scorecardresearch
Latest News

University Announcements 06 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 06 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2022-23 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള 2022-23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ (https:// admissions.keralauniversity.ac.in) ആരംഭിച്ചു.

എല്ലാ കോളേജുകളിലേയും മെറിറ്റ് സീറ്റുകളിലേക്കും മറ്റ് സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്‌മെന്റ്. കേരള സര്‍വകലാശാലയുടെ കീഴില്‍ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (മാനേജ്‌മെന്റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, സ്‌പോര്‍ട്‌സ് ക്വാട്ട, ഭിന്നശേഷിയുള്ളവര്‍, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍, ലക്ഷദ്വീപ് നിവാസികള്‍ ഉള്‍പ്പടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിച്ചിരിക്കണം. ബി.എ മ്യൂസിക്, ബി.പി.എ എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും ഏകജാലക പോര്‍ട്ടല്‍ വഴി അപേക്ഷിക്കേണ്ടതാണ്.

പരാതിരഹിതമായ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലക്ഷ്യമിടുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നത് വരെ ഒരു കാരണവശാലും മാറ്റരുത്.

സ്‌പോര്‍ട്‌സ് ക്വാട്ട

സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയിലെ സ്‌പോര്‍ട്‌സ് കോളത്തിന് നേരെ ‘യെസ് ‘ എന്ന് രേഖപ്പെടുത്തണം. സ്‌പോര്‍ട്‌സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തതിനു ശേഷം സ്‌പോര്‍ട്ട്‌സ് നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ നല്‍കിയിട്ടുള്ള കോളേജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കുകയുള്ളു. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്ത എല്ലാ വിദ്യാര്‍ത്ഥികളും വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രൊഫോര്‍മയുടെ പകര്‍പ്പ് അപേക്ഷയില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളേജുകളില്‍ (പ്രവേശനത്തിന് താല്‍പര്യമുള്ള കോളേജുകളില്‍ മാത്രം) രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തീയതിക്കുള്ളില്‍ അപേക്ഷകര്‍ നേരിട്ടോ ഇ-മെയില്‍/പ്രതിനിധി മുഖേനയോ പ്രൊഫോര്‍മ സമര്‍പ്പിക്കേണ്ടതും, കോളേജില്‍ അത് ലഭിച്ചതായി ഉറപ്പ് വരുത്തേണ്ടതുമാണ്. ഒരു കോളേജിലെ ഒന്നിലധികം കോഴ്‌സുകളിലേയ്ക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റിലേയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവയിലേയ്‌ക്കെല്ലാം പരിഗണിക്കുന്നതിനായി ഒരു കോളേജില്‍ ഒരു പ്രൊഫോര്‍മ സമര്‍പ്പിച്ചാല്‍ മതി. സ്‌പോര്‍ട്ട്‌സ് ക്വാട്ടയിലേക്ക് ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും പ്രൊഫോര്‍മയുടെ പകര്‍പ്പ് കോളേജുകളില്‍ സമര്‍പ്പിക്കാത്തപക്ഷം ടി വിദ്യാര്‍ത്ഥികളെ യാതൊരു കാരണവശാലും സ്‌പോര്‍ട്ട്‌സ് ക്വാട്ടയിലേക്ക് പരിഗണിക്കുന്നതല്ല.

പ്രത്യേക ശ്രദ്ധയ്ക്ക്

ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈന്‍ വഴി മാത്രം അടയ്‌ക്കേണ്ടതാണ്. ഡിമാന്റ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല. സംശയനിവാരണത്തിന് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 8281883052, 8281883053, 8281883052(WhatsApp) എന്നീ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്‌ക്കേണ്ടതില്ല. ആയത് പ്രവേശന സമയത്ത് അതത് കോളേജുകളില്‍ ഹാജരാക്കിയാല്‍ മതിയാകും. പ്രോസ്‌പെക്ടസ് വായിച്ചതിന് ശേഷം മാത്രം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുക. അവസാന തീയതി പിന്നീട് അറിയിക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് https:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പ്രാക്ടിക്കല്‍ പരീക്ഷ

കേരളസര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്‌സ് ഡിഗ്രി പ്രാക്ടിക്കല്‍ പരീക്ഷ (മാര്‍ച്ച് 2022) ജൂലൈ 8ന് യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ ബി.എസ്.സി/ ബി.കോം ഡിഗ്രി പരീക്ഷയുടെ (2020 അഡ്മിഷന്‍ റെഗുലര്‍) പ്രാക്ടിക്കല്‍ ജൂലൈ 11,12 തീയതികളില്‍ അതത് കോളേജില്‍ വച്ച് നടത്തുന്നതാണ് വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷ ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ജൂലൈ 13 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി. എസ്. എസ് ബി.പി.എ (റെഗുലര്‍ 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി 2020 അഡ്മിഷന്‍, സപ്ലിമെന്ററി 2017 – 2019 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് 2014 – 2016 അഡ്മിഷന്‍ ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷ ഫലം

കേരളസര്‍വകലാശാല 2021 നവംബര്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ എച്.ആര്‍.എം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അവസാന തീയതി ജൂലൈ 15 വരെ.വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റര്‍ ബി.എം.എസ് ഹോട്ടല്‍ മാനേജ്‌മെന്റ് (2019 അഡ്മിഷന്‍ – റെഗുലര്‍, 2017 – 2018 അഡ്മിഷന്‍ സപ്ലിമെന്ററി ) ബി. എസ്. സി ഹോട്ടല്‍ മാനേജ്‌മെന്റ് (2014 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ സി.ആര്‍ സി.ബി.സി.എസ്.എസ് 2 (ബി) – ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (320) (റെഗുലര്‍ 2020 അഡ്മിഷന്‍, സപ്ലിമെന്ററി 2017,2018,2019 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് 2014,2015,2016 അഡ്മിഷന്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂലൈ 14 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ ഫീസ്

കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം. കോം/എം.എസ്.ഡബ്ലു/എം.എം.സി.ജെ/എം.പി.എ/എം.ടി.എ (മേഴ്‌സി ചാന്‍സ് 2010 അഡ്മിഷന്‍ മുതല്‍ 2017 അഡ്മിഷന്‍ വരെ )പരീക്ഷക്ക് പിഴകൂടാതെ ജൂലൈ 8 വരെയും 150 രൂപ പിഴയോടുകൂടി ജൂലൈ 13 വരെ 400 പിഴയോടുകൂടി ജൂലൈ 15 വരെ അപേക്ഷിക്കാം വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല എം.സി.എ ബ്രിഡ്ജ് കോഴ്‌സ് (2020-സ്‌കീം, 2020-അഡ്മിഷന്‍ )പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷകള്‍ ഓഫ്‌ലൈനായി മാത്രം സ്വീകരിക്കുന്നതാണ്.പിഴയില്ലാതെ ജൂലൈ 13 വരെയും 150 രൂപ പിഴയോടുകൂടി ജൂലൈ 16 വരെയും 400 രൂപ പിഴയോടുകൂടി ജൂലൈ 19 വരെയും അപേക്ഷിക്കാവുന്നതാണ് വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല കാര്യവട്ടം ഐഎംകെയില്‍ എം.ബി.എയ്ക്ക് (ജനറല്‍) ഒരു എസ്ടി ഒഴിവുണ്ട്. എംബിഎയ്ക്ക് (ട്രാവല്‍ ആന്‍ഡ് ടൂറിസം) ബിപിഎല്ലിന് 3 ഒഴിവുകളും എസ്സിക്ക് 2 ഒഴിവുകളും എസ്ടി വിഭാഗത്തിന് ഒരു ഒഴിവുമുണ്ട്. ഗങഅഠ/ഇങഅഠ/ഇഅഠ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അര്‍ഹത. പ്രവേശനം ആഗ്രഹിക്കുന്നവര്‍ എല്ലാ രേഖകളും ഫീസും സഹിതം 2022 ജൂലൈ 12-ന് HOD,IMK എന്ന വിലാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല കാര്യവട്ടം ഐഎംകെയില്‍ എം.ബി.എയ്ക്ക് (ജനറല്‍) ഒരു എസ്ടി ഒഴിവുണ്ട്. എംബിഎയ്ക്ക് (ട്രാവല്‍ ആന്‍ഡ് ടൂറിസം) ബിപിഎല്ലിന് 3 ഒഴിവുകളും എസ്സിക്ക് 2 ഒഴിവുകളും എസ്ടി വിഭാഗത്തിന് ഒരു ഒഴിവുമുണ്ട്. KMAT/CMAT/CAT പൂര്‍ത്തിയാക്കിയവര്‍ക്കാണ് അര്‍ഹത. പ്രവേശനം ആഗ്രഹിക്കുന്നവര്‍ എല്ലാ രേഖകളും ഫീസും സഹിതം 2022 ജൂലൈ 12-ന് HOD,IMK എന്ന വിലാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

പ്രവേശനം നാളെ

മഹാത്മാഗാന്ധി സർവകലാശാലയുടെ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്തപ്പെടുന്ന രണ്ടു വർഷ എൽ. എൽ എം കോഴ്സിന്റെ അഡ്മിഷൻ മെമ്മോ ലഭിച്ചവർക്കുള്ള പ്രവേശന നടപടികൾ നാളെ (7/7/2022 ) സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ വെച്ചു നടക്കുന്നതാണ്.കൂടുതൽ
വിവരങ്ങൾക്ക് ഫോൺ : 9495464828,9961370508.

പരീക്ഷാ കേന്ദ്രം

ജൂലൈ 11 നു ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ സി .ബി.സി.എസ് ബി .എ /ബി .കോം 2021 അഡ്മിഷൻ – പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയ്ക്കായി സബ് സെന്റർ അനുവദിച്ചു കൊണ്ടുള്ള വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു .വിദ്യാർത്ഥികൾ തങ്ങൾ രജിസ്‌റ്റർ ചെയ്ത കോളേജിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി പരീക്ഷാകേന്ദ്രമായി അനുവദിച്ചിരിക്കുന്ന കോളേജിൽ പരീക്ഷക്ക് ഹാജരാകേണ്ടതാണ്

പ്രവേശന പരീക്ഷാഫലം

മഹാത്മ ഗാന്ധി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും ഇന്റർ സ്കൂൾ സെൻററുകളിലെയും വിവിധ പ്രോഗ്രാമുകളിലേക്ക് നടത്തിയ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെയും സെലക്ഷൻ ലിസ്റ്റ് , വെയ്റ്റിംഗ് ലിസ്റ്റ്, എൻട്രൻസ് പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്ക്
കൂടാതെ ഇൻറർവ്യൂ/ജി .ഡി/എഴുത്ത് പരീക്ഷ/ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് എന്നിവയുടെ മാർക്ക് കൂടി പരിഗണിക്കുന്ന പ്രോഗ്രാമുകളുടെ റാങ്ക് ലിസ്റ്റ്, സ്പോർട്ട്സ് , കൾച്ചറൽ ക്വാട്ട റാങ്ക് ലിസ്റ്റ് എന്നിവ www. cat.mgu.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.ഫോൺ 04812733595

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ജൂനിയര്‍ റിസര്‍ച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു

യു.ജി.സി.-ഡി.എ.ഇ.-സി.എസ്.ആര്‍. റിസര്‍ച്ച് പ്രൊജക്ടിന് കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 27 വയസ് കവിയാത്ത യോഗ്യരായവര്‍ വിശദമായ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകളുടെ പകര്‍പ്പുകളും 20-ന് മുമ്പായി mmm @uoc.ac.in എന്ന ഇ-മെയിലില്‍ സമര്‍പ്പിക്കണം. 3 വര്‍ഷമാണ് പ്രൊജക്ട് കാലാവധി. സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം പ്രൊഫസര്‍ ഡോ. എം.എം. മുസ്തഫയാണ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍.

കോണ്‍ടാക്ട് ക്ലാസ്സുകള്‍ 9-ലേക്ക് മാറ്റി

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ പി.ജി., രണ്ടാം സെമസ്റ്റര്‍ യു.ജി. വിദ്യാര്‍ത്ഥികളുടെ 10-ന് നടത്താനിരുന്ന കോണ്‍ടാക്ട് ക്ലാസ്സുകള്‍ അന്നേ ദിവസം ബക്രീദായതിനാല്‍ 9-ലേക്ക് മാറ്റി. ഫോണ്‍ 0494 2400288, 2407356, 7494.

പരീക്ഷ മാറ്റി

കാലിക്കറ്റ് സര്‍വകലാശാലാ 11-ന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

1994 മുതല്‍ പ്രവേശനം ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ബി.ബി.എ. വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 31-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് ആഗസ്ത് 5-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ അപേക്ഷ നേരിട്ടാണ് സമര്‍പ്പിക്കേണ്ടത്. രജിസ്‌ട്രേഷന്‍ – പരീക്ഷാ ഫീസടക്കമുള്ള വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

ആറാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍, മള്‍ട്ടി മീഡിയ, ബ്രോഡ്കാസ്റ്റിംഗ് ജേണലിസം ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 14, 15, 16 തീയതികളില്‍ നടക്കും.

പരീക്ഷാ ഫലം

എം.ടി.എ. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 റഗുലര്‍ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പി.ജി പഠനവകുപ്പ് – പ്രവേശന പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റം

2022-23 അധ്യയന വർഷത്തിലെ, കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ പി. ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിന്, 10/07/2022 ന് രാവിലെ നടത്താൻ നിശ്ചയിച്ച എം. എ ഇംഗ്ലീഷ്, എം. എസ്. സി ജ്യോഗ്രഫി പ്രവേശന പരീക്ഷകൾ 11/07/2022 തീയ്യതിയിലേക്കും, ഉച്ചക്ക് ശേഷമുള്ള എം. എ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ, എം. എസ്.സി കെമിസ്ട്രി പ്രവേശന പരീക്ഷകൾ 12/07/2022 തീയ്യതിയിലേക്കും, 16/07/2022 ന് രാവിലെ നടത്താനിരുന്ന മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എം. എസ്. സി ക്ലിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി പ്രവേശന പരീക്ഷകൾ 13/07/2022 തീയ്യതിയിലേക്കും, ഉച്ചക്ക് ശേഷമുള്ള എം. എസ്. സി എൻവയോൺമെന്റൽ സയൻസ് പ്രവേശന പരീക്ഷ 11/07/2022 തീയ്യതിയിലേക്കും മാറ്റുന്നതിനായി തീരുമാനിച്ചിട്ടുണ്ട്.

പുനഃക്രമീകരിച്ച പ്രവേശന പരീക്ഷകൾ ഉച്ചക്ക് ശേഷം മൂന്ന് മുതൽ അഞ്ച് മണി വരെ നടക്കുന്നതായിരിക്കും. മറ്റ് പ്രവേശന പരീക്ഷകളുടെ തീയ്യതിയിലും സമയത്തിലും മാറ്റമില്ല. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www. admission.kannuruniversity.ac.in) ലഭ്യമാണ്.

പുനഃക്രമീകരിച്ച പരീക്ഷകൾ

06.07.2022 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ചുവടെ നൽകിയ തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു:

ഒന്നാം സെമസ്റ്റർ ബി. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ – 08.07.2022 (വെള്ളി)

ഗവ. ബ്രണ്ണൻ കോളേജിലെ ഒന്നാം സെമസ്റ്റർ ബി. എസ് സി. ഓണേഴ്സ് ഇൻ മാത്തമാറ്റിക്സ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ – 11.07.2022 (തിങ്കൾ)

മൂന്നാം സെമസ്റ്റർ വിദൂരവിദ്യാഭ്യാസ ബി. എ. എക്കണോമിക്സ് (റെഗുലർ/ സപ്ലിമെൻറ്ററി/ ഇംപ്രൂവ്‌മെന്റ്) മാർച്ച് 2022 പ്രായോഗിക പരീക്ഷ – 11.07.2022 (തിങ്കൾ)

സെക്കന്റ് പ്രൊഫഷണൽ ബി. എ. എം. എസ്. (സപ്ലിമെന്ററി), ഡിസെംബർ 2020 പരീക്ഷകൾ – 12.07.2022 (ചൊവ്വ)

ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് (റെഗുലർ), ഒക്റ്റോബർ 2021 പരീക്ഷകൾ – 12.07.2022 (ചൊവ്വ)

രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- പ്രൈവറ്റ് രജിസ്ട്രേഷൻ/ വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ), ഏപ്രിൽ 2022 പരീക്ഷകൾ -12.07.2022 (ചൊവ്വ)

ഒന്നാം സെമസ്റ്റർ പി. ജി. ഡി. സി. പി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ – 12.07.2022 (ചൊവ്വ)

മൂന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾ – 25.07.2022 (തിങ്കൾ)

വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണിവരെയും മറ്റ് ദിവസങ്ങളിൽ ഉച്ചക്ക് ഒന്നര മുതൽ നാലര വരെയുമാണ് തിയറി പരീക്ഷാസമയം. പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമില്ല.

സ്പോട്സ് സ്പെഷ്യൽ പരീക്ഷ

അഞ്ചാം സെമസ്റ്റർ ബിരുദ സ്പോട്സ് സ്പെഷ്യൽ (നവംബർ 2021) പരീക്ഷകൾ 12.07.2022 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കും.

പരീക്ഷാവിജ്ഞാപനം

ഏഴ് (നവംബർ 2020), എട്ട് (ഏപ്രിൽ 2021) സെമസ്റ്റർ ബി. ടെക്. (പാർട് ടൈം ഉൾപ്പെടെ) സപ്ലിമെന്ററി പരീക്ഷകൾക്ക് 12.07.2022 മുതൽ 18.07.2022 വരെ പിഴയില്ലാതെയും 20.07.2022 വരെ പിഴയോടെയും അപേക്ഷിക്കാം. 2011 മുതൽ 2014 വരെയുള്ള വിദ്യാർഥികളുടെ അവസാന അവസരമാണ്.

ഹാൾടിക്കറ്റ്

14.07.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (റെഗുലർ), ഏപ്രിൽ 2021 പരീക്ഷയുടെ ഹാൾടിക്കറ്റു് വെബ്സൈറ്റിൽ ലഭ്യമാണ്. ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റിനൊപ്പം ഫോട്ടോ രേഖപ്പെടുത്തിയ ഏതെങ്കിലും ഗവ. അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡുമായി പരീക്ഷക്ക് ഹാജരാകണം.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം. കോം. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 18.07.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബി. ബി. എ./ ബി. കോം. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഗ്രേഡ്/ ഗ്രേഡ് പോയിന്റിൽ മാറ്റമുള്ളപക്ഷം വിദ്യാർഥികൾ റിസൽറ്റ് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ അപേക്ഷ സമർപ്പിക്കണം.

പ്രായോഗിക പരീക്ഷ

ഒന്നാം സെമസ്റ്റർ എം. എ. ഭരതനാട്യം ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി), ഒക്ടോബർ 2021 പ്രായോഗിക പരീക്ഷകൾ 08.07.2022 ന് രാവിലെ 09:30 നും ബി. എ. ഭരതനാട്യം ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പ്രായോഗിക പരീക്ഷകൾ ഉച്ചയ്ക്ക് 1.30 മുതലും പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വച്ച് നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിൽ അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ടിത ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിൽ 18 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് പാസായവർക്ക് പ്രായപരിധി ഇല്ലാതെ അപേക്ഷ നൽകാം. സർക്കാരിന്റെ സാമുദായിക സംവരണ തത്വം പാലിച്ചാണ് പാലക്കാട് സെന്റർ ഒഴികെ കേരളത്തിലെ 12 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും പ്രവേശനം. പാലക്കാട് സെന്റർ എസ്.എസി/എസ്.ടി വിദ്യാർഥികൾക്ക് പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആണ്. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് സ്റ്റെപ്പെന്റോടെ സൗജന്യമായി പഠിക്കാം. മറ്റ് വിദ്യാർഥികൾക്ക് സർക്കാർ നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. കോഴ്‌സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ആഡംബര കപ്പലുകൾ, വൻകിട വ്യവസായ ശാലകൾ, സർക്കാർ ആശുപ്രതി, കേരള സർക്കാരിന്റേയും കേന്ദ്രസർക്കാരിന്റേയും സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജോലി ലഭിക്കും. ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആന്റ് ബീവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആന്റ് കൺഫക്ഷണറി, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, ക്യാനിംങ്ങ് ആന്റ് ഫുഡ് പ്രിസർവേഷൻ തുടങ്ങിയ ഹോട്ടൽ മാനേജ്‌മെന്റിന്റെ വിവിധ ട്രേഡുകളിലാണ് വിദഗ്ദ പരിശീലനം നൽകുന്നത്. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് 100 രൂപയ്ക്ക് വാങ്ങാം. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് 50 രൂപയാണ് അപേക്ഷാഫീസ്. www. fcikerala.org യിൽ നിന്ന് അപേക്ഷഫോം ഡൗൺലോഡ് ചെയ്യാം. പ്രിൻസിപ്പൽ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ അതത് സ്ഥലത്തെ എസ്.ബി.ഐ ശാഖയിൽ മാറാവുന്ന 100, 50 രൂപയ്ക്കുള്ള ഡ്രാഫ്റ്റ് എടുക്കണം. പൂരിപ്പിച്ച അപേക്ഷകൾ നിർദ്ധിഷ്ട രേഖകൾ സഹിതം താത്പര്യമുള്ള സെന്ററിൽ നൽകാം. ഒരു അപേക്ഷാഫോം ഉപയോഗിച്ച് മുൻഗണന ക്രമത്തിൽ ആറ് കോഴ്‌സുകൾക്ക് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2310441.

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം

2022-23 അധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള പ്രവേശന നടപടികൾ ഏഴിന് ആരംഭിക്കും. സർക്കാർ, സർക്കാർ എയ്ഡഡ്, IHRD, CAPE, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു / വി എച്ച് എസ് ഇ അല്ലെങ്കിൽ ITI / KGCE പാസായവർക്ക് നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം.

ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി (അല്ലെങ്കിൽ AICTE നിഷ്‌ക്കർഷിച്ചിരിക്കുന്ന 11 അഡീഷണൽ കോഴ്‌സുകളിലേതെങ്കിലും) എന്നീ വിഷയങ്ങളിൽ ഒരുമിച്ചു 50 ശതമാനം മാർക്ക് ലഭിച്ച് പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. മേൽ വിഷയങ്ങൾ പഠിച്ച വി.എച്ച്.എസ്.ഇക്കാർക്കും അപേക്ഷിക്കാം. രണ്ടു വർഷ ITI/KGCE കോഴ്‌സുകൾ പാസായവർക്ക് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പോളിടെക്‌നിക് കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ മുൻപ് പഠിച്ചവർക്കോ അപേക്ഷിക്കാനാവില്ല. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ ഒന്നാം വർഷത്തിന്റെ അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസാകണം.

പൊതു വിഭാഗങ്ങൾക്ക് 400 രൂപയും, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പ് വൺ ടൈം രജിസ്‌ട്രേഷൻ പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കണം. വിശദവിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും www. polyadmission.org/let. 20 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡി.യുടെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, മറ്റ് പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാ ഫോറം www. ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ രജിസ്ട്രേഷന്‍ ഫീസ് 150 രൂപ (എസ്.സി, എസ്.ടി. വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം ജൂലൈ 15 ന് വൈകിട്ട് നാലിനകം വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കോഴ്സുകളും യോഗ്യതയും ചുവടെ നല്‍കുന്നു.

കോഴ്സ് – യോഗ്യത

രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) – ബിരുദം
രണ്ടാം സെമസ്റ്റര്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഓ.എ) – എസ്.എസ്.എല്‍.സി
ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) – പ്ലസ് ടു
ഒന്നാം സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) – എസ്.എസ്.എല്‍.സി
ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) – പ്ലസ് ടു
രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിംഗ് (പി.ജി.ഡി.എ.ഇ.) ബിരുദം
ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) – ബി.ടെക്, എം.ടെക്, എം.സി.എ, ബി.എസ്.സി, എം.എസ്.സി, ബി.സി.എ
ഒന്നാം സെമസ്റ്റര്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ) – ഇലക്ട്രോണിക്സ്, അനുബന്ധ വിഷയങ്ങളില്‍ ബിരുദം, ത്രിവത്സര ഡിപ്ലോമ.
ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് (ഡി.എല്‍.എസ്.എം) – ബിരുദം, ത്രിവത്സര ഡിപ്ലോമ.
ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി) – എം. ടെക്, ബി. ടെക്, എം എസ്.സി.
ഒന്നാം സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ (സി.സി.എന്‍.എ) – സി. ഒ ആന്‍ഡ് പി. എ പാസ്സ്, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ വിഷയത്തില്‍ ബി.ടെക്, ത്രിവത്സര ഡിപ്ലോമ പാസ്സ്, കോഴ്സ് പൂര്‍ത്തിയാക്കിയവര്‍.

എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ എറണാകുളം (8547005097, 04842575370), ചെങ്ങന്നൂർ (8547005032, 04792454125), അടൂർ (8547005100, 04734231995), കരുനാഗപ്പള്ളി (8547005036, 04762665935), കല്ലൂപ്പാറ (8547005034, 04692677890), ചേർത്തല (8547005038, 04782553416) എന്നിവിടങ്ങളിൽ പ്രവൃത്തിക്കുന്ന ആറ് എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2022-2023 അധ്യായന വർഷത്തിൽ എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www. ihrdonline.org/ihrdnri എന്ന വെബ്സൈറ്റിലോ മുകളിൽ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴിയോ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ജൂലൈ 6 മുതൽ 25ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധ രേഖകളും 1000 രൂപയുടെ ഡി.ഡിയും സഹിതം ജൂലൈ 29ന് വൈകുന്നേരം 5ന് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www. ihrd.ac.in, ഇ-മെയിൽ: ihrd.itd @gmail.com

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 06 july 2022