University Announcements 05 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം – 2021 രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കേരളസര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുളള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. ഒന്നാം അലോട്ട്‌മെന്റ് ലഭിച്ച് നിശ്ചിത സമയത്തിനുളളില്‍ ഫീസ് അടച്ചിട്ടില്ലാത്തവര്‍ രണ്ടാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുന്നതല്ല. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടയ്ക്കണം. ഒന്ന്, രണ്ട് ഘട്ട അലോട്ട്മന്റുകളില്‍ അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവര്‍ക്ക് പ്രൊഫൈലില്‍ നിന്ന് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും സമര്‍പ്പിക്കേണ്ട രേഖകളെ സംബന്ധിച്ച വിവരങ്ങളും അലോട്ട്‌മെന്റ് മെമ്മോയില്‍ നല്‍കിയിട്ടുണ്ട്. അലോട്ടമെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ പറഞ്ഞിട്ടുളള സമയത്തു തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനല്‍ സഹിതം കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. നവംബര്‍ 8 മുതല്‍ കോളേജില്‍ അഡ്മിഷന്‍ തുടങ്ങുന്നതിനാല്‍ അതിനു മുന്‍പ് തന്നെ ഫീസ് അടച്ച് മെമ്മോ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഏതെങ്കിലും കാരണത്താല്‍ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ അതതു കോളേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെട്ട് നവംബര്‍ 11 നകം അഡ്മിഷന്‍ എടുക്കേണ്ടതാണ്. നവംബര്‍ 11 ന് മുന്‍പായി കോളേജില്‍ പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാകുന്നതാണ്.
ഹയര്‍ ഓപ്ഷനായി കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക (Temporary/Provisional Admission) അഡ്മിഷനുളള അവസരം ഉണ്ടായിരിക്കുന്നതാണ്. അപ്രകാരം Temporary Admission എടുക്കുന്ന വിദ്യാര്‍ത്ഥി കോളേജില്‍ ഒടുക്കേണ്ട ഫീസുകള്‍ നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ പറയുന്ന എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ (including T.C.) കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. കോളേജ് അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് (TemporaryAdmission/PermanentAdmission) തെരഞ്ഞെടുക്കാവുന്നതാണ്. PermanentAdmission തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷന്‍ ഡിലീറ്റ് ചെയ്യേണ്ടതാണ്.
വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് (https:// admissions.keralauniversity.ac.in) സന്ദര്‍ശിക്കുക.
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021 പുതിയ രജിസ്‌ട്രേഷനും അപേക്ഷയില്‍ തിരുത്തലിനും, പുതിയ ഓപ്ഷനുകള്‍ നല്‍കുന്നതിനും അവസരം
കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ ഒന്നാം വര്‍ഷ യു.ജി. പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഇതുവരെ രജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ രജിസ്‌ട്രേഷനും, നിലവില്‍ രജിസ്‌ട്രേഷന്‍ ഉളള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിനും, പുതിയ ഓപ്ഷനുകള്‍ നല്‍കുന്നതിനും നവംബര്‍ 5 മുതല്‍ 9 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്. ഇത്തരത്തില്‍ പുതിയ ഓപ്ഷനുകള്‍ നല്‍കുന്നവരെ മാത്രമേ അടുത്ത അലോട്ട്‌മെന്റില്‍ പരിഗണിക്കുകയുളളു.
നിലവില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അക്കാഡമിക് വിവരങ്ങളില്‍ മാത്രം (മാര്‍ക്കിലെ തിരുത്തലുകള്‍ ഉള്‍പ്പടെ) മാറ്റങ്ങള്‍ വരുത്താം. മറ്റ് തിരുത്തലുകള്‍ക്ക് പ്രൊഫൈലിലെ ഫോറം ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. തിരുത്തലുകള്‍ വരുത്തി കഴിഞ്ഞാല്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്. മേല്‍ പറഞ്ഞ തീയതിക്കുളളില്‍ പുതിയ ഓപ്ഷനുകള്‍ നല്‍കുന്ന വിദ്യാര്‍ത്ഥികളെ മാത്രമേ അടുത്ത അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുകയുളളൂ. വിശദവിവരങ്ങള്‍ക്ക് http:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ബി.എഡ്. പ്രവേശനം 2021 – എയ്ഡഡ് ട്രെയിനിംഗ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കുവാനുളള അവസാന തീയതി നവംബര്‍ 10
എയ്ഡഡ് ട്രെയിനിംഗ് കോളേജുകളിലെ ബി.എഡ.് കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 10 വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്‌മെന്റിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ക്ക് മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കുവാന്‍ സാധിക്കുകയുളളൂ. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് അനുബന്ധ രേഖകളും (പ്രൊഫൈലില്‍ അവകാശപ്പെട്ടിട്ടുളള എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും പകര്‍പ്പ്) കമ്മ്യൂണിറ്റി ക്വാട്ടയ്ക്കായി അപേക്ഷിക്കാന്‍ താല്പര്യമുളള എയ്ഡഡ് ട്രെയിനിംഗ് കോളേജുകളില്‍ നേരിട്ട് നവംബര്‍ 10 (4 മണിക്ക്) മുന്‍പായി നല്‍കേണ്ടതാണ്. വിദ്യാര്‍ത്ഥിയുടെ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കി അവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്ന കോളേജുകളില്‍ മാത്രമേ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുളളൂ. പ്രിന്റൗട്ടിന്റെ പകര്‍പ്പ് സര്‍വകലാശാലയിലേക്ക് അയയ്‌ക്കേണ്ടതില്ല.
ബി.എഡ്. പ്രവേശനം 2021 – ഡിഫന്‍സ് ക്വാട്ട പ്രവേശനം കോളേജ് പ്രവേശന തീയതി നവംബര്‍ 8
ബി.എഡ്. ട്രെയിനിംഗ് കോളേജുകളിലെ ഡിഫന്‍സ് ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് നവംബര്‍ 6 ന് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ നവംബര്‍ 8 ന് രാവിലെ 10 മണിക്ക് മുമ്പായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് അനുബന്ധ രേഖകളുമായി (പ്രൊഫൈലില്‍ അവകാശപ്പെട്ടിട്ടുളള എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും പകര്‍പ്പ്) ഹാജരാകേണ്ടതാണ്.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.പി.എഡ്. (ദ്വിവത്സര കോഴ്‌സ്) റെഗുലര്‍ & സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകള്‍ ഓഫ്‌ലൈനായി നവംബര്‍ 15 വരെ സര്‍വകലാശാല ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എ. സോഷ്യോളജി (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ജൂണില്‍ നടത്തിയ എം.എസ്.ഡബ്ല്യൂ. (സോഷ്യല്‍വര്‍ക്ക്) 2019 – 2021 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ടൈംടേബിള്‍
കേരളസര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എം.സി.ജെ. (റെഗുലര്‍, സപ്ലിമെന്ററി) എന്നീ പരീക്ഷകള്‍ നവംബര്‍ 15 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
യു.ഐ.എം. – എം.ബി.എ. സ്‌പോട്ട് അഡ്മിഷന്‍
കേരളസര്‍വകലാശാലയുടെ കീഴിലുളള യു.ഐ.എമ്മുകളില്‍ എം.ബി.എ. കോഴ്‌സിന് ഒഴിവുളള സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 8 മുതല്‍ നടക്കുന്നതാണ്. ഒഴിവുകളും ബന്ധപ്പെടാനുളള നമ്പറും സഹിതമുളള വിശദവിവരങ്ങള്‍: ഐ.സി.എം. പൂജപ്പുര – എസ്.സി. – 1 ഒഴിവ് (9400333004), യു.ഐ.എം. കൊല്ലം – എസ്.സി. – 1 ഒഴിവ് (9895509828), യു.ഐ.എം. വര്‍ക്കല – 10 (9446476187), യു.ഐ.എം. കുണ്ടറ – 25 (9747097793), യു.ഐ.എം. പുനലൂര്‍ – 27 (8943298156), യു.ഐ.എം. അടൂര്‍ – 43 (9400300217), യു.ഐ.എം. ആലപ്പുഴ – 36 (9447252591)
സര്‍ട്ടിഫിക്കറ്റ് ഇന്‍ മാജിക്കല്‍ ആര്‍ട്ട് – അപേക്ഷ ക്ഷണിച്ചു
കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം ലോക പ്രശസ്ത മജീഷ്യന്‍ ശ്രീ.ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുളള മാജിക് അക്കാദമിയുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ‘സര്‍ട്ടിഫിക്കറ്റ് ഇന്‍ മാജിക്കല്‍ ആര്‍ട്ട്’ എന്ന കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ ടീച്ചിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാല അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയാണ് ഈ കോഴ്‌സ് സംഘടിപ്പിച്ചിരിക്കുന്നത്. യോഗ്യത: എസ്.എസ്.എല്‍.സി./തത്തുല്യ യോഗ്യത, കോഴ്‌സ് കാലാവധി: മൂന്ന് മാസം, ക്ലാസുകള്‍: ശനി, ഞായര്‍ ദിവസങ്ങളില്‍. കാര്യവട്ടം ക്യാമ്പസിലെ കോംപീറ്റന്‍സ് ട്രെയിനിംഗ് സെന്ററിലാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. കോഴ്‌സ്ഫീസ്: 12000/- രൂപ (ആദ്യ ഗഡു: 6000/- രൂപ, രണ്ടാം ഗഡു: 3000/- രൂപ, മൂന്നാം ഗഡു: 3000/- രൂപ). ഉയര്‍ന്ന പ്രായപരിധി ഇല്ല.
www. keralauniversity.ac.in നിന്നും (സര്‍വകലാശാല വെബ്‌സൈറ്റ്) (Departments-Centre for Adult Continuing Education and Extension page) അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് എസ്.ബി.ഐ.യില്‍ A/c.No 57002299878 ല്‍ 100/- രൂപ അടച്ച രസീതും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം പി.എം.ജി.ജംഗ്ഷന്‍, സ്റ്റുഡന്‍സ് സെന്റര്‍ ക്യാമ്പസിലെ സി.എ.സി.ഇ.ഇ. ഓഫീസില്‍ എത്തിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15.
ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി – പ്രവേശന പരീക്ഷ
കേരളസര്‍വകലാശാലയുടെ ഒക്‌ടോബര്‍ 18 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവനന്തപുരം കുറ്റിച്ചലെ ലൂര്‍ദ് മാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി, ആലപ്പുഴ കരുവാറ്റയിലെ സ്‌നേഹാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി, ആലപ്പുഴ തുറവൂരിലെ ശ്രീനാരായണഗുരു മെമ്മോറിയല്‍ കാറ്ററിംഗ് കോളേജ് എന്നീ കോളേജുകളിലേക്കുളള 2021 – 22 അദ്ധ്യയന വര്‍ഷത്തേക്കുളള ഒന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിലേക്കുളള പ്രവേശന പരീക്ഷ നവംബര്‍ 8 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പി.ജി. ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി – അപേക്ഷ ക്ഷണിച്ചു
കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ലയോള കോളേജില്‍ നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: ബിരുദം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 13. അപേക്ഷാഫോമിന്റെ വില: 100 രൂപ. ശ്രീകാര്യത്തുളള ലയോള കോളേജ് ഓഫീസില്‍ നിന്നും അപേക്ഷാഫോം ലഭിക്കുന്നതാണ്. തപാലില്‍ ലഭിക്കേണ്ടവര്‍ പ്രിന്‍സിപ്പാളിന്റെ പേരിലെടുന്ന 100 രൂപയുടെ ഡി.ഡി.യും സ്വന്തം മേല്‍വിലാസമെഴുതി 5 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവറും സഹിതം പ്രിന്‍സിപ്പാള്‍, ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, ശ്രീകാര്യം പി.ഒ. തിരുവനന്തപുരം – 695 017 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. ഫോണ്‍: 0471 – 2592059, 0471 – 2591018
സോഷ്യല്‍ സയന്‍സ് റിഫ്രഷര്‍ കോഴ്‌സ്
കേരളസര്‍വകലാശാലയിലെ യു.ജി.സി. ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ 2021 ഡിസംബര്‍ 10 മുതല്‍ 23 വരെ യൂണിവേഴ്‌സിറ്റി/കോളേജ് അദ്ധ്യാപകര്‍ക്ക് വേണ്ടി നടത്തുന്ന സോഷ്യല്‍സയന്‍സ് റിഫ്രഷര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോറവും വിശദവിവരങ്ങളും www. keralauniversity.ac.in/ugcasc എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകള്‍ പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രത്തോടു കൂടി ദി ഡയറക്ടര്‍, യു.ജി.സി. ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്റര്‍, ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംഗ്, യൂണിവേഴ്‌സിറ്റി ഓഫ് കേരള, കാര്യവട്ടം – 695581 എന്ന വിലാസത്തില്‍ 2021 നവംബര്‍ 20 ന് മുന്‍പ് ലഭിക്കത്തക്കവണ്ണം അയയ്‌ക്കേണ്ടതാണ്.
യു.എന്‍. ദിനം – ക്വിസ് ഫൈനല്‍ മത്സരം
യു.എന്‍.ദിനത്തോടനുബന്ധിച്ച് സര്‍വകലാശാലയുടെ കൊല്ലം, ആലപ്പുഴ, പന്തളം സ്റ്റഡി സെന്ററുകളില്‍ വച്ച് നടത്തിയ ക്വിസ് മത്സരത്തിന്റെ ഫൈനല്‍ നവംബര്‍ 6 (ശനിയാഴ്ച) രാവിലെ 11 മണിക്ക് ആലപ്പുഴ സ്റ്റഡി സെന്ററില്‍ വച്ച് നടത്തുന്നതാണ്.
MG University Announcements: എംജി സർവകലാശാല
ബി.എ./ബി.കോം. പ്രൈവറ്റ് പരീക്ഷ
മൂന്ന്, നാല് സെമസ്റ്റർ ബി.എ./ ബി.കോം. പ്രൈവറ്റ് രജിസ്‌ട്രേഷൻ (2017 മുതലുള്ള അഡ്മിഷൻ) സി.ബി.സി.എസ്. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത പരീക്ഷകേന്ദ്രങ്ങളിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി സർവകലാശാല അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷ 11 വരെ
മൂവാറ്റുപുഴ നിർമ്മല സദൻ കോളേജിൽ നടത്തുന്ന എം.എഡ്. സ്‌പെഷൽ എജ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) പ്രവേശനത്തിന് നവംബർ 11 വരെ അപേക്ഷിക്കാം. അപേക്ഷകൾ കോളേജിൽ നേരിട്ട് സമർപ്പിക്കണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ. ഫോൺ: 8590197892, 9744045432.
അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് 2022 വർഷത്തെ കോച്ചിംഗ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നവംബർ 24 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദമായ വിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9188374553, ഇമെയിൽ: civilserviceinstitute @mgu.ac.in
പരീക്ഷാ തീയതി
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ – എൽ.എൽ |.ബി. (ഓണേഴ്‌സ്) 2016 അഡ്മിഷൻ – റഗുലർ പരീക്ഷകൾ നവംബർ 16ന് ആരംഭിക്കും.
ടൈംടേബിളിൽ മാറ്റം
ബി.എസ് സി. ജിയോളജി ആന്റ് വാട്ടർ മാനേജ്‌മെന്റ് മോഡൽ 3 പരീക്ഷയുടെ ഒക്‌ടോബർ 13ന് പ്രസിദ്ധീകരിച്ച ടൈംടേബിളിൽ ഉൾപ്പെടുത്തിയിരുന്ന ക്രിസ്റ്റലോഗ്രാഫി ആന്റ് മിനറലോളജി പേപ്പർ ടൈംടേബിളിൽനിന്ന് ഒഴിവാക്കി. പ്രസ്തുത പേപ്പർ പ്രാക്ടിക്കൽ പരീക്ഷയായാണ് നടത്തുക.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഡാറ്റ അനലിറ്റിക്‌സ് വകുപ്പിൽ എം.എസ് സി. ഡാറ്റ സയൻസ് ആന്റ് അനലിറ്റിക്‌സ് ബാച്ചിൽ (2021 അഡ്മിഷൻ) എസ്.സി. വിഭാഗത്തിൽ രണ്ടും, എസ്.ടി. വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി നവംബർ എട്ടിന് വൈകീട്ട് 3.30നകം എഡി. എ11 സെക്ഷനിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 8304870247.
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ എം.എസ് സി. മാത്തമാറ്റിക്‌സ് ബാച്ചിൽ (2021 അഡ്മിഷൻ) എസ്.സി. വിഭാഗത്തിൽ മൂന്നും, എസ്.ടി. വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുണ്ട്. എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ബാച്ചിൽ (2021 അഡ്മിഷൻ) എസ്.സി. വിഭാഗത്തിൽ മൂന്നും എസ്.ടി. വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി നവംബർ എട്ടിന് വൈകീട്ട് 3.30നകം എഡി. എ11 സെക്ഷനിൽ നേരിട്ട് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 8304870247.
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസിൽ മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് 2021 അഡ്മിഷന് ഓപ്പൺ ക്വാട്ടയിൽ അഞ്ച് സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ നവംബർ ഒൻപതിന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി പഠനവകുപ്പ് ഓഫീസിൽ എത്തണം.
പരീക്ഷഫലം
2021 ജൂലൈയിൽ നടന്ന ആറാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ ബയോകെമിസ്ട്രി (നോൺ സി.എസ്.എസ്.) റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 16 വരെ അപേക്ഷിക്കാം.
ത്രിദിന ശില്പശാല
മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ്‌ലോങ് ലേണിംഗ് ആന്റ് എക്സ്റ്റൻഷന്റെ കീഴിൽ ‘ഇന്നത്തെ കാലഘട്ടത്തിൽ ജൈവകൃഷിയുടെ പ്രാധാന്യം, കൂൺകൃഷി, മട്ടുപ്പാവിലെ കൃഷി’ എന്നീ വിഷയങ്ങളിൽ ത്രിദിന ശില്പശാല നടത്തുന്നു. നവംബർ എട്ട്, ഒൻപത്, 10 തീയതികളിൽ രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെയാണ് ശില്പശാല. രജിസ്‌ട്രേഷൻ ഫീസ് 500 രൂപയാണ്. വിശദവിവരത്തിന് ഫോൺ: 8301000560, 9544981839.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
വാക്-ഇന്‍-ഇന്റര്‍വ്യൂ
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ പ്രിന്റിംഗ് ടെക്‌നോളജി പഠനവിഭാഗത്തില്‍ ഒഴിവുള്ള ലക്ചറര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി 9-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ (www. cuiet.info)
കരിയര്‍ സെമിനാര്‍
വേഗത്തില്‍ ജോലി ലഭിക്കാന്‍ സാധ്യതയുള്ള ഹ്രസ്വകാല കോഴ്‌സുകളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ കരിയര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, വയസ്, വിലാസം, വാട്‌സ്ആപ്പ് നമ്പര്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ സഹിതം, bureaukkd @gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് 10-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷിക്കുക.
എം.എഡ്. സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പില്‍ എം.എഡിന് എസ്.ടി., ഒ.ബി.എക്‌സ്., ഇ.ഡബ്ല്യു.എസ്., പി.ഡബ്ല്യു.ഡി. വിഭാഗങ്ങളില്‍ ഏതാനും സീറ്റുകളൊഴിവുണ്ട്. പ്രവേശനത്തിനായി രജിസ്റ്റര്‍ ചെയ്തവരില്‍ യോഗ്യരായവര്‍ 8-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ നേരിട്ട് ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ : 0494 2407251
പുനര്‍മൂല്യനിര്‍ണയ ഫലം
എല്‍.എല്‍.ബി. യൂണിറ്ററി മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെയും ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി, എം.എസ് സി ഇലക്‌ട്രോണിക്‌സ് നവംബര്‍ 2020 പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ. അവസാന വര്‍ഷ പി.ജി. ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും നാലാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പ്രാക്ടിക്കല്‍ പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി നവംബര്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ 9, 10 തീയതികളില്‍ നടക്കും.
Kannur University Announcements: കണ്ണൂർ സർവകലാശാല
പ്രൈവറ്റ് രജിസ്‌ട്രേഷൻ- അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവ്വകലാശാല 2021-22 അധ്യയന വർഷത്തെ 8 ഡിഗ്രി പ്രോഗ്രാമുകളിലേക്കും 4 പി.ജി. പ്രോഗ്രാമുകളിലേക്കും അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി കോഴ്സിലേക്കും പ്രൈവറ്റ് രജിസ്‌ട്രേഷനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഹിസ്റ്ററി, ഇക്കണോമിക്സ്, മലയാളം, ബി.ബി.എ, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, അഫ്സൽ-ഉൽ-ഉലമ, ബി.കോം എന്നീ ഡിഗ്രി കോഴ്സുകളിലേക്കും അറബിക്, ഇക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലീഷ് എന്നീ പി.ജി കോഴ്സിലേക്കുമാണ് പ്രവേശനം. നവംബർ 8 മുതൽ ഡിസംബർ 7 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 1500/ – രൂപയാണ് അപേക്ഷാഫീസ്. 500/- രൂപ ഫൈനോടുകൂടി 15-12-2021 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് 24-12-2021 ന് മുമ്പ് ലഭിക്കണം. രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ www. kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0497 -2715183,152, 153, 154, 185.
വിദൂര വിദ്യാഭ്യാസം – ഗ്രേഡ് കാർഡ് വിതരണം
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ ഗവ: ബ്രണ്ണൻ കോളേജ് തലശ്ശേരി, എസ്. എൻ. കോളേജ് കണ്ണൂർ, കെ എം എം വിമൻസ് കോളേജ് കണ്ണൂർ എന്നീ പരീക്ഷ കേന്ദ്രങ്ങൾ തെരെഞ്ഞെടുത്ത് 2021 ഏപ്രിൽ മൂന്നാം വർഷ പരീക്ഷ എഴുതിയ BA / BBA (Regular / Supplementary/ Improvement ) വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡ് ; ബി എ ഇംഗ്ലീഷ് – 09 /11 /2021 ചൊവ്വ , ബി എ ഹിസ്റ്ററി& ബി എ പൊളിറ്റിക്കൽ സയൻസ് – 10/11 / 2021 ബുധൻ , ബി എ അഫ്സൽ ഉൽ ഉലമ &ബി എ എക്കണോമിക്സ് – 11/11 /2021 വ്യാഴം, ബി എ മലയാളം & ബി ബി എ- 12/11/ 2021 വെള്ളി എന്നീ തീയതികളിൽ കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസ്സിൽ വച്ച് 10 .30 AM മുതൽ 2.30 PM വരെ വിതരണം ചെയ്യപ്പെടുന്നു. വിദ്യാർഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ്/ യൂണിവേഴ്സിറ്റി നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതും കോവിഡ് മാനദണ്ഢങ്ങൾ പാലിക്കേണ്ടതുമാണ്.
കോഴ്സ് കോർഡിനേറ്റർ നിയമനം
കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസർമാരെ കോഴ്സ് കോർഡിനേറ്റർമാരായി ഒരു വർഷത്തേക്ക് നിയമിക്കുന്നതിന് ഓൺലൈൻ ഇൻറർവ്യൂ നടത്തുന്നു 25000 /- രൂപയാണ് നിലവിലെ പ്രതിമാസ വേതനം. പ്രസ്തുത വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റും ആണ് അടിസ്ഥാന യോഗ്യത. അന്യ സംസ്ഥാന സർവ്വകലാശാലകളിൽ നിന്നും യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ കണ്ണൂർ സർവ്വകലാശാല നൽകുന്ന തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. താല്പര്യമുള്ളവർ നിർദിഷ്ട അപേക്ഷാ ഫോറം സർവകലാശാല വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് dirsde @kannuruniv.ac.in എന്ന ഇ മെയിൽ ഐ ഡി യിലേക്ക് 15/11/2021 നകം അയക്കേണ്ടതാണ്. അപേക്ഷാ ഫീസിനത്തിൽ 220/-രൂപ സർവ്വകലാശാല വെബ്‌സൈറ്റിലുള്ള SBI Collect എന്ന ലിങ്ക് വഴി സർവ്വ കലാശാലാ ഫണ്ടിൽ ഓൺലൈൻ ആയി ഒടുക്കിയതിൻറ്റെ രശീതും അയക്കേണ്ടതാണ്. ഇന്റർവ്യൂ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് 0497-2715183. (www. kannuruniversity.ac.in )
എം.എ ഹിന്ദി സീറ്റൊഴിവ്
കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി വിഭാഗത്തിൽ എം.എ ഹിന്ദി കോഴ്സിൽ SEBC, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾ നവംബർ 8 തിങ്കളാഴ്ച്ചരാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ നമ്പർ: 9847859018
എം.സി.എ – എസ്.സി /എസ്.ടി വിഭാഗം സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവ്വകലാശാല തലശ്ശേരി പാലയാട് കാമ്പസിലെ ഐ ടി സെൻറ്ററിൽ ഒന്നാം സെമസ്റ്റർ എം സി എ കോഴ്‌സിൽ എസ്.സി, എസ്.ടി. വിഭാഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾക്ക് 08-11-2021 തിങ്കളാഴ്ച 10.30 ന് കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ആവശ്യമായ ഒറിജിനൽ രേഖകളോടെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ് .
എം.എസ്സ്.സി. കെമിസ്ട്രി -എസ്.സി /എസ്.ടി വിഭാഗം സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവ്വകലാശാല പയ്യന്നുർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ എം.എസ്.സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) പ്രോഗ്രാം പ്രവേശനത്തിന് എസ് സി./എസ്.ടി വിഭാഗങ്ങൾക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. യോഗ്യരായ അപേക്ഷകർക്ക് സർട്ടിഫിക്കറ്റുകളുമായി 08 /11 /2021 ന് രാവിലെ 10.00 മണിക്ക് കെമിസ്ട്രി വകുപ്പ് തലവൻ മുൻപാകെ ഹാജരാകാവുന്നതാണ്. ഫോൺ: 0497-2806402, 9447609916.
ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു
കണ്ണൂർ സർവ്വകലാശാല നീലേശ്വരം ഡോ.പി .കെ .രാജൻ മെമ്മോറിയൽ ക്യാമ്പസ്സിലെ മോളിക്യൂലർ ബയോളജി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഈഴവ, തിയ്യ, ബില്ലവ വിഭാഗത്തിൽ പെട്ടവർക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവാണ്. ലൈഫ് സയൻസിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മോളിക്യൂലർ ബയോളജി ഡിപ്പാർട്മെന്റിൽ 12.11.2021 വെള്ളിയാഴ്ച്ച രാവിലെ 10.30 മണിക്ക് ഹാജരാകേണ്ടതാണ്.
ടൈംടേബിൾ
10.11.2021 ന് ആരംഭിക്കുന്ന ഗവ. കോളേജ് പെരിങ്ങോമിലെ ഒന്നാം സെമസ്റ്റർ എം. എം. ഇംഗ്ലിഷ് (റെഗുലർ), ഒക്റ്റോബർ 2020 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള എയ്ഡഡ്/ അൺഎയ്ഡഡ്/ ഗവ. കോളേജുകളിലെയും പഠനവകുപ്പുകളിലെയും സെന്ററുകളിലെയും അധ്യാപകർക്ക് ടീച്ചർ ഇൻഡക്സിൽ രജിസ്റ്റർ ചെയ്യാനും അപ്‌ഡേറ്റു ചെയ്യാനുമുള്ള അവസാന തീയതി 10.11.2021 വരെ നീട്ടി.
സ്വയം സാക്ഷ്യപ്പെടുത്താം
ഒന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരദ (ഏപ്രിൽ 2021), ബിരുദാനന്തര ബിരുദ (ജൂൺ 2021) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്താം.
Read More: University Announcements 03 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ