/indian-express-malayalam/media/media_files/uploads/2021/04/university-announcements1.jpg)
University Announcements 06 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Calicut University Announcements:കാലിക്കറ്റ് സർവകലാശാല
ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം
ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടേയും മൂന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.പി.എഡ്. നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടേയും അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകളുടേയും ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 21 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല നിയമ പഠന വിഭാഗം 2020 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 16 വരേയും 170 രൂപ പിഴയോടെ 22 വരേയും ഫീസടച്ച് 23 വരെ രജിസ്റ്റര്‍ ചെയ്യാം.
അഞ്ചാം സെമസ്റ്റര്‍ ബി.വോക് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 19 വരേയും 170 രൂപ പിഴയോടെ 22 വരേയും ഫീസടച്ച് 23 വരെ രജിസ്റ്റര്‍ ചെയ്യാം.
വിദൂര വിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരേയും 170 രൂപ പിഴയോടെ 26 വരേയും ഫീസടച്ച് 27 വരെ രജിസ്റ്റര്‍ ചെയ്യാം.
Read Here: Kerala SSLC Result 2021: എസ് എസ് എൽ സി പരീക്ഷാ ഫലം ജൂലൈ 15ന്
ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം
ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടേയും മൂന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.പി.എഡ്. നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടേയും അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകളുടേയും ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 21 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പി.എച്ച്.ഡി. അപേക്ഷ നീട്ടി
2021 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 9 വരെ നീട്ടി. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
പരീക്ഷ
സര്‍വകലാശാല പഠന വിഭാഗങ്ങളിലെ സി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 16-ന് ആരംഭിക്കും.
MG University Announcements: എംജി സർവകലാശാല
പരീക്ഷ തീയതി
ഏഴാം സെമസ്റ്റർ ബി.എച്ച്.എം. (2017 അഡ്മിഷൻ- റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 23 ന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ ഒൻപതുവരെയും 525 രൂപ പിഴയോടെ ജൂലൈ 12 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 13 വരെയും അപേക്ഷിക്കാം.
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ നാലാം സെമസ്റ്റർ എം.എ. പ്രോഗ്രാംസ് ഇൻ പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റ്‌സ് ആന്റ് പബ്ലിക് പോളിസി ആന്റ് ഗവേണൻസ് (റഗുലർ) പരീക്ഷകൾ ജൂലൈ 19 ന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 12 വരെയും 525 രൂപ പിഴയോടെ ജൂലൈ 14 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 15 വരെയും അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂർ സർവകലാശാല
നാലാം സെമസ്റ്റർ പരീക്ഷകൾ
സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി) മെയ് 2021 പരീക്ഷകൾ 14.07.2021 മുതൽ ആരംഭിക്കും.
ഇന്റേണൽ മാർക്ക്
അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 13.07.2021 മുതൽ 22.07.2021 വരെ അപ്ലോഡ് ചെയ്യാം.
പ്രൊജക്റ്റ് മൂല്യനിർണയവും പ്രായോഗിക/വാചാ പരീക്ഷകളും
ആറാം സെമസ്റ്റർ ബി. എസ് സി. ജിയോഗ്രഫി (റെഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവിമെന്റ് 2014 – 2018 അഡ്മിഷൻ, ഏപ്രിൽ 2021) പ്രൊജക്റ്റ് മൂല്യനിർണയവും പ്രായോഗിക/വാചാ പരീക്ഷകളും 07.07.2021 മുതൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Read more: University Announcements 05 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.