Latest News

University Announcements 06 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 06 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ഫെബ്രുവരി 3 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജനുവരി 11 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി.കോം. (എഫ്.ഡി.പി) – (മേഴ്‌സിചാന്‍സ് – 2010, 2011 & 2012 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് (കരിയര്‍ റിലേറ്റഡ്) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ 2022 ജനുവരി 18 മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ 2022 ജനുവരി 11 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ.മ്യൂസിക്, വീണ, വയലിന്‍, ഡാന്‍സ് (കേരളനടനം) എന്നീ പരീക്ഷകളുടെ പ്രാക്ടിക്കല്‍ 2022 ജനുവരി 10 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2022 ജനുവരി 12, 13 തീയതികളിലും എം.എസ്‌സി. കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ 2022 ജനുവരി 11 മുതല്‍ 20 വരെയും അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. കെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയര്‍ കെമിസ്ട്രി, സി.ബി.സി.എസ്.എസ്. ബി.എസ്‌സി. (2019 അഡ്മിഷന്‍ റെഗുലര്‍, 2018, 2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ അഡീഷണല്‍ സപ്ലിമെന്ററി, 2014 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) എന്നീ പ്രോഗ്രാമുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2022 ജനുവരി 11 ന് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.കോം. (സി.ബി.സി.എസ്.) ജനുവരി 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ (ഇ.ജെ.ഢകക) 2022 ജനുവരി 10 മുതല്‍ 12 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ./ബി.കോം./ബി.ബി.എ. ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2022 ജനുവരി 7, 10, 11 തീയതികളില്‍ ഇ.ജെ.ത സെക്ഷനില്‍ ഹാജരാകേണ്ടതാണ്.

മാത്തമാറ്റിക്‌സ്, ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ – റിഫ്രഷര്‍ കോഴ്‌സ്

കേരളസര്‍വകലാശാലയിലെ യു.ജി.സി. ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ സര്‍വകലാശാല/കോളേജ് അദ്ധ്യാപകര്‍ക്കു വേണ്ടി 2022 ഫെബ്രുവരി 4 മുതല്‍ 17 വരെ നടത്തുന്ന മാത്തമാറ്റിക്‌സ്, 2022 ഫെബ്രുവരി 8 മുതല്‍ 21 വരെ നടത്തുന്ന ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ എന്നീ റിഫ്രഷര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോമും വിശദവിവരങ്ങളും ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി/ൗഴരമരെ എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.

അപേക്ഷകള്‍ പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രത്തോടു കൂടി ദി ഡയറക്ടര്‍, യു.ജി.സി. ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്റര്‍, ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംഗ്, യൂണിവേഴ്‌സിറ്റി ഓഫ് കേരള, കാര്യവട്ടം – 695581 എന്ന വിലാസത്തില്‍ മാത്തമാറ്റിക്‌സ് കോഴ്‌സിന് 2022 ജനുവരി 19 ന് മുന്‍പും ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ കോഴ്‌സിന് ജനുവരി 22 ന് മുന്‍പും ലഭിക്കത്തക്കവിധം അയയ്‌ക്കേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ എം.കോം (സി.എസ്.എസ്. – 2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ ജനുവരി 21 ന് ആരംഭിക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എസ്./എം.സി.ജെ/എം.എസ്.ഡബ്ല്യു/എം.റ്റി.എ/എം.എച്ച്.എം./എം.എം.എച്ച്, എം.റ്റി.റ്റി.എം. (സി.എസ്.എസ്. 2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ ജനുവരി 21 ന് ആരംഭിക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എസ്.സി. (സി.എസ്.എസ്. – 2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ ജനുവരി 21 ന് ആരംഭിക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി ഓപ്പറേഷൻസ് റിസർച്ച് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റെഗുലർ/ സപ്ലിമെന്ററി/ ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (2019 അഡ്മിഷൻ – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഓൺലൈനായി ജനുവരി 20 വരെ അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി (ഓണേഴ്‌സ്) – 2017 അഡ്മിഷൻ – റെഗുലർ / 2016 അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജനുവരി 19 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് സ്വീകരിക്കും.

2020 മാർച്ചിൽ നടന്ന നാലാം സമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. സൈബർ ഫോറൻസിക് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്.സി. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി. – 2019 അഡ്മിഷൻ – റെഗുലർ /2018 അഡ്മിഷൻ – സപ്ലിമെന്ററി / എൽ.എൽ.ബി. (ത്രിവത്സരം) / 2013-2017 അഡ്മിഷൻ – സപ്ലിമെന്ററി / 2012 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ്/ 2011 അഡ്മിഷൻ – സെക്കന്റ് മേഴ്‌സി ചാൻസ് / 2011 ന് മുൻപുള്ള അഡ്മിഷൻ – തേർഡ് മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജനുവരി 20 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് സ്വീകരിക്കും.

2021 ഒക്ടോബർ / നവംബർ മാസങ്ങളിൽ നടന്ന രണ്ട്, മൂന്ന് വർഷ ബി.എസ്.സി നേഴ്‌സിങ് (2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജനുവരി 20 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് സ്വീകരിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഇന്റഗ്രേറ്റഡ് പി.ജി. റാങ്കലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ പഠന വിഭാഗങ്ങളിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രവേശനം വിഭാഗം വെബ്‌സൈറ്റില്‍ പ്രസി ദ്ധീകരിച്ചു. ഫിസിക്‌സ്, കെമിസ്ട്രി ജനുവരി 11-നും ബയോസയന്‍സ് 12-നും ഡവലപ്‌മെന്റ് സ്റ്റഡീസ് 14-നും സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ വെച്ച് പ്രവേശനം നടത്തും. വിദ്യാര്‍ത്ഥികള്‍ പഠനവകുപ്പുകകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം പ്രവേശനം നേടേണ്ടതാണ്.

പി.എച്ച്.ഡി. പ്രവേശനം – ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തനുള്ള ചുരുക്കപ്പട്ടിക പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. യോഗ്യരായവര്‍ 21-നകം റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ്/സെന്ററുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. സീറ്റൊഴിവ് വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ – അപേക്ഷ നീട്ടി

2004 മുതല്‍ 2010 വരെ പ്രവേശനം ബി.ആര്‍ക്ക്. ഒന്ന് മുതല്‍ 10 വരെ സെമസ്റ്ററുകളില്‍ എല്ലാ അവസരങ്ങളും കഴിഞ്ഞവര്‍ക്കായി നടത്തുന്ന സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 20 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും 25-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. പരീക്ഷാ ഫീസ്, തീയതി തുടങ്ങി മറ്റു വിവരങ്ങള്‍ പീന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

സൗജന്യ ഓണ്‍ലൈന്‍ പി.എസ്.സി. ക്ലാസ്സ്

കേരള പി.എസ്.സി. പ്ലസ് ടു ലെവല്‍ പ്രിലിമിനറി പരീക്ഷ പാസായി മെയിന്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ബ്യൂറോ നടത്തുന്ന ഒരു മാസത്തെ സൗജന്യ ഓണ്‍ലൈന്‍ ക്ലാസിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ പേര്, വിലാസം, വയസ്, യോഗ്യത, വാട്‌സ്ആപ്പ് നമ്പര്‍, പ്രിലിമിനറി റാങ്ക്‌ലിസ്റ്റിലെ രജിസ്റ്റര്‍ നമ്പര്‍ എന്നിവ സഹിതം 10-ന് വൈകീട്ട് 5 മണിക്കകം bureaukkd @gmail.com എന്ന ഇ-മെയിലില്‍ അപേക്ഷിക്കുക. ഫോണ്‍ – 0494 2405540

എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എല്ലാ ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0495 2761335, 9895843272, 8893280055 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ മാത്തമറ്റിക്‌സ് നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഒക്‌ടോബര്‍ 2020 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 17-ന് തുടങ്ങും.

പരീക്ഷാ ഫലം

ഏഴാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളുടെയും കമ്പ്യൂട്ടര്‍ സയന്‍സ് ഒഴികെയുള്ള നവംബര്‍ 2019 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

താത്കാലിക നിയമനം

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ.ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ഐ ടി സെൻററിൽ അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിൽ ഉള്ള ഒഴിവുകളിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിലേക്കായി 11-01-2022 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ ഇൻഫർമേഷൻ ടെക്നോളജി പഠനവകുപ്പിൽ നടത്തപ്പെടുന്ന അഭിമുഖത്തിൽ ബിരുദാനന്തര ബിരുദം യോഗ്യതയോടുകൂടിയ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ് . വിഷയത്തിൽ NET / Ph.D യോഗ്യത ഉള്ളവർക്ക് മുൻഗണന. ഈ നിയമനം പ്രസ്തുത തസ്തികയിലേക്ക് സ്ഥിരനിയമനം/ കരാർ നിയമനം നടക്കുന്നത് വരെയോ അല്ലെങ്കിൽ സർവ്വകലാശാലയിൽ നിന്നും മറ്റൊരു ഉത്തരവ് ഇറക്കുന്നത് വരെയോ മാത്രമായിരിക്കും

പരീക്ഷാവിജ്ഞാപനം

2020 അഡ്മിഷൻ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ ബി. എ./ ബി. എ. അഫ്സൽ ഉൽ ഉലമ/ ബി.കോം./ ബി. ബി. എ. റെഗുലർ (നവംബർ 2020) പരീക്ഷകൾക്ക് 07.01.2022 മുതൽ 15.01.2022 വരെ പിഴയില്ലാതെയും 18.01.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 21.01.2022 നകം സർവകലാശാലയിൽ (വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ) സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ഹാൾടിക്കറ്റ്

12.01.2022 ന് ആരംഭിക്കുന്ന ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2021) പരീക്ഷകളുടെ ഹോൾടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാം. ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത ഹാൾടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണ്.

ടൈംടേബിൾ

11.01.2022 മുതൽ ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി./ ബി. പി. എഡ്. റെഗുലർ, മെയ് 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി നവംബർ 2020), അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (കോവിഡ് സ്പെഷ്യൽ നവംബർ 2019), ഒന്നാം സെമസ്റ്റർ എൽ.എൽ. എം. (റെഗുലർ – നവംബർ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മ പരിശോധനയ്ക്കും 18.01.2022 വരെ അപേക്ഷിക്കാം.

സർവ്വകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം എസ് സി ക്ലിനിക്കൽ & കൗൺസിലിംഗ് സൈക്കോളജി (റഗുലർ-നവംബർ 2020) പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 19.01.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

Read More: University Announcements 05 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 06 january 2022

The moderation of comments is automated and not cleared manually by malayalam.indianexpress.com