scorecardresearch

University Announcements 06 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 06 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പ്രോജക്ട് ആന്റ് വൈവ

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ എം.സി.എ. പ്രോജക്ട് ആന്റ് വൈവ റെഗുലര്‍ ആന്റ് സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷ ഡിസംബര്‍ 13, 14, 15, 16 തീയതികളില്‍ അതാത് കോളേജുകളില്‍ വച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.പി.എ. (വീണ) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 21 മുതല്‍ ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (ഹിയറിംഗ് ഇംപയേര്‍ഡ്)/ബി.കോം. (ഹിയറിംഗ് ഇംപയേര്‍ഡ്) (2013 സ്‌കീം) നാലാം സെമസ്റ്റര്‍ ഡിസംബര്‍ 2021 (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല വിദൂരവിദ്യഭ്യാസകേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. (2019 അഡ്മിഷന്‍ – റെഗുലര്‍, 2017, 2018 അഡ്മിഷന്‍ – സപ്ലിമെന്ററി) ഡിസംബര്‍ 2021 പരീക്ഷകള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ 24 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ 31 വരെയും ഓണ്‍ലൈനായി ഡിസംബര്‍ 10 മുതല്‍ അപേക്ഷിക്കാം. പരീക്ഷാത്തീയതി പിന്നീട് അറിയിക്കുന്നതാണ്.

സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ ഇക്കണോമിക്‌സ് പഠനവകുപ്പില്‍ എം.എ. ഇക്കണോമിക്‌സ് പ്രാഗ്രാമിന് 2021 – 23 ബാച്ച് അഡ്മിഷന് എസ്.സി., എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 7 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാല പഠനവകുപ്പില്‍ എം.കോം. ബ്ലൂ ഇക്കോണമി ആന്റ് മാരിടൈം ലോ, എം.എസ്‌സി. അപ്ലൈഡ് സൈക്കോളജി എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 7 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2021 ഒക്ടോബറിൽ നടത്തിയ 2017-2019 ബാച്ച് മൂന്നാം സെമസ്റ്റർ എം.എസ്.സി. ഡിസെബിലിറ്റി സറ്റഡീസ് ആൻഡ് റീഹാബിലിറ്റേഷൻ സയൻസസ് സപ്ലിമെന്ററി (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഐ.ഐ.ആർ.ബി.എസ്. 2021 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർ ഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സപ്ലിമെന്ററി -സയൻസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

ഐ.ഐ.ആർ.ബി.എസ്. 2021 സെപ്റ്റംബറിൽ നടത്തിയ ഒൻപത്, പത്ത് സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർ ഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സയൻസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്.സി. ടെക്‌സ്റ്റൈൽസ് & ഫാഷൻസ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർ മൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 18 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശേധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് 2021 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ഫിൽ. (ജനറൽ സോഷ്യൽ സയൻസ്, സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഫെബ്രുവരിയിൽ നടന്ന എം.എഡ്. (രണ്ട് വർഷം) രണ്ടാം സെമസ്റ്റർ റെഗുലർ / സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2020 ജൂണിൽ നടന്ന മൂന്നാം സെമസ്റ്റർ ഐ.എം.സി.എ – 2018 അഡ്മിഷൻ – റെഗുലർ, 2017 അഡ്മിഷൻ – സപ്ലിമെന്ററി ആന്റ് ഡി.ഡി.എം.സി.എ. – 2014 മുതൽ 2016 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

വോക്ക് – ഇൻ ഇൻറർവ്യൂ

സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസ് ഹോസ്റ്റലിലേയ്ക്ക് കുക്ക്, സഹായി എന്നിവരുടെ ഓരോ ഒഴിവിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിനുള്ള വോക് – ഇൻ – ഇന്റർവ്യൂ ഡിസംബർ 8 -ന് രാവിലെ 11 ന് നടക്കും. താത്പര്യമുളളവർ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസ് ഓഫീസിൽ നിശ്ചിത സമയത്ത് ഹാജരാകണം.

അധ്യാപക ഒഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇക്കോളജി, ഡിസാസ്റ്റർ മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ജോഗ്രഫി വിഷയങ്ങൾക്ക് ക്ലാസുകളെടുക്കുവാൻ അധ്യാപകരെ ഹയറിങ് വ്യവസ്ഥയിൽ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി. യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ,

civilserviceinstitute @mgu.ac.in എന്ന ഇ -മെയിൽ വിലാസത്തിൽ അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് – ഫോൺ – 9188374553.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കോ-ഓര്‍ഡിനേറ്റര്‍, അസി. പ്രൊഫസര്‍ അഭിമുഖം

എം.എ. ഉറുദു കോ-ഓര്‍ഡിനേറ്റര്‍, അസി. പ്രൊഫസര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 13-ന് നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍

ഓവര്‍സിയര്‍ (സിവില്‍) അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വകുപ്പില്‍ ഓവര്‍സിയര്‍ (സിവില്‍) തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 14-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട്ടൈം ബി.ടെക്., ബി.ആര്‍ക്ക്. നവംബര്‍ 2020 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 20 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി നിയമ പഠന വകുപ്പിൽ 2021-22 വർഷ ത്തിലേക്കുള്ള BA-LL.B , LL.M പ്രവേശനത്തിനു താഴേ പറയുന്ന വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്.

BA- LLB – S.T- 2

LL.M – S.T- 1

താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 08.12.2021 ന് 11 മണിക്ക് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 9961936451 എന്ന നമ്പറിൽ ബന്ധപ്പെടുക.

പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ ബി. എസ് സി. കംപ്യൂട്ടർ സയൻസ്, സുവോളജി, സൈക്കോളജി, ബി. കോം. (ഇൻഫമാറ്റിക്സ് സ്‌കിൽസ്) റെഗുലർ/ സപ്‌ളിമെന്ററി ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ 07.12.2021 മുതൽ അതാത് കോളേജുകളിൽ നടക്കും.

രണ്ടാം സെമസ്റ്റർ എം. എ. അറബിക് (സി. ബി. എസ്. എസ്. – റഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ 09.12.2021 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നതാണ്. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതാത് കോളേജുമായി ബന്ധപ്പെടുക.

Read More: University Announcements 04 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 06 december 2021