/indian-express-malayalam/media/media_files/uploads/2023/06/UNIVERSITY-ANNOUNCEMENT-3.jpg)
University Announcements
University Announcements 06 July 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
രണ്ടാം സെമസ്റ്റര്‍ യു.ജി. പ്രോഗ്രാമുകള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം രണ്ടാം സെമസ്റ്റര്‍ (ബി.എ.,ബി.കോം., ബി.എല്‍.ഐ.എസ്.സി. - 2022 അഡ്മിഷന്‍) യു.ജി. പ്രോഗ്രാമുകളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂലൈ 10 ന് ആരംഭിക്കുന്നു. വിശദവിവരങ്ങള്‍ക്ക് www.ideku.net സന്ദര്‍ശിക്കുക.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂലൈ 25 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. (റെഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈ
റ്റില്‍.
കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ പത്താം സെമസ്റ്റര്‍ ബി.ആര്‍ക്ക് (സപ്ലിമെന്ററി - 2013 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. കേരളസര്‍വകലാശാലയുടെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ (2008 സ്‌കീം) മാര്‍ച്ച് 2022 ബി.ആര്‍ക്ക് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രോജക്ട്/വൈവ
കേരളസര്‍വകലാശാല 2023 ജൂണില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ. ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ്, ബി.എ. എക്കണോമിക്‌സ് ആന്റ് മീഡിയ സ്റ്റഡീസ് ഡബിള്‍ മെയിന്‍ പരീക്ഷകളുടെ പ്രോജക്ട്/വൈവ പരീക്ഷകള്‍ 2023 ജൂലൈ 10, 11 തീയതികളില്‍ നടത്താന്‍ തീരു
മാനിച്ചിരിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
ടൈംടേബിള്‍/പുതുക്കിയ ടൈംടേബിള്‍
കേരളസര്‍വകലാശാല 2023 ആഗസ്റ്റ് 17 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.വി.എ. പെയിന്റിംഗ് (ആഗസ്റ്റ് 2023) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എം.സി.ജെ./എം.എസ്.ഡബ്ല്യൂ./എം.എ.എച്ച്.ആര്‍.എം. (റെഗുലര്‍ ആനഡ് സപ്ലിമെന്ററി) ഏപ്രില്‍ 2023 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
MG University Announcements: എംജി സര്‍വകലാശാല
ബി.എഡ് ഏകജാലകം: രണ്ടാം അലോട്‌മെൻറ് പ്രസിദ്ധീകരിച്ചു.
എം ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജുകളിലെ ബി.എഡ് ഏകജാലക പ്രവേശനത്തിൻറെ രണ്ടാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു.
രണ്ടാം അലോട്ട്‌മെൻറ് ലഭിച്ചവർ നിശ്ചിത സർവകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് പ്രവേശനം ഓൺലൈനിൽതന്നെ ഉറപ്പാക്കണം. സ്ഥിര പ്രവേശം നേടുന്നവർ കോളേജുകളിൽ നേരിട്ട് ഹാജരായി ട്യൂഷൻ ഫീസ് അടച്ച് പ്രവേശനം നേടണം. താത്കാലിക പ്രവേശനത്തിനായി കോളജുകളിൽ നേരിട്ട് ഏത്തേണ്ടതില്ല.
സർവകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് താത്കാലിക പ്രവേശനം തിരഞ്ഞെടുക്കുമ്പോൾ കിട്ടുന്ന അലോട്ട്‌മെൻറ് മെമ്മോ ജൂലൈ പത്തിനു വൈകുന്നേരം നാലിനു മുൻപ് കോളജിലേക്ക് ഇമെയിലിൽ അയച്ച് പ്രവേശനം ലഭിച്ചെന്ന് സ്ഥിരീകരിക്കണം. ഇതിൻറെ തെളിവായി കൺഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. പ്രവേശനം സംബന്ധിച്ച പരാതികൾ സമർപ്പിക്കുന്നതിന് കൺഫർമേഷൻ സ്ലിപ്പ് വേണ്ടതുണ്ട്.
ഒന്നാം ഓപ്ഷൻ അലോട്ട് ചെയ്യപ്പെട്ടവർ സ്ഥിര പ്രവേശനം എടുക്കണം. ഇവർക്ക് താത്കാലിക പ്രവേശനത്തിന് ക്രമീകരണമില്ല. ജൂലൈ പത്തിന് വൈകുന്നേരം നാലിനു മുൻപ് സർവകലാശാലാ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ച ശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടെയും അലോട്ട്‌മെൻറ് റദ്ദാകും.
ഒന്നാം അലോട്ട്‌മെൻറിൽ താത്കാലിക പ്രവേശനം എടുത്തവർക്ക് രണ്ടാം അലോട്ട്‌മെൻറിലും അതേ സ്ഥിതിയാണെങ്കിൽ കോളജിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല. ഒന്നാം അലോട്ട്‌മെൻറിൽ താത്കാലിക പ്രവേശനം എടുത്തവർക്ക് രണ്ടാം അലോട്ട്‌മെൻറിൽ മറ്റൊരു പ്രോഗ്രാമിലേക്കോ കോളജിലേക്കോ ഹയർ ഓപ്ഷൻ വഴി അലോട്ട്‌മെൻറ് ലഭിച്ചിൽ മോഡ് ഓഫ് അഡ്മിഷൻ സെലക്ട് ചെയ്ത് പ്രസ്തുത കോളജിൽ ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കണം.
പി.ജി പ്രവേശനം; കമ്യൂണിറ്റി മെരിറ്റ് രണ്ടാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തിൻറെ കമ്യൂണിറ്റി മെരിറ്റ് ക്വാട്ടയിലെ രണ്ടാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെൻറ് ലഭിച്ചവർ ജൂലൈ പത്തിനു വൈകുന്നേരം നാലിനു മുൻപ് പ്രവേശനം നേടണം.
ബിരുദ ഏകജാലകം;
പ്രവേശനം ഓൺലൈനിൽ ഉറപ്പാക്കാം
മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള ബിരുദ ഏകജാലക പ്രവേശനത്തിൻറെ മൂന്നാം അലോട്ട്മെൻറിൽ സ്ഥിര, താത്കാലിക പ്രവേശനങ്ങൾ ഓൺലൈനിൽ ഉറപ്പാക്കാം.ഇന്ന്(ജൂലൈ 7) വൈകുന്നരേം നാലു വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
പി.എച്ച്.ഡി കോഴ്‌സ് വർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സർവകലാശാലയുടെ കീഴിലുള്ള അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ(ഡിപ്പാർട്ടുമെൻറുകൾ ഒഴികെ) 2021ൽ പി.എച്ച്.ഡി പ്രവേശനം നേടുകയും കോഴ്‌സ വർക്ക് രണ്ടു സ്‌പെല്ലും പൂർത്തിയാക്കുകയും ചെയ്ത ഗവേഷണ വിദ്യാർഥികൾക്കും സപ്ലിമെൻററി വിദ്യാർഥികൾക്കുമുള്ള കോഴ്‌സ് വർക്ക് പരീക്ഷയ്ക്ക് ജൂലൈ 15 മുതൽ അപേക്ഷ നൽകാം.  കോഴ്‌സ് വർക്ക് പരീക്ഷാ രജിസ്‌ട്രേഷൻ പോർട്ടൽ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
പരീക്ഷാ രജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ജൂലൈ 15 മുതൽ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭിക്കും.
പി.എച്ച്.ഡി കോഴ്‌സ് വർക്ക് പരീക്ഷാഫലം
തലപ്പാടി ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ബയോമെഡിക്കൽ റിസംർച്ച് ആൻറ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ 2023 ഏപ്രിലിൽ നടത്തിയ പി.എച്ച്.ഡി കോഴ്‌സ് വർക്ക്(സി.എസ്.എസ് - 2020 അഡ്മിഷൻ - ഫാക്കൽറ്റി ഓഫ് സയൻസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കും യഥാക്രമം 2320 രൂപ, 585 രൂപ വീതം ഫീസ് അടച്ച് ജൂലൈ 20 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്ന്, രണ്ട് സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ,ബി.കോം(സി.ബി.സി.എസ് - 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് ഇന്നു(ജൂലൈ 7) മുതൽ 11 വരെ പിഴ കൂടാതെ ഫീസ് അടച്ച് അപേക്ഷിക്കാം.
ജൂലൈ 12 മുതൽ 13 വരെ പിഴയോടു കൂടിയും ജൂലൈ 14ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ
പരീക്ഷാ തീയതി
ഏഴാം സെമസ്റ്റർ ബി.ടെക്ക് - നവംബർ 2022(പുതിയ സ്‌കീം - 2010 മുതലുള്ള അഡ്മിഷനുകൾ സപ്ലിമെൻററിയും മെഴ്‌സി ചാൻസും) പരീക്ഷകൾ ജൂലൈ 24ന് ആരംഭിക്കും.  വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
അപേക്ഷാ സമയപരിധി നീട്ടി
പത്താം സെമസ്റ്റർ ബി.ആർക്ക്(2018 അഡ്മിഷൻ റഗുലർ, 2018 വരെയുള്ള അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ തീസീസ് ഇവാല്യുവേഷൻ, വൈവ വോസി പരീക്ഷകൾക്ക് അപേക്ഷിക്കുവാനുള്ള സമയപരിധി നീട്ടി.  ഇന്നു(ജൂലൈ 7) കൂടി പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷിക്കാം.ജൂലൈ 10 വരെ പിഴയോടു കൂടിയും ജൂലൈ 11ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
വൈവ വോസി
നാലാം സെമസ്റ്റർ ബി.വോക് ബ്രോഡ് കാസ്റ്റിംഗ് ആൻറ് ജേണലിസം - മെയ് 2023 (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018-2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്‌കീം)പരീക്ഷയുടെ വൈവ വോസി പരീക്ഷകൾ ജൂലൈ 19ന് അതത് കോളജുകളിൽ നടക്കും.  ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
2022 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസിട്രേഷൻ സി.ബി.സി.എസ് ബി.കോം മോഡൽ 1 - മെയ് 2022(2021 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫീസ് അടച്ച് ജൂലൈ 21 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
സൗജന്യ എംബ്രോയ്ഡറി കോഴ്‌സ്
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പില്‍ 24-ന് തുടങ്ങുന്ന ഹാന്റ് എംബ്രോയ്ഡറി വിത്ത് ബ്രൈഡല്‍ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 10 ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം. താല്‍പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9846149276.
ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 14-ന് മുമ്പായി രേഖകള്‍ സഹിതം ccsitmji@uoc.ac.in എന്ന ഇ-മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം.
എം.ബി.എ. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ 2023 വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു. സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗം, സ്വാശ്രയ സെന്ററുകള്‍, സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളിലേക്ക് 12 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 295 രൂപയും മറ്റുള്ളവര്‍ക്ക് 875 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2407363.
വിമന്‍ സ്റ്റഡീസ് പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. വിമന്‍ സ്റ്റഡീസ് പ്രവേശനത്തിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 10-ന് പഠനവിഭാഗത്തില്‍ ഹാജരാകണം. ഫോണ്‍ 8848620035, 9496902140.
ബിരുദ പ്രവേശനം ടി.സി. സമര്‍പ്പിക്കുന്നതില്‍ ഇളവ്
ഡി.എല്‍.ഇ.ഡി./ടി.ടി.സി അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനം തടസപ്പെടുന്നത് ഒഴിവാക്കാനായി ടി.സി. ഉളള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജനലുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം വൈസ് ചാന്‍സിലറാണ് ഉത്തരവിറക്കിയത്. വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ഇളവ്. വിദ്യാര്‍ത്ഥികള്‍ അവരവര്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ അധികാരിയില്‍ നിന്നും ആഗസ്ത് 30-നുള്ളില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച് ടി.സി. ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുമെന്നുള്ള കത്തും വിദ്യാര്‍ത്ഥിയുടെയും രക്ഷിതാവിന്റെയും സത്യവാങ്മൂലവും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പ്രവേശനസമയത്ത് ഹാജരാക്കണം.
എം.എ. ഉറുദു പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ഉറുദു പഠനവിഭാഗത്തില്‍ എം.എ. ഉറുദു പ്രവേശനത്തിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 1 മുതല്‍ 12 വരെയുള്ളവരും സംവരണ സീറ്റില്‍ ഉള്‍പ്പെട്ടവരും 7-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം ഹാജരാകണം.
എം.എ. ഹിന്ദി, ഫിലോസഫി വൈവ
നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എ. ഹിന്ദി ഏപ്രില്‍ 2022 പരീക്ഷയുടെ വൈവ കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 10-ന് നടക്കും. എസ്.ഡി.ഇ., എം.എ. ഫിലോസഫി വൈവ 10-ന് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗത്തില്‍ നടക്കും. പി.ആര്‍. 789/2023
പരീക്ഷ മാറ്റി
12, 14 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച, സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു പരീക്ഷകളില്‍ മാറ്റമില്ല. പി.ആര്‍. 790/2023
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. അറബിക് നവംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ബി.വോക്. ഫുഡ് പ്രൊസസിംഗ് ടെക്‌നോളജി, അപ്ലൈഡ് ബയോടെക്‌നോളജി, പ്രൊഫഷണല്‍ എക്കൗണ്ടിംഗ്, റീട്ടെയില്‍ മാനേജ്‌മെന്റ്, ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേണലിസം അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം. പി.ആര്‍. 791/2023
പുനര്‍മൂല്യനിര്‍ണയ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.ടി.എഫ്.പി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
ണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം എ ഇംഗ്ലീഷ്, കന്നഡ, ഹിന്ദി, മലയാളം, അറബിക്, ഫിലോസഫി, ഹിസ്റ്ററി, ഭരതനാട്യം, ഇക്കണോമിക്സ്, അപ്ലൈഡ് ഇക്കണോമിക്സ്, ഡെവലപ്മെന്‍റ് ഇക്കണോമിക്സ്, ജേണലിസം ആന്‍റ് മാസ്സ് കമ്മ്യുണിക്കേഷന്‍, എം ടി ടി എം, എം എസ് ഡബ്ല്യു, ഗവേര്‍ണന്‍സ് ആന്‍ഡ് പൊളിറ്റിക്സ്, സോഷ്യല്‍ സയന്‍സ് (റെഗുലര്‍/ ഇമ്പ്രൂവ്മെന്റ്റ്/ സപ്ലിമെന്‍റെറി - 2019 അഡ്‌മിഷന്‍ മുതല്‍ - ന്യൂ ജെന്‍ ഉള്‍പ്പെടെ) ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയം/ ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധന/ പകര്‍പ്പ് ലഭ്യമാക്കല്‍ എന്നിവയ്ക്ക് 20-07-2023 വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.
പരീക്ഷ മാറ്റി
കണ്ണൂർ സർവകലാശാല 07/07/2023 ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
അറിയിപ്പ്
കണ്ണൂർ സർവകലാശാലാ പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ മാത്രം സ്വീകരിക്കാൻ വിദ്യാർഥികൾ ശ്രദ്ധിക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us