University Announcements 05 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പ്രോജക്ട് റിപ്പോര്‍ട്ട്
കേരളസര്‍വകലാശാല 2023 മെയ് മാസം നടത്തുന്ന ആറാം സെമസ്റ്റര്‍ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/
ബി.സി.എ (വിദൂര വിദ്യാഭ്യാസം – 2020 അഡ്മിഷന്‍ റെഗുലര്‍, 2018, 2019 അഡ്മിഷന്‍
സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് റിപ്പോര്‍ട്ട് 2023 മെയ് 25 മുന്‍പായി വിദൂരവിദ്യാഭ്യാസ
കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.
പുന:പരീക്ഷ
കേരളസര്‍വകലാശാല ഏപ്രില്‍ 12 ാം തീയതി നടത്തിയ സി.ബി.സി.എസ്. ബി.എ സംസ്‌കൃതം ജനറല്‍
SK1641 – Elements of Indian Philoosphy -II ( 2018 അഡ്മിഷന്‍ മുതല്‍) സി.ബി.സി.എസ്.എസ് ബി.എസ്‌സി ഏപ്രില്‍ 18ന് നടത്തിയ കെമിസ്ട്രി CH1642 Organic Chemistry III (2013 2016 അഡ്മിഷന്‍) പരീക്ഷകളുടെ
പുന:പരീക്ഷകള്‍ മെയ് 12 നടത്തുന്നു. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
പ്രാക്ടിക്കല്‍/പ്രോജക്ട്
കേരളസര്‍വകലാശാല നടത്തിയ ഏഴാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ്
കാറ്ററിംഗ് ടെക്‌നോളജി ബി.എച്ച്.എം.സി..റ്റി മെയ് 2023 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍
2013 മെയ് 18, 19, 22 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ് ബി.എസ്‌സി ഇലക്ട്രോണിക്‌സ് (340) ഏപ്രില്‍ 2023 ഡിഗ്രി പരീക്ഷയുടെ പ്രായോഗിക പരീക്ഷകള്‍/പ്രോജക്ട് 2023 മെയ് 18 മുതല്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2023 ഏപ്രില്‍ മാസം വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റര്‍ ബി.എസ്.സി
ബയോകെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (248) കോഴ്‌സിന്റെ ബയോകെമിസ്ട്രി
(കോര്‍), മൈക്രോബയോളജി (വൊക്കേഷനല്‍) പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 മേയ് 15 മുതല്‍ 24 വരെ അതാത് കോളജുകളില്‍ വച്ച് നടത്തുന്നതാണ്.വിശദവിവരം വെബ്‌സൈറ്റില്‍.
പരീക്ഷ ഫലം
കേരളസര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എ ഇംഗ്ലീഷ് ആന്‍ഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) ബി.എസ്‌സി ഫിസിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (328) മേഴ്‌സി ചാന്‍സ് (2010, 2011, 2012 അഡ്മിഷന്‍) നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയത്തിന് 2023 മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കേരളസര്‍വകലാശാല 2022 ഡിസംബറില്‍ നടന്ന ഒമ്പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ
എല്‍.എല്‍.ബി/ ബി.കോം എല്‍.എല്‍.ബി/ ബി.ബി.എ എല്‍.എല്‍.ബി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 15 വരെ ഓണ്‍ലൈനായി
അപേക്ഷിക്കാവുന്നതാണ് വിശദവിവരം വെബ്‌സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2022 ഓഗസ്റ്റ് മാസത്തില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.കോം
(ഇന്റര്‍നാഷണല്‍ ട്രേഡ്) ന്യൂ ജനറേഷന്‍ പരീക്ഷയുടെ ഫലം പ്രസിദ്ധികരിച്ചു. പരീക്ഷ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷകള്‍ http://www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2023 മെയ് 15. അപേക്ഷാഫീസ് ടഘഇങ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രം അടയ്‌ക്കേണ്ടതാണ്. മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടക്കുന്ന തുക സൂക്ഷമ പരിശോധനക്ക് പരിഗണിക്കുന്നതല്ല.
കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.കോം. (159) (സി.ബി.സി.എസ്). ഓഗസ്റ്റ് 2022
പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ (C.sP.VII) 2023 മെയ് 08 മുതല്‍ 11 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.
കേരളസര്‍വകലാശാല എട്ടാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി എക്‌സാമിനേഷന്‍ (2013 സ്‌കീം )മെയ്
2022,(2008 സ്‌കീം )ജൂണ്‍ 2022, ആറാം സെമസ്റ്റര്‍ പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേഡ് ഡിഗ്രി എക
്‌സാമിനേഷന്‍ (2013 സ്‌കീം )മെയ് 2022 എന്നീ പരീക്ഷകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡും ഹാള്‍ടിക്കറ്റ് മായി റീവാലുവേഷന്‍ സെക്ഷന്‍ (C sP VII) മെയ് 8 മുതല്‍ 10 വരെയുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.
ശില്‍പ്പശാല
കേന്ദ്ര ഗവണ്‍മെന്റിന്റെ ശാസ്ത്രസാങ്കേതിക വകുപ്പ്, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റ്, കേരള സര്‍വകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടു ദിവസത്തെ അണടഅഞ (Augmenting Writing Skills for Articulating Research) എന്ന ശില്‍പ്പശാല നടത്തുന്നു. സയന്‍സ്, എഞ്ചിനിയറിംഗ്, മെഡിക്കല്‍ വിഭാഗങ്ങളിലെ പിഎച്ച്ഡി പോസ്റ്റ് ഡോക്ടറല്‍ ഗവേഷകര്‍ക്ക് ഇതില്‍ പങ്കെടുക്കാവുന്നതാണ്. മെയ് 11, 12 തീയതികളില്‍ കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസ്സിലുള്ള കംപ്യൂട്ടേഷണല്‍ ബയോളജി &മാു; ബയോഇന്‍ഫോര്‍മാറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് ശില്‍പ്പശാല നടത്തുന്നത്. രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും സൗജന്യമാണ്. https://awsar- dstin/member എന്ന വെബ് സൈറ്റ് വഴി മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് soumyasj.jagath@gmail.com എന്ന ഇമെയിലിലോ 9400875467 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്‌കില്‍ ഡെവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
കേരള യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് നടത്തുന്ന ഹ്രസ്വകാല
സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്‌കില്‍ ഡെവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്കു അപേക്ഷകള്‍ ക്ഷണിക്കുന്നു.
അംഗീകൃത സര്‍വകലാശാലകളിലെ ബിരുദം ആണ് അടിസ്ഥാന യോഗ്യത ഞായറാഴ്ചകളിലും രണ്ടാം
ശനിയാഴ്ചകളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് 4: 30 വരെയാണ് ക്ലാസ്സ് നടത്തുന്നത്.
കോഴ്‌സിലേക്ക് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ കേരള യൂണിവേഴ്‌സിറ്റിയുടെ 49 (U) എന്ന മേജര്‍ ഹെഡില്‍
ഞ.െ3150/- അടച്ച രസീതിനൊപ്പം അപേക്ഷിക്കാവുന്നതാണ് കേരള യൂണിവേഴ്‌സിറ്റിയുടെ
വെബ്‌സൈറ്റില്‍ നിന്നോ സെനറ്റ് ഹൗസ് ക്യാമ്പസ്സില്‍ ഉള്ള സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് ലാംഗ്വേജ്
ടീച്ചിങില്‍ നിന്നോ അപേക്ഷ ഫോം ലഭിക്കുന്നതാണ് പൂരിപ്പിച്ച അപേക്ഷകള്‍ ഡയറക്ടര്‍ സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് സെനറ്റ് ഹൗസ്‌ക്യാമ്പസ് തിരുവനന്തപുരം-34 അപേക്ഷിക്കാനുള്ള എന്ന അവസാന വിലാസത്തില്‍ അയക്കേണ്ടതാണ്. തീയതി 10 2023 നീട്ടിയിരിക്കുന്നു. ക്ലാസുകള്‍ മെയ് 14ന്
ആരംഭിക്കുന്നതാണ്.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ടെക്‌നിക്കല്‍ ഓഫീസര്‍ (ഗ്രേഡ് 2) അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ യു.ജി.സി.-എച്ച്.ആര്‍.ഡി.സി.യില്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (ഗ്രേഡ് 2) തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 24-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.
അറബിക് അസി. പ്രൊഫസര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ അറബിക് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 22-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.
സംസ്‌കൃതി പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ സനാതന ധര്‍മപീഠം വേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്‌കൃതി പരിശീലനം സംഘടിപ്പിക്കുന്നു. കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ 15 മുതല്‍ 19 വരെ സനാതന ധര്‍മപീഠം ഹാളിലാണ് പരിശീലനം. ഫോണ്‍ 9447261134. പി.ആര്‍. 531/2023
പരീക്ഷ
എസ്.ഡി.ഇ. 2020 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബിരുദവിദ്യാര്‍ത്ഥികളുടെ 2 മുതല്‍ 4 വരെ സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷകള്‍ 8-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠന വിഭാഗം രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 10 വരെയും 170 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ ബി.എം.എം.സി. ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം പി ഇ എസ് (സി ബി സി എസ് എസ് ) റെഗുലർ / സപ്ലിമെൻ്ററി, നവംബർ 2022 പരീക്ഷയുടെ ടൈടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.