scorecardresearch
Latest News

University Announcements 05 April 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 05 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam
University News

University Announcements 05 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ ബി.ടെക്. പാര്‍ട്ട് ടൈം റീസ്ട്രക്ച്ചേര്‍ഡ് കോഴ്സിന്‍റെ സപ്ലിമെന്‍ററി/മേഴ്സിചാന്‍സ് പരീക്ഷകളുടെ 2013 സ്കീം ആറ്, എട്ട് സെമസ്റ്ററുകളുടേയും 2008 സ്കീം എട്ടാം സെമസ്റ്ററിന്‍റേയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ എം.എ. സംസ്കൃതം ഫൈനല്‍ സപ്ലിമെന്‍ററി (വിദൂര വിദ്യാഭ്യാസം) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്സി. കെമിസ്ട്രി (ഡ്രഗ് ഡിസൈന്‍ & ഡെവലപ്മെന്‍റ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. സൂക്ഷ്മപരിശോധനക്ക് അപേക്ഷിക്കുന്നവര്‍ ഏപ്രില്‍ 14 ന് മുന്‍പ് എസ്.എല്‍.സി. എം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി മാത്രം ഫീസ് അടക്കേണ്ടതാണ്. കേരളസര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.

ഇന്‍റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്താം

കേരളസര്‍വകലാശാല നിയമ ബിരുദ കോഴ്സുകളുടെ എല്ലാ സെമസ്റ്ററുകളുടെയും ഇന്‍റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിന് ത്രിവത്സര നിയമ വിദ്യാര്‍ത്ഥികള്‍ക്കും (2019 അഡ്മിഷന്‍), കൂടാതെ പഞ്ചവത്സര നിയമ വിദ്യാര്‍ത്ഥികള്‍ക്കും (2017 അഡ്മിഷന്‍) കോഴ്സ് പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞവരും, പരീക്ഷ വിജയിക്കാന്‍ സാധിക്കാത്ത ഇന്‍റേണല്‍ മാര്‍ക്ക് 10 ല്‍ കുറവുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഒരു പേപ്പറിന് 525/- രൂപ നിരക്കില്‍ ഒരു സെമസ്റ്ററിന് പരമാവധി 2100/- രൂപ അടയ്ക്കേതാണ്. ഇതില്‍ 105/- രൂപ സര്‍വകലാശാല ഫണ്ടില്‍ (കെ.യു.എഫ്) അടയ്ക്കേണ്ടതാണ്. ഇന്‍റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുള്ള നിശ്ചിത അപേക്ഷാഫോറം പ്രിന്‍സിപ്പാളിന്‍റെ അനുമതിയോടു കൂടി 2023 ഏപ്രില്‍ 28 നോ അതിനുമുമ്പോ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫോറവും മറ്റ് വിശദവിവരങ്ങളും യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2023 ഏപ്രില്‍ 27 ന് ആരംഭിക്കാനിരിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ്. പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2019 സ്കീം 2022 അഡ്മിഷന്‍ റെഗുലര്‍ വിദ്യാര്‍ത്ഥികള്‍, 2021 അഡ്മിഷന്‍ സപ്ലിമെന്‍ററി ഇംപ്രൂവ്മെന്‍റ് വിദ്യാര്‍ത്ഥികള്‍ ടഘഇങ മുഖേന ഫീസ് അടയ്ക്കേണ്ടതാണ്. 2019 & 2020 അഡ്മിഷന്‍ സപ്ലിമെന്‍ററി വിദ്യാര്‍ത്ഥികള്‍ വെബ്സൈറ്റ് മുഖേന ഫീസ് അടച്ച് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടതാണ്. പിഴകൂടാതെ ഏപ്രില്‍ 13 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 18 വരെയും 400 രൂപ പിഴയോടെ ഏപ്രില്‍ 20 വരെയും അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

വാക്-ഇന്‍-ഇന്‍റര്‍വ്യൂ

കേരളസര്‍വകലാശാല കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളേജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനായി 2023 ഏപ്രില്‍ 12 ന് രാവിലെ 10.30 മുതല്‍ കോളേജില്‍ വച്ച് വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/കമ്പ്യൂട്ടര്‍ സയന്‍സില്‍ 60% മാര്‍ക്കോടെ പി.ജി. യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം. സ്പോക്കണ്‍ ഇംഗ്ലീഷ് സ്കില്‍ ഡെവലപ്മെന്‍റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് –

അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ സെന്‍റര്‍ ഫോര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ് നടത്തുന്ന ഹ്രസ്വകാല സ്പോക്കണ്‍ ഇംഗ്ലീഷ് സ്കില്‍ ഡെവലപ്മെന്‍റ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്കു അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത: അംഗീകൃത സര്‍വകലാശാലകളിലെ ബിരുദം. ക്ലാസ്സ്: ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് 4:30 വരെ. കോഴ്സിലേക്ക് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ കേരള യൂണിവേഴ്സിറ്റിയുടെ 49 (ഡ) എന്ന മേജര്‍ ഹെഡില്‍ 3150/- രൂപ അടച്ച രസീതിനൊപ്പം അപേക്ഷിക്കാവുന്നതാണ്. അപേക്ഷാഫോം കേരളസര്‍വകലാശാലയുടെ വെബ്സൈറ്റില്‍ നിന്നോ സെനറ്റ്ഹൗസ് ക്യാമ്പസ്സില്‍ ഉള്ള സെന്‍റര്‍ ഫോര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗില്‍ നിന്നോ ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഡയറക്ടര്‍, സെന്‍റര്‍ ഫോര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ്, സെനറ്റ് ഹൗസ് ക്യാമ്പസ്, തിരുവനന്തപുരം-34 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രില്‍ 21.

MG University Announcements: എംജി സർവകലാശാല

എം.ജിയിൽ വേനൽക്കാല ക്യാമ്പ്

മാഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡയറക്ടറേറ്റ്  ഫോർ  അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ് (DASP) സർവകലാശാലാ ക്യമ്പസിൽ
15 ദിവസത്തെ വേനൽക്കാല ക്യാമ്പ്  നടത്തുന്നു.

  കുതിര സവാരി, പ്രഥമ ശുശ്രുഷ, സംഗീതം, നൃത്തം, കല, കരകൗശല വസ്തു നിർമാണം, റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ചെടികളെ മനസിലാക്കുക, ജൈവ കൃഷിയുടെ അടിസ്ഥാന പാഠം, വ്യക്തിത്വ വികസനം എന്നിവയിൽ  പരിശീലനം നൽകും. പ്രകൃതി പഠന യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.  

12  മുതൽ 18  വര പ്രായമുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഏപ്രിൽ 18-ന്  ക്യാമ്പ് ആരംഭിക്കും.  ഫോൺ: 9496212312

താത്കാലിക അധ്യാപക നിയമനം;
അഭിമുഖം മെയ് 24 മുതൽ

മഹാത്മാ ഗാന്ധി സർവകലാശാലയിലെ 20 പഠന വകുപ്പുകളിൽ ഗസ്റ്റ് / കരാർ ഫാക്കൽറ്റി നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ ഏപ്രിൽ 24 മുതൽ മെയ് മൂന്നു വരെ വൈസ് ചാൻസലറുടെ കോൺഫറൻസ് ഹാളിൽ നടക്കും.

ഒരു അക്കാദമിക വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. വർഷാന്ത്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സേവനം രണ്ടു വർഷത്തേക്കു കൂടി ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്.

യു.ജി.സി ചട്ടങ്ങൾപ്രകാരം യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. കോളജുകളിൽനിന്നും സർവകലാശാലകളിൽനിന്നും വിരമിച്ചവരെയും പരിഗണിക്കും. പ്രായപരിധി 2023 ജനുവരി ഒന്നിന് 70 വയസിൽ കവിയരുത്.

വിശദ വിവരങ്ങളും അഭിമുഖത്തിന്റെ തീയതികളും സർവകലാശാലാ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബി.വോക് റിന്യുവബിൾ എനർജി മാനേജ്‌മെൻറ്, റിന്യുവബിൾ എനർജി ടെക്‌നോളജി ആൻറ് മാനേജ്‌മെൻറ് (ന്യു സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ റീ-അപ്പിയറൻസും ഇംപ്രൂവ്‌മെൻറും, 2019, 2018 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഈ മാസം 10 മുതൽ ആലുവ ശ്രീ ശങ്കര കോളജിൽ നടത്തും.  ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ എം.എസ്.സി ബയോ കെമിസ്ട്രി (സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷൻ സപ്ലിമെൻററി – മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഈ മാസം 11 മുതൽ അതത് കോളജുകളിൽ നടത്തും.

2023 മാർച്ചിൽ വിജ്ഞാപനം പുറപ്പെടുവിച്ച ആറാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ, ബി.എ വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ ഓഡിയോളജി ആൻറ് ഡിജിറ്റൽ എൗിറ്റിംഗ് (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017, 2018, 2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 10 മുതൽ നടത്തും.

ആറാം സെമസ്റ്റർ ബി.എസ്.സി ഇൻഫർമേഷൻ ടെക്‌നോളജി (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2019, 2018, 2017 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ 17 മുതൽ നടത്തും.

പരീക്ഷാ ഫലം

2022 ജൂലൈയിൽ നടന്ന അവസാന വർഷ ബാച്ച്‌ലർ ഓഫ് ഫാർമസി(ഓൾഡ് സ്‌കീം – 2014, 2015 അഡ്മിഷനുകൾ സപ്ലിമെൻററി , 2011 മുതൽ 2013 വരെ അഡ്മിഷനുകൾ ആദ്യ മെഴ്‌സി ചാൻസ്, 2003 മുതൽ 2010 വരെ അഡ്മിഷനുകൾ സെക്കൻറ് മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 18 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

രണ്ടാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ് (ന്യു സ്‌കീം – 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഒക്ടോബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഉറുദു അന്തര്‍ദേശീയ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ ഉറുദു പഠനവിഭാഗം  ‘ഉറുദു ഭാഷയും ഇന്ത്യന്‍ സംസ്‌കാരവവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ സമാപിച്ചു. പ്രസിദ്ധ സംഗീത വിദ്വാന്‍ പ്രൊഫ. സുബേന്ദു ഘോഷ് ‘ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വളര്‍ച്ചയില്‍ ഉറുദു ഭാഷയുടെ പങ്ക്’ എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം സംഗീതാലാപനവും നടത്തി. അമീര്‍ ഖുസ്രു, മിര്‍സാ ഖാലിബ്, ഇഖ്ബാല്‍, മജാസ്, ഫൈസ് തുടങ്ങിയവരുടെ ഗസലുകള്‍ ആലപിച്ചു.

ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ ഉറുദു പഠനവിഭാഗം സംഘടിപ്പിച്ച അന്തര്‍ദേശീയ സെമിനാറില്‍ പ്രൊഫ. സുബേന്ദു ഘോഷ് ഗസല്‍ ആലപിക്കുന്നു.

അനുശോചിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്ന ഡോ. സുധ ബാലകൃഷ്ണന്റെ നിര്യാണത്തില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അനുശോചിച്ചു. ഹിന്ദി ഭാഷക്കും സാഹിത്യത്തിനും നിരവിധി സംഭാവനകള്‍ നല്‍കിയ അദ്ധ്യാപികയായിരുന്നു സുധ ബാലകൃഷ്ണനെന്ന് അദ്ദേഹം അനുസ്മരിച്ചു. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ, കാലടി സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളിലെ സേവനത്തിനു ശേഷം 2006 മുതല്‍ 2017 വരെ കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവിഭാഗം പ്രൊഫസറായി. ഇവിടെ നിന്നു വിരമിച്ചതിനു ശേഷം കേന്ദ്ര സര്‍വകലാശാലയിലും പ്രൊഫസറായി ജോലി ചെയ്തു.

ടോക്കണ്‍ രജിസ്‌ട്രേഷന്‍

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ടോക്കണ്‍ രജിസ്‌ട്രേഷനുള്ള സൗകര്യം ലഭ്യമാണ്. 2440 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.  

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 24-ന് തുടങ്ങും.    

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.ബി.എ.-എച്ച്.സി.എം. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

ഒന്നു മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. കൗണ്‍സിലിംഗ് സൈക്കോളജി നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ ബി.എ. ഏപ്രില്‍ 2020, 2021, 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.   

Kannur University Announcements: കണ്ണൂർ സർവകലാശാല

വിദൂര വിദ്യാഭ്യാസം പ്രൊജക്റ്റ്

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസം മൂന്നാം വർഷ ബിരുദം (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് 2011 പ്രവേശനം മുതൽ) മാർച്ച് 2023 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കാനുള്ളവർ, 20.04.2023, വ്യാഴാഴ്ച വൈകിട്ട് 4 മണിക്കകം വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ എത്തിക്കേണ്ടതാണ്.

ഹാൾ ടിക്കറ്റ്

12 .04 .2023 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

പ്രായോഗിക പരീക്ഷകൾ

ആറാം സെമസ്റ്റർ ബി എസ് സി ബയോ ഇൻഫോമാറ്റിക്സ്,/ ബയോടെക്നോളജി/ ,കെമിസ്ട്രി /,കമ്പ്യൂട്ടർ സയൻസ് /, ഇലക്ട്രോണിക്സ്/ഫോറസ്റ്ററി /,ജോഗ്രഫി ,/ ,ജിയോളജി ,/ഹോം സയൻസ്/ , മാത്തമാറ്റിക്സ്/മൈക്രോ ബയോളജി /,ഫിസിക്സ് /,സൈക്കോളജി/ ,സുവോളജി/ ഡിഗ്രി ഏപ്രിൽ 2023 , പ്രായോഗിക പരീക്ഷകൾ, ഏപ്രിൽ പത്താം തിയ്യതിമുതൽ ഏപ്രിൽ ഇരുപത്തിയഞ്ചാം തിയ്യതി വരെ അതാതു കോളേജുകളിൽ നടക്കും . വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .

ആർട്സ് ഗ്രേസ് മാർക്ക്

കണ്ണൂർ സർവകലാശാല കലോത്സവത്തിലും സോണൽ / നാഷണൽ തല കലോത്സവങ്ങളിലും വിജയിച്ച 2022 23 അധ്യയന വർഷത്തിൽ ആർട്സ് മാർക്കിന് അർഹത നേടിയ വർഷ ബിരുദ വിദ്യാർത്ഥികളിൽ നിന്നും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിൽ നിന്നും ആർട്സ് ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ താവക്കര ക്യാമ്പസിലെ വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡയറക്ടറുടെ കാര്യാലയത്തിൽ ഏപ്രിൽ 30ന് വൈകുന്നേരം 5 മണി വരെ നേരിട്ട് സമർപ്പിക്കാം

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 05 april 2023