്‍ 2021 പരീക്ഷയുടെയും പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. അറബിക് നവംബര്‍ 2020, അവസാന വര്‍ഷ എം.എ. മലയാളം ഏപ്രില്‍ 2021 പരീക്ഷകളുടെ തടഞ്ഞുവെച്ച ഫലത്തിന്റെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.  

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 20 വരെയും 180 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് പിഴ കൂടാതെ 19 വരെയും 180 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 14-ന് തുടങ്ങും.  

MG University Announcements: എംജി സര്‍വകലാശാല

ഫീൽഡ് വർക്കർ; അപേക്ഷ ക്ഷണിച്ചു

മഹാത്മാ ഗാന്ധി സർവകലാശാലയുടെയും സയൻസ് ആന്റ് എൻജിനീയറിംഗ് റിസർച്ച് ബോർഡിന്റെയും സംയുക്ത ഗവേഷണ പ്രോജക്ടിൽ ഫീൽഡ് വർക്കറുടെ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിൽ സാമൂഹിക സ്ഥാപനങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സ്വാധീനം എന്നതാണ് പോജക്ട് വിഷയം.

പ്രതിമാസ ശമ്പളം 19800 രൂപ. അടിസ്ഥാന യോഗ്യത: സോഷ്യൽ സയൻസിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട അംഗീകൃത അക്കാദമിക് മേഖലയിൽ മൂന്നു വർഷത്തെ ഫീൽഡ് വർക്ക് പരിചയം, എം.എസ് ഓഫീസ് ആപ്ലിക്കേഷനുകളിൽ പ്രാവീണ്യം, മലയാളത്തിനു പുറമെ ഹിന്ദി, ബംഗാളി, അസമീസ്, മറ്റ് പ്രാദേശിക ഭാഷകളിൽ പരിജ്ഞാനം, സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താമസിച്ച് വിവരശേഖരണം നടത്തുന്നതിനുള്ള സന്നദ്ധത എന്നിവ അഭിലഷണീയം.

അപേക്ഷകൾ യോഗ്യതാ രേഖകളുടെ സാക്ഷ്യപത്രങ്ങൾ സഹിതം ജൂൺ 12ന് രാവിലെ 11ന് മുൻപ് serbqss@mgu.a-c.in എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. ഫോൺ 8714770906

ഹ്രസ്വകാല റെഗുലർ കോഴ്‌സുകൾ; ജുൺ 30 വരെ അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സർവകലാശാല നടത്തുന്ന ഹ്രസ്വകാല റെഗുലർ ഫുൾ ടൈം പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്ലസ് ടൂ വിജയിച്ചവർക്ക് ജൂൺ 30 വരെ അപേക്ഷ നൽകാം.

ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസ് (ഡി.എ.എസ്.പി) നടത്തുന്ന ഡിപ്ലോമ ഇൻ ബേക്കറി ആൻറ് കോൺഫെക്ഷനറി, ഡിപ്ലോമ ഇൻ ഫുഡ് ആൻറ് ബിവറേജ് സർവീസ് ഓപ്പറേഷൻസ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ്-സപ്ലൈ ചെയിൻ ആൻറ് പോർട്ട് മാനേജ്‌മെൻറ് എന്നിവയാണ് കോഴ്‌സുകൾ.

പ്രായപരിധിയില്ല. വിശദവിവരങ്ങൾക്ക് www.dasp.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഫോൺ- 8078786798
ഇ-മെയിൽ- dasp@mgu.ac.in.

എം.എസ്.ഡബ്ല്യു പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ(ഐ.യു.സി.ഡി.എസ്) ആരംഭിക്കുന്ന മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്(എം.എസ്.ഡബ്ല്യു) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്യൂണിറ്റി ഡെവലപ്മെൻറ്, സൈക്യാട്രിക് സോഷ്യൽ വർക്ക് എന്നിവയിലായിരിക്കും പ്രത്യേക പരിശീലനം.

www.iucds.mgu.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്ത് ജൂൺ 15 വരെ അപേക്ഷിക്കാം.

ക്ലാസുകൾ ജൂലൈ 19ന് ആരംഭിക്കും.ഫോൺ: 9495213248, 9744309884

പരീക്ഷാ തീയതിയിൽ മാറ്റം

ഒന്നാം സെമസ്റ്റർ എം.എസ്.സി ബയോ കെമിസ്ട്രി സി.എസ്.എസ്(2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2021, 2020, 2019 അഡ്മിഷനുകൾ സപ്ലിമെൻററി മാർച്ച് 2023 പരീക്ഷയുടെ മൂന്ന് കോളജുകളിൽ നടത്തേണ്ടിയിരുന്ന പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു.

ജൂൺ 15, 16 തീയതികളിൽ നോർത്ത് പറവൂർ ശ്രീനാരായണ ഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻറ് ടെക്നോളജിയിൽ നടക്കേണ്ടിയിരുന്ന പരീക്ഷ യഥാക്രമം ജൂൺ 20ലേക്കും 21ലേക്കും മാറ്റി. മാറമ്പള്ളി എം.ഇ.എസ് കോളജിൽ ജൂൺ 13, 14 തീയതികളിൽ നടക്കേണ്ടിയിരുന്ന പരീക്ഷ ജൂൺ 22, 23 തീയതികളിലാകും നടക്കുക. കാലടി ശ്രീ ശങ്കര കോളജിൽ ജൂൺ 13നും 14നും നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ജൂൺ 21നും 22നും നടക്കും.

വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബി.വോക് സ്പോർട്‌സ് ന്യൂട്രീഷൻ ആൻറ് ഫിസിയോതെറാപ്പി - മാർച്ച് 2023 (പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറും റീഅപ്പിയറൻസും, 2019,2018 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 16 മുതൽ പാലാ അൽഫോൻസാ കോളജിൽ നടക്കും.

നാലാം സെമസ്റ്റർ ബി.വോക് സസ്‌റ്റൈനബിൾ അഗ്രികൾച്ചർ-മെയ് 2023(പുതിയ സ്‌കീം - 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2020,2019,2018 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ 20 മുതൽ പാലാ, സെന്റ് തോമസ് കോളജിൽ നടക്കും.

ഒന്നാം സെമസ്റ്റർ എം.എസ്.സി ബയോഇൻഫോമാറ്റിക്സ് സി.എസ്.എസ്- മാർച്ച് 2023 (2022 ഡ്മിഷൻ റഗുലർ, 2021,2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജുൺ 12 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ മ്യുസിക് വോക്കൽ, ബി.എ മ്യൂസിക് ചെണ്ട-ഏപ്രിൽ 2023 (ഇംപ്രൂവ്മെൻറ്, സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ ഒൻപത്, 12 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും.

ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി മാർച്ച് 2023 (2008 മുതൽ 2014 വരെ അഡ്മിഷൻ മെഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ 14 മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

നാലാം സെമസ്റ്റർ ബി.എസ്.സി മൈക്രോബയോളജി(കോർ - മോഡൽ 3) (സി.ബി.സി.എസ്. - 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മെയ് 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ എട്ട്, ഒൻപത് തീയതികളിൽ നോർത്ത് പറവൂർ, എസ്,എൻ.ജി.ഐ.എസ്.റ്റി ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും

പരീക്ഷാ ഫലം

2022 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് - ബി.എ മോഡൽ 1,2,3(2014 മുതൽ 2016 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2013 അഡ്മിഷൻ മെഴ്സി ചാൻസ്)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും ജൂൺ 21 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്.സി സുവോളജി, എം.എസ്.സി ഫിസിക്സ് നവംബർ 2022 പരീക്ഷയുടെ(റഗുലർ, ഇംപ്രൂവ്മെൻറ്, സപ്ലിമെൻററി) ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും ജൂൺ 21 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

എം.ജി. ബിരുദ-ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ; ഏകജാലക പ്രവേശനത്തിന് ജൂൺ 12 വരെ അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഒന്നാം വർഷ ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ ഏകജാലക പ്രവേശനത്തിന് ജൂൺ 12 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. സാധ്യതാ അലോട്ട്‌മെന്റ് ജൂൺ 15നും ഒന്നാം അലോട്ട്‌മെന്റ് ജൂൺ 20നും പ്രസിദ്ധീകരിക്കും. ജൂലൈ പത്തിന് ഒന്നാം സെമസ്റ്റർ ക്ലാസ് ആരംഭിക്കും.

മാനേജ്‌മെന്റ്, ലക്ഷ്വദ്വീപ് ക്വാട്ടകളിൽ ഓൺലൈൻ മുഖേന മാത്രമാണ് അപേക്ഷ സ്വീകരിക്കുക. രണ്ടു വിഭാഗത്തിലും പ്രവേശനം ആഗ്രഹിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ അപേക്ഷ നൽകുമ്പോൾ ഈ അപേക്ഷാ നമ്പർ നൽകുകയും ചെയ്യണം. ലക്ഷദ്വീപിൽനിന്നുള്ള വിദ്യാർഥികൾക്ക് ഓരോ കോളജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.

വികലാംഗ, സ്‌പോർട്‌സ്, കൾച്ചറർ ക്വാട്ടകളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും ഓൺലൈനിലാണ് അപേക്ഷ നൽകേണ്ടത്. സർവകലാശാല പ്രൊവിഷണൽ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും രേഖകളുടെ കേന്ദ്രീകൃത പരിശോധന നടത്തുകയും ചെയ്യും.

അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പതിപ്പ് അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. അക്കൗണ്ട് ക്രിയേറ്റ് ചെയ്തപ്പോൾ നൽകിയ ഓൺലൈൻ അപേക്ഷയിലെ പേര്, സംവരണ വിഭാഗം, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, പരീക്ഷാ ബോർഡ്, രജിസ്റ്റർ നമ്പർ, അക്കാദമിക് വിവരങ്ങൾ(മാർക്ക്) എന്നിവ ഒഴികെയുള്ള വിവരങ്ങൾ ആവശ്യമെങ്കിൽ ജൂൺ 15, 16 തീയതികളിൽ തിരുത്താവുന്നതാണ്. ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും ഈ ദിവസങ്ങളിൽ സൗകര്യമുണ്ടാകും. ജൂൺ 16നു ശേഷം അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനോ ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനോ സാധിക്കില്ല.

സംവരാണാനുകൂല്യം വേണ്ടവർ ഓൺലൈൻ അപേക്ഷയോടൊപ്പം റവന്യു അധികാരി നൽകുന്ന കമ്യൂണിറ്റി അല്ലെങ്കിൽ കാസ്റ്റ് സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പതിപ്പ് അപ്‌ലോഡ് ചെയ്യണം. വിമുക്ത ഭടൻ, ജവാൻ, എൻ.സി.സി, സ്‌കൗട്ട് എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ബോണസ് മാർക്ക് ലഭിക്കുന്നതിന് പ്രോസ്‌പെക്ടസിൽ നിർദേശിച്ചിട്ടുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പതിപ്പ് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.

എയ്ഡഡ് കോളജുകളിൽ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിൽ പ്രവേശനം തേടുന്നവർ ഓൺലൈനിൽ അപേക്ഷ നൽകണം. ഈ സീറ്റുകളിലേക്ക് ഓരോ സമുദായത്തിലെയും അപേക്ഷകരിൽനിന്ന് മെറിറ്റ് അടിസ്ഥാനത്തിലുള്ള അലോട്‌മെന്റ് സർവകലാശാല നേരിട്ട് നടത്തും. ഈ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ റവന്യു അധികൃതർ നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പതിപ്പ് അപ്‌ലോഡ് ചെയ്യണം.

എയ്ഡഡ്, എയ്ഡഡ് ഫോർവേഡ് കമ്യൂണിറ്റി കോളജുകളിലെ എഴുപത് ശതമാനം മെറിറ്റ് സീറ്റുകളിലേക്കും പത്തു ശതമാനം കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും എയ്ഡഡ് ബാക്ക് വേഡ് കമ്യൂണിറ്റി കോളജുകളിലെ അറുപത് ശതമാനം മെറിറ്റ് സീറ്റുകളിലേക്കും ഇരുപത് ശതമാനം കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും സർക്കാർ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും സർവകലാശാല നേരിട്ട് ഏകജാലകം വഴിയായിരിക്കും പ്രവേശനം നടത്തുക.

സർവകലാശാല പ്രസിദ്ധീകരിച്ച പ്രോസ്‌പെക്ടസിൽ നിർദേശിച്ചിട്ടുള്ള സാക്ഷ്യപത്രങ്ങളുടെ അസ്സൽ പ്രവേശന സമയത്ത് കോളജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാക്കണം.

വിവിധ പ്രോഗ്രാമുകളുടെ ഫീസിന്റെ വിശദാംശങ്ങൾ സർവകലാശാലാ ഏകജാലക പ്രവേശനത്തിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ കോളജുകളിൽ ഏകജാലക പ്രവേശനവുമായി(ക്യാപ്) ബന്ധപ്പെട്ട് ഹെൽപ്പ് ഡസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്. ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുന്നതിന് ഹെൽപ്പ് ഡസ്‌കിന്റെ സേവനം തേടാവുന്നതാണ്. ഹെൽപ് ഡസ്‌കുകളുടെ ഫോൺ നമ്പരുകൾ ക്യാപ് വെബ്‌സൈറ്റിലുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷനും വിശദ വിവരങ്ങൾക്കും cap.mgu.a-c.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല

പരീക്ഷാ സെന്ററിൽ  മാറ്റം 

ആറാം  സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (ഏപ്രിൽ 2023 ) പരീക്ഷകൾക്ക് തലശ്ശേരി ഗവ. ബ്രെണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ  പരീക്ഷാ സെന്റർ ആയി ലഭിച്ച വിദ്യാർത്ഥികൾ ജൂൺ 12 ,14  തീയതികളിൽ നടക്കുന്ന പരീക്ഷകൾക്കായി ധർമടം ഗവ . ബ്രെണ്ണൻ കോളേജിൽ ഹാജരാകേണ്ടതാണ് .മറ്റു ദിവസങ്ങളിലെ പരീക്ഷകൾ  ഹാൾ ടിക്കറ്റിൽ പ്രതിപാദിച്ച പ്രകാരം തലശ്ശേരി ഗവ. ബ്രെണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ വെച്ച് തന്നെ  നടക്കുന്നതായിരിക്കും.

ഹാൾ ടിക്കറ്റ് 

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം ക്യാമ്പസ്സിലെ ഒന്നാം സെമസ്റ്റർ എൽ എൽ ബി , നവംബർ  2022  പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .            

 പരീക്ഷാഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം  ഒന്നാം വർഷ ബി എ / ബി എ അഫ്സൽ ഉൽ ഉലമ / ബി കോം ബി ബി എ /ബി സി എ/ ബി എസ് സി  (സപ്ലിമെന്ററി ) ഡിഗ്രി ,ഏപ്രിൽ 2022 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.  പുനഃ പരിശോധന , സൂക്ഷ്മ പരിശോധന ,പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 19 .06 . 2023  സ്വീകരിക്കുന്നതാണ്.

ടൈം ടേബിൾ  

അഫിലിയേറ്റഡ് കോളേജുകളിലെയും  സെന്ററുകളിലെയും രണ്ട് ,നാല് സെമസ്റ്റർ ബി എഡ് (റെഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അപേക്ഷാതീയ്യതി നീട്ടി

2023-24 അധ്യയന വർഷത്തിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സമയം 20-06-2023 വൈകുന്നേരം 5 മണി വരെ നീട്ടി. ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം  

സർവകലാശാല പഠനവകുപ്പിലെ  മൂന്നാം  സെമസ്റ്റർ എം .എഡ്.  (സി ബി സി എസ് എസ് - 2020 സിലബസ്) സപ്ലിമെന്ററി പരീക്ഷ നവംബർ 2022 പരീക്ഷാഫലം സർവകലാശാല  വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരപേപ്പറുകളുടെ പുനഃപരിശോധന / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി   എന്നിവയ്ക്ക് ജൂൺ 17 ന്  വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: