scorecardresearch

University Announcements 05 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 05 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

കേരളസര്‍വകലാശാല ബിരുദാനന്തരബിരുദ പ്രവേശനം 2022 സ്പോര്‍ട്സ് ക്വാട്ട പ്രവേശനം സംബന്ധിച്ച്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തരബിരുദ കോഴ്സുകളിലേയ്ക്കുള്ള സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായി. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് വെരിഫിക്കേഷന്‍ സ്റ്റാറ്റസ് നോക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ 12.09.2022- നകം രേഖാമൂലം പരാതി നല്‍കണം. ഈ പരാതികള്‍ പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

പരീക്ഷ ഫലം

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ് (എസ്.ഡി.ഇ 2019 അഡ്മിഷന്‍ & സപ്ലിമെന്‍ററി 2017, 2018 അഡ്മിഷന്‍) വിദൂര വിദ്യാഭ്യാസ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ് പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 13 വരെ അപേക്ഷിക്കാവുന്നതാണ്.

പരീക്ഷ തീയതി

കേരളസര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ/ ബി.എസ്.സി/ ബി.കോം ഡിഗ്രി (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി, 2017, 2018, 2019 അഡ്മിഷന്‍ സപ്ലിമെന്‍ററി, മേഴ്സി ചാന്‍സ്- 2013 – 2016 അഡ്മിഷന്‍ ) പരീക്ഷകള്‍ സെപ്റ്റംബര്‍ 20 തീയതി മുതല്‍ ആരംഭിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്

പരീക്ഷ കേന്ദ്രം

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന എം.എ/ എം.എസ്.സി/ എം.കോം (പ്രീവിയസ് & ഫൈനല്‍) സപ്ലിമെന്‍ററി പരീക്ഷകളുടെ പരീക്ഷാ കേന്ദ്രങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ നാഷണല്‍ കോളേജ്, കൊല്ലം ജില്ലയില്‍ ഡി ബി കോളേജ് ശാസ്താംകോട്ട, ആലപ്പുഴ ജില്ലയില്‍ എസ് എന്‍ കോളേജ് ചേര്‍ത്തല എന്നിവയാണ്. പരീക്ഷാര്‍ത്ഥികള്‍ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ഹാള്‍ടിക്കറ്റുകള്‍ കൈപ്പറ്റേണ്ടതാണ്. വിശദവിവരം വെബ്സൈറ്റില്‍.

MG University Announcements: എം ജി സര്‍വകലാശാല

ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിൽ കേരള സർക്കാരിന്റെ 2020-21 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പെർഫോമൻസ് ലിംഗ്ഡ് എൻകരെയ്ജ്‌മെന്റ് ഫോർ അക്കാഡമിക്ക് സ്റ്റഡീസ് ആന്റ് എൻഡ്യുവർ (PLEASE) പ്രോജക്ടുമായി ബന്ധപ്പെട്ട് ഇന്റേൺസിനെ ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്ക് ഫോൺ: 9446119626.

എം.ജി. യിൽ കരാർ നിയമനം

എം,ജി. സർവകലാശാല ഇന്റർ സ്‌കൂൾ സെന്ററായ ബിസിനസ് ഇന്നോവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെന്ററിൽ ‘ടെക്‌നോളജി ബിസിനസ് ഇൻക്യൂബേറ്റർ മാനേജർ’ തസ്തികയിലെ ഒരൊഴിവിലേക് വോക്-ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 13 ന്‌ ഉച്ചക്ക് 12 മണിക്ക് വൈസ് ചാൻസിലറുടെ കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും. ഓൺലൈൻ ആയും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://bit.ly/3Qj8MGD എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്കു http://www.mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റർ (2019 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ (2018 അഡ്മിഷൻ – ഇംപ്രൂവ്മെന്റ് / 2018 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി) ബി.ആർക്ക് ബിരുദ പരീക്ഷകൾ യഥാക്രമം ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.കോം./ എം.എ.ജെ.എം.സി./ എം.എസ്.ഡബ്ല്യു./ എം.എം.എച്ച്./ എം.റ്റി.എ. / എം.റ്റി.റ്റി.എം. – സി.എസ്.എസ്. (2020 അഡമിഷൻ – റഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) ആഗസ്റ്റ് 2022 ബിരുദ പരീക്ഷകൾ സെപ്റ്റംബർ 13 ന് ആരംഭിക്കും.

പരീക്ഷാ ഫലം

2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി. ഫഷറി ബയോളജി ആന്റ് അക്വാകൾച്ചർ (പി.ജി.സി.എസ്.എസ്. – 2020 അഡ്മിഷൻ – റഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്പരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്.സി. അപ്ലൈഡ് ഫഷറീസ് ആന്റ് അക്വാകൾച്ചർ (സപ്ലിമെന്ററി/ മെഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്പരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എ.ജെ.എം.സി. (റഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്പരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

2022 മെയ് മാസത്തിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (2019 അഡ്മിഷൻ – റഗുലർ / 2017, 2018 അഡ്മിഷൻ – സപ്ലിമെന്ററി/ 2016 അഡ്മിഷൻ – മെഴ്‌സി ചാൻസ്), എം.എസ്.സി. അപ്ലൈഡ് മെഡിക്കൽ ഡോക്യുമെന്റേഷൻ (2009-2015 അഡ്മിഷൻ – മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 20 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.സി.ജെ. (സപ്ലിമെന്ററി/ മെഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്പരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പി.എച്ച്.ഡി. നേടിയവര്‍

തിങ്കളാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം താഴെ പറയുന്നവര്‍ക്ക് പി.എച്ച്.ഡി. നല്‍കാന്‍ തീരുമാനിച്ചു.
കെ. വിദ്യ തോമസ് (കെമിസ്ട്രി), സി. രശ്മിത, സന്ദീപ് ദാസ് (സുവോളജി), ആത്മ ജയപ്രകാശ് (കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ്), പി.പി. സമീന (ബോട്ടണി), സ്മിത ആന്റണി (ഇക്കണോമിക്‌സ്).

ഐ.ടി.എസ്.ആറില്‍ നവീകരണത്തിന് 17.02 ലക്ഷം രൂപ

വയനാട് ചെതലയത്തുള്ള ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രത്തില്‍ (ഐ.ടി.എസ്.ആര്‍.) അടിസ്ഥാന സൗകര്യവികസന പ്രവൃത്തികള്‍ക്ക് സിന്‍ഡിക്കേറ്റിന്റെ ഭരണാനുമതി.
വനിതാ ഹോസ്റ്റലിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പമ്പിങ് ലൈന്‍ സംവിധാനത്തിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. അഗ്നിരക്ഷാ സംവിധാനം ഒരുക്കാന്‍ 4.02 ലക്ഷം രൂപ, വനിതാ ഹോസ്റ്റലിന്റെ മുറ്റം ടൈലിടുന്നതിനും മറ്റ് നവീകരണത്തിനുമായി 8 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
സര്‍വകലാശാലാ കാമ്പസിലെ കാന്റീന്‍ പരിസരത്തുള്ള ബയോഗ്യാസ് പ്ലാന്റ് നവീകരണത്തിനും തുക അനുവദിച്ചു. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.

എം.എ. ജേണലിസം സ്‌പോര്‍ട്‌സ് ക്വാട്ട

കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവിഭാഗത്തില്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍ കോഴ്‌സില്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ ഒഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 12-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണം.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എ. സോഷ്യോളജി രണ്ടാം സെമസ്റ്റര്‍ മെയ് 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററിയായി അപേക്ഷിച്ചവരില്‍ മാര്‍ക്കില്‍ വ്യത്യാസം വന്നവര്‍ റിസള്‍ട്ട് പകര്‍പ്പ്, ഗ്രേഡ്കാര്‍ഡ് എന്നിവ സഹിതം പരീക്ഷാഭവനിലെ ബന്ധപ്പെട്ട സെക്ഷനെ സമീപിക്കണം.

ഒന്നാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ് നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്‌സൈറ്റില്‍.    

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2021, രണ്ടാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ്, ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എഡ്. രണ്ടാം സെമസ്റ്റര്‍ ജൂലായ് 2021, മൂന്നാം സെമസ്റ്റര്‍ ഡിസംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവക്ക് 20 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂര്‍ സർവകലാശാല

ടൈംടേബിൾ

20.09.2022, 22.09.2022 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന എട്ടും, നാലും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2022 പരീക്ഷാടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ ഏപ്രിൽ 2021 ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ്.

പ്രായോഗിക പരീക്ഷ

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പ്രായോഗിക പരീക്ഷ 13.09.2022 മുതൽ 16.09.2022 വരെ അതത് കോളേജുകളിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാവിജ്ഞാപനം

മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (റെഗുലർ – 2020 അഡ്മിഷൻ), നവംബർ 2021 പരീക്ഷകൾക്ക് 20.09.2022 മുതൽ 23.09.2022 വരെ പിഴയില്ലാതെയും 24.09.2022 ന് പിഴയോടെയും അപേക്ഷിക്കാം. ഓൺലൈനായി പരീക്ഷാഫീസടച്ചാൽ മാത്രമേ രജിസ്ട്രേഷൻ പൂർത്തിയാകൂ. അപേക്ഷകളുടെ പ്രിന്റൌട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല.

ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി – 2013 അഡ്മിഷൻ മുതൽ), നവംബർ 2022 പരീക്ഷകൾക്ക് 26.09.2022 വരെ പിഴയില്ലാതെയും 28.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം.

വിശദമായ പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

കണ്ണൂർ സർവ്വകലാശാലയിൽ ബി.എഡ് പ്രവേശന നടപടികൾ ആരംഭിച്ചിട്ടില്ല എന്ന വാർത്ത അടിസ്ഥാന രഹിതം

കണ്ണൂർ സർവ്വകലാശാലയിൽ 2022-23 അധ്യയന വർഷത്തെ ബി.എഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പട്ടുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 1 നു ആരംഭിച്ച് ഓഗസ്റ്റ് 21 ന് അവസാനിച്ചിരുന്നു. ഓഗസ്റ്റ് 23 ന് ട്രയൽ റാങ്ക്ലിസ്റ്റും ഓഗസ്റ്റ് 29 ന് ഫൈനൽ റാങ്ക്ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റു സർവ്വകലാശാലകളിലേതിന് സമാന്തരമായി തന്നെ ആണ് കണ്ണൂർ സർവ്വകലാശാലയിലും പ്രവേശന നടപടികൾ പുരോഗമിക്കുന്നത്. കണ്ണൂർ സർവ്വകലാശാല റാങ്ക് പട്ടിക തയ്യാറാക്കുന്നതിനായി എൽ.ബി.എസിനെയാണ് ഏൽപ്പിച്ചിരിക്കുന്നത് എന്ന വാർത്ത വസ്തുതാ വിരുദ്ധമാണ്. സർവ്വകലാശാല തന്നെയാണ് വിവിധ ബി.എഡ് പ്രോഗ്രാമുകളുടെ കോളേജ് തലത്തിലുള്ള റാങ്ക്ലിസ്റ്റ് തയാറാക്കി കോളേജുകൾക്ക് നൽകി വരുന്നത്. കോളേജുകളാണ് പ്രോസ്പെക്ട്സ് മാനദണ്ഡമാക്കി റാങ്ക്ലിസ്റ്റ് പ്രകാരം പ്രവേശനം നടത്തുന്നത്. കണ്ണൂർ സർവ്വകലാശാലയുടെ ബി.എഡ് പ്രവേശനം 2022 സെപ്റ്റംബർ 12, 13 തിയ്യതികളിൽ നടത്തുന്നതിനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർക്കുള്ള ദ്വിദിന പരിശീലന ശില്പശാല സംഘടിപ്പിച്ചു

വയനാട്: വിവിധ കോളേജുകളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർക്കുള്ള ദ്വിദിന പരിശീലന ശില്പശാല സംഘടിപ്പിച്ചു. വയനാട് കൂലിവയൽ ഡബ്ള്യു.എം.ഓ ഇമാം ഗസാലി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വച്ചുനടന്ന ക്യാമ്പിൽ അമ്പതോളം അധ്യാപകർ പങ്കെടുത്തു. വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ കണ്ണൂർ സർവ്വകലാശാല എൻ എസ് എസ് പ്രോഗ്രാം കോ-ഓഡിനേറ്ററായ ദോ. ടി.പി. നഫീസ ബേബി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ഡോ. പി.ടി. അബ്ദുൽ അസീസ്, മുഹമ്മദ് ജമാൽ, കെ.ടി. അഷ്‌റഫ്, ഷിനിൽ എന്നിവർ സംബന്ധിച്ചു. കോവിഡ് കാലത്തിനുശേഷം അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ആദ്യത്തെ ഓഫ്‌ലൈൻ ശില്പശാലയാണ് ഇത്. രണ്ട് ദിവസങ്ങളിൽ ഏഴോളം സെഷനുകളിലായി നടന്ന ക്യാമ്പിൽ കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം, ഡോ. സി.ആർ. അജിത്ത് സെൻ, രാജൻ മലയിൽ, ഡോ. അശ്വതി, ഷീന, സ്റ്റെനിൽ ജോർജ്ജ് എന്നിവർ സംസാരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 05 september 2022