University Announcements 05 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സർവകലാശാല
പുതുക്കിയ പരീക്ഷാ തീയതി
ഡിസംബര്‍ ആറിന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം. (വിദൂര വിദ്യാഭ്യാസം), മൂന്നാം സെമസ്റ്റര്‍ എം.എസ്സി./എം.കോം. (കോവിഡ് സ്പെഷല്‍) അവസാന വര്‍ഷ ബി.എ. (പാര്‍ട്ട് കകക) പ്രൈവറ്റ് രജിസ്ട്രേഷന് ഡിഗ്രി പരീക്ഷകള്‍
മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്സൈറ്റില്‍.
ഡിസംബര്‍ ആറിനു നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്സി. ജിയോളജി പ്രാക്ടിക്കല്‍ പരീക്ഷ എട്ടിലേക്കു പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
പരീക്ഷാ തീയതി
ഒമ്പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ.എല്‍.എല്‍. ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകള്‍ 2022 ഡിസംബര്‍ 20 മുതല്‍ ആരംഭിക്കുന്നതാണ് വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
2023 ജനുവരിയില്‍ നടക്കുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി (റെഗുലര്‍ /സപ്ലിമെന്ററി/മേഴ്സിചാന്‍സ്) എല്‍.എല്‍.ബി. ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ വെബ്സൈറ്റില്‍.
MG University Announcements: എംജി സർവകലാശാല
എം എഫ് എ അപേക്ഷ: സമയപരിധി ഏഴു വരെ
തൃപ്പുണിത്തുറ ആര്.എല്‍.വി. കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ എം.എഫ്.എ പ്രോഗ്രാമില്‍ 2022-23 വര്‍ഷം പ്രവേശനത്തിന് അപേക്ഷ നല്‍കുന്നതിനുള്ള സമയപരിധി ഡിസംബര്‍ ഏഴിന് അവസാനിക്കും. അഭിരുചി പരീക്ഷയും (എഴുത്ത്, പ്രാക്ടിക്കല്‍) അഭിമുഖവും ഡിസംബര്‍ എട്ടിന് നടക്കും. റാങ്ക് ലിസ്റ്റ് ഡിസംബര്‍ ഒന്‍പതിന് കോളജ് നോട്ടിസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും.
പ്രവേശനം ഡിസംബര്‍ 12,13 തീയതികളിലാണ്.
പരീക്ഷാ അപേക്ഷ
പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എല്‍.എല്‍.ബി (2012 അഡ്മിഷന്), ബി.എ (ക്രിമിനോളജി) എല്‍.എല്‍.ബി. (ഓണേഴ്സ്) 2011 അഡ്മിഷന് മെഴ്സി ചാന്‍സ് പരീക്ഷകള്‍ക്ക് അപേക്ഷ നല്‍കാം. പിഴയോടു കൂടി ഡിസംബര്‍ ആറു വരെയും സൂപ്പര്‍ഫൈനോടു കൂടി ഏഴിനും അപേക്ഷ സ്വീകരിക്കും.
ഒരു പേപ്പറിന് 40 രൂപ നിരക്കില്‍ (പരമാവധി 240 രൂപ) സി.വി. ക്യാമ്പ് ഫീസും ഒന്നാം മെഴ്സി ചാന്‍സ് പരീക്ഷ എഴുതുന്നവര്‍ 5515 രൂപ സ്പെഷ്യല്‍ ഫീസും പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
വൈവ വോസി
രണ്ടാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു (2021 അഡ്മിഷന് റഗുലര്‍, 2020 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020,2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി – നവംബര്‍ 2022) പരീക്ഷയുടെ വൈവ വോസി പരീക്ഷ ഡിസംബര്‍ 15 മുതല്‍ അതതു കോളജുകളില്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
മാര്‍ച്ചില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഓപ്പറേഷന്‍സ് റിസര്‍ച്ച് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (2019 അഡ്മിഷന് സപ്ലിമെന്ററി – നവംബര്‍ 2021) പരീക്ഷയുടെ തടഞ്ഞുവച്ച പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് – 7 (പരീക്ഷ) ഡിസംബര്‍ 17 വരെ അപേക്ഷ നല്‍കാം.
ജൂലൈയില്‍ നടന്ന എട്ടാം സെമസ്റ്റര്‍ ബാച്ച്ലര് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (2018 അഡ്മിഷന് റഗുലര്‍, 2014 മുതല്‍ 2017 വരെയുള്ള അഡ്മിഷന് സപ്ലിമെന്ററി, 2013 അഡ്മിഷന് മെഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബര്‍ 17 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പരീക്ഷ
നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 20-ന് തുടങ്ങും.
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫിഷ് പ്രോസസിംഗ് ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 8-ന് വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജില്‍ നടക്കും.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം.
എട്ടാം സെമസ്റ്റര്‍ ബി.ടെക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എ-എ.എഫ്.യു., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.എഫ്.ടി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ എം എസ്സി. റേഡിയേഷന് ഫിസിക്സ് ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
ക്രിസ്മസ് അവധി
സര്‍വകലാശാലക്കു കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളജുകളുടേയും പഠനവകുപ്പുകളുടെയും സെന്ററുകളുടെയും ക്രിസ്മസ് അവധി ഡിസംബര്‍ 24 മുതല്‍ 2023 ജനുവരി രണ്ടു വരെ ആയിരിക്കും.
Kannur University Announcements: കണ്ണൂർ സർവകലാശാല
ഹാള്‍ ടിക്കറ്റ്
ഡിസംബര്‍ 12ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ബി ടെക് സപ്ലിമെന്ററി (പാര്‍ട്ട് ടൈം ഉള്‍പ്പെടെ), നവംബര്‍ 2020 പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് എട്ടു മുതല്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാകും.