scorecardresearch
Latest News

University Announcements 06 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 06 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

MG University Announcements: എം ജി സർവകലാശാല

പരീക്ഷാ അപേക്ഷ

ജനുവരി 23ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക് (2020 അഡ്മിഷന്‍ റഗുലര്‍) പരീക്ഷകള്‍ക്കു പിഴയില്ലാതെ ജനുവരി 11 വരെ അപേക്ഷ നല്‍കാം. പിഴയോടെ 12 നും സൂപ്പര്‍ ഫൈനോടെ 13 നും അപേക്ഷ സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ ഫീസിനൊപ്പം 240 രൂപ സി.വി. ക്യാമ്പ് ഫീസടയ്ക്കണം.

ടൈം ടേബിള്‍ പരിഷ്‌കരിച്ചു

അഫിലിയേറ്റഡ് കോളജുകളുടെ നാലാം സെമസ്റ്റര്‍ എം.എസ്.സി (സി.എസ്.എസ് – 2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളോടൊപ്പം എം.എ ഇക്കണോമെട്രിക്‌സ്, എം.എസ്.സി ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി എന്നീ പ്രോഗ്രാമുകളുടെ പരീക്ഷകള്‍ കൂടി ഉള്‍പ്പെടുത്തി. പരീക്ഷകള്‍ ജനുവരി 11 ന് ആരംഭിക്കും.

വൈവ വോസി

നാലാം സെമസ്റ്റര്‍ ബി.വോക് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ടൂറിസം അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി (പുതിയ സ്‌കീം, 2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019,2018 അഡ്മിഷന്‍ സപ്ലിമെന്ററി – നവംബര്‍ 2022) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ ജനുവരി ഒന്‍പതു മുതല്‍ നടത്തും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി ഫുഡ് സയന്‍സ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ സി.ബി.സി.എസ് (2020 അഡ്മിഷന്‍ റഗുലര്‍, 2017,2018,2019 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് – നവംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി ഒന്‍പതു മുതല്‍ അതത് കോളജുകളില്‍ നടത്തും.

രണ്ടാം സെമസ്റ്റര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കളിനറി ആര്‍ട്‌സ് (സി.ബി.സി.എസ്, പുതിയ സ്‌കീം – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020, 2019, 2018, 2017 അഡ്മിഷന്‍ റീ-അപ്പിയറന്‍സ് – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 11 മുതല്‍ സൂര്യനെല്ലി മൗണ്ട് റോയല്‍ കോളജില്‍ നടത്തും.

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. അപ്ലൈഡ് മൈക്രോബയോളജി (സി.എസ്.എസ് – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019,2020 അഡ്മിഷന്‍ സപ്ലിമെന്ററി – നവംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 12, 13 തീയതികളില്‍ പാലാ, സെന്റ് തോമസ് കോളജില്‍ നടത്തും.

നാലാം സെമസ്റ്റര്‍ ബി.വോക്ക് അപ്ലൈഡ് അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സേഷന്‍, ബിസിനസ് അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സേഷന്‍ (പുതിയ സ്‌കീം – 2020 അഡ്മിഷന്‍ റഗുലര്‍, 2019,2018 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്, ഇംപ്രൂവ്‌മെന്റ് – ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 11 മുതല്‍ 13 വരെ അതതു കേന്ദ്രങ്ങളില്‍ നടത്തും.

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ബയോ നാനോടെക്‌നോളജി (സി.എസ്.എസ് – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് 2019, 2020 അഡ്മിഷന്‍ സപ്ലിമെന്ററി – നവംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 12 ന് തിരുവല്ല, മാര്‍ അത്തനേഷ്യസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍(എം.എ.സി.എഫ്.എ.സി.റ്റി) നടത്തും.

രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ മൃദംഗം (പുതിയ സ്‌കീം – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017, 2018, 2019, 2020 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 10, 11 തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കു പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും എസ്.ഡി.ഇ. സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കു പിഴ കൂടാതെ 31 വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി മൂന്നു വരെയും ഒന്‍പതു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എ. വിമണ്‍ സ്റ്റഡീസ് നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കു പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്സ്, അപ്ലൈഡ് ജിയോളജി, അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറി മൈക്രോബയോളജി, മൈക്രോബയോളജി, സൈക്കോളജി, ജിയോഗ്രഫി, കെമിസ്ട്രി ഏപ്രില്‍ 2022 പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്‍ഡ് യോഗാ തെറാപ്പി ഡിസംബര്‍ 2021 പരീക്ഷയുടെയും എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പുനഃപ്രവേശനം, കോളജ് മാറ്റം

2022-23 അക്കാദമിക വര്‍ഷത്തില്‍ സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കു പുനഃ പ്രവേശനത്തിനും രണ്ടാം സെമസ്റ്റര്‍ ബിരുദ പ്രോഗ്രാമുകളിലേക്കു കോളജ് മാറ്റത്തിനും പുനഃപ്രവേശനത്തിനുമായി ജനുവരി ഏഴു വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.

പ്രായോഗിക പരീക്ഷ

ഏഴാം സെമസ്റ്റര്‍ ബി.ടെക് (സപ്ലിമെന്ററി-പാര്‍ട്ട് ടൈം ഉള്‍പ്പെടെ) നവംബര്‍ 2020 പ്രായോഗിക പരീക്ഷകള്‍ ജനുവരി 10 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ രജിസ്‌ട്രേഷന്‍

സര്‍വകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റര്‍ എം എ/എം എസ് സി/എം സി എ/എം എല്‍ ഐ എസ് സി/എല്‍ എല്‍ എം/എം പി എഡ്/എം ബി എ/എം എഡ് (സിബിസി എസ് എസ് 2020 സിലബസ്) റെഗുലര്‍/സപ്ലിമെന്ററി നവംബര്‍ 2022 പരീക്ഷകള്‍ക്കു പരീക്ഷയ്ക്കു ജനുവരി ഏഴു വരെ പിഴയില്ലാതെ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 06 january 2023