scorecardresearch
Latest News

University Announcements 05 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 05 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 05 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 05 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എല്‍.ഐ.എസ്‌സി. (എസ്.ഡി.ഇ. – റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 & 2018 അഡ്മിഷന്‍), ഫെബ്രുവരി 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ജൂലൈ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.ടെക്. (2008 & 2013 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.ബി.എ. (ഫുള്‍ടൈം) കൗണ്‍സിലിംഗ്

കേരളസര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളില്‍ (ഡകങ)െ എം.ബി.എ. (ഫുള്‍ടൈം) കോഴ്‌സിലേക്കുളള 2022 – 24 വര്‍ഷത്തെ പ്രവേശനത്തിനുളള കൗണ്‍സിലിംഗ് ജൂലൈ 11 മുതല്‍ കാര്യവട്ടത്തെ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ വച്ച് നടത്തുന്നതാണ്. പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www. admissions.keralauniversity.ac.in) ലഭ്യമാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2013 സ്‌കീം) സപ്ലിമെന്ററി/സെഷണല്‍ ഇംപ്രൂവ്‌മെന്റ്, ഒക്‌ടോബര്‍ 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യവേഷന്‍ സെക്ഷനില്‍ VII (ഏഴ്) ജൂലൈ 11 മുതല്‍ 13 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

പി.എച്ച്.ഡി എൻട്രൻസ് പരീക്ഷ മാറ്റി

ജൂലൈ ഒൻപത് (ശനി), പത്ത് (ഞായർ) തീയതികളിൽ കോട്ടയം സി.എം.എസ്. കോളേജിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പി.എച്ച്.ഡി പ്രവേശന പരീക്ഷ (റിട്ടൺ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് 2022) യഥാക്രമം ജൂലൈ 16 (ശനി), 17 (ഞായർ) തീയതികളിലേക്ക് മാറ്റി വച്ചു. വിശദവിവരങ്ങൾക്ക് http:// phd.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0481-2732947 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

പി.എച്ച്.ഡി എൻട്രൻസ്: അപേക്ഷ പൂർത്തികരിക്കാൻ അവസരം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പി.എച്ച്.ഡി. പ്രവേശന പരീക്ഷക്ക് വേണ്ടി ഓൺലൈനായി അപേക്ഷ സമർപ്പിച്ചപ്പോൾ ഫീസ് അടച്ചതിന് ശേഷം അപേക്ഷ പൂർത്തീകരിക്കാൻ കഴിയാതിരുന്ന അപേക്ഷകർക്കായി ഓൺലൈൻ രജിസ്‌ട്രേഷൻ പോർട്ടൽ ജൂലൈ ഏഴ്, എട്ട് തീയതികളിലായി തുറന്നു കൊടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 0481-2732947 എന്ന നമ്പറിൽ ബന്ധപ്പെടുക.

കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാലക്ക് കീഴിൽ കോട്ടയം, തലപ്പാടിയിൽ പ്രവർത്തിക്കുന്ന അന്തർ സർവ്വകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിലേക്ക് ടെക്‌നീഷ്യൻ കം ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ ഓപ്പറേറ്ററുടെ ഒരൊഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www. iucbr.ac.in എന്ന വെബ് സൈറ്റിൽ.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് വകുപ്പിൽ എം.ടെക് എനർജി സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിൽ ഒന്നും ജനറൽ, എസ്.സി. വിഭാഗങ്ങളിൽ രണ്ടും വീതം സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി ജൂലൈ ഏഴ് രാവിലെ 11 ന് സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് ഓഫീസിൽ സി.എ.പി. സെല്ലിൽ റൂം നമ്പർ 88 ബി യിൽ നേരിട്ട് ഹാജരാകേണ്ടതാണ്. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് www. mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുകയോ 8281082083 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി വകുപ്പിൽ എം.ടെക്. നാനോ സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിൽ ജനറൽ (നാല്), എസ്.സി. (രണ്ട്), എസ്.ടി. (ഒന്ന്) എം.എസ്.സി. നാനോ സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിൽ ജനറൽ (നാല്), എസ്.സി. (രണ്ട്) വീതം സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി ജൂലൈ എട്ടിന് രാവിലെ 11 ന് സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി ഓഫീസിൽ സി.എ.പി. സെല്ലിൽ റൂം നമ്പർ 88 ബി യിൽ നേരിട്ട് ഹാജരാകേണ്ടതാണ്. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് www. mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുകയോ 9447712540 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

അപേക്ഷ തീയതി നീട്ടി

ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു., എം.എ. പ്രിന്റ് ആന്റ് ഇലക്ട്രോണിക്‌സ് ജേർണലിസം (2021 അഡ്മിഷൻ – റെഗുലർ / 2020 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / 2020-2019 അഡ്മിഷനനുകൾ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ നാല് മുതൽ ഏഴ് വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ എട്ട് മുതൽ 11 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 12 നും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.സി.എ. (റെഗുലർ / സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത നിരക്കിലുള്ള ഫീസ് സഹിതം ജൂലൈ 19 വരെ സർവ്വകലാശാലയിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

വെറ്ററിനറി സര്‍ജന്‍ – വാക് ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് സയന്‍സ് പഠനവിഭാഗത്തില്‍ വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 7-ന് രാവിലെ 10.30-ന് ഭരണകാര്യാലയത്തിലാണ് ഇന്റര്‍വ്യൂ. 45 വയസ് കവിയാത്ത തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. യോഗ്യതയും മറ്റു വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നതിനായി നടത്തിയ അഭിമുഖത്തിന്റെ റാങ്ക്‌ലിസ്റ്റ് പഠനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നിലവിലുള്ള ഒഴിവുകളിലേക്ക് റാങ്ക്‌ലിസ്റ്റില്‍ നിന്ന് ക്രമമനുസരിച്ച് നിയമനഉത്തരവ് അയക്കുന്നതാണ്.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) മാര്‍ച്ച് 2021, 2022 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബയോളജി, മാത്തമറ്റിക്‌സ് വിത് ഡാറ്റ സയന്‍സ്, ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 14 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോസയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 25-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. (ഒരു വര്‍ഷം) ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷകള്‍ 25-ന് തുടങ്ങും.

പരീക്ഷ മാറ്റി

ജൂലൈ 11-ന് നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ പി.ജി. പരീക്ഷകള്‍ ആഗസ്ത് 1-ലേക്ക് മാറ്റി. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ്.ഡബ്ല്യു., ബി.വി.സി. നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം.എ. മലയാളം ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും എസ്.ഡി.ഇ. പ്രീവിയസ്, ഒന്ന്, രണ്ട് സെമസ്റ്റര്‍ മെയ് 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈംടേബിൾ

25.07.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2021 പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഹാൾ ടിക്കറ്റ്

08.07.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. -നവംബർ 2021 (റെഗുലർ/ സപ്ലിമെന്ററി) പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓഫ്‌ലൈനായി ആയി പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷ കേന്ദ്രത്തിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.

ഏഴാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷ കേന്ദ്രത്തിൽ നിന്ന് കൈപ്പറ്റേണ്ടതാണ്.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി. എ., ബി. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 16.07.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം

മൂന്നും (ഒക്റ്റോബർ 2020), അഞ്ചും (നവംബർ 2020) സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി/ പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 16.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം

നാലാം സെമസ്റ്റർ എം. എ., എം. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 18.07.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം

സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. പി. എഡ് റെഗുലർ, മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 18.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം. എ. ഹിന്ദി റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 18.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷ

മൂന്നാം സെമസ്റ്റർ ബി. കോം. റെഗുലർ / സപ്ലിമെന്ററി നവംബർ 2021 പരീക്ഷയുടെ ഇന്റ്രൊഡക്ഷൻ ടു കംപ്യൂട്ടേഴ്സ് ആൻഡ് നെറ്റുവർക്സ് പേപ്പറിന്റെ പ്രായോഗിക പരീക്ഷകൾ 07.07.2022, 08.07.2022 തീയതികളിൽ അതാതു കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ മാറ്റിവച്ചു

കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ 06-07-2022ന് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ സർവകലാശാല  06-07-2022ന് നടത്താനിരുന്ന പ്രാക്ടിക്കൽ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

മാധ്യമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ ഡിജിറ്റല്‍ മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയില്‍ പരിശീലനം നല്‍കുന്ന മാധ്യമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനസമയത്ത് ചാനലില്‍ പരിശീലനം, പ്ലേസ്‌മെന്റ്റ് സഹായം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ ആണ് പരിശീലനം. 2022 ജൂലൈ 15 വരെ അപേക്ഷിക്കാം. ഫോണ്‍ – 954495 8182.

അപേക്ഷ ക്ഷണിച്ചു

മലമ്പുഴ ഗവ. ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് കോഴ്സില്‍ പ്രവേശനം നേടുന്നതിന് കാടാര്‍, കുറുമ്പര്‍, കാട്ടുനായ്ക്കര്‍ വിഭാഗക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിനുള്ള അപേക്ഷകള്‍ പാലക്കാട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, മലമ്പുഴ ആശ്രമം സ്‌കൂള്‍, അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ സൗജന്യമായി ലഭിക്കും. പ്രവേശനത്തിന് വെയിറ്റേജ് ലഭിക്കാന്‍ അര്‍ഹതയുള്ള ഇനങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നല്‍കണം. യോഗ്യതാ- ജാതി സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പും പ്രവേശന സമയത്ത് നല്‍കണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2815894

സീറ്റൊഴിവ്

തോലനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ രണ്ടാം വര്‍ഷം ബി.എ ഇംഗ്ലീഷ്(ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ മൂന്നാം സെമസ്റ്റര്‍) ഓപ്പണ്‍ വിഭാഗത്തില്‍ (2021 22 അഡ്മിഷന്‍) ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുമായി ജൂലൈ എട്ടിനകം കോളേജ് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ഐ.ടി.ഐ/എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി ഐ.ടി.ഐ/എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഒരു വര്‍ഷത്തേക്കാണ് പരിശീലനം. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ അപേക്ഷിക്കാനാവൂ. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 16 നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ നല്‍കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2815245

തൊഴിലധിഷ്ഠിത കോഴ്സ് പ്രവേശനം

വഴുതക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിങ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ – ഗാഡ്ജറ്റ് ടെക്നോളജി, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, വെബ്ബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ്സ്, ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, സോഫ്‌റ്റ്വെയര്‍ ടെസ്റ്റിംഗ്, മൊബൈല്‍ ഫോണ്‍ ടെക്നോളജി, എ.സി ആന്‍ഡ് റഫ്രിജറേഷന്‍, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയാണ് കോഴ്സുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ, തിരുവനന്തപുരം വിലാസത്തിലോ 8590605260, 0471 2325154 ലോ ബന്ധപ്പെടണം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 05 july 2022