scorecardresearch

University Announcements 05 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 05 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 05 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 05 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പ്രാക്ടിക്കല്‍ പരീക്ഷ

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 2022 മാര്‍ച്ച് മാസത്തില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എല്‍.ഐ.എസ്. സി ഡിഗ്രി പരീക്ഷയുടെ ( 2020 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ മുതല്‍ സപ്ലിമെന്ററി ) പ്രാക്ടിക്കല്‍ പരീക്ഷ (ഘകടആ 47 ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രാക്ടിക്കല്‍ ) കാര്യവട്ട്ം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.

പരീക്ഷ ഫീസ്

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ ആരംഭിക്കു രണ്ടാം സെമസ്റ്റര്‍ എം.സി.എ (റഗുലര്‍) (2020 സ്‌കീം – 2020 അഡ്മിഷന്‍) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴയില്ലാതെ ഏപ്രില്‍ 12 വരെയും 150 രൂപ പിഴയോടുകൂടി ഏപ്രില്‍ 18 വരെയും 400 പിഴയോടുകൂടി ഏപ്രില്‍ 20 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍

പരീക്ഷാ ഫലം

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ ബി.എസ്.സി ആന്വവല്‍ സ്‌കീം (പാര്‍ട്ട് I & II ഏപ്രില്‍ 2021 സെഷന്‍ )സപ്ലിമെന്ററി പരീക്ഷാ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 22 വരെ അപേക്ഷിക്കാവുന്നതാണ്.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി പരീക്ഷയുടെ (2019 സ്‌കീം)ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എംബിഎ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എം.ബി.എ. വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. താല്‍പര്യമുള്ളവര്‍ 30-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും മെയ് 5-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. പ്രവേശന വര്‍ഷം, സ്‌കീം, സെമസ്റ്റര്‍ തുടങ്ങിയ വിവരങ്ങളും രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസ് വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

എം.എഡ്. 1, 3 സെമസ്റ്റര്‍ ഡിസംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 26 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും സപ്തംബര്‍ 2021 സപ്ലിമെന്ററി പരീക്ഷകളും 18-ന് തുടങ്ങും.

സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ., എം.കോം. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 11-ന് നടക്കും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എം.എം.സി. ഏപ്രില്‍ 2021 റഗലുര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി. (യൂണിറ്ററി) എട്ടാം സെമസ്റ്റര്‍ ബി.ബി.എ. – എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

MG University Announcements: എംജി സർവകലാശാല

എം.എസ്.സി. – അപ്ലൈഡ് ജിയോളജി പ്രവേശനം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പഠന വകുപ്പായ സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് നടത്തുന്ന എം.എസ്.സി. – അപ്ലൈഡ് ജിയോളജി പ്രോഗ്രാമിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇതിലേക്കുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 25 വരെ wwww.cat.mgu.ac.in എന്ന വൈബ്‌സൈറ്റ് മുഖേന ഓൺലൈനായി നടത്താം. പൊതുവിഭാഗത്തിന് 1100 രൂപയും എസ്.സി. / എസ്.റ്റി. വിഭാഗത്തിന് 550 രൂപയുമാണ് അപേക്ഷാ ഫീസ്. എൻട്രൻസ് പരീക്ഷ മെയ് 28 ന് തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. യോഗ്യത, സീറ്റുകളുടെ എണ്ണം, പ്രവേശനം സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ തുടങ്ങിയവ http://www.cat.mgu.ac.in എന്ന വെബ്‌സൈറ്റിലും 0481 2733595 എന്ന ഫോൺ നമ്പറിലും ലഭിക്കും. വിവരങ്ങൾക്ക് cat@mgu.ac.in എന്ന ഇ-മെയിൽ വിലാസം വഴിയും ബന്ധപ്പെടാവുന്നതാണ്.

പ്രാക്ടിക്കൽ പരീക്ഷ

2022 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ എം.സി.എ. (റെഗുലർ / സപ്ലിമെന്ററി/ മേഴ്‌സി ചാൻസ് – ലാറ്ററൽ എൻട്രി – സപ്ലിമെന്ററി) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ അതത് കോളേജുകളിൽ ഏപ്രിൽ എട്ടാം തിയ്യതിക്കകം നടക്കും. വിശദവിവരങ്ങൾക്ക് വിദ്യാർത്ഥികൾ അതത് കോളേജുമായി ബന്ധപ്പെടുക.

വൈവാ വോസി

നാലാം സെമസ്റ്റർ എം.എ. / എം.എസ്.സി. / എം.കോം. – പ്രൈവറ്റ് രജിസ്‌ട്രേഷൻ (2019 അഡ്മിഷൻ – റെഗുലർ – ജനുവരി 2022) പരീക്ഷയുടെ വൈവാ വോസി പരീക്ഷകൾ ഏപ്രിൽ ആദ്യ വാരം മുതൽ സർവ്വകലാശാല അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ സബ് – സെന്റർ

ഏപ്രിൽ ഏഴിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ. / ബി.കോം. (2020 അഡ്മിഷൻ – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് അനുവദിച്ചിട്ടുള്ള സബ് സെന്ററുകളുടെ വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ തങ്ങൾ രജിസ്റ്റർ ചെയ്ത കോളേജിൽ നിന്നും ഹാൾ ടിക്കറ്റ് കൈപ്പറ്റി നിർദ്ദിഷ്ട കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകണം.

വൈവാ വോസി പരീക്ഷാ ഫീസ്

എം.എ. സോഷ്യോളജി (2018 അഡ്മിഷൻ – സ്‌പെഷ്യൽ സപ്ലിമെന്ററി – പ്രൈവറ്റ് രജിസ്‌ട്രേഷൻ) വൈവാ വോസി പരീക്ഷക്ക് പിഴയില്ലാതെ ഏപ്രിൽ ആറ് വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ ഏഴിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ എട്ടിനും അപേക്ഷിക്കാം. ഫീസ് അടക്കേണ്ട രീതി/ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

കോവിഡ് സ്‌പെഷ്യൽ പരീക്ഷ

പത്താം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ്) (2016 അഡ്മിഷൻ – റെഗുലർ) പ്രോഗ്രാമിന്റെ ഇൻഫർമേഷൻ ടെക്‌നോളജി ലോ – (പേപ്പർ III) പരീക്ഷ കോവിഡ് 19 നിയന്ത്രണങ്ങൾ മൂലം എഴുതാൻ കഴിയിതിരുന്നവർക്കുള്ള സ്‌പെഷ്യൽ പരീക്ഷ ഏപ്രിൽ 12 ന് നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എസ് സി. അനലിറ്റിക്കൽ കെമിസ്ട്രി (നോൺ സി.എസ്.എസ്. അദാലത്ത് സ്‌പെഷ്യൽ – മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 19.

2020 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി. അപ്ലൈഡ് കെമിസ്ട്രി (ഓയിൽ ഫാറ്റ്‌സ് ആന്റ് ആരോമാറ്റിക്‌സ് – നോൺ സി.എസ്.എസ്. അദാലത്ത് സ്‌പെഷ്യൽ – മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 19.

Kannur University Announcements: കണ്ണൂർ സർവകലാശാല

പ്രായോഗിക പരീക്ഷ

  ഒന്നാം സെമസ്റ്റർ ബി എസ് സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷൻ ഡിസൈനിംഗ് (റഗുലർ),നവംബ൪ 2020   പ്രായോഗിക പരീക്ഷ ഏപ്രില്‍ 8, 11 എന്നീ തീയതികളിലായി കോളേജ് ഫോ൪ കോസ്റ്റ്യൂം ആന്‍ഡ് ഫാഷൻ ഡിസൈനിംഗ്, തോട്ടടയിൽ നടത്തുന്നതാണ് . ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

പരീക്ഷാ ഫലം

സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക് (സി ബി സി എസ് എസ് – റെഗുലർ) മെയ് 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധനയ്ക്കും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനും ഏപ്രിൽ 20 ,അഞ്ച് മണി വരെ അപേക്ഷിക്കാം.

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം പി.കെ രാജൻ മെമോറിയൽ ക്യാമ്പസ് ഹെൽത്ത് സെൻ്ററിൽ  സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 11.04.2022 വൈകിട്ട് 4 മണിക്ക് മുമ്പായി ക്യാമ്പസ് ഡയറക്ടറുടെ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ 9847859018

Read More: University Announcements 04 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 05 april 2022