/indian-express-malayalam/media/media_files/uploads/2021/10/university-news-4.jpg)
University Announcements 05 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയ എം.എ.ഇംഗ്ലീഷ് പ്രീവിയസ് ആന്റ് ഫൈനല്‍ - പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (സപ്ലിമെന്ററി 2016 അഡ്മിഷന്‍, ആന്വല്‍ സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. മാര്‍ക്ക്‌ലിസ്റ്റുകള്‍ ഹാള്‍ടിക്കറ്റുമായി വന്ന് (C.-Pn. IV - നാല്) സെക്ഷനില്‍ നിന്നും ഫെബ്രുവരി 9 മുതല്‍ കൈപ്പറ്റാവുന്നതാണ്.
കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ.സോഷ്യോളജി (പ്രൈവറ്റ് രജിസ്‌ട്രേഷന്‍, ആന്വല്‍ സ്‌കീം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. മാര്‍ക്ക്‌ലിസ്റ്റുകള്‍ ഹാള്‍ടിക്കറ്റുമായി വന്ന് (C.-Pn. IV - നാല്) സെക്ഷനില്‍ നിന്നും ഫെബ്രുവരി 8 മുതല്‍ കൈപ്പറ്റാവുന്നതാണ്.
കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. ജനുവരി 2021 സ്‌പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരിയില്‍ നടക്കുന്ന അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷയ്ക്ക് ഫെബ്രുവരി 8 ന് മുന്‍പായി ഓഫ്‌ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഫെബ്രുവരി 18 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.
കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഫെബ്രുവരി 17 ന് മുന്‍പ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.എ.പരീക്ഷയുടെ (ഏപ്രില്‍ 2020 സെഷന്‍ ആന്റ് സെപ്റ്റംബര്‍ 2020 സെഷന്‍) സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി 2022 ഫെബ്രുവരി 7 മുതല്‍ 18 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ബി.എ. റീവാല്യുവേഷന്‍ സെക്ഷനില്‍ (C.-sP.V - അഞ്ച്, ഫോണ്‍: 0471 2386428) ഹാജരാകേണ്ടതാണ്.
MG University Announcements: എംജി സർവകലാശാല
പരീക്ഷാ ഫലം
2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ. സംസ്‌കൃതം ജനറൽ - റെഗുലർ (പ്രൈവറ്റ് പഠനം) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
എസ്.ഡി.ഇ. പഠനസാമഗ്രികളുടെ വിതരണം
എസ്.ഡി.ഇ. 2019 പ്രവേശനം അഞ്ചാം സെമസ്റ്റര്‍ ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസാമഗ്രികള്‍ അതത് കോണ്‍ടാക്ട് ക്ലാസ്സുകളില്‍ നിന്ന് വിതരണം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എസ്.ഡി.ഇ., ഐ.ഡി. കാര്‍ഡ് സഹിതം ഹാജരായി പഠനസാമഗ്രികള്‍ കൈപ്പറ്റേണ്ടതാണ്. ഫോണ്‍ 0494 2400288, 2407356, 2407354
എല്‍.എല്‍.ബി. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 9 വരെ നീട്ടി
ഒന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി സപ്തംബര്‍ 2021 പരീക്ഷകളുടെ ഫെബ്രുവരി 1 മുതല്‍ 5 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 9 വരെ നീട്ടി. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള ലോ-കോളേജുകളില്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതല്ല. എല്ലാ അദ്ധ്യാപകരും നിര്‍ബന്ധമായും ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ്.
കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ
പത്താം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ നവംബര്‍ 2021 പരീക്ഷകള്‍ക്കൊപ്പം 22-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍/മെയ് 2021 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 2 വരെയും ഫീസടച്ച് ഫെബ്രുവരി 7 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് 7 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ
സി.ബി.സി.എസ്.എസ്. - യു.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷകള്‍ 16-ന് തുടങ്ങും.
പ്രാക്ടിക്കല്‍ പരീക്ഷ
എം.എ.-ജെ.എം.സി. നവംബര്‍ 2020 ഒന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ 9-നും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 16-നും തുടങ്ങും.
Kannur University Announcements: കണ്ണൂർ സർവകലാശാല
കണ്ണൂർ സർവകലാശാല അന്വേഷണങ്ങൾ ഇനി വാട്സ്ആപ്പ് വഴിയും
കൂടുതൽ വിദ്യാർത്ഥി സൗഹൃദമാകാൻ പുതിയ മാറ്റങ്ങളുമായി കണ്ണൂർ സർവകലാശാല. കോഴ്സുകൾ, പരീക്ഷ, സർട്ടിഫിക്കറ്റുകൾ മറ്റ് സർവകലാശാല സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഇനി വാട്ആപ്പ് വഴിയും മറുപടി. വിദ്യാത്ഥികളുടെ ചോദ്യങ്ങൾ 8547016185 എന്ന നമ്പറിൽ എഴുതിയോ ശബ്ദ സന്ദേശമായോ അയക്കാം. ആശയ വിനിമയം ഇംഗ്ലീഷിലോ മലയാളത്തിലോ നടത്താവുന്നതാണ്. എന്നാൽ നേരിട്ടുള്ള വാട്സ്അപ്പ് കോളുകൾ അനുവദിക്കില്ല. നിലവിൽ സർവകലാശാല താവക്കര ആസ്ഥാനത്തെ സ്റ്റുഡന്റ് അമിനിറ്റി സെന്‍ററിലാണ് വിപുലമായ എൻക്വയറി വിഭാഗം പ്രവർത്തിക്കുന്നത്. 0497- 2715185 എന്ന നമ്പറും enquiry @kannuruniv.ac.in എന്ന മെയിൽ ഐഡിയും നിലവിൽ അന്വേഷണങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിന് പുറമെയാണ് അന്വേഷണങ്ങൾക്ക് വാട്സ്ആപ്പ് നമ്പറും ഏർപ്പെടുത്തുന്നത്.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി. പി. എഡ്. (റെഗുലർ-സ്പെഷ്യൽ), നവംബർ 2019 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 14.02.2022 വരെ അപേക്ഷിക്കാം.
തീയതി നീട്ടി
ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2020) പരീക്ഷകളുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 08.02.2022 വരെ അപേക്ഷിക്കാം.
മറ്റു വിദ്യാഭ്യാസ വാർത്തകൾ
പി ജി ഡി എം ഇ പി കോഴ്സ് അപേക്ഷാ തീയതി നീട്ടി
സംസ്ഥാനതൊഴിൽ വകുപ്പിനുകീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സല്ലൻസ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിൽ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ എംഇപി സിസ്റ്റംസ് മാനേജ്മെന്റ് കോഴ്സിലേക്കുള്ള അപേക്ഷാ തീയതി ഫെബ്രുവരി 5 വരെ നീട്ടി . ഫെബ്രുവരി 7 നു ക്ലാസുകൾ ആരംഭിക്കും. ബി ടെക് മെക്കാനിക്കൽ/ ഇലക്ട്രിക്കൽ പാസായവർക്ക് അപേക്ഷിക്കാം.
വെന്റിലേഷൻ(ഹീറ്റ്മാനേജ്മെന്റ്&എയർസർക്കുലേഷൻ HVAC), ഇലക്ട്രിക്കൽ സിസ്റ്റം (പവർ ഗ്രിഡ് മുതൽ വിവിധ ഔട്ട്പുട്ടുകൾ വരെ), പ്ലംബിങ് (ജലവിതരണവും മലിനജലനിർമാർജനവും ഉൾപ്പെടെ) ,ഉപയോഗിക്കുന്ന വസ്തുക്കളുടെ ക്വാളിറ്റി പരിശോധന, പ്ലാനിങ് ക്വാളിറ്റി ഉറപ്പുവരുത്തൽ, ക്വാളിറ്റി ഹെൽത്ത് സേഫ്റ്റി എൻവയൺമെന്റ്, എന്നിങ്ങനെ ഈ മേഖലയിലെ എല്ലാ പ്രവർത്തനത്തിലും പ്രായോഗികപരിശീലനം നൽകുന്നതാണ് കോഴ്സ് .
ദേശീയനിലവാരമുള്ള പരിശീലനലാബുകൾ, വ്യവസായരംഗത്ത് എംഇപി എൻജിനീയറായി നിരവധിവർഷം അനുഭവസമ്പത്തുള്ള അധ്യാപകർ, തൊഴിലിടങ്ങളിൽനിന്നു നേരിട്ടു പഠിക്കാൻ ഇന്റേൺഷിപ് സൗകര്യം എന്നിവ കോഴ്സിന്റെ പ്രത്യേകതകളാണ്. നിർമാണരംഗത്ത് 96 വർഷത്തിലധികം അനുഭവസമ്പത്തുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് എംഇപി വർക്‌ഷോപ്പുകളുടെ ക്രമീകരണം. വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം: www. iiic.ac.in. ഫോൺ: 8078980000
Read More: University Announcements 04 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.