Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍

University Announcements 05 May 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 05 May 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 05 May 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റണം

കേരളസര്‍വകലാശാല ജനുവരിയില്‍ നടത്തിയ ഒന്നാം വര്‍ഷ ബി.ബി.എ (ആന്വല്‍ സ്‌കീം- പ്രൈവറ്റ് രജിസ്‌ട്രേഷന്‍) റഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് കൈപ്പറ്റാവുന്നതാണ്. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മെമ്മോ സമര്‍പ്പിക്കാത്ത വിദ്യാര്‍ത്ഥികള്‍ അത് സെക്ഷനില്‍ സമര്‍പ്പിച്ച് മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടതാണ്.

പരീക്ഷ രജിസ്‌ട്രേഷന്‍ തീയതി പുന:ക്രമീകരിച്ചു

കേരളസര്‍വകലാശാല നടത്തുന്ന ആറാം സെമസ്റ്റര്‍ എം.ബി.എല്‍, മൂന്നാം സെമസ്റ്റര്‍ ബി.ടെക്ക് (2008 സ്‌കീം മേഴ്‌സി ചാന്‍സ്), ഒന്നാം സെമസ്റ്റര്‍ എം.പി.ഇ (2020 സ്‌കീം റഗുലര്‍), അവസാന വര്‍ഷ എം.പി.ഇ. (റഗുലര്‍,സപ്ലിമെന്ററി) എന്നീ പരീക്ഷകള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കുവാനുള്ള തീയതികള്‍ പുന:ക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തനം ഉച്ച വരെ

കേരളസര്‍വകലാശാലയുടെ ആലപ്പുഴ, കാര്യവട്ടം, പാളയം ക്യാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇനി ഒരു അറിയിപ്പ് വരുന്നത് വരെ പ്രവര്‍ത്തി ദിനങ്ങളില്‍ രാവിലെ 10.15 മുതല്‍ ഉച്ചക്ക് 12.30 വരെയായി (ആലപ്പുഴയില്‍ ഒരു മണി വരെ) ക്രമപ്പെടുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പണമൊടുക്കുവാനുള്ള സൗകര്യം സര്‍വകലാശാലയുടെ വെര്‍ച്വല്‍ ടോക്കണ്‍ സിസ്റ്റം വഴി രജിസ്റ്റര്‍ ചെയ്ത മുന്നൂറു പേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. രജിസ്റ്റര്‍ ചെയ്ത വ്യക്തിക്ക് മാത്രമേ ഹാളില്‍ കടക്കുവാന്‍ അനുമതിയുള്ളു. കൂട്ടംകൂടുവാന്‍ അനുവദിക്കില്ല. ഓണ്‍ലൈന്‍ വഴിയുള്ള സേവനം പരമാവധി ഉപയോഗിക്കേണ്ടതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല ഒക്‌ടോബറില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.ആർക്ക് സപ്ലിമെന്ററി പരീക്ഷാഫലം (2013 സ്‌കീം) പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

MG University Announcements:എംജി സർവകലാശാല

പരീക്ഷഫലം

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. ആനിമേഷൻ, സിനിമ ആന്റ് ടെലിവിഷൻ, ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ (സി.എസ്.എസ്. – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ 2016 സ്കീം, 2016 മുതൽ പ്രവേശനം സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ്, ഫുൾ ടൈം, പാർട് ടൈം എം.ബി.എ. ജനുവരി 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്കും വയനാട് ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് 2015 മുതൽ പ്രവേശനം നാലാം വർഷ ബി.എച്ച്.എം. ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്കും 170 രൂപ പിഴയോടെ 11 വരെ ഫീസടച്ച് 14 വരെ രജിസ്റ്റർ ചെയ്യാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ 2016 സ്കീം, 2016 മുതൽ പ്രവേശനം സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ്, ഫുൾ ടൈം, പാർട് ടൈം എം.ബി.എ. ജനുവരി 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്കും വയനാട് ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് 2015 മുതൽ പ്രവേശനം നാലാം വർഷ ബി.എച്ച്.എം. ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്കും 170 രൂപ പിഴയോടെ 11 വരെ ഫീസടച്ച് 14 വരെ രജിസ്റ്റർ ചെയ്യാം.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 05 may 2021

Next Story
Victers Channel Timetable May 06: വിക്ടേഴ്‌സ് ചാനൽ, മേയ് 06 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com