Latest News

University Announcements 05 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 05 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 05 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ബിരുദ പ്രവേശനം 2021ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് കോളേജ് പ്രവേശനം അവസാന തീയതി ഒക്ടോബര്‍ 6

ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി സര്‍വകലാശാല അഡ്മിഷന്‍ ഫീസ് അടയ്‌ക്കേണ്ടതാണ്. കോളേജില്‍ അഡ്മിഷന്‍ എടുക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 6 ആണ്. താല്‍ക്കാലിക അഡ്മിഷന്‍ സൗകര്യം ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ലഭ്യമല്ല. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഒക്ടോബര്‍ 6 ന് മുന്‍പ് കോളേജില്‍ ഹാജരായി പെര്‍മനെന്റ് അഡ്മിഷന്‍ എടുത്തില്ലെങ്കില്‍ അവരുടെ അഡ്മിഷന്‍ ക്യാന്‍സല്‍ ആകുന്നതാണ്.

ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവര്‍ അവര്‍ക്ക് ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരാണെങ്കില്‍ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷനുകള്‍ ക്യാന്‍സല്‍ ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അടുത്ത അലോട്ട്‌മെന്റില്‍ ഹയര്‍ ഓപ്ഷനുകള്‍ പരിഗണിക്കുന്നതും അതില്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍ അത് സ്വീകരിക്കേണ്ടതുമാണ്. പെര്‍മനെന്റ് അഡ്മിഷന്‍ എടുത്തു എന്നുള്ളതുകൊണ്ട് ഹയര്‍ ഓപ്ഷനുകള്‍ തനിയെ ക്യാന്‍സല്‍ ആകുകയില്ല എന്ന കാര്യം ശ്രദ്ധിക്കണം. അവ വിദ്യാര്‍ത്ഥികള്‍ തന്നെ ക്യാന്‍സല്‍ ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ. ഹിന്ദി, മ്യൂസിക് 2021 മാര്‍ച്ചില്‍ നടത്തിയ രണ്ടാം വര്‍ഷ എം.എ. ഫിലോസഫി (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്‌ടോബര്‍ 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (328) പ്രോഗ്രാമിന്റെ ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷ ഒക്‌ടോബര്‍ 20 ന് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (328) പ്രോഗ്രാമിന്റെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രാക്ടിക്കല്‍ പരീക്ഷ ഒക്‌ടോബര്‍ 26 ന് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവാ വോസി

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്.ഡബ്ല്യൂ. (315) പ്രോഗ്രാമിന്റെ വൈവാ വോസി പരീക്ഷ ഒക്‌ടോബര്‍ 13 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 ഒക്ടോബര്‍ 25 ന് നടത്താനിരുന്ന പി.എച്ച്ഡി. കോഴ്‌സ് വര്‍ക്ക് പരീക്ഷ (പേപ്പര്‍ ക – റിസര്‍ച് മെത്തഡോളജി), 2021 ഒക്ടോബര്‍ 29 ലേക്ക് മാറ്റിയിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എസ്.സി., എസ്.ടി. സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പില്‍ എല്‍.എല്‍.എം. പ്രോഗ്രാമിന് 2021 -23 ബാച്ച് അഡ്മിഷന് ടഇ, ടഠ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 ഒക്‌ടോബര്‍ 7 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

ബിരുദ പ്രവേശനം: എസ്.സി/എസ്.ടി രണ്ടാം അലോട്ട്മെന്റ്

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻറ് സയൻസ് കോളേജുകളിൽ നടത്തുന്ന ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കായുള്ള രണ്ടാം പ്രത്യേക അലോട്ട്മെന്റിനായി അപേക്ഷിക്കാൻ നാളെ ( ഒക്ടോബർ – 6) വൈകിട്ട് 4 മണി വരെ അവസരം. പ്രവേശനത്തിനായി ഇതുവരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തവരും പ്രവേശനം ലഭിക്കാത്തവരുമായ പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് ഈ അവസരം വിനിയോഗിക്കാം. കൂടാതെ, പ്രവേശനം ലഭിച്ചതിന് ശേഷം റിജക്ട് ആയി പോയവർക്കും നേരത്തെ അലോട്ട്മെന്റ് ലഭിച്ച് നിശ്ചിതസമയത്ത് പ്രവേശനം എടുക്കാൻ കഴിയാത്തവർക്കും ഇപ്പോൾ അപേക്ഷിക്കാം.

ഓൺലൈൻ അപേക്ഷയിലെ തെറ്റു മൂലം അലോട്ട്മെന്റ് ലഭിക്കാതിരുന്നവർ, അലോട്ട്മെന്റ് മുഖേന ലഭിച്ച പ്രവേശനം റദ്ദാക്കിയവർ എന്നിവർക്ക് പ്രത്യേക ഫീസ് ഒടുക്കാതെ തന്നെ നിലവിലുള്ള അപേക്ഷാ നമ്പറും

പാസ് വേഡും ഉപയോഗിച്ച് www. cap.mgu.ac.in എന്ന വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് പുതിയ ഓപ്ഷനുകൾ നൽകാം. പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്താൽ മാത്രമേ പ്രത്യേക അലോട്ട്മെന്റിന് പരിഗണിക്കുകയുള്ളൂ.

മാനേജുമെന്റ് ക്വാട്ട , കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട എന്നിവയ്ക്കായുള്ള പ്രത്യേക ലിങ്കിലൂടെ മാത്രം അപേക്ഷ സമർപ്പിച്ചിട്ടുള്ള പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ അവരുടെ നിലവിലുള്ള അപേക്ഷാ നമ്പറും പാസ് വേഡും ഉപയോഗിച്ച്

www. cap.mgu.ac.in എന്ന വെബ് സൈറ്റിൽ പട്ടിക വിഭാഗക്കാർക്ക് മാത്രമായി നൽകിയിട്ടുള്ള ലിങ്കിൽ ലോഗിൻ ചെയ്ത് പുതിയ ഓപ്ഷൻ നൽകാം. നേരത്തെ നൽകിയിട്ടുള്ള അപേക്ഷയിൽ ആവശ്യമായ തിരുത്തലുകൾ വരുത്താനും ഇപ്രകാരം സാധിക്കും. പുതിയ ഓപ്ഷനുകൾ നൽകി സേവ് ചെയ്ത ശേഷം വേണം അപേക്ഷ ഓൺലൈനായി സമർപ്പക്കാൻ. വിവിധ കോളജുകളിലെ ബിരുദ പ്രോഗ്രാമുകളിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ടവർക്കായി സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളുടെ വിവരങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

പ്രാക്ടിക്കൽ

2021 മാർച്ചിൽ നടന്ന ഒന്നുമുതൽ നാലുവരെ വർഷ ബി.എസ് സി. എം.എൽ.റ്റി. സ്‌പെഷൽ മേഴ്‌സി ചാൻസ്/ അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്‌ടോബർ 11 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

പരീക്ഷ തീയതി

ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ് സി. എം.എൽ.റ്റി. (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ഒക്‌ടോബർ 27, നവംബർ അഞ്ച്, 15, 24 തീയതികളിൽ ആരംഭിക്കും.

പരീക്ഷാ ഫലം

2021 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ നാലാം സെമസ്റ്റർ എം.എ. ഗാന്ധിയൻ സ്റ്റഡീസ് ആന്റ് എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.എസ്.എസ്. – 2019-2021 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 നവംബറിൽ നടന്ന ഒന്നുമുതൽ എട്ടുവരെ സെമസ്റ്റർ ബി.ടെക് സ്‌പെഷൽ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ് നടത്തിയ നാലാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി – ഇനോർഗനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എഡ് പ്രവേശനം: രേഖകൾ സമർപ്പിക്കണം

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 2021 വർഷത്തെ എം.എഡ്. അഡ്മിഷനുമായി ബന്ധപ്പെട്ട് ക്യാറ്റ് പരീക്ഷയുടെ ഇൻഡക്‌സ് മാർക്ക് ലഭിച്ചിട്ടുള്ള മുഴുവൻ വിദ്യാർഥികളും യോഗ്യത, റിസർവേഷൻ, വെയിറ്റേജ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റുകൾ ഇന്ന് (ഒക്‌ടോബർ 6) spsadmission2021@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഒറ്റ പി.ഡി.എഫ്. ഫയലായി (അപേക്ഷകന്റെ/അപേക്ഷകയുടെ പേര് ഫയൽ നെയിമായി ചേർത്ത്) അയയ്ക്കണം. വിശദവിവരത്തിന് ഫോൺ: 0481-2731042.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി.എഡ്. പ്രവേശനം

2021 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ഫാറൂഖ് ബി.എഡ്. കോളേജ്, വാഴക്കാട് ദാറുല്‍ ഉലൂം ട്രെയ്‌നിംഗ് കോളേജ് എന്നിവ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എഡിറ്റ് സൗകര്യം ഉപയോഗിച്ച് ഈ കോളേജുകള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ഫോണ്‍ 0494 2407016, 7017.

പരീക്ഷാ ഫലം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ, ബി.എം.എം.സി. നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

കണ്ണൂർ സർവകലാശാലയിലെ ബി എഡ് സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും 2021 അക്കാഡമിക വർഷത്തെ ബി.എഡ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം 11.10.2021 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു.

ഹെല്പ് ലൈൻ നമ്പർ :0497 -2715261, 7356948230
Website: http://www.admission. kannuruniversity.ac.in, email-id : bedsws @kannuruniv.ac.in
പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്തു മാത്രം ബന്ധപ്പെടുക.

എം.എ ആന്ത്രോപോളജി

കണ്ണൂർ സർവ്വകലാശാല എം.എ ആന്ത്രോപോളജി കോഴ്സിൽ പട്ടികജാതി വിഭാഗത്തിന് നാലും പട്ടിക വർഗ്ഗ വിഭാഗത്തിന് ഒന്നും സംവരണ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 08-10-2021 ന് തലശ്ശേരി പാലയാട് ക്യാമ്പസിൽ സ്ഥിതിചെയ്യുന്ന ആന്ത്രോപോളജി വകുപ്പിൽ എത്തേണ്ടതാണ്.

പി.ജി. രണ്ടാം അലോട്ട്മെന്റ് നിർദ്ദേശങ്ങൾ

അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2021-22 അധ്യയനവർഷത്തെ ബിരുദാനന്തരബിരുദപ്രവേശനത്തിൻറെ രണ്ടാം അലോട്ട്മെന്റ് www. admission.kannuruniversity.ac.inഎന്ന വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. ആദ്യമായി ( First time ) അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അഡ്മിഷൻ ഫീസ് 07.10.2021 ന് അകം SBI epay വഴി നിർബന്ധമായും അടയ്ക്കേണ്ടതാണ്. ഫീസ് അടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും.

അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 610/- രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 550/- രൂപയുമാണ്. ഒന്നാം അല്ലോട്മെന്റിൽ, അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടയ്‌ക്കേണ്ടതില്ല.അലോട്ട്മെന്റ് ലഭിച്ചവർ pay fees ബട്ടൺ ക്ലിക്ക് ചെയ്താണ് ഫീസ് അടയ്‌ക്കേണ്ടത്.ഫീസ് അടച്ചവർ ലോഗിൻ ചെയ്തു ഫീസ് അടച്ച വിവരങ്ങൾ അവരുടെ പ്രൊഫൈലിൽ വന്നിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതാണ്.അഡ്മിഷൻ ഫീസ് SBIepay വഴി ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്.

കണ്ണൂർ സർവ്വകലാശാലയിൽ നിന്നല്ലാതെ യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ റെക്കഗ്നീഷൻ ഫീ ആയ 165/- രൂപയും മെട്രിക്കുലേഷൻ ഫീ ആയ 165/- രൂപയും ഉൾപ്പെടെ 330/- രൂപ കോളേജിൽ പ്രവേശനം നേടിയതിനു ശേഷം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാകുന്ന ലിങ്ക് വഴി അടയ്‌ക്കേണ്ടതാണ്. ഒന്നാം അലോട്ട്മെന്റിൽ, അലോട്ട്മെന്റ് ലഭിച്ച്, ഫീസ് ഒടുക്കിയവർ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല.

കോളേജ് പ്രവേശനം

ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ രണ്ടാം അലോട്ട്മെന്റിനുശേഷം അതാത് കോളേജുകളിൽ അഡ്മിഷനു വേണ്ടി 07.10.2021, 08.10.2021, തീയ്യതികളിൽ ഹാജരാകേണ്ടതാണ്. അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ രണ്ടാം അലോട്ട്മെന്റിനു ശേഷം വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്റ് മെമ്മോയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശനസമയത്ത് അതാത് കോളജുകളിൽ ഹാജരാക്കേണ്ടതാണ്.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് രജിസ്‌ട്രേഷൻ ഫീസ്,
സർവ്വകലാശാല ഫീസ്, എന്നിവ ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട്
യോഗ്യതാ പരീക്ഷയുടെ അസ്സൽ മാർക്ക് ലിസ്റ്റ് & പ്രൊവിഷണൽ /ഡിഗ്രീ സർട്ടിഫിക്കറ്റ്
ജനനതീയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
വിടുതൽ സർട്ടിഫിക്കറ്റ് (TC)
കോഴ്സ്/ കോണ്ടക്ട് സർട്ടിഫിക്കറ്റ്
അസ്സൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
EWS സർട്ടിഫിക്കറ്റ് (പൊതു/ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് )
അസ്സൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക്)
ഗ്രേസ്മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റ്
കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്നും വിദൂര വിദ്യാഭ്യാസം വഴി യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയവരും വ്യത്യസ്ത നാമകരണത്തിൽ ബിരുദം പൂർത്തിയായവരും കണ്ണൂർ സർവ്വകലാശാലയുടെ Equivalence Certificate ഹാജരാക്കേണ്ടതാണ്. ഏതെങ്കിലും ബിരുദമാണ് യോഗ്യത എങ്കിൽ കണ്ണൂർ സർവ്വകലാശാലയുടെ Recognition Certificate മതിയാകും.
അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്

താത്കാലിക പ്രവേശനം

ഹയർ ഓപ്ഷൻ നിലനിർത്തുന്നവർക്ക് ആവശ്യമെങ്കിൽ താത്ക്കാലിക പ്രവർത്തനം നേടാവുന്നതാണ്. ഇതിനായി അവർ സർട്ടിഫിക്കറ്റുകളെല്ലാം ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരാക്കി പ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം വിദ്യാർത്ഥികൾ മറ്റു ഫീസുകൾ കോളേജിൽ അടക്കേണ്ടതില്ല. അടുത്ത അലോട്ട്മെന്റുകളിൽ ഈ വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ നിന്നും സർട്ടിഫിക്കറ്റുകൾ തിരിച്ചുവാങ്ങി പുതുതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടാവുന്നതാണ്. താത്ക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ കോളേജുകൾ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. ഹയർ ഓപ്ഷൻ നിലവിലില്ലാത്ത എല്ലാ വിദ്യാർത്ഥികളും മുഴുവൻ ഫീസ് അടച്ച് അന്നു തന്നെ സ്ഥിരം പ്രവശനം നേടേണ്ടതാണ്

മൂന്നാം അലോട്മെന്റ് :18.10.2021
ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട്

ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. അഡ്മിഷൻ സമയത്തു നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് www. admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്നതാണ്
ഹെൽപ്പ് ലൈൻ നമ്പർ:04972715261, 7356948230 ഇ മെയിൽ ഐഡി pgsws @kannuruniv.ac.in.

പ്രായോഗിക പരീക്ഷകൾ

ഒന്നാം സെമസ്റ്റർ പി.ജി.ഡി .എൽ .ഡി (റെഗുലർ /സപ്പ്ളിമെന്ററി )നവംബർ 2020 പ്രായോഗിക പരീക്ഷകൾ ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയറൽ മാനേജ്‌മെന്റ്‌ ,തങ്കയം വെച്ച് 12.10.2021 ന് നടത്തുന്നതാണ് ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

കുസാറ്റ്: എം.എ. അപ്ലൈഡ് ഇക്കണോമിക്‌സ് സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ അപ്ലൈഡ് ഇക്കണോമിക്‌സ് വകുപ്പില്‍ എം.എ. അപ്ലൈഡ് ഇക്കണോമിക്‌സ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 8-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കുസാറ്റ് ക്യാറ്റ് 2021 റാങ്ക് ലിസ്റ്റിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 8-ന് രാവിലെ പത്തു മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പ് ഓഫീസില്‍ ഹാജരാവണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: https:// admissions.cusat.ac.in ഫോണ്‍: 0484-2576030

കുസാറ്റ്: എം.സി.എ. സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ പുളിങ്കുന്ന് ക്യാമ്പസില്‍ എം.സി.എ. കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 11-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കുസാറ്റ് ക്യാറ്റ് 2021 റാങ്ക് ലിസ്റ്റിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഒക്ടോബര്‍ 8-ന് രാവിലെ പത്തു മണിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനും വിശദ വിവരങ്ങള്‍ക്കും വെബ്‌സൈറ്റ്: https:/ /admissions.cusat.ac.in ഫോണ്‍: 9496800632, 9447103911

ഗവ. വിക്ടോറിയ കോളെജില്‍ സീറ്റൊഴിവ്

പാലക്കാട് ഗവ. വിക്ടോറിയ കോളെജില്‍ സസ്യശാസ്ത്രം, ചരിത്രം, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, സൈക്കോളജി വകുപ്പുകളില്‍ തമിഴ് ഭാഷാ ന്യൂനപക്ഷ സീറ്റുകളില്‍ ഒഴിവുകളുണ്ട്. അപേക്ഷ നല്‍കിയവരുടെ പട്ടിക http://www.gvc.ac.in ലും കോളെജ് നോട്ടീസ് ബോര്‍ഡിലും ലഭിക്കും. അര്‍ഹരായവര്‍ യൂണിവേഴ്‌സിറ്റി അപേക്ഷയുടെ പ്രിന്റൗട്ടുമായി അതത് വകുപ്പുകളില്‍ ഒക്ടോബര്‍ ഏഴിന് ഉച്ചയ്ക്ക് 12 നകം ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഒരിക്കല്‍ അവസരം നിരസിച്ചവരെ പരിഗണിക്കില്ല. ഫോണ്‍: 0491-2576773.

നെയ്യാറ്റിൻകര പോളിടെക്‌നിക്: ലാറ്ററൽ എൻട്രി

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റിലേക്കുള്ള പ്രവേശനത്തിനായി ഈ മാസം 7ന് നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ വച്ച് സ്‌പോട്ട് അഡ്മിഷൻ നടത്തും. തിരുവനന്തപുരം ജില്ലാ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ അപേക്ഷകരും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (SSLC, PLUS 2/ VHSE, TC, CONDUCT, CASTE, INCOME etc.) നിർദ്ദേശിച്ചിരിക്കുന്ന ഫീസ് എന്നിവ സഹിതം രാവിലെ 9 ന് സ്ഥാപനത്തിൽ ഹാജരാകണം.

പ്രവേശനം ലഭിക്കുന്നവരിൽ നിന്ന് പ്രവേശന സമയത്ത് ഫീസ് 13,780 രൂപ എ.റ്റി.എം കാർഡ്/ ഡെബിറ്റ് കാർഡ് മുഖേനയും 2,500 രൂപ ക്യാഷ് ആയും ആണ് സ്വീകരിക്കുക. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്. അപേക്ഷകർ അഡ്മിഷനായി വരുമ്പോൾ കോവിഡ്-19 മാനദണ്ഡങ്ങൾ കൃത്യമായും പാലിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www. gptcnta.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

കുസാറ്റ്: എം.ടെക്ക് അറ്റ്‌മോസ്ഫറിക് സയന്‍സ് സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ അറ്റ്‌മോസ്ഫറിക് സയന്‍സ് വകുപ്പില്‍ എം.ടെക്ക് അറ്റ്‌മോസ്ഫറിക് സയന്‍സ് പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 8-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 8-ന് രാവിലെ പത്തു മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം വകുപ്പ് ഓഫീസില്‍ ഹാജരാവണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: https:// admissions.cusat.ac.in ഫോണ്‍: 0484-2863804, 2863815

സി-ഡിറ്റില്‍ മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ തിരുവല്ലം മെയിന്‍ കേന്ദ്രത്തില്‍ ഓഫ്്‌ലൈന്‍/ഓണ്‍ലൈന്‍ രീതയില്‍ നടത്തുന്ന വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇന്‍ മോഷന്‍ ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റല്‍ അനിമേഷന്‍: ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.

ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍:ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.

ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്:ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി: ദൈര്‍ഘ്യം മൂന്ന് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് ദെര്‍ഘ്യം മൂന്ന് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി: ദെര്‍ഘ്യം അഞ്ച് ആഴ്ച. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. ദൃശ്യ മാധ്യമ രംഗത്ത് എാറെ ജോലി സാധ്യതയുളള കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഒക്‌ടോബര്‍ എട്ട്. താത്പര്യമുളളവര്‍ സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോണ്‍ 8547720167, 6238941788, 0471-2721917. വെബ്‌സൈറ്റ് https:// mediastudies.cdit.org

Read More: University Announcements 04 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 05 october 2021

Next Story
Victers Channel Timetable October 06: വിക്ടേഴ്‌സ് ചാനൽ, ഒക്ടോബർ 06 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com