scorecardresearch

University Announcements 05 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 05 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 05 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്സി. സുവോളജി (വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ബയോസിസ്റ്റമാറ്റിക്സ് ആന്‍റ് ബയോഡൈവേഴ്സിറ്റി) ന്യൂ ജനറേഷന്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. സൂക്ഷ്മപരി ശോധനയ്ക്കുളള അപേക്ഷകള്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2022 ആഗസ്റ്റ് 14. അപേക്ഷാഫീസ് ഹെരാ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രം അടയ്ക്കേണ്ടതാണ്. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക സൂക്ഷ്മപരിശോധനയ്ക്ക് പരിഗണിക്കുന്നതല്ല.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സി. സുവോളജി (റെഗുലര്‍, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ എം.കോം. മൂന്നും നാലും സെമസ്റ്റര്‍ (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2017 &മാു; 2018 അഡ്മിഷന്‍), ഡിസംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.സി.എ. ഡിഗ്രി (റെഗുലര്‍ & സപ്ലിമെന്‍ററി – 2015 സ്കീം), ജനുവരി 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്സി. ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ നാനോസയന്‍സ്, എം.എസ്സി. ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ സ്പെയ്സ് ഫിസിക്സ് (ന്യൂ ജനറേഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷ അവസാന തീയതിയായ ആഗസ്റ്റ് 15 ന് മുന്‍പ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് ഹെരാ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുളളൂ. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗത്തിലൂടെ അടക്കുന്ന തുകയും പരിഗണിക്കുന്നതല്ല.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 11 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ. ബി.എസ്സി./ബി.കോം. (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2015, 2016, 2017,2018 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2014 അഡ്മിഷന്‍ മാത്രം), സ്പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 02, 03, 09 തീയതികളില്‍ നടത്താനിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകള്‍ പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ തീയതി സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ജൂലൈയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2014 – 2019 അഡ്മിഷന്‍), മൂന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് ടെക്നോളജി (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2014 – 2018 അഡ്മിഷന്‍) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം ആഗസ്റ്റ് 10, 24 തീയതികളില്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

എം.ബി.എ. (ഈവനിംഗ്) – തീയതി നീട്ടി

കേരളസര്‍വകലാശാലയുടെ എം.ബി.എ. (ഈവനിംഗ്) കോഴ്സിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ആഗസ്റ്റ് 20 വരെ നീട്ടിയിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

എം.ജി. ബിരുദ / ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം: സാധ്യതാ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

എം.ജി. സർവ്വകലാശാല ബിരുദ / ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുന:ക്രമീകരിക്കുന്നതിനുമുള്ള അവസരം ആഗസ്റ്റ് 10 ന് വൈകിട്ട് അഞ്ച് മണി വരെ ലഭ്യമായിരിക്കും. അപേക്ഷകർ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും അപ്ലോഡ് ചെയ്യാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ സമയപരിധിക്കുള്ളിൽ ചെയ്യേണ്ടതുമാണ്. ഓൺലൈൻ അപേക്ഷയിൽ പിഴവുകൾ വരുത്തിയവരും മാർക്കുകൾ തെറ്റായി എന്റർ ചെയ്തവരും തെറ്റുകൾ തിരുത്തേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (cap.mgu.ac.in).

എം.ജി. ഓൺലൈൻ പ്രോഗ്രാം: പ്രവേശന തീയതി നീട്ടി

എം.ജി. സർവ്വകലാശാലയുടെ സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷൻ നടത്തുന്ന എം.കോം. ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ഓൺലൈൻ ബിരുദ പ്രോഗ്രാമിലേക്ക് പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബർ 31 ലേക്ക് നീട്ടി. യു.ജി.സി. യുടെ അംഗീകാരത്തോടെ നടത്തുന്ന റെഗുലർ ഡിഗ്രിക്ക് തുല്യമായ ഓൺലൈൻ പ്രോഗ്രാമുകൾ വിവിധ കാരണങ്ങളാൽ കോളേജ് പഠനം അസാധ്യമായവർക്കും ജോലിയോടൊപ്പം പഠന തുടരാൻ ആഗ്രഹിക്കുന്നവർക്കും വിദേശ വിദ്യാർത്ഥികൾക്കും ഒരു പോലെ പ്രയോജനപ്രദമാണ്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും http://www.mguonline.ac എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്‌നോളജി(എൻ.ഐ.പി.എസ്.റ്റി.) യിൽ ‘ടെക്‌നിക്കൽ അസിസ്റ്റന്റ്’ തസ്തികയിൽ താൽകാലിക / കരാർ നിയമനത്തിനായി വോക്-ഇൻ ഇന്റർവ്യു ആഗസ്റ്റ് 12 ന് 12.30 ന് പ്രോ-വൈസ് ചാൻസലറുടെ ചേംബറിൽ വച്ച് നടക്കും. യോഗ്യത, പ്രായം, പ്രതിഫലം തുടങ്ങിയ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ (www.mgu.ac.in).

പി.ജി. സ്‌പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ എം.എ. ഗാന്ധിയൻ സ്റ്റഡീസ് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് – 2022-23 അദ്ധ്യന വർഷത്തിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ (പാർട്ട് III) 45 ശതമാനം മാർക്കോടെ ബിരുദം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 10 ന് വൈകുന്നേരം നാല് മണിക്ക് മുൻപായി നേരിട്ട് വകുപ്പ് ഓഫീസിൽ ഹാജരാകണം. പട്ടിക ജാതി / പട്ടിക വർഗ വിദ്യാർത്ഥികൾക്ക് മിനിമം പാസ് മാർക്ക് മതിയാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2731039, 8075909754, 7559085601.

സിറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ്് ബിസിനസ് സ്റ്റഡീസിൽ എം.ബി.എ. കോഴ്‌സിൽ 2022 അഡ്മിഷനിലേക്ക് എസ്.സി. / എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. സി.എ.റ്റി. / സി.എം.എ.റ്റി./ കെ.എം.എ.റ്റി. യോഗ്യതയുള്ള അർഹരായവർ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 10 ന് രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481 – 2732288.

ഓപ്പൺ അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ എം.എസ്.സി മാത്തമാറ്റിക്‌സ / സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സുകളുടെ 2022 ബാച്ചിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. സി.എ.റ്റി. എൻട്രൻസ് സ്‌കോർ 300 നും 100 നും ഇടയിൽ ലഭിച്ചവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ആഗസ്റ്റ് 10 ന് രാവിലെ 10.30 മുതൽ വകുപ്പ് ഓഫീസിൽ ഓപ്പൺ അഡ്മിഷന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് 8304870247.

സ്‌പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഡാറ്റ അനലിറ്റിക്‌സ് വകുപ്പിൽ എം.എസ്.സി. ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ് 2022 ബാച്ചിലേക്ക് എസ്.സി., എസ്.റ്റി. വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി ആഗസ്റ്റ് 10 ന് രാവിലെ 10.30 മുതൽ വകുപ്പ് ഓഫീസിൽ സ്‌പോട്ട് അഡ്മിഷന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് 8304870247.

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ എം.എസ്.സി മാത്തമാറ്റിക്‌സ / സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സുകളുടെ 2022 ബാച്ചിലേക്ക് എസ്.സി./എസ്.റ്റി. വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ആഗസ്റ്റ് 10 ന് രാവിലെ 10.30 മുതൽ വകുപ്പ് ഓഫീസിൽ സ്‌പോട്ട് അഡ്മിഷന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് 8304870247.

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2020 അഡ്മിഷൻ – റഗുലർ / സപ്ലിമെന്ററി – രണ്ട് വർഷ കോഴ്‌സ്) ബിരുദ പരീക്ഷയുടെ പ്രായോഗിക പരീക്ഷ ആഗസ്റ്റ് 10 മുതല് 22 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2022 ഏപ്രിൽ മാസത്തിൽ നടന്ന ഒൻപത് സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി. (2010 അഡ്മിഷൻ – ഒന്നാം മെഴ്‌സി ചാൻസ് / 2009 അഡ്മിഷൻ – രണ്ടാം മെഴ്‌സി ചാൻസ് / 2008 അഡ്മിഷൻ – മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് 19 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2022 ഏപ്രിൽ മാസത്തിൽ നടന്ന പത്ത് സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി. (2010 അഡ്മിഷൻ – ഒന്നാം മെഴ്‌സി ചാൻസ് / 2009 അഡ്മിഷൻ – രണ്ടാം മെഴ്‌സി ചാൻസ് / 2008 അഡ്മിഷൻ – മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് 20 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി.എഡ്. പ്രവേശനം
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്ത് 19. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 200 രൂപയും മറ്റുള്ളവര്‍ക്ക് 650 രൂപയുമാണ് അപേക്ഷാ ഫീസ്. വിശദ വിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ (admission.uoc.ac.in). ഫോണ്‍ 0494 2407017, 2660600.

മാര്‍ക്ക് ലിസ്റ്റ് വിതരണം

ഏപ്രില്‍ 2022 ആറാം സെമസ്റ്റര്‍ പരീക്ഷയെഴുതി ബിരുദം പൂര്‍ത്തിയാക്കിയ അഫിലിയേറ്റഡ് കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡും കോളേജുകളില്‍ നിന്നും വിതരണം ചെയ്യും.  

എം.എ. എക്കണോമിക്‌സ് വൈവ

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ ഇവാല്വേഷനും വൈവയും 12-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.  

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ് സി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ റദ്ദാക്കി

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളില്‍ മെയ് 18-ന് നടത്തിയ റിസര്‍ച്ച് മെതഡോളജി ഓഫ് സോഷ്യോളജി പേപ്പര്‍ റദ്ദാക്കി. പുനഃപരീക്ഷ ഉടന്‍ നടത്തും.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 30 വരെയും 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2021 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 26 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2022 പരീക്ഷ 24-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷയും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും 24-ന് തുടങ്ങും.  

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എം.കോം., എം.എസ് സി. മാത്തമറ്റിക്‌സ് മെയ് 2020 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ എം.എസ് സി മാത്തമറ്റിക്‌സ് നവംബര്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെയും ഒന്നാം വര്‍ഷ എം.എസ് സി. മാത്തമറ്റിക്‌സ് മെയ് 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.എ മ്യൂസിക് – സീറ്റ് ഒഴിവ്

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിലെ മ്യൂസിക് ഡിപ്പാർട്ട്മെന്റിൽ എം.എ മ്യൂസിക് പ്രോഗ്രാമിൽ എസ്.സി, എസ്.ടി, വിഭാഗങ്ങൾക്ക് ഓരോ സീറ്റ് വീതം ഒഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 8ന് രാവിലെ 10 മണിക്ക് വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം ഫോൺ: 9895232334, 0497-2806404.

എം.ലിബ് .ഐ.എസ്. സി – സീറ്റ് ഒഴിവ്

താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിന് പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 8ന് രാവിലെ 10.30ന് വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം. ഫോൺ: 9895649188

എം.എസ്.സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി – സീറ്റ് ഒഴിവ്

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോസയൻസ് ആൻഡ് നാനോടെക്നോളജി പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 8ന് രാവിലെ 10 മണിക്ക് കോ ഓർഡിനേറ്റർ മുൻപാകെ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം ഫോൺ: 9847421467, 0497-2806402.

എം.സി.എ – സ്പോട്ട് അഡ്മിഷൻ

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ ഐ.ടി സെന്ററിലെ എം.സി.എ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നടത്തുന്നു. യോഗ്യരായ വിദ്യാർത്ഥികൾക്ക് ആഗസ്റ്റ് 10ന് രാവിലെ 10.30ന് കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിലെ ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിൽ ആവശ്യമായ അസ്സൽ രേഖകളോടെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. ഫോൺ: 0497 -2784535, 9243037002

എം.സി.എ – എൻ.ആർ.ഐ അഡ്മിഷൻ

മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിലെ എം.സി.എ പ്രോഗ്രാമിന് എൻ.ആർ.ഐ സീറ്റിലേക്ക് പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷ ആഗസ്റ്റ് 12ന് വൈകുന്നേരം 5 മണിക്ക് മുൻപായി മാങ്ങാട്ടുപറമ്പ ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0497 -2784535, 9243037002

എം.എ. ആന്ത്രോപോളജി – സീറ്റ് ഒഴിവ്

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ നരവംശശാസ്ത്ര പഠനവകുപ്പിൽ എം.എ. ആന്ത്രോപോളജി പ്രോഗാമിന് പട്ടികജാതി വിഭാഗത്തിന് രണ്ട് സീറ്റുകളും പട്ടികവർഗ വിഭാഗത്തിന് ഒരു സീറ്റും ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 10ന് രാവിലെ 10:30ന് സർവകലാശാലയുടെ പാലയാട് ക്യാമ്പസ്സിലെ പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9447380663

എം.എസ്.സി മാത്തമറ്റിക്സ് – സീറ്റ് ഒഴിവ്

മങ്ങാട്ടുപറമ്പ ക്യാമ്പസ്സിൽ എം എസ് സി മാത്തമറ്റിക്സ് പ്രോഗാമിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്ക്റ്റുകൾ സഹിതം ആഗസ്റ്റ് 10ന് രാവിലെ 11 മണിക്ക് മങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ മാത്തമറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം . ഫോൺ :9349523003

ബി.എ ഇംഗ്ലിഷ്, അഫ്സൽ-ഉൽ-ഉലമ – ഗ്രേഡ് കാർഡ് വിതരണം

മുഹറം പ്രമാണിച്ചുള്ള പൊതു അവധി ഒൻപതാം തീയ്യതിയിലേക്ക് മാറ്റിയതിനാൽ, കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി, എസ്.എൻ. കോളജ്, കണ്ണൂർ, കെ.എം.എം ഗവ. വിമൻസ് കോളജ്, കണ്ണൂർ എന്നീ പരീക്ഷ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് മൂന്നാം വർഷ ബി.എ ഇംഗ്ലിഷ്, ബി.എ അഫ്സൽ-ഉൽ-ഉലമ മാർച്ച് 2022 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർ‌ഡുകൾ (2017, 2018 അഡ്മിഷൻ വിദ്യാർഥികളുടേത് ഒഴികെ) 09.08.2022ന് വിതരണം ചെയ്യാൻ നിശ്ചയിച്ചിരുന്നത്, 08.08.2022, തിങ്കളാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നു. സർവ്വകലാശാല താവക്കര ക്യാംപസിൽ വച്ച് 10.30 AM മുതൽ 3.00 PM വരെ ഗ്രേഡ് കാർഡ് വിതരണം ചെയ്യും. വിദ്യാർത്ഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ്/ സർവ്വകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാണ്.

പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം – അസൈൻമെന്റ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം, രണ്ടാം സെമസ്റ്റർ (ഏപ്രിൽ 2021 സെഷൻ) അസൈൻമെന്റ് 100/- രൂപ ഫൈൻ സഹിതം ഓഗസ്റ്റ് 12 വൈകിട്ട് 5 മണി വരെ വിദൂരവിദ്യാഭ്യാസം ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്. അവസാന തീയ്യതിക്കു ശേഷം ലഭിക്കുന്ന അസൈൻമെന്റുകൾ സ്വീകരിക്കുന്നതല്ല.

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബി.എസ്.സി./ ബി.സി.എ (സി.ബി.സി.എസ്.എസ്.-ഒ ബി ഇ 2019 അഡ്മിഷൻ – സ്‌പെഷ്യൽ എക്സാം), ബി.കോം (സ്പോർട്സ് സ്പെഷ്യൽ എക്സാം) നവംബർ 2021 പരീക്ഷഫലങ്ങൾ സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 22.08.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പരീക്ഷ പുനഃക്രമീകരിച്ചു

09.08.2022 ന് നടത്താൻ നിശ്ചയിച്ച ഒന്നും രണ്ടും സെമസ്റ്റർ ബിടെക് (ജനുവരി 2021 സെഷൻ), മൂന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ (ന്യൂജനറേഷൻ-ഒക്ടോബർ 2021 സെഷൻ) പരീക്ഷകൾ ആഗസ്ത് 10 ലേക്കും നാലാം സെമസ്റ്റർ എം.ബി.എ. (ഏപ്രിൽ 2022 സെഷൻ) പരീക്ഷ ആഗസ്ത് 11 ലേക്കും മാറ്റി നിശ്ചയിച്ചു.

പരീക്ഷാകേന്ദ്രം മാറ്റി

തൃക്കരിപ്പൂർ ആർട്സ് & സയൻസ് കോളേജ് നിലവിൽ പരീക്ഷ കേന്ദ്രമല്ലാത്തതിനാൽ, നാലാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി) പരീക്ഷയ്ക്ക് പ്രസ്തുത സെൻറർ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ വിളയാങ്കോടിലെ വിറാസ് കോളേജിൽ പരീക്ഷയ്ക്ക് ഹാജരാവേണ്ടതാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 05 august 2022