University Announcements 06 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പുതുക്കിയ പരീക്ഷ തീയതി
ഫെബ്രുവരി എട്ടിനു നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.പി.എ., ജനുവരി 2023 പരീക്ഷ 14 ലേക്കു മാറ്റിയിരിക്കുന്നു.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് (340) (മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍), ജൂലൈ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
MG University Announcements: എം ജി സര്‍വകലാശാല
എംടെക് അഡ്മിഷന്‍ തുടരുന്നു
സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയില്‍ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള എം.ടെക് നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി കോഴ്‌സിന് അഡ്മിഷന്‍ തുടരുന്നു. വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരമുള്ള കോഴ്‌സിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളായ നാലുപേര്‍ക്ക് ഇത്തവണ വിദേശ ഫെലോഷിപ്പ് ലഭിച്ചിരുന്നു.
60 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, പോളിമര്‍ സയന്‍സ്, ബയോടെക്‌നോളജി, നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ ഫിസികസ്, പോളിമര്‍ കെമിസ്ട്രി എന്നിവയില്‍ ഏതിലെങ്കിലും എം.എസ്‌സി ബിരുദമോ കെമിക്കല്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്, പോളിമര്‍ ടെക്‌നോളജി, ബയോടെക്‌നോളജി, നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി, മെറ്റലര്‍ജി, എന്‍ജിനീയറിങ് ഫിസിക്‌സ്, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി എന്നിവയില്‍ ഏതിലെങ്കിലും ബി.ടെക് ബിരുദമോ ഉള്ളവരെയാണ് പരിഗണിക്കുന്നത്.
പട്ടികജാതി-വര്‍ഗ വിഭാഗത്തിലെയും മറ്റ് അര്‍ഹ വിഭാഗങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് ലഭിക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി ഓഫീസില്‍ ഹാജരാകണം. ഫോണ്‍:9746237388, 9446866088, 9447709276.
പ്രാക്ടിക്കല്‍
2022 ഏപ്രിലില്‍ വിജ്ഞാപനം പുറപ്പെടുവിച്ച നാലാം സെമസ്റ്റര്‍ ബി.എ മള്‍ട്ടി മീഡിയ(സി.ബി.സി.എസ്.എസ് 2016,2015, 2014 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മെഴ്‌സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി ഒന്‍പത്, പത്ത് തീയതികളില്‍ ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍സില്‍ നടത്തും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍
2022 ഏപ്രിലില്‍ വിജ്ഞാപനം പുറപ്പെടുവിച്ച നാലാം സെമസ്റ്റര്‍ ബി.എ ആനമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ് (സി.ബി.സി.എസ്.എസ് 2016,2015, 2014 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മെഴ്‌സി ചാന്‍സ്) പരീക്ഷയുടെ 2ഡി അനിമേഷന്‍ ഇന്‍ ഫ്‌ളാഷ് എന്ന പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി ഒന്‍പതിന് ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍സില്‍ നടത്തും.
2022 ഏപ്രിലില്‍ വിജ്ഞാപനം പുറപ്പെടുവിച്ച നാലാം സെമസ്റ്റര്‍ ബി.സി.എ (സി.ബി.സി.എസ്.എസ് 2016, 2015, 2014 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മെഴ്‌സി ചാന്‍സ്) പരീക്ഷയുടെ സോഫ്റ്റ് വെയര്‍ ലാബ് നാല് എന്ന പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി പത്തിനു പുത്തന്‍വേലിക്കര പ്രസന്റേഷന്‍ കോളജില്‍ നടത്തും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
പരീക്ഷ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്(ന്യൂ സ്‌കീം 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017, 2018, 2019, 2020, 2021 അഡ്മിഷന്‍ റീ അപ്പിയറന്‍സ്) ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എസ്.സി സൈബര്‍ ഫോറന്‍സിക്(2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019,2020, 2021 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്കു ഫെബ്രുവരി എട്ടു മുതല്‍ 14 വരെ ഫീസടച്ച് അപേക്ഷ നല്‍കാം. ഫൈനോടു കൂടി ഫെബ്രുവരി 15നും സൂപ്പര്‍ ഫൈനോടു കൂടി ഫെബ്രുവരി 16നും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ ഫലം
2022 ഓഗസ്റ്റില്‍ നടന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ, ബി.കോം (മോഡല്‍ 1, 2, 3 2020 അഡ്മിഷന്‍ റഗുലര്‍),സി.ബി.സി.എസ് ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എഫ്.ടി, ബി.എസ്.ഡബ്ല്യു, ബി.ടി.ടി.എം, ബി.എസ്.എം, ബി.എഫ്.എം (2020 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 20 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ലാന്‍ഡ്സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍, സസ്‌റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍ ജൂലൈ 2022 പരീക്ഷകളുടെയും അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍ ജൂലൈ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ., എം.കോം. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഒന്ന്, രണ്ട് സെമസ്റ്റര്‍ മെയ് 2021 സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
പ്രായോഗിക പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.എ ഭരതനാട്യം ഡിഗ്രി ഒക്ടോബര്‍ 2022 പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി എട്ടിനു ലാസ്യ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നടത്തും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.