scorecardresearch

Latest News

University Announcements 05 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 05 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 05 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍/വൈവ വോസി/പ്രോജക്ട്

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. മാത്‌സ് (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017, 2018 അഡ്മിഷന്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ മെയ് 18 ന് കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2021 (2008 സ്‌കീം) ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ 08507 – കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ലാബ്, 08508 – ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസിംഗ് ലാബ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് 9 ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (328) സ്‌പെഷ്യല്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ മെയ് 10 ന് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2018 സ്‌കീം ഏഴാം സെമസ്റ്റര്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ച് പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. കെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (241), ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (328), ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (315), എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് (216) പ്രോഗ്രാമുകളുടെ പ്രാക്ടിക്കല്‍ ആന്റ് പ്രോജക്ട് വൈവ പരീക്ഷ മെയ് 9 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. മാത്‌സ് (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017, 2018 അഡ്മിഷന്‍) പരീക്ഷയുടെ പ്രോജക്ട് വൈവ വോസി മെയ് 19 ന് രാവിലെ 9.30 മുതല്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പ്രോജക്ട് റിപ്പോര്‍ട്ടും ഹാള്‍ടിക്കറ്റുമായി പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ വൈവ വോസി മെയ് 19, 20 തീയതികളില്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 138 2 (യ) പരീക്ഷയുടെ പ്രോജക്ട്/വൈവ/പ്രാക്ടിക്കല്‍ പരീക്ഷ മെയ് 9 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

റിസർച്ച് ഫെല്ലോ ഒഴിവ്

എം.ജി. യൂണിവേഴ്‌സിറ്റി ആബ്‌ടെക് എന്ന ഓർഗാനിക് കമ്പനിയുമായി ചേർന്ന് നടത്തുന്ന മൈക്രോന്യൂട്രിയന്റ്‌സ് ഫോർ അഗ്രികൾച്ചർ ആപ്ലിക്കേഷൻ എന്ന റിസർച്ച് പ്രോജക്ടുമായി ബന്ധപ്പെട്ട് റിസർച്ച് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി മെയ് 10. വിശദിവിവരങ്ങൾക്ക് സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക.

റദ്ദാക്കിയ പരീക്ഷ

ഏപ്രിൽ 12 ന് നടത്തി പിന്നീട് റദ്ദാക്കിയ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്) (2018 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ എഫ്സി. 11 കോർപ്പറേറ്റ് അക്കൗണ്ടിംഗ് പേപ്പറിൻ്റെ പുന:പരീക്ഷ മെയ് 10 ന് നടക്കും. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.

പ്രാക്ടിക്കൽ പരീക്ഷ

അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ./ഡി.ഡി.എം.സി.എ. (റെഗുലർ / സപ്ലിമെന്ററി) ഫെബ്രുവരി 2022 പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 11 മുതൽ മെയ് 25 വരെ അതത് കോളേജുകളിൽ നടക്കും. വിശദവിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക.

മൂന്നാം സെമസ്റ്റർ ഐ.എം.സി.എ./ഡി.ഡി.എം.സി.എ. (റെഗുലർ / സപ്ലിമെന്ററി) ഫെബ്രുവരി 2022 പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 9 മുതൽ മെയ് 24 വരെ അതത് കോളേജുകളിൽ നടക്കും. വിശദവിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക.

പരീക്ഷാ ഫീസ്

ഒന്നാം സെമസ്റ്റർ എം.എ. – എച്ച്.ആർ.എം. (2021 അഡ്മിഷൻ – റെഗുലർ / എം.എച്ച്.ആർ.എം. (2020 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി, 2018 & 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മെയ് 25 ന് ആരംഭിക്കും. പിഴയില്ലാതെ മെയ് 11 വരെയും 525 രൂപ പിഴയോടു കൂടി മെയ് 12 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 13 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ നിരക്കിലും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസ് പരീക്ഷാ ഫീസിന് പുറമേ അടക്കണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എസ്.ഡി.ഇ. – പി.ജി. പഠനക്കുറിപ്പുവിതരണം

എസ്.ഡി.ഇ. 2019 പ്രവേശനം നാലാം സെമസ്റ്റര്‍ എം.എ. മലയാളം, എം.എസ് സി. മാത്തമറ്റിക്‌സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനക്കുറിപ്പുകളുടെ വിതരണം അതത് പഠനകേന്ദ്രങ്ങള്‍ വഴി 7-ന് വിതരണം തുടങ്ങും. മുഴുവന്‍ ട്യൂഷന്‍ഫീസും അടച്ചവര്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരായി കൈപ്പറ്റണം. കോഴിക്കോട് ദേവഗിരി കോളേജ് പഠനകേന്ദ്രമായുള്ള വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിലെ എസ്.ഡി.ഇ. കേന്ദ്രത്തില്‍ നിന്നുമാണ് കൈപ്പറ്റേണ്ടത്. ഫോണ്‍ – 0494 2407354

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.വോക് മള്‍ട്ടി മീഡിയ, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ യഥാക്രമം 16-നും 17-നും നടക്കും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

നാലാം വര്‍ഷ ബി.എച്ച്.എം. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 18-ന് തുടങ്ങും.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്ക് (ഒരു വര്‍ഷം) അപേക്ഷ ക്ഷണിച്ചു. കോഴ്സിന്‍റെ ഭാഗമായി വാര്‍ത്താ ചാനലില്‍ നേരിട്ട് പരിശീലനം നല്‍കും.

പ്രിന്‍റ് മീഡിയ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിംഗ് എന്നിവയില്‍ പരിശീലനമുണ്ട്. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്‍റേണ്‍ഷിപ്പ് സൗകര്യവും പ്ലേസ്മെന്‍റ് സഹായവും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവസാന തിയതി- മെയ് 15. ഫോണ്‍: 9544958182. വിലാസം – കെല്‍ട്രോണ്‍ നോളജ് സെന്‍റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695014.

കുസാറ്റ് ക്യാറ്റ്-2022: പരീക്ഷാ തീയതികള്‍ പതുക്കി നിശ്ചയിച്ചു

കൊച്ചി: കൊച്ചി ശാസാത്ര സാങ്കേതിക സര്‍വകലാശാലയില്‍ വിവിധ ബിരുദ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ നേടുന്നതിനുള്ള പൊതുപ്രവേശന പരീക്ഷയുടെ (ക്യാറ്റ്-2022) തീയതികള്‍ പുതുക്കി നിശ്ചയിച്ചു. ഇവ ജൂണ്‍ 22 ,23 ,24 തീയതികളില്‍ നടത്തുന്നതായിരിക്കും. പുതുക്കിയ ടൈം ടേബിള്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (admissions. cusat.ac.in ). ജെഇഇ മെയിന്‍സ് പരീക്ഷ ക്യാറ്റ് 2022- ന്റെ പരീക്ഷാ തീയതികളില്‍ വരുന്നതിനാല്‍ ഈ രണ്ടു പരീക്ഷകള്‍ക്കും ഹാജരാകേണ്ട കുട്ടികള്‍ക്ക് ക്യറ്റ് 2022 പരീക്ഷക്ക് ഹാജരാകുന്നതിനുള്ള തീയതി തെരഞ്ഞടുക്കാം. ഇതിനായി ലിങ്ക് വഴി ജെഇഇ അഡ്മിറ്റ് കാര്‍ഡിന്റെ പകര്‍പ്പ് സഹിതം രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും. ഇവ ജെഇഇ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയതിനുശേഷം അപേക്ഷകരുടെ പ്രൊഫൈലില്‍ പ്രവര്‍ത്തനക്ഷമമാക്കും. കുസാറ്റ് ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ക്യാറ്റ്- 2022 പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് അപേക്ഷകരുടെ പ്രൊഫൈലില്‍ നിന്നും ഡൗന്‍ലോഡ് ചെയ്യാവുന്നതാണ്.

കുസാറ്റ് എംബിഎ പ്രവേശനം: മെയ് 25 വരെ അപേക്ഷിക്കാം

കൊച്ചി: മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള അഡ്മിഷന് വേണ്ടി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന ദേശീയതല പരീക്ഷയായ സിമാറ്റ് 2022 സ്‌കോര്‍ കൈവശമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എംബിഎ കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. ഐഐഎമുകള്‍ നടത്തുന്ന ക്യാറ്റ് 2021 എഴുതിയവര്‍ക്കും, 2022 മെയില്‍ നടക്കുന്ന കെമാറ്റ്് പരീക്ഷ എഴുതുന്നവര്‍ക്കും എംബിഎ പ്രവേശനത്തിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https:// admissions.cusat.ac.in/ എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. മെയ് 25 വരെ പോര്‍ട്ടലില്‍ അപേക്ഷകള്‍ സ്വീകരിക്കും.

കിക്മയില്‍ എം.ബി.എ പ്രവേശനം

സഹകരണ വകുപ്പിന് കീഴില്‍ സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ ഡാമിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ 2022-24 അധ്യായന വര്‍ഷത്തില്‍ എം.ബി.എ(ഫുള്‍ടൈം) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനത്തില്‍ കുറയാത്ത ബിരുദം, കെ-മാറ്റ്, സി.മാറ്റ്, ക്യാറ്റ്, എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതിയവര്‍ക്കും, ഡിഗ്രി അവസാന വര്‍ഷക്കാര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ മെയ് പത്തിന് രാവിലെ പത്തിന് വിക്ടോറിയ കോളേജ് റോഡിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ലഭിക്കും. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം നല്‍കും. കൂടുതല്‍ വിവരങ്ങള്‍് www. kicma.ac.in ല്‍ ലഭിക്കും. ഫോണ്‍: 9288130094, 8547618290

കെ.ജി.ടി.ഇ കോഴ്‌സ് പ്രവേശനം

സാങ്കേതികവിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന പ്രീ-പ്രസ്സ് ഓപ്പറേഷന്‍, പ്രസ്സ് വര്‍ക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് എന്നീ കെ.ജി.ടി.ഇ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 13 വരെ അപേക്ഷിക്കാം. ഫോണ്‍: 0495 2723666, 0495 2356591

യു.ജി.സി-നെറ്റ്/ജെ.ആർ.എഫ് പരീക്ഷാ പരിശീലനം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യു.ജി.സി-നെറ്റ്/ജെ.ആർ.എഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് 23 മുതൽ പരിശീലനം നൽകുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പരിശീലനം. താൽപ്പര്യമുള്ളവർ തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനിലുള്ള സ്റ്റുഡൻസ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഓഫീസിലെത്തി നേരിട്ട് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2304577.

കാഴ്ചപരിമിതരായ കുട്ടികളുടെ വിദ്യാലയത്തിലേക്കുള്ള പ്രവേശനം

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ 2022-23 അധ്യയന വർഷം ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ കാഴ്ചക്കുറവുള്ളവർക്കാണ് പ്രവേശനം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും കുട്ടികളെ പ്രത്യേകം പരിചരിക്കുവാൻ പ്രാപ്തരായ ജീവനക്കാരുടെ സേവനവും ലഭിക്കും. പൊതു വിഷയങ്ങൾക്കു പുറമേ ഉപകരണസംഗീതം, സംഗീതം ഇവർക്ക് അനുയോജ്യമായ ആധുനിക വിവരസാങ്കേതിക വിദ്യ, ദിനചര്യപരിശീലനം, കായികവിദ്യാഭ്യസം കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് കലാ സാഹിത്യ പുസ്തകങ്ങളും, വിവിധ മതഗ്രന്ഥങ്ങൾ, പുരാണ ഇതിഹാസ ഗ്രന്ഥങ്ങൾ അടങ്ങിയ ബ്രയിൽ ശേഖരമടങ്ങിയ ബ്രയിൽ ലൈബ്രറിയും ലഭ്യമാണ്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും അവസരം നൽകും. ഈ സേവനങ്ങൾ തികച്ചും സൗജന്യമാണ്. പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥിയുടെ രക്ഷിതാക്കൾ സ്‌കൂൾ മേൽവിലാസത്തിൽ കത്ത് മുഖേനയോ നേരിട്ടോ ഓഫീസുമായി ബന്ധപ്പെടണം. വിലാസം: ഹെഡ്മാസ്റ്റർ, കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം. ഫോൺ: 0471 2328184, 9809664484. വാട്ട്‌സ്ആപ്പ് നമ്പർ: 9809664484. ഇ-മെയിൽ: gbs.tvpm @gmail.com. വെബ്‌സൈറ്റ്: www. got.in.

Kannur University Announcements: കണ്ണൂർ സർവകലാശാല

കലണ്ടർ പ്രസിദ്ധീകരിച്ചു

അഫിലിയേറ്റഡ് കോളേജുകളിലെയും സർവകലാശാല പഠന വകുപ്പുകളിലെയും 2022-2023 അധ്യയന വർഷത്തെ വിവിധ പ്രോഗ്രാമുകളുടെ അക്കാദമിക്-പരീക്ഷാ കലണ്ടർ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഇ. എസ്. ഇ. മാർക്ക് സമർപ്പണം

സർവകലാശാലാ പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പി. ജി. (2020 സിലബസ് -റെഗുലർ/സപ്പ്ലിമെന്ററി) നവംബർ 2021 പരീക്ഷകളുടെ ഇ. എസ്. ഇ. മാർക്കുകൾ 09.05.2022 മുതൽ ഓൺലൈനായി സമർപ്പിക്കാം.

ടൈംടേബിൾ

24.05.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ പി. ജി. (റെഗുലർ), ഏപ്രിൽ 2021 പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെള്ളിയാഴ്ചകളിൽ രാവിലെ 09:30 നും മറ്റ് ദിവസങ്ങളിൽ രാവിലെ 10 മണിക്കും പരീക്ഷകൾ ആരംഭിക്കും.

പരീക്ഷാഫലം

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 17.05.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.

Read More: University Announcements 02 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 05 may 2022

Best of Express