Latest News

University Announcements 05 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 05 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 05 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പ്രോജക്ട്/വൈവ

കേരളസര്‍വകലാശാല 2021 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (എസ്.ഡി.ഇ. – 2018 അഡ്മിഷന്‍ – റെഗുലര്‍ & 2017 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ മൈനര്‍ പ്രോജക്ട് റിപ്പോര്‍ട്ട് ആഗസ്റ്റ് 27 ന് മുന്‍പായി വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എ. മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം (മാര്‍ച്ച് 2021) പരീക്ഷയുടെ വൈവ പരീക്ഷ ആഗസ്റ്റ് 10 ന് തോന്നയ്ക്കല്‍ എ.ജെ കോളേജില്‍ വച്ച് ഓണ്‍ലൈനായി നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 ആഗസ്റ്റ് 12 ന് നടത്താനിരുന്ന പാര്‍ട്ട് മൂന്ന് ബി.കോം. ഫൈനല്‍ ഇയര്‍ പ്രൈവറ്റ് ആന്റ് സപ്ലിമെന്ററി പരീക്ഷ ആഗസ്റ്റ് 13 ലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാസമയം രാവിലെ 9.30 മുതല്‍ 12.30 വരെ. മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 ആഗസ്റ്റ് 16 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (ദ്വിവത്സര കോഴ്‌സ്) (2020 സ്‌കീം റെഗുലര്‍, 2018 സ്‌കീം സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഹാള്‍ടിക്കറ്റ്

കേരളസര്‍വകലാശാല 2021 ആഗസ്റ്റ് 13 മുതല്‍ ആരംഭിക്കുന്ന ബി.കോം. ആന്വല്‍ സ്‌കീം പ്രൈവറ്റ് ആന്റ് സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ ഫൈനല്‍ ഇയര്‍ പരീക്ഷയ്ക്കും സെപ്റ്റംബര്‍ 9 ന് ആരംഭിക്കുന്ന ഫസ്റ്റ് ആന്റ് സെക്കന്റ് ഇയര്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷയ്ക്കുമായി പ്രത്യേകം രണ്ട് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ പിഎഛ്.ഡി. കോഴ്‌സ്‌വര്‍ക്ക് (ഡിസംബര്‍ 2020 സെഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ. (195) (2018 അഡ്മിഷന്‍ റെഗുലര്‍, 2017, 2016 & 2015 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്), ബി.വോക്. സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് (351) (2018 അഡ്മിഷന്‍ റെഗുലര്‍, 2017, 2016 & 2015 അഡ്മിഷന്‍ സപ്ലിമെന്ററി) എന്നീ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുനഃപരിശോധന

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ പിഎഛ്.ഡി. കോഴ്‌സ്‌വര്‍ക്ക് (ഡിസംബര്‍ സെഷന്‍) പരീക്ഷയുടെ പുനഃപരിശോധനയ്ക്ക് ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം. അപേക്ഷകള്‍ ഓരോ പേപ്പറിന് 525/- രൂപ ഫീസടച്ച് സി.എസ്.എസ്. ഓഫീസില്‍ എത്തിക്കേണ്ടതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല സെപ്റ്റംബര്‍ 2 മുതല്‍ ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് 12 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 18 വരെയും അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

ഇന്നത്തെ പരീക്ഷ മാറ്റി

ഇന്ന് (ഓഗസ്റ്റ് 6) നടത്താൻ നിശ്ചയിച്ചിരുന്ന എം.എസ്. സി. മാത്തമറ്റിക്സിന്റെ സ്പെക്ടറൽ തിയറി പരീക്ഷ മാറ്റി. പുതുക്കിയ തീയതി ആഗസ്റ്റ് 11. സമയക്രമത്തിൽ മാറ്റമില്ല .

പുനഃപരീക്ഷ

2021 ജൂലൈ അഞ്ചിന് നടത്തിയതും റദ്ദാക്കിയതുമായ മൂന്നാം സെമസ്റ്റർ ബി.വോക് അഗ്രികൾച്ചർ ടെക്‌നോളജി പ്രോ ഗ്രാം – പ്ലാന്റ് ഫിസിയോളജി – പുനഃപരീക്ഷ ഓഗസ്റ്റ് ഒൻപതിന് നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല

പുതുക്കിയ പരീക്ഷ തീയതി

ജൂലൈ ഏഴിന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റർ ബി.വോക് – ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്‌മെന്റ് ഇൻ ക്രോപ്‌സ് – പരീക്ഷ ഓഗസ്റ്റ് 11ന് നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

അപേക്ഷ തീയതി

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നുമുതൽ അഞ്ചുവരെ വർഷ ബി.എ. എൽ.എൽ.ബി. (പഞ്ചവത്സരം – ഓണേഴ്‌സ് – 2006 അഡ്മിഷൻ മുതൽ മേഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ ഓഗസ്റ്റ് 16 വരെയും 525 രൂപ പിഴയോടെ ഓഗസ്റ്റ് 17 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഓഗസ്റ്റ് 18 വരെയും അപേക്ഷിക്കാം. രണ്ടാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 7350 രൂപ സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.

പ്രോഗ്രാമർ – കരാർ നിയമനം

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ മൂക്-ഓർഗാനിക് ഫാമിംഗ് കോഴ്‌സുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രോഗ്രാമറുടെ (സോഫ്റ്റ്‌വെയർ ഡെവലപ്പർ) ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 30000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

2020-21 അഡ്മിഷൻ – ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ യോഗ്യത സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി ഇനിയും സർവകലാശാലയിൽ സമർപ്പിക്കാത്ത അഫിലിയേറ്റഡ് കോളേജുകൾ ഓഗസ്റ്റ് 13നകം സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം.

ബിരുദ ഏകജാലക പ്രവേശനം: സ്‌പോർട്‌സ്/ കൾച്ചറൽ ക്വാട്ടാ പ്രവേശനം

എം.ജി സർവ്വകലാശാല ബിരുദ ഏകജാലക പ്രവേശനത്തിന് സ്‌പോർട്‌സ് – കൾച്ചറൽ ക്വാട്ടയിലും ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലും പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഓഗസ്റ്റ് ഒൻപതുവരെ അപേക്ഷിക്കാം. ഓൺലൈനായി വേണം അപേക്ഷിക്കാൻ. ഇതിനായി ആദ്യം ഏകജാലകത്തിലൂടെ അപേക്ഷ സബ്മിറ്റ് ചെയ്യണം. തുടർന്ന് ഓൺലൈൻ അപേക്ഷയിലെ ‘മൈ മെസേജസ്’ൽ ലഭിക്കുന്ന ‘ക്ലിക്ക് ഹിയർ ടു അപ്ലൈ ഫോർ സ്‌പോർട്‌സ്/ കൾച്ചറൽ/ പി.ഡി. ക്വാട്ട’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങളും ഓപ്ഷനുകളും നൽകണം.

ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് തെറ്റുകൾ വരാതിരിക്കുവാൻ ശ്രദ്ധിക്കണം. പ്രാഥമിക രജിസ്‌ട്രേഷൻ പേജിലെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, സംവരണ വിഭാഗം, പരീക്ഷ ബോർഡ്, രജിസ്റ്റർ നമ്പർ, ജനനതീയതി എന്നിവയിൽ മാറ്റം വരുത്താൻ സാധിക്കില്ല. അതിനാൽ പ്രാഥമിക രജിസ്‌ട്രേഷൻ പേജിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം.

ഫീസടയ്ക്കുന്നതിൽ തകരാറുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷയിലെ ‘മൈ അക്കൗണ്ട്’ എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് ‘ചെക്ക് യുവർ പേയ്‌മെന്റ്’ എന്ന ഓപ്ഷൻ ഉപയോഗിച്ച് പേയ്‌മെന്റ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാം. ഇതിനുശേഷവും പേയ്‌മെന്റ് സ്റ്റാറ്റസ് ഫെയിൽഡ് കാണിക്കുകയാണെങ്കിൽ മാത്രം ഫീസടയ്ക്കുവാൻ ശ്രമിക്കണം.

അപേക്ഷകൾ ഫൈനൽ സബ്മിറ്റ് ചെയ്ത അപേക്ഷകർക്ക് തങ്ങളുടെ അപേക്ഷയിലെ വിവരങ്ങൾ തിരുത്തുന്നതിനും ഓപ്ഷനുകൾ പുതുതായി നൽകുന്നതിനും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള സൗകര്യം ട്രയൽ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം ഓഗസ്റ്റ് 18 മുതൽ 24 വരെ ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റിലെ പ്രവേശനവിഭാഗത്തിന് പുതിയ വെബ്സൈറ്റ് കോഴ്സും കോളേജും എളുപ്പം തിരഞ്ഞെടുക്കാം

കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രവേശനവിഭാഗത്തിന് വിദ്യാര്‍ഥി സൗഹൃദവും സമഗ്രവുമായ പുതിയ പോര്‍ട്ടല്‍ തുറന്നു. https://admission.uoc.ac.in എന്നതാണ് വിലാസം. ബിരുദം, പി.ജി., പി.എച്ച്.ഡി. എന്നിവയുള്‍പ്പെടെ മുഴുവന്‍ കോഴ്സുകളുടേയും പ്രവേശന രജിസ്ട്രേഷന്‍ ഇനി ഇതുവഴിയാകും. സര്‍വകലാശാലക്കു കീഴിലുള്ള മുഴുവന്‍ കോളേജുകളുടെയും കോഴ്സുകളുടെയും വിവരങ്ങള്‍ അനുയോജ്യമായ രീതിയില്‍ സെലക്ട് ചെയ്യുന്നതിന് ഒന്നിലധികം ഫില്‍റ്ററുകള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗവ., എയ്ഡഡ്, അണ്‍ എയ്ഡഡ്, വനിത, കമ്മ്യൂണിറ്റി കോളേജ് എന്നിവ ജില്ലാ അടിസ്ഥാനത്തില്‍ ഫില്‍റ്റര്‍ ചെയ്ത് അനുയോജ്യമായ കോളേജ് തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. ഓരോ കോളേജിലെയും കോഴ്‌സുകള്‍, സീറ്റുകളുടെ എണ്ണം, കാറ്റഗറി ടൈപ്പ് (എയ്ഡഡ്/സ്വാശ്രയം) എന്നിവയും തരം തിരിച്ചു ലഭ്യമാണ്. കോളേജുകളുടെ ഗൂഗിള്‍ മാപ്പ് ലൊക്കേഷനുകള്‍, ഹോസ്റ്റല്‍ സൗകര്യങ്ങള്‍, വെബ്സൈറ്റ് വിലാസം എന്നിവയുമുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ കോഴ്സുകളെ മുന്‍നിര്‍ത്തി കോളേജുകളെയും തിരിച്ചും തിരഞ്ഞെടുക്കാനുള്ള സൗകര്യം കോഴ്സ് ഡീറ്റൈയില്‍സ് എന്ന ലിങ്കില്‍ ലഭ്യമാണ്. കോഴ്‌സുകളുടെ യോഗ്യതകള്‍ അലോട്ടുമെന്റിന് ആധാരമായ ഇന്ഡക്സിങ് മാനദണ്ഡങ്ങള്‍ എന്നിവ മുന്‍കൂട്ടി തീരുമാനിക്കാനും പ്രവേശനടപടികള്‍ എളുപ്പത്തിലാക്കാനും പോര്‍ട്ടല്‍ സഹായകമാവും. കഴിഞ്ഞ വര്‍ഷത്തെ അലോട്ടുമെന്റിലെ അവസാന ഇന്‍ഡക്സ് മാര്‍ക്ക് വിവരങ്ങള്‍ റിസര്‍വേഷന്‍ കാറ്റഗറി അനുസരിച്ച് അറിയാനും സൗകര്യമുണ്ട്.

ബിരുദ രജിസ്ട്രേഷന് ഒ.ടി.പി. നിര്‍ബന്ധം

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളിലേക്കായി നടത്താനിരിക്കുന്ന ബിരുദ പ്രവേശനത്തിന് ഒ.ടി.പി. നിര്‍ബന്ധം. പ്രവേശന പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ തുടങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ സ്വന്തം മൊബൈല്‍ നമ്പറോ രക്ഷിതാക്കളുടെ നമ്പറോ നല്‍കണം. ഇതിലേക്ക് വരുന്ന ഒ.ടി.പി. നല്‍കിയാല്‍ മാത്രമേ ക്യാപ് ഐഡിയും പാസ് വേഡും ലഭിക്കൂ. ഒരു മൊബൈല്‍ നമ്പറില്‍ ഒരു വിദ്യാര്‍ഥിക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ. മൊബൈല്‍ നമ്പര്‍ തെറ്റുകയോ മറ്റാരുടേതെങ്കിലും ഉപയോഗിക്കുകയോ ചെയ്യുന്നത് രജിസ്ട്രേഷനെ ബാധിക്കാനിടയുണ്ടെന്ന് പ്രവേശന ഡയറക്‌ട്രേറ്റ് അറിയിച്ചു.

സെക്യൂരിറ്റി ഓഫീസര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല സെക്യൂരിറ്റി ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ 13-ന് മുമ്പായി യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ curecdocs@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും മറ്റു നിര്‍ദ്ദേശങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ ഫലം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി, എം.എസ് സി. ജനറല്‍ ബയോടെക്‌നോളജി ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ

2018, 2019 ബാച്ച് മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഫാഷന്‍ ടെക്‌നോളജി നവംബര്‍ 2019, 2020 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ 16-ന് തുടങ്ങും.

അഞ്ച്, ആറ് സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ 9-ന് തുടങ്ങും.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 05 august 2021

Next Story
Victers Channel Timetable August 06: വിക്ടേഴ്‌സ് ചാനൽ, ഓഗസ്റ്റ് 06 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express