scorecardresearch
Latest News

University Announcements 06 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 06 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ പാര്‍ട്ട്് ഒന്ന്്, രണ്ട് ബി.എ./അഫ്‌സല്‍-ഉല്‍-ഉലാമ (ആന്വല്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. അഫ്‌സല്‍-ഉല്‍-ഉലാമ ഫലം പിീട് പ്രസിദ്ധീകരിക്കുന്നതാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനുളള അപേക്ഷകള്‍ ഓലൈനായി സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 20.

ബി.എ./ബി.എ.അഫ്‌സല്‍-ഉല്‍-ഉലാമ ഏപ്രില്‍ 20 വരെ അപേക്ഷിക്കാം

കേരളസര്‍വകലാശാലയുടെ പാര്‍ട്ട്് മൂന്ന് ബി.എ./ബി.എ.അഫ്‌സല്‍-ഉല്‍-ഉലാമ ഇംപ്രൂവ്‌മെന്റ് (ഏപ്രില്‍-മെയ് 2022) രണ്ടാംവര്‍ഷ പരീക്ഷയ്ക്ക് ഫൈനല്‍ ഇയര്‍ റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 20 വരെ ഓലൈനായി അപേക്ഷിക്കാം.

വൈവ വോസി

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റര്‍ എം.എ. (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 & 2018 അഡ്മിഷന്‍), ഡിസംബര്‍ 2021 പരീക്ഷയുടെ കോംപ്രിഹെന്‍സീവ് വൈവ വോസി ഏപ്രില്‍ 13 ന് കാര്യവട്ടത്തുളള വിദൂരവിദ്യാഭ്യാസപഠനകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. എല്ലാ വിദ്യാര്‍ത്ഥികളും രാവിലെ 9:15 ന് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്‌സ് ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ 12, 16 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം 2022 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ്/ബി.സി.എ. (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017 അഡ്മിഷന്‍) (എസ്.ഡി.ഇ.) പരീക്ഷയുടെ പ്രാക്ടിക്കല്‍ 2022 ഏപ്രില്‍ 18 മുതല്‍ കാര്യവട്ടം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. ഓന്നംവര്‍ഷ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് വിദ്യാര്‍ത്ഥികളുടെ ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സ് ലാബിന്റെ പരീക്ഷാകേന്ദ്രം കാര്യവട്ട്ം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാലയുടെ ഓന്നം സെമസ്റ്റര്‍ ബി.കോം. (എസ്.ഡി.ഇ.) & രണ്ടാം സെമസ്റ്റര്‍ ബി.കോം. (എസ്.ഡി.ഇ.), മാര്‍ച്ച് 2021, ഓന്നം വര്‍ഷ ബി.കോം. (ആന്വല്‍) ഏപ്രില്‍ 2021 & രണ്ടാം വര്‍ഷ ബി.കോം. (ആന്വല്‍) ഏപ്രില്‍ 2021 എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ.- ഢകക (ഏഴ്) ഏപ്രില്‍ 7 മുതല്‍ 11 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

പുതുക്കിയ പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല 2022 ഏപ്രില്‍ 18 ന് ആരംഭിക്കുന്ന അവസാനവര്‍ഷ ബി.ബി.എ. (ആന്വല്‍ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിഗ്രി പരീക്ഷയ്ക്ക് ആലപ്പുഴ ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ആലപ്പുഴ എസ്.ഡി.കോളേജിലും പത്തനംതിട്ട ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ അടൂര്‍ സെന്റ്.സിറിള്‍സ് കോളേജിലും കൊല്ലം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ കൊല്ലം എസ്.എന്‍.കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച 3021915001 മുതല്‍ 3021915038 വരെ രജിസ്റ്റര്‍ നമ്പറുളള റെഗുലര്‍ വിദ്യാര്‍ത്ഥികളും, മുഴുവന്‍ സപ്ലിമെന്ററി വിദ്യാര്‍ത്ഥികളും തിരുവനന്തപുരം കേശവദാസപുരം എം.ജി.കോളേജിലും 3021915039 മുതല്‍ രജിസ്റ്റര്‍ നമ്പറുളള വിദ്യാര്‍ത്ഥികള്‍ തോക്കല്‍ എ.ജെ.കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. ഹാള്‍ടിക്കറ്റ് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ ലഭ്യമാണ്.

ജര്‍മ്മന്‍ A1(Deutsch A1), ജര്‍മ്മന്‍ അ2(Deutsch A2) അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല ജര്‍മ്മന്‍ പഠനവിഭാഗം നടത്തുന്ന ജര്‍മ്മന്‍ A1(Deutsch A1) കോഴ്‌സിനും ജര്‍മ്മന്‍ A2(Deutsch A2) എീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജര്‍മ്മന്‍ A1(Deutsch A1) കോഴ്‌സ്: യോഗ്യത: പ്ലസ്ടു/തത്തുല്യ യോഗ്യത, കോഴ്‌സ്ഫീസ്: 8000/-, കാലയളവ്: 80 മണിക്കൂര്‍ (2 മുതല്‍ 3 മാസം), സമയം: വൈകിട്ട് 5:30 മുതല്‍ 7:00 വരെ (തിങ്കള്‍ മുതല്‍ വ്യാഴം വരെ), ആകെ സീറ്റ്: 30

ജര്‍മ്മന്‍ A2(Deutsch A2) കോഴ്‌സ്: യോഗ്യത: പ്ലസ്ടു/തത്തുല്യ യോഗ്യത & ജര്‍മ്മന്‍ അ1 ഘല്‌ലഹ/തത്തുല്യ യോഗ്യത, കോഴ്‌സ്ഫീസ്: 9000/-, കാലയളവ്: 80 മണിക്കൂര്‍ (2 മുതല്‍ 3 മാസം), സമയം: വൈകിട്ട് 7:30 മുതല്‍ 9:00 വരെ (ചൊവ്വ മുതല്‍ വെളളി വരെ), ആകെ സീറ്റ്: 30

അപേക്ഷാഫീസ് 105 രൂപയും രജിസ്‌ട്രേഷന്‍ ഫീസ് 105 രൂപയുമാണ്. (സര്‍വകലാശാല ക്യാഷ് കൗണ്ടറിലോ ഓലൈനായോ ഫീസ് അടയ്ക്കാവുതാണ്). അപേക്ഷാഫോം സര്‍വകലാശാല ജര്‍മ്മന്‍ പഠനവിഭാഗത്തില്‍ നിന്നോ ഓലൈനായോ (https://www.keralauniversity.ac.in/dept/dept-home) ലഭ്യമാകുതാണ്. അപേക്ഷകള്‍ 2022 ഏപ്രില്‍ 20 ന് വൈകിട്ട് 4:30 വരെ പാളയം സെനറ്റ്ഹൗസ് ക്യാമ്പസിലെ ജര്‍മ്മന്‍ പഠനവിഭാഗത്തില്‍ സ്വീകരിക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ ഫീസ്

രണ്ടാം വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആന്റ് മ്യൂസിയോളജി (2017, 2018, 2019, 2020 അഡ്മിഷൻ – റെഗുലർ / 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 29 ന് ആരംഭിക്കും.  പിഴയില്ലാതെ ഏപ്രിൽ 19 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 20 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 21 നും അപേക്ഷിക്കാം.

പരീക്ഷാ ഫലം

2021 മാർച്ചിൽ നടന്ന നാലാം വർഷ ബി.എസ്.സി. എം.എൽ.ടി. (2008 മുതലുള്ള അഡ്മിഷൻ – സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 19.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. എ. ട്രൈബൽ & റൂറൽ സ്റ്റഡീസ്,  എം. എസ്.  സി. അപ്ലൈഡ് സുവോളജി, എം. ബി. എ. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 21.04.2022 വരെ അപേക്ഷിക്കാം.

ടൈംടേബിൾ

11.05.2022 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ബിരുദ പ്രോഗ്രാം അസൈൻമെന്റ്ഫൈൻ സഹിതം സമർപ്പിക്കാം
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദം നവംബർ 2020 സെഷൻ അസൈൻമെന്റ്, 100/- രൂപ ആകെ ഫൈൻ സഹിതം, 2022 ഏപ്രിൽ 18, 5 PM വരെ വിദൂര വിദ്യാഭ്യാസം ഡയറക്ടർക്ക് സമർപ്പിക്കാം. അവസാന തീയ്യതിക്ക് ശേഷം ലഭിക്കുന്ന അസൈൻമെന്റ് സ്വീകരിക്കുന്നതല്ല. 

Read More: University Announcements 05 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 06 april 2022

Best of Express