/indian-express-malayalam/media/media_files/uploads/2023/06/UNIVERSITY-ANNOUNCEMENT.jpg)
University Announcements
University Announcements 05 July 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ/ബി.എഡ് പ്രവേശനം
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15.07.2023 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്‍റ്/എയ്ഡഡ്/സ്വാശ്രയ കോളേജുകളിലെ 202324 അധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ/ബി.എഡ്. പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ജൂലൈ 15 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. പുതുക്കിയ ഷെഡ്യുള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്മെന്‍റ് സംബന്ധമായ മറ്റ് വിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുക.
പരീക്ഷാഫലം
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2022 നവംബറില്‍ നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് (റെഗുലര്‍ - 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി - 2018 & 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് - 2017 അഡ്മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധന്ക്കും 2023 ജൂലൈ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2022 നവംബറില്‍ നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ എം.എ. മലയാളം (റെഗുലര്‍ - 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി - 2018 & 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് - 2017 അഡ്മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം./എം.എം.സി.ജെ./എം.എസ്.ഡബ്ല്യൂ/എം.എ.എച്ച്.ആര്‍.എം. (റെഗുലര്‍, സപ്ലിമെന്‍ററി) പരീക്ഷകള്‍ 2023 ജൂലൈ 13 ന് ആരംഭിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല 2023 മെയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.ടെക്. (സപ്ലിമെന്‍ററി - 2013 സ്കീം), സെഷണല്‍ ഇംപ്രൂവ്മെന്‍റ് (2008 &മാു; 2013 സ്കീം), യു.സി.ഇ.കെ. (2017 അഡ്മിഷന്‍ വരെ) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ കമ്പൈന്‍ഡ് ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്. 2008 സ്കീം (സപ്ലിമെന്‍ററി (2012 അഡ്മിഷന്‍) പാര്‍ട്ട്ടൈം/മേഴ്സിചാന്‍സ് (2008 2011 അഡ്മിഷന്‍) ട്രാന്‍സിറ്ററി (2003 സ്കീം)), മെയ് 2023 പരീക്ഷയുടെയും, 2013 സ്കീം (സപ്ലിമെന്‍ററി & സെഷണല്‍ ഇംപ്രൂവ്മെന്‍റ് വിദ്യാര്‍ത്ഥികള്‍ - (2008 & 2013 സ്കീം)), മെയ് 2023 പരീക്ഷയുടെയും ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ യൂണിറ്ററിഎല്‍.എല്‍.ബി. (ചീി ടഘഇങ/പ്രയര്‍ ടു 2021 അഡ്മിഷന്‍) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹാള്‍ടിക്കറ്റുമായി 2023 ജൂലൈ 6, 7, 10 തീയതികളില്‍ റീവാല്യുവേഷന്‍ സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.
MG University Announcements: എംജി സര്‍വകലാശാല
മികവിൻറെ തിളക്കത്തോടെ പോളിമെർ സയൻസിൽ പുതിയ കോഴ്‌സുകളുമായി എം.ജി. സർവകലാശാല
പോളിമെർ സയൻസിൽ ഉന്നത പഠനത്തിനുള്ള രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമായി യു.എസ് ന്യൂസ് റാങ്കിംഗിൽ തിരഞ്ഞെടുക്കപ്പെട്ട മഹാത്മാ ഗാന്ധി സർവകലാശാല ഈ മേഖലിയിൽ നൂതന കോഴ്‌സുകൾക്ക് തുടക്കം കുറിക്കുന്നു. പോളിമെർ സയൻസ് പഠന-ഗവേഷണ പ്രവർത്തനങ്ങൾക്കു മാത്രമായി ആരംഭിച്ച സ്‌കൂൾ ഓഫ് പോളിമെർ സയൻസ് ആൻറ് ടെക്‌നോളജിയുടെ ആദ്യ ബാച്ചിൽ പഠിക്കാനാണ് ഇപ്പോൾ അവസരം.
മെയ് മാസത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്ത കേന്ദ്രത്തിലെ പ്രധാന കോഴ്‌സ് എം.എസ്സി ഇൻഡസ്ട്രിയൽ പോളിമെർ സയൻസ് ആൻറ് ടെക്‌നോളജിയാണ്. രണ്ടു വർഷത്തെ കോഴ്‌സിൽ തിയറി ക്ലാസുകൾക്കു പുറമെ ലാബോറട്ടറി സെഷനുകൾ, റിസർച്ച് പ്രോജക്ടുകൾ, രാജ്യത്തും വിദേശത്തും വ്യവസായ സ്ഥാപനങ്ങളിലെ ഇൻറേൺഷിപ്പ് തുടങ്ങിയവയുമുണ്ട്.
കെമിസ്ട്രി, ലൈഫ് സയൻസസ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയിലോ ഏതെങ്കിലും അനുബന്ധ വിഷയങ്ങളിലോ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബി.എസ്.സി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പോളിമെർ എൻജിനീയറിംഗ്, പോളിമെർ ടെക്‌നോളജി, നാനോ സയൻസ്, നാനോ ടെക്‌നോളജി, കെമിക്കൽ എൻജിനീയറിംഗ് കെമിക്കൽ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആൻറ് കമ്യൂണിക്കേഷൻ, ബയോ ടെക്‌നോളജി, മെറ്റീരിയർ സയൻസ്, മെക്കാനിക്കൽ എന്നിവയിലോ ഏതെങ്കിലും അനുബന്ധ വിഷയത്തിലോ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബി.ടെക് വിജയിച്ചവരെയും പരിഗണിക്കും.
മഹാത്മാ ഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും വിഖ്യാത പോളിമെർ ശാസ്ത്രജ്ഞനുമായ പ്രഫ. സാബു തോമസാണ് സ്‌കൂൾ ഓഫ് പോളിമെർ സയൻസ് ആൻറ് ടെക്‌നോളജിക്ക് തുടക്കം കുറിച്ചത്. അദ്ദേഹത്തിൻറെ മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് കോഴ്‌സുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വരും നാളുകളിൽ ഏറെ സാധ്യതകളുള്ള പോളിമെർ സയൻസ് മേഖലയിൽ ഗവേഷകരായും സംരംഭകരായും തൊഴിൽ മേഖലയിലും മികവു തെളിയിക്കാൻ വിദ്യാർഥികളെ സജ്ജരാക്കാൻ ഈ കോഴ്‌സിന് കഴിയുമെന്ന് സ്‌കുൾ ഓഫ് പോളിമെർ സയൻസ് ആൻറ് ടെക്‌നോളജി ഡയറക്ടർ ഡോ.എം.എസ്. ശ്രീകല പറഞ്ഞു.
ഒരു വർഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സുകളും ഈ കേന്ദ്രത്തിൽ നടത്തുന്നുണ്ട്. ലാറ്റെക്‌സ് ടെക്‌നോളജി, ഡ്രൈ റബർ ടെക്‌നോളജി, പ്ലാസ്റ്റിക് ടെക്‌നോളജി, മോളിക്കുലാർ സിമുലേഷൻ ഓഫ് പോളിമെറിക് മെറ്റീരിയൽസ് ആൻറ് ഇറ്റ്‌സ് ആപ്ലിക്കേഷൻസ്, പോളിമേഴ്‌സ് ഫോർ ഇലക്ട്രോണിക് ആൻറ് ഫോട്ടോണിക് ആപ്ലിക്കേഷൻസ് എന്നിവയാണ് മേഖലകൾ. അൻപതു ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
പോളിമേഴ്‌സ് ഇൻ വേസ്റ്റ് വാട്ടർ മാനേജ്‌മെൻറ് ആൻറ് വാട്ടർ ക്വാളിറ്റി മോണിട്ടറിംഗ് ടെക്‌നിക്‌സ്, ലാറ്റക്‌സ് ടെക്‌നോളജി-പ്രോസസിംഗ് ആൻറ് ആപ്ലിക്കേഷൻ എന്നീ ആറു മാസ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് പ്ലസ് ടൂ വിജയിച്ചവർക്ക് അപേക്ഷിക്കാം.
ഫോൺ: 9497812510, 8075696733, 9400552374, 9446866088. ഇ-മെയിൽ: spst@mgu.ac.in
ബിരുദ ഏകജാലകം; കമ്യൂണിറ്റി മെരിറ്റ്
ക്വാട്ടയുടെ മൂന്നാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലേക്കുള്ള ബിരുദ ഏകജാലക പ്രവേശനത്തിൻറെ കമ്യൂണിറ്റി മെരിറ്റ് ക്വാട്ടയുടെ മൂന്നാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു.
മൂന്നാം അലോട്ട്‌മെൻറ് ലഭിച്ചവരും ഒന്നും രണ്ടും അലോട്ട്‌മെൻറുകളിൽ താത്കാലിക പ്രവേശനമെടുത്തവരും ജൂലൈ ഏഴിന് വൈകുന്നേരം നാലിന് മുൻപ് കോളജിലെത്തി പ്രവേശനമെടുക്കണം.
ബിരുദാനന്തര ബിരുദ ഏകജാലകം;
പ്രവേശനം ഓൺലൈനിൽ ഉറപ്പാക്കാം
മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തിൻറെ രണ്ടാം അലോട്ട്‌മെൻറിൽ സ്ഥിര, താത്കാലിക പ്രവേശനങ്ങൾ ഓൺലൈനിൽ  ഉറപ്പാക്കാം.
നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് ഈ ക്രമീകരണം. ഇന്ന്(ജൂലൈ ആറ്) വൈകുന്നരേം നാലു വരെ പ്രവേശനമെടുക്കാം.
താത്കാലിക അധ്യാപക നിയമനം; വാക്ക്-ഇൻ ഇന്റർവ്യു ജൂലൈ 10 മുതൽ
മഹാത്മാ ഗാന്ധി സർവകലാശാലയിലെ മൂന്ന് ഇന്റർ സ്‌കൂൾ സെന്ററുകളിൽ വിവിധ വിഷയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ജൂലൈ 10 മുതൽ 14 വരെ വൈസ് ചാൻസലറുടെ കോൺഫറൻസ് ഹാളിൽ നടക്കും.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്റ് റിസർച്ച് ഇൻ ബേസിക് സയൻസസ്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്നോളജി എന്നിവിടങ്ങളിലേക്കാണ് ഒരു വർഷത്തേക്ക് 23 തസ്തികകളിൽ കരാർ നിയമനം നടത്തുന്നത്. വാർഷിക വിലയിരുത്തൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സേവനം രണ്ടു വർഷം കൂടി ദീർഘിപ്പിക്കുന്നത് പരിഗണിക്കും.
പ്രായപരിധി 2023 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. കോളജുകളിൽനിന്നും സർവകലാശാലകളിൽനിന്നും വിരമിച്ച, 2023 ജനുവരി ഒന്നിന് 70 കവിയാത്ത അധ്യാപകരെയും പരിഗണിക്കും
യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. ജെ.ആർ.എഫ്/ പി.എച്ച്.ഡി, പേപ്പർ പബ്ലിക്കേഷനുകൾ, പ്രസേന്റേഷനുകൾ അധ്യാപന പരിചയം എന്നിവ അഭികാമ്യം.
യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ(എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 50 ശതമാനം) ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും.
യു.ജി.സി യോഗ്യതയുള്ളവർക്ക് പ്രതിദിനം 1750 രൂപയും പ്രതിമാസം പരമാവധി 43750 രൂപയുമാണ് പ്രതിഫലം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഈ വിഭാഗത്തിലുള്ളവർക്ക് പ്രതിദിനം 1600 രൂപയും പ്രതിമാസം പരമാവധി 40000 രൂപയുമായിരിക്കും പ്രതിഫലം.
ഇന്റർവ്യു തീയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
സർവകലാശാലാ യൂണിൻ ജനറൽ കൗൺസിൽ പുനഃസംഘടിപ്പിച്ചു
മഹാത്മാ ഗാന്ധി സർവകലാശാലാ യൂണിയൻ ജനറൽ കൗൺസിൽ (2022-2023) പുനഃസംഘടിപ്പിച്ചു. ജനറൽ കൗൺസിൽ അംഗങ്ങളുടെ പേരുവിവരങ്ങൾ അടങ്ങിയ പ്രാഥമിക വോട്ടർ പട്ടിക ഓഗസ്റ്റ് ഒന്നിന് സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൗൺസിലർമാരുടെ നിർദ്ദിഷ്ട പ്രൊഫോർമകൾ ഇതുവരെ സമർപ്പിക്കാത്ത കോളജുകൾ ഉടൻ സർവകലാശാലാ ഇലക്ഷൻ വിഭാഗത്തിൽ സമർപ്പിക്കണം.
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി കോഴ്‌സുകളുടെ പരീക്ഷകൾ ജൂലൈ 19 ന് ആരംഭിക്കും.  വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ജൂലൈ 26 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.ആർക്ക്(2018 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2011 മുതൽ 2017 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് ജൂലൈ 18 വരെ പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷിക്കാം.
ജൂലൈ 19ന് പിഴയോടു കൂടിയും ജൂലൈ 20ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. ഒരു പേപ്പറിന് 65 രൂനിരക്കിൽ(പരമാവധി 270 രൂപ) സി.വി ക്യാമ്പ് ഫീസ് പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം.
വൈവ വോസി
നാലാം സെമസ്റ്റർ എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ - മെയ് 2023 (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി)പരീക്ഷയുടെ വൈവ വോസി പരീക്ഷ ജൂലൈ 10 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.  ടൈംടേബിൾ വെബ്‌സൈറ്റിൽ.
നാലാം സെമസ്റ്റർ എം.എ മലയാളം - മെയ് 2023 പരീക്ഷയുടെ(പ്രൈവറ്റ് രജിസ്‌ട്രേഷൻ - 2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) വൈവ വോസി പരീക്ഷ ജൂലൈ 13,14 തീയതികളിൽ മഹാത്മാ ഗാന്ധി സർവകലാശാലാ സിൽവർ ജൂബിലി പരീക്ഷാ ഭവനിലെ റൂം നമ്പർ 201 ൽ(ഫസ്റ്റ് ഫ്‌ളോർ) നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
2023 മെയ് മാസം വിജ്ഞാപനം പുറപ്പെടുവിച്ച നാലാം സെമസ്റ്റർ ബി.വോക് അനിമേഷൻ ആൻറ് ഗ്രാഫിക് ഡിസൈൻ(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്‌കീം) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 10ന് ആരംഭിക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.എസ്.സി ബയോമെഡിക്കൽ ഇൻസ്ട്രുമെൻറേഷൻ - ജൂൺ 2023 (2021 അഡ്മിഷൻ റഗുലർ, 2018-2020 അഡ്മിഷനുകൾ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്)പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 15ന് നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
നാലുവര്‍ഷ ബിരുദം : കാലിക്കറ്റ് നടപടി തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ തുടങ്ങുന്നതിന് വേണ്ട നടപടികള്‍ക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍ദേശം നല്‍കി. 'നാക്' സമിതി നല്‍കിയ എക്സിറ്റ് റിപ്പോര്‍ട്ടിന്റെ വിലയിരുത്തലിനായി ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ സംഘടിപ്പിച്ച യോഗത്തിലാണ് വി.സി. ഇക്കാര്യം പറഞ്ഞത്. പഠനവകുപ്പുകളാണ് ഇതിനായി മുന്‍കൈയെടുക്കേണ്ടത്. യു.ജി.സിയുടെ 'നാക്' അംഗീകാരവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വൈസ് ചാന്‍സലര്‍ വിതരണം ചെയ്തു. സര്‍വകലാശാലാ പഠനവകുപ്പുകള്‍ക്ക് വേണ്ടി ഡോ. ആര്‍.വി.എം. ദിവാകരന്‍, തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമക്ക് വേണ്ടി ഡയറക്ടര്‍ ഡോ. അഭിലാഷ് പിള്ള, ചെതലയം ഐ.ടി.എസ്.ആറിന് വേണ്ടി സി. ഹരികുമാര്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. ടി. വസുമതി, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, മുന്‍ ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഡോ. അബ്രഹാം ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ-യു.ജി.സിയുടെ 'നാക്' അംഗീകാരവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുത്ത പഠനവകുപ്പുകള്‍ക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു.
കാലിക്കറ്റിനെ അറിയാന്‍ ലിവര്‍പൂള്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസും പഠനവകുപ്പുകളും സന്ദര്‍ശിച്ച് ലിവര്‍പൂളിലെ ജോണ്‍ മൂര്‍ സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം. വിവിധ വിഷയങ്ങളില്‍ ബിരുദപഠനം നടത്തുന്ന 12 വിദ്യാര്‍ഥികളാണ് ലിവര്‍പൂള്‍ സര്‍വകലാശാലാ അധ്യാപിക തെരേസ ജേക്കബിന്റെ നേതൃത്വത്തിലെത്തിയത്. കാമ്പസിലെ ജേണലിസം, സൈക്കോളജി, ചരിത്രം, ഫോക്ലോര്‍ പഠനവകുപ്പുകളിലും റേഡിയോ സി.യു., സി.ഡി.എം.ആര്‍.പി. എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുമായും ഇവര്‍ സംവദിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി. വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ ഡോ. സി.കെ. ജിഷ, ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് ആന്‍ഡ് അക്കാദമിക് എക്സ്ചേഞ്ച് റീജണല്‍ മാനേജര്‍ ദീപക് വത്സന്‍, ഡോ. കെ. ഫസലു റഹ്‌മാന്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലയില്‍ സന്ദര്‍ശനത്തിനെത്തിയ ലിവര്‍പൂള്‍ ജോണ്‍മൂര്‍ സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് തുടങ്ങിയവര്‍ക്കൊപ്പം.
ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ് പ്രവേശനം
2023-24 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ് പ്രവേശനം 10-ന് രാവിലെ 10.30-ന് സര്‍വകലാശാലാ കാമ്പസിലെ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടക്കും. ഫോണ്‍ / ഇ-മെയില്‍ വഴി അറിയിപ്പ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍ 8606622200, 0494 2407337.
ഇന്റഗ്രേറ്റഡ് പി.ജി. ട്രയല്‍ അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് 6-ന് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് പരിശോധിച്ച് തിരുത്തലുകള്‍ വരുത്തുന്നതിന് 6, 7 തീയതികളില്‍ സൗകര്യം ഉണ്ടായിരിക്കും.
ബി.എഡ്. ട്രയല്‍ അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് 6-ന് പ്രസിദ്ധീകരിക്കും. 10-ന് രാവിലെ 11 മണി വരെ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസരമുണ്ട്. ഒന്നാം അലോട്ട്‌മെന്റ് 14-ന് പ്രസിദ്ധീകരിക്കും. ഫോണ്‍ 0494 2407016, 2660600.
അറബിക് പി.ജി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവകുപ്പില്‍ അറബിക് പി.ജി. പ്രവേശന പരീക്ഷയില്‍ 1 മുതല്‍ 16 വരെ റാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്കും എസ്.സി., എസ്.ടി. റാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്കുമുള്ള അഭിമുഖം 6-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും ടി.സി.യും സാധുതയുള്ള കാപ്പ് ഐ.ഡി.യുടെ കോപ്പിയും സഹിതം ഹാജരാകണം.
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്ത് 2-ന് തുടങ്ങും.
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 18-ന് തുടങ്ങും.
10-ന് നടത്താന്‍ നിശ്ചയിച്ച ബി.ടെക്. പരീക്ഷകള്‍ 11-ലേക്ക് മാറ്റി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
ബി.വോക് മള്‍ട്ടിമീഡിയ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
എം.കോം. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.കോം., എം.എസ് സി. സൈക്കോളജി ഏപ്രില്‍ 2022 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ് നവംബര്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എം.എ. ഹിസ്റ്ററി, എക്കണോമിക്‌സ്, ബിസിനസ് എക്കണോമിക്‌സ്, എം.കോം. ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ പരീക്ഷകളുടെയും എം.എ. ഡവപ്‌മെന്റ് എക്കണോമിക്‌സ് നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി അസൈൻമെന്റ്
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദം അസൈൻമെന്റ് സമർപ്പിക്കാത്തവരും വിജയിക്കാത്തവരുമായ 2020, 2021 പ്രവേശനം വിദ്യാർഥികളിൽ സപ്ലിമെന്ററി അസൈൻമെന്റ് സമർപ്പിക്കുന്നവർ നിർബന്ധമായും ഒന്നാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ) നവംബർ 2022 സെഷൻ പരീക്ഷയിലെ അതത് പേപ്പറുകൾക്ക് രജിസ്റ്റർ ചെയ്തിരിക്കണം.
ബി എഡ്; അപേക്ഷ തീയതി നീട്ടി
2023 -24 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലും ബി എഡ് സെന്ററുകളിലുമുള്ള വിവിധ ബി എഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 10.07.2023 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
ബി എഡ് പ്രവേശനം; ബി. ടെക് ബിരുദധാരികൾക്കും അപേക്ഷിക്കാം
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് ബി എഡ് കോളേജുകളിലും ബി എഡ് സെന്ററുകളിലുമുള്ള ബി.എഡ് മാത്തമാറ്റിക്സ്, ബി.എഡ് ഫിസിക്കൽ സയൻസ് എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ബി ടെക് ബിരുദധാരികൾക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 10.07.2023.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.കോം ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് - 2019 അഡ്മിഷൻ മുതൽ ) ഏപ്രിൽ 2023 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം / ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധന / പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്ക് 18- 07 -2023 ന് വെകുന്നേരം 5 മണിവരെ അപേക്ഷിക്കാം.
പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് , ഏപ്രിൽ 2023 ൻറെ പ്രായോഗിക പരീക്ഷ 2023 ജൂലൈ 10 ന് അതാതു കോളേജുകളിൽ വച്ച് നടത്തുന്നതാണ്.
ആറാം സെമസ്റ്റർ ബി എം.എം.സി. (റഗുലർ), ഏപ്രിൽ 2023 ൻറെ പ്രാക്ടിക്കൽ/പ്രോജക്ട്/വൈവ പരീക്ഷകൾ 2023 ജൂലൈ 10, 11 എന്നീ തീയതികളിൽ തളിപ്പറമ്പ് സർ സയ്യദ് കോളേജിൽ വച്ച് നടത്തുന്നതാണ്.
ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us