scorecardresearch

University Announcements 06 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 06 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാ ഫലം

വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.കോം. (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2019, 2018 & 2017 അഡ്മിഷന്‍), ഫെബ്രുവരി 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഓഗസ്റ്റില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് -ഹിയറിങ് ഇംപയേര്‍ഡ് (161) – 2013 സ്‌കീം – (റെഗുലര്‍ – 2018 അഡ്മിഷന്‍, സപ്ലിമെന്ററി -2016 – 2017 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍/വൈവ വോസി

രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. കൗണ്‍സിലിങ് സൈക്കോളജി/സൈക്കോളജി, സെപ്റ്റംബര്‍ 2022 പ്രാക്ടിക്കല്‍, വൈവ വോസി പരീക്ഷകള്‍ ഡിസംബര്‍ 8, 9, 12, 13 തീയതികളില്‍ അതതു കേന്ദ്രങ്ങളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഓഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. ന്യൂജെന്‍ ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കല്‍/വൈവ വോസി പരീക്ഷകള്‍ ഡിസംബര്‍ 7 മുതല്‍ അതതു പരീക്ഷാകേന്ദ്രത്തില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (328) പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 7 മുതല്‍ അതതു പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതിയില്‍ മാറ്റം

ഡിസംബര്‍ 6 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 8 ലേക്ക് മാറ്റി. മറ്റുപരീക്ഷകള്‍ക്ക് മാറ്റമില്ല.

ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (ബി.എസ്.ഡബ്ല്യൂ.) (315) (റെഗുലര്‍ – 2021 അഡ്മിഷന്‍), ജൂണ്‍ 2022 പ്രോഗ്രാമിന്റെ ഡിസംബര്‍ ഒന്നിനു പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളജില്‍ നടത്താനിരുന്ന വൈവ വോസി പരീക്ഷ 8ന് നടത്തും.

ഡിസംബര്‍ 6 ന് നടത്താനിരുന്ന എം.എ. ബിഹേവിയറില്‍ ഇക്കണോമിക്‌സ് ആന്‍ഡ്് ഡേറ്റാ സയന്‍സ് വൈവ പരീക്ഷകള്‍ എട്ടിലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

ടൈം ടേബിള്‍

ഡിസംബര്‍ 13 ന് നടത്തുന്ന എട്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) (റെഗുലര്‍ – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2014 – 2017 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒന്‍പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ.എല്‍.എല്‍.ബി. മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ ഡിസംബര്‍ 20 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രോജക്ട് സമര്‍പ്പണം

നവംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ. (എസ്.ഡി.ഇ.) (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി -2019 അഡ്മിഷന്‍, സപ്ലിമെന്ററി 2017 – 2018 അഡ്മിഷന്‍) പരീക്ഷയുടെ പ്രോജക്ട് റിപ്പോര്‍ട്ട് ഡിസംബര്‍ 20 ന് മുന്‍പായി വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ സമര്‍പ്പിക്കണം.

സൂക്ഷ്മ പരിശോധന

മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം. (159), മാര്‍ച്ച് 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ ഏഴ് സെക്ഷനില്‍ ഡിസംബര്‍ 9 മുതല്‍ 14 വരെയുളള പ്രവൃത്തിദിനങ്ങളില്‍ ഹാജരാകണം.

മെറിറ്റ് സ്‌കോളര്‍ഷിപ്പ്

2022 – 2023 അദ്ധ്യയന വര്‍ഷത്തെ യൂണിവേഴ്‌സിറ്റി മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലയുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, അഫിലിയേറ്റഡ് കോളജുകള്‍, കാര്യവട്ടം യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളില്‍ 2022 – 2023 അധ്യയന വര്‍ഷം വിവിധ ബിരുദ – ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കോളജ്/ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മുഖേന അപേക്ഷിക്കാം. സ്വയംഭരണ കോളജുകളുടെ അപേക്ഷ സ്വീകരിക്കില്ല. നിശ്ചിത അപേക്ഷാ ഫോമിലുളള അപേക്ഷയും യോഗ്യത പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സര്‍വകലാശാലയില്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 20. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷകള്‍ മാറ്റി

ഡിസംബര്‍ ഏഴിനു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ഐ.എം.സി.എ (2021 അഡ്മിഷന്‍ റഗുലര്‍, 2020, 2019, 2018, 2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി), ഒന്നാം സെമസ്റ്റര്‍ ഡി.ഡി.എം.സി.എ (2015, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2014 അഡ്മിഷന്‍ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് അപേക്ഷ നല്‍കാം.
പിഴയില്ലാതെ ഡിസംബര്‍ 13 മുതല്‍ 15 വരെയും പിഴയോടുകൂടി 16 മുതല്‍ 19 വരെയും സൂപ്പര്‍ ഫോനോടു കൂടി 20 നും അപേക്ഷ സ്വീകരിക്കും.

ആദ്യ മെഴ്‌സി ചാന്‍സ് (2014 അഡ്മിഷന്‍) വിദ്യാര്‍ഥികള്‍ പരീക്ഷാ ഫീസിനും സി.വി. ക്യാമ്പ് ഫീസിനുമൊപ്പം സ്പെഷല്‍ ഫീസായി 5515 രൂപ അടയ്ക്കണം. മെഴ്‌സി ചാന്‍സ് പരീക്ഷയ്ക്ക് നേരത്തേ ഫീസ് അടച്ചിട്ടുള്ള 2014 അഡ്മിഷന്‍ ഡി.ഡി.എം.സി.എ. വിദ്യാര്‍ഥികള്‍ വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ ഡയറ്റെറ്റിക്‌സ് സി.ബി.സി.എസ്. (2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017 മുതല്‍ 2020 വരെ അഡ്മിഷന്‍ റീ-അപ്പിയറന്‍സ് – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 20, 21 തീയതികളില്‍ നടത്തും. ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി(2020 അഡ്മിഷന്‍ റഗുലര്‍, 2018, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി), ത്രിവത്സര എല്‍.എല്‍.ബി(2016, 2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2013 അഡ്മിഷന്‍ മൂന്നാം മെഴ്‌സി ചാന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 20 വരെ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ അപേക്ഷ നല്‍കാം.

മൂന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്- എം.എ. ഹിന്ദി (റഗുലര്‍, സപ്ലിമെന്ററി) എം.എ. സംസ്‌കൃതം സ്‌പെഷല്‍ ന്യായ, വേദാന്ത, സാഹിത്യ, വ്യാകരണ (റഗുലര്‍, സപ്ലിമെന്ററി, ബെറ്റര്‍മെന്റ്) – ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 20 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

ട്രാൻസ്‌ജെൻഡർ വിദ്യാര്‍ഥികള്‍ക്ക് സഹായം

സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ട്രാൻസ്‌ജെൻഡർ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സാമ്പത്തിക സഹായത്തിന് സ്റ്റുഡന്റ് സര്‍വിസസ് ഡിപ്പാര്‍ട്ട്‌മെന്റ് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ((www.mg.ac.in) application for merit scholarship എന്ന ലിങ്കില്‍ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ, ട്രാൻസ്‌ജെൻഡർ വിഭാഗത്തില്‍പെട്ടതെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെയും വരുമാന സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പും കോളജ് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും സഹിതം ഡിസംബര്‍ 15ന് വൈകീട്ട് 4.30നുള്ളില്‍ സര്‍വകലാശാലാ കാമ്പസിലെ സ്റ്റുഡന്റ് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം.

വിലാസം: ഡയറക്ടര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ് സര്‍വീസസ്, മഹാത്മാ ഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ, കോട്ടയം 686560.

സൗജന്യ പരീക്ഷാ പരിശീലനം

സംസ്ഥാന സഹകരണ പരീക്ഷാ ബോര്‍ഡ് നടത്തുന്ന ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷ എഴുതുന്നവര്‍ക്ക് മഹാത്മാ ഗാന്ധി സര്‍വകലാശാല എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സൗജന്യ പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫോണ്‍: 0481 2731025.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം എസ്‌സി റേഡിയേഷന്‍ ഫിസിക്സ് ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്നോളജി നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ മൂന്നു മുതല്‍ ആറ് വരെ തൃശൂര്‍ സെന്റ് മേരീസ് കോളജില്‍ നടക്കും.

പരീക്ഷാ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2018 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനു 15 വരെ അപേക്ഷിക്കാം.

ഒന്നാം വര്‍ഷ അഫ്സലുല്‍ ഉലമ പ്രിലിമിനറി മേയ് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ ബി എസ്‌സി., ബി.സി.എ. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്സ് നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കോഷന്‍ ഡെപ്പോസിറ്റ്

സര്‍വകലാശാലാ കാമ്പസിലെ മലയാള-കേരള പഠനവിഭാഗത്തില്‍ മലയാളം എം.ഫില്‍. കോഴ്സ് പൂര്‍ത്തിയാക്കിയ 2019നോ അതിനുമുമ്പോ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെയും 2014നോ അതിനുമുമ്പോ പ്രവേശനം നേടിയ ഗവേഷക വിദ്യാര്‍ത്ഥികളുടെയും കോഷന്‍ ഡെപ്പോസിറ്റ് 29നു വിതരണം ചെയ്യും. ഇതുവരെ കോഷന്‍ ഡിപോസിറ്റ് കൈപ്പറ്റിയിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം 10.30ന് മുമ്പേ പഠന വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.

സ്‌കൂള്‍ അധ്യാപകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ്

സര്‍വകലാശാലാ മനഃശാസ്ത്ര വിഭാഗവും യുനെസ്‌കോ ചെയറും ചേര്‍ന്ന് സ്‌കൂള്‍ അധ്യാപകര്‍ക്കായി ‘ഏര്‍ലി ഐഡന്റിഫിക്കേഷന്‍ ഓഫ് ലേണിങ് ഡിസബിലിറ്റീസ്’ എന്ന വിഷയത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ 20-ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 9539623403.

മ്യൂറല്‍ പെയിന്റിങ്: സൗജന്യ പരിശീലനം

സര്‍വകലാശാലാ ലൈഫ് ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വകുപ്പ് മ്യൂറല്‍ പെയ്ന്റിങ്ങില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 15-നു തുടങ്ങി 30 ദിവസമാണ് പരിശീലനം. ആദ്യം അപേക്ഷിക്കുന്ന 30 പേര്‍ക്കായിരിക്കും അവസരം. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. താല്‍പര്യമുള്ളവര്‍ വകുപ്പുമായി ബന്ധപ്പെടുക. ഫോണ്‍ 9846149276, 8547684683.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാ ഫലം പുനഃപരിശോധന: തീയതി നീട്ടി

നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷാ ഫലങ്ങളുടെ (ഏപ്രില്‍ 2022) പുനഃപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ എട്ടു വരെ നീട്ടി.

പരീക്ഷാ രജിസ്‌ട്രേഷന്‍ മാറ്റി

അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റര്‍ എം .സി .എ (റെഗുലര്‍-2022 അഡ്മിഷന്‍) പരീക്ഷാ രജിസ്‌ട്രേഷന്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പ്രൊജക്റ്റ് മൂല്യനിര്‍ണയം/വാചാ പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി എസ് ഡബ്ല്യൂ ഡിഗ്രി (റെഗുലര്‍/സപ്ലിമെന്ററി), നവംബര്‍ 2022 പ്രൊജക്റ്റ് മൂല്യനിര്‍ണയം /വാചാ പരീക്ഷ ഡിസംബര്‍ 12 മുതല്‍ 15 വരെ അതതു കോളജുകളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.

തീയതി നീട്ടി

സര്‍വകലാശാലാ മാങ്ങാട്ടുപറമ്പ് കാമ്പസ് കായിക പഠന വകുപ്പില്‍ 2022-23 അധ്യയന വര്‍ഷത്തിലേക്കു നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇന്‍ യോഗ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ സ്വിമ്മിങ് ആന്‍ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ യോഗ എന്നീ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 06 december 2022