scorecardresearch
Latest News

University Announcements 06 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 06 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2022

ഒന്നാം ഘട്ട അലോട്ട്മെന്‍റ്

കേരളസര്‍വകലാശാലയുടെ 2022-23 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്‍റ് (www. admissions. keralauniversity. ac.in) വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് അപേക്ഷാനമ്പറും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്‍റ് ലഭിച്ചവര്‍ നിശ്ചിത സര്‍വകലാശാല ഫീസ് (ഫീസ് വിശാദാംശങ്ങള്‍ വെബ്സൈറ്റില്‍) ആഗസ്റ്റ് 11 ന് വൈകുന്നേരം 5 മണിയ്ക്കകം ഓണ്‍ലൈനായി ഒടുക്കി തങ്ങളുടെ അലോട്ട്മെന്‍റ് ഉറപ്പാക്കേണ്ടതും പ്രസ്തുത വിവരങ്ങള്‍ അടങ്ങിയ പേജിന്‍റെ പ്രിന്‍റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്.

മേല്‍പറഞ്ഞ രീതിയില്‍ സര്‍വകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാക്കുന്നതും അവരെ രണ്ടും മൂന്നും അലോട്ട്മെന്‍റുകളില്‍ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ തൃപ്തരല്ലെങ്കില്‍ പോലും തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ പരിഗണിക്കപ്പെടുന്നതിനായി സര്‍വകലാശാല ഫീസ് മേല്‍പറഞ്ഞ രീതിയില്‍ അടയ്ക്കേണ്ടതാണ്. ഈ ഘട്ടത്തില്‍ പ്രവേശനത്തിനായി കോളേജില്‍ ഹാജരാകേണ്ടതില്ല.

വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ലഭിച്ച അലോട്ട്മെന്‍റില്‍ തൃപ്തരാണെങ്കില്‍ സര്‍വകലാശാല ഫീസ് ഒടുക്കി അലോട്ട്മെന്‍റ് ഉറപ്പാക്കിയ ശേഷം ഹയര്‍ ഓപ്ഷനുകള്‍ ആഗസ്റ്റ് 11 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി നീക്കം ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്‍റില്‍ ആ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുകയും അപ്രകാരം ലഭിക്കുന്ന സീറ്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുമാണ്.

എം.ബി.എ. (ഈവനിംഗ് – റെഗുലര്‍) – അപേക്ഷ ക്ഷണിച്ചു

കേരളസര്‍വകലാശാല 2022 – 23 അദ്ധ്യയന വര്‍ഷം മുതല്‍ എം.ബി.എ. (ഈവനിംഗ് – റെഗുലര്‍) പ്രോഗ്രാം ഐ.ഐ.കെ., കാര്യവട്ടം, കവടിയാര്‍ എച്ച്.എല്‍.എല്‍.മാനേജ്മെന്‍റ് അക്കാദമി, മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവടങ്ങളില്‍ നടക്കുന്നതാണ്. അപേക്ഷകര്‍ക്ക് 2022 ജനുവരി 1 ന് 25 വയസ്സ് പ്രായമുണ്ടായിരിക്കണം. ബിരുദത്തിന് 50% മാര്‍ക്കോടോ 3 വര്‍ഷത്തെ പ്രവൃത്തിപരിയം. എല്ലാ അപേക്ഷകര്‍ക്കും ഗ്രൂപ്പ് ഡിസ്കഷനും വ്യക്തിഗത അഭിമുഖവും ഉണ്ടായിരിക്കും. ആഴ്ചയില്‍ 5 ദിവസത്തേക്ക് 5.30 മണിക്ക് ശേഷമാണ് ക്ലാസ് സമയം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 അഗസ്റ്റ് 20. അപേക്ഷകള്‍ ഓണ്‍ലൈനായി (https://admissions. keralauniversity. ac.in)സമര്‍പ്പിക്കേണ്ടതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ബി.ടെക്. പാര്‍ട്ട്ടൈം റീസ്ട്രക്ച്ചേര്‍ഡ് (2008 & 2013 സ്കീം), സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. ബിഹേവിയറല്‍ ഇക്കണോമിക്സ് ആന്‍റ് ഡേറ്റാ സയന്‍സ്, എം.എസ്.ഡബ്ല്യൂ. ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, എം.എസ്.സി. ബോട്ടണി (എഥനോബോട്ടണി ആന്‍റ് എഥനോഫാര്‍മക്കോളജി) ന്യൂജനറേഷന്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. സൂക്ഷ്മപരിശോധനയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 14. അപേക്ഷാഫീസ് ഹെരാ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രം അടയ്ക്കേണ്ടതാണ്. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടക്കുന്ന തുക സൂക്ഷ്മപരിശോധനയ്ക്ക് പരിഗണിക്കുന്നതല്ല.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 14 മുതല്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018, 2019 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ/എം.എ.എച്ച്.ആര്‍.എം. (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018 & 2019 അഡ്മിഷന്‍) (ന്യൂജനറേഷന്‍ കോഴ്സുകള്‍ ഒഴികെ) പരീക്ഷയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ആഗസ്റ്റ് 17 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 22 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 24 വരെയും അപേക്ഷിക്കാം. 2021 അഡ്മിഷന്‍ (റെഗുലര്‍) അപേക്ഷകര്‍ മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 2020, 2019, 2018 അഡ്മിഷന്‍ അപേക്ഷകര്‍ പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പെന്‍ഷന്‍/ഫാമിലി പെന്‍ഷന്‍ മസ്റ്ററിംഗ് – തീയതി നീട്ടി

കേരളസര്‍വകലാശാലയില്‍ നിന്നും പെന്‍ഷന്‍/ഫാമിലി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്കായുളള 2022-23 വര്‍ഷത്തെ മസ്റ്ററിംഗ് 2022 സെപ്റ്റംബര്‍ 15 വരെ നീട്ടിയിരിക്കുന്നു. ഇതിനായി പെന്‍ഷന്‍കാര്‍ക്ക് ജീവന്‍പ്രമാണ്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഫിനാന്‍സ് ഓഫീസര്‍, കേരളസര്‍വകലാശാല, പാളയം, തിരുവനന്തപുരം – 34 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗം അയച്ചോ നേരിട്ടു ഹാജരായോ മസ്റ്റര്‍ ചെയ്യാവുന്നതാണ്. ജീവന്‍പ്രമാണ്‍ സംവിധാനം വഴി പെന്‍ഷന്‍കാര്‍ക്ക് പി.പി.ഒ.നമ്പര്‍, ആധാര്‍ നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നീ രേഖകളോടെ പോസ്റ്റ് ഓഫീസ്, അക്ഷയ ജനസേവന കേന്ദ്രങ്ങളില്‍ നിന്നും ഓണ്‍ലൈനായി മസ്റ്റര്‍ ചെയ്യാവുന്നതാണ്.

MG University Announcements: എംജി സർവകലാശാല

എം.ജി. പി.ജി. ഏകജാലകം: തീയതി നീട്ടി

സാധ്യതാ അലോട്ട്‌മെന്റിന് ശേഷമുള്ള ഓപ്ഷൻ പുനഃക്രമീകരണവും തിരുത്തലുകളും പുതിയ രജിസ്‌ട്രേഷനും ആഗസ്റ്റ് എട്ടിന് അഞ്ച് മണി വരെ നടത്താം.

പുതുക്കിയ പരീക്ഷാ ടൈംടേബിൾ

ജൂലൈ 26 ന് ആരംഭിച്ച മൂന്നാം സെമസ്റ്റർ എം.എസ്.സി. (സി.എസ്.എസ്.) (2018, 2017, 2016 അഡ്മിഷനുകൾ – സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷനുകൾ – മെഴ്‌സി ചാൻസ്) ജൂലൈ 2022 ബിരുദാനന്തര ബിരുദ പരീക്ഷയുടെ ടൈംടേബിൾ കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി പുതുക്കിയിരിക്കുന്നു. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

ഏപ്രിൽ 25 ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച മൂന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ്, എം.എസ്.സി. ഇൻഡസ്ട്രിയൽ കെമിസ്ട്രി (2020 അഡ്മിഷൻ – റഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി – സി.എസ്.എസ്.) ബിരുദാനന്തര ബിരുദ പരീക്ഷകൾ ആഗസ്റ്റ് 12 ന് ആരംഭിക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

അപേക്ഷാ തീയതി

നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2020 അഡ്മിഷൻ – റെഗുലർ), സൈബർ ഫോറൻസിക് (2020 അഡ്മിഷൻ – റഗുലർ) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 11 മുതൽ 17 വരെയും പിഴയോടു കൂടി ആഗസ്റ്റ് 18 മുതൽ 20 വരെയും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 22 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ. / ബി.കോം. (സി.ബി.സി.എസ്. – 2020 അഡ്മിഷൻ – റഗുലർ), മൂന്ന്, നാല് സെമസ്റ്റർ (സി.ബി.സി.എസ്. – 2019, 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാകെ ആഗസ്റ്റ് 11 മുതൽ 17 വരെയും പിഴയോടു കൂടി ആഗസ്റ്റ് 18 മുതൽ 20 വരെയും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 22 നും അപേക്ഷിക്കാം.

ആഗസ്റ്റ് 12 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു. (സി.എസ്.എസ്. – 2020 അഡ്മിഷൻ) ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക്് പിഴയില്ലാതെ ആഗസ്റ്റ് എട്ട് വരെയും പിഴയോടു കൂടി ആഗസ്റ്റ് ഒൻപതിനും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 10 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി

മൂന്ന്, നാല് സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ – എം.എ. / എം.എസ്.സി./ എം.കോം. (2018, 2017, 2016 അഡ്മിഷനുകൾ – സപ്ലിമെന്ററി / 2015, 2014 അഡ്മിഷനുകൾ – മെഴ്‌സി ചാൻസ്) ബിരുദാനന്തര ബിരുദ പരീക്ഷകൾ യഥാക്രമം ആഗസ്റ്റ് 22, സെപ്റ്റംബർ 13 തീയതികളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.വോക് – അഗ്രോ ഫുഡ് പ്രോസസ്സിംഗ് (പുതിയ സ്കീം – 2021 അഡ്മിഷൻ – റഗുലർ) ബിരുദ പരീക്ഷ ജൂൺ 2022 പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 12, 16 തീയതികളിൽ കാഞ്ഞിരപ്പള്ളി, സെന്റ് ഡൊമിനിക് കോളേജിൽ വച്ച് നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബി.വോക്ക് ബിസിനസ്സ് അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷൻ, അപ്ലൈഡ് അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷൻ (2021 അഡ്മിഷൻ – റഗുലർ – പുതിയ സ്‌കീം) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ അതത് കേന്ദ്രങ്ങളിൽ വച്ച് ആഗസ്റ്റ് 10 മുതൽ 17 വരെ നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ ബി.എച്ച്.എം. (2018 അഡ്മിഷൻ – റഗുലർ / 2014-2017 അഡ്മിഷൻ – സപ്ലിമെന്ററി / 2013 അഡ്മിഷൻ – മെഴ്‌സി ചാൻസ്) ആഗസ്റ്റ് 2022 പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവാ വോസി പരീക്ഷകൾ ആഗസ്റ്റ് 16, 17 തീയതികളിൽ പാലാ, സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയിൽ വച്ച് നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ

2022 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ ഐ.എം.സി.എ. (ന്യു സ്‌കീം – 2020 അഡ്മിഷൻ – റഗുലർ / 2019, 2018, 2017 അഡ്മിഷനുകൾ – സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2014-2016 അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 12 മുതൽ അതത് കോളേജുകളിൽ വച്ച് നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബിരുദ പ്രവേശനം ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും 10-ന് വൈകീട്ട് 5 മണിക്കകം മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പു വരുത്തേണ്ടതാണ്. മാന്റേറ്ററി ഫീസടക്കാത്തവര്‍ക്ക് അലോട്ട് മെന്റ് നഷ്ടമാകുന്നതും തുടര്‍ന്നു വരുന്ന  അലോട്ട്‌മെന്റുകളില്‍ നിന്ന് പുറത്താകുന്നതുമാണ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ (admission.uoc.ac.in)

അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 20-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.  

പ്രൊഫഷണല്‍ അസിസ്റ്റന്റ് – സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍

കാലിക്കറ്റ് സര്‍വകലാശാലയില്‍ ദിവസ വേതാനാടിസ്ഥാനത്തില്‍ പ്രൊഫഷണല്‍ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ പരിശോധനക്കായി രജിസ്ട്രാര്‍, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ. – 673635 എന്ന വിലാസത്തില്‍ 20-നകം സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് 30 വരെ അപ് ലോഡ് ചെയ്യാം

എസ്.ഡി.ഇ. ഏപ്രില്‍ 2022 ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റുഡന്റ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്ത കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റുകളില്‍ പരിശോധനക്കു ശേഷം തള്ളിയവ മാറ്റി പുതിയത് അപ് ലോഡ് ചെയ്യുന്നതിനുള്ള തീയതി 30 വരെ നീട്ടി.  

അഫ്‌സലുല്‍ ഉലമ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 10-ന് വൈകീട്ട് 4 മണിക്കകം മാന്റേറ്ററി ഫീസടയ്ക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. മറ്റ് വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ (admission.uoc.ac.in).  

സിണ്ടിക്കേറ്റ് മീറ്റിംഗ്

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് മീറ്റിംഗ് 11-ന് രാവിലെ 10 മണിക്ക് സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ ചേരും.

പരീക്ഷ

നിലവില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച യു.ജി., പി.ജി. പരീക്ഷകളുടെ പുതുക്കിയ സമയക്രമം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. – എല്‍.എല്‍.ബി. സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 23-നും നാലാം സെമസ്റ്റര്‍ 22-നും തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 24-ന് തുടങ്ങും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2022 പരീക്ഷക്ക് പിഴ കൂടാതെ 19 വരെയും 170 രൂപ പിഴയോടെ 22 വരെയും 8 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പ്രാക്ടിക്കല്‍ പരീക്ഷ

ബി.എസ്.സി. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2020 മൂന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷയുടെയും നാലാം വര്‍ഷ കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയുടെയും പ്രാക്ടിക്കല്‍ 10-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ് സി. ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.എ. മലയാളം – സീറ്റ് ഒഴിവ്

നീലേശ്വരം ഡോ.പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിലെ മലയാള വിഭാഗത്തിൽ എം.എ. മലയാളം പ്രോഗ്രാമിന് പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായവർ അസ്സൽ രേഖകൾ സഹിതം ആഗസ്ത് 8ന് ന് രാവിലെ 11 മണിക്ക് മലയാള വിഭാഗത്തിൽ എത്തണം . ഫോൺ: 8606050283

എം. എസ്. സി ഫിസിക്സ് – സീറ്റ് ഒഴിവ്

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി ഫിസിക്സ് (അഡ്വാൻസ്‌ഡ് മെറ്റീരിയൽസ്) പ്രോഗ്രാമിന് എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 8 ന് രാവിലെ 10:30ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠന വകുപ്പിൽ ഹാജരാകണം. ഫോൺ : 9447458499

എം. എസ്. സി കെമിസ്ട്രി- സീറ്റ് ഒഴിവ്

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) പ്രോഗ്രാമിന് എസ്.ടി വിഭാഗത്തിന് ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 8 ന് രാവിലെ 10.00 മണിക്ക് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 0497-2806402, 9847421467.

എം.എസ്.സി. കംപ്യൂട്ടേഷണൽ ബയോളജി – സീറ്റ് ഒഴിവ്

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എം.എസ്.സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്.സി/ എസ്.ടി/ ഓ.ഇ.സി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. ബി.എസ്.സി ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി / ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ ആഗസ്റ്റ് 10ന് രാവിലെ 11:00 മണിക്ക് മുന്പായി ഹാജരാകണം. ഫോൺ: 9110468045.

പ്രൈവറ്റ് രജിസ്ട്രേഷൻ – യു.ജി, പി.ജി ഇന്റേണൽ അസസ്സ്മെന്റ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2020, 2021 അഡ്മിഷൻ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ എല്ലാ സെമസ്റ്ററുകളുടെയും ഇന്റേണൽ അസസ്സ്മെന്റ്, അസൈൻമെന്റുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും. അതത് സമയത്ത് പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പ്രകാരമാവണം ഓരോ സെമസ്റ്ററിലെയും അസൈൻമെന്റുകൾ വിദ്യാർഥികൾ സമർപ്പിക്കേണ്ടത്.

ഇന്റഗ്രേറ്റഡ് എം.കോം – തീയ്യതി നീട്ടി

കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ: പി. കെ രാജൻ മെമ്മോറിയൽ നീലേശ്വരം ക്യാമ്പസിൽ പുതുതായി ആരംഭിച്ച ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി ആഗസ്ത് 19 വൈകീട്ട് 5 മണിവരെ വരെ നീട്ടിയിരിക്കുന്നു. ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷൻ ഫീ 1000/- രൂപയാണ്. എസ്.സി./ എസ്.ടി/ PWBD വിഭാഗങ്ങൾക്ക് ഇത് 350/- രൂപയാണ്. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.admission.kannuruniversity.ac.in) ലഭ്യമാണ്.

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി.എ. എക്കണോമിക്‌സ് ഡിഗ്രി (സ്‌പെഷ്യൽ) ഏപ്രിൽ 2022, അഞ്ചാം സെമസ്റ്റർ ബി.എ. കന്നഡ /എക്കണോമിക്‌സ് /ഹിസ്റ്ററി/പൊളിറ്റിക്കൽ സയൻസ് ഡിഗ്രി (സ്‌പെഷ്യൽ) നവംബർ 2021 പരീക്ഷഫലങ്ങൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 22.08.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2022) പരീക്ഷകൾക്ക് 170/- രൂപ പിഴയോട് കൂടി 08.08.2022 വരെ അപേക്ഷിക്കാവുന്നതാണ്.

ഹാൾടിക്കറ്റ്

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി കോഴ്‌സ് (റെഗുലർ/സപ്ലിമെന്ററി) നവംബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ ( http://www.kannuruniversity.ac.in ) ലഭ്യമാണ്. ഓഫ്‌ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

ആഗസ്ത് 11 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2022) പരീക്ഷകളുടെ ഹാൾടിക്കറ്റും നോമിനൽ റോളും സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 06 august 2022