University Announcements 04 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 04 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 04 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

എസ്.സി., എസ്.ടി. സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍, ആലപ്പുഴയില്‍ എം.കോം. റൂറല്‍ മാനേജ്‌മെന്റ് പ്രോഗ്രാം 2021 അഡ്മിഷന് എസ്.സി., എസ്.ടി., സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 6 ന് രാവിലെ 11 മണിക്ക് സെന്ററില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0477 – 2266245.

കേരളസര്‍വകലാശാലയുടെ പഠനവകുപ്പുകളില്‍ എം.എ. മ്യൂസിക്, എം.എഡ്. എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 6 ന് രാവിലെ 11 മണിക്ക് വകുപ്പില്‍ നേരിട്ട് ഹാജരാകണം.

കേരളസര്‍വകലാശാലയുടെ പഠനവകുപ്പുകളില്‍ എം.എഡ്., എം.സി.ജെ. എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 6 ന് രാവിലെ 11 മണിക്ക് വകുപ്പില്‍ നേരിട്ട് ഹാജരാകണം.

MG University Announcements: എംജി സർവകലാശാല

സെനറ്റ് തെരഞ്ഞെടുപ്പ് മാറ്റി

മഹാത്മാഗാന്ധി സർവകലാശാല സെനറ്റിലേക്കും വിദ്യാർഥി കൗൺസിലിലേക്കും യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ കൗൺസിൽ പ്രതിനിധികൾക്കായി നടത്തുന്ന തെരഞ്ഞെടുപ്പ് ഒക്‌ടോബർ 21ലേക്ക് മാറ്റി. ബന്ധപ്പെട്ട സർവകലാശാല സെക്ഷനിലെ ചില ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലും തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഒക്‌ടോബർ 11ന് നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.

അപേക്ഷാ തീയതി

മൂന്നും നാലും സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്. 2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്‌ടോബർ എട്ടുവരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 11 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 12 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ സെമസ്റ്ററിന് 30 രൂപ അപേക്ഷഫോമിന്റെ വിലയും പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായും പരീക്ഷഫീസിന് പുറമെ അടയ്ക്കണം. epay.mgu.ac.in എന്ന പോർട്ടൽ വഴി ഓൺലൈനായാണ് ഫീസടയ്‌ക്കേണ്ടത്. ബി.എ. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 4 (പരീക്ഷ)നും ബി.കോം. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 10 (പരീക്ഷ)നുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

പുതുക്കിയ പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിൽ ഒക്‌ടോബർ അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബർ എട്ടിന് നടക്കും. പരീക്ഷ സമയം, കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല.

പരീക്ഷ തീയതി

ഒന്നും രണ്ടും സെമസ്റ്റർ എം.എസ് സി. (പ്രൈവറ്റ് രജിസ്‌ട്രേഷൻ – 2018, 2017, 2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി/ 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ്) 2004-2011 അഡ്മിഷൻ (നോൺ സി.എസ്.എസ്.) റഗുലർ (കോളേജ് സ്റ്റഡി) അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ – Z204 – മൈക്രോബയോളജി ആന്റ് ഇമ്മ്യൂണോളജി എന്ന പേപ്പറിന്റെ പരീക്ഷ ഒക്‌ടോബർ 25ന് നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷഫലം

2020 നവംബറിൽ നടന്ന ഒന്നുമുതൽ എട്ടുവരെ സെമസ്റ്റർ സ്‌പെഷൽ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 നവംബറിൽ നടന്ന അവസാന വർഷ മാസ്റ്റർ ഓഫ് ഫിസിയോ തെറാപ്പി സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്‌ടോബർ 16 വരെ അപേക്ഷിക്കാം.

2021 മാർച്ചിൽ സ്‌കൂൾ ഓഫ് ബയോസയൻസസ് നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ് സി. ബയോസയൻസസ് (2019-21 – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല ഡിപ്പാർട്ട്‌മെൻറ് ഓഫ് ലൈഫ് ലോങ്ങ് ലേർണിംഗ് ആൻഡ് എക്‌സ്ടൻഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഓർഗാനിക് ഫാർമിംഗ്, ആർട്ട് ഓഫ് ഹാപ്പിനെസ്സ് , യോഗിക് സയൻസ്, എന്നീ കോഴ്‌സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിശദ വിവരത്തിന് ഫോൺ: 8301000560, 9544981839

ബി.എഡ്, പി.ജി സാധ്യതാ അലോട്ട്മെന്റ്‌ ലിസ്റ്റ്

മഹാത്മാഗാന്ധി സർവ്വകലാശാല ഒന്നാം സെമസ്റ്റർ ബി.എഡ്, ബിരുദാനന്തര – ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള സാധ്യത അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് cap.mgu.ac.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം. അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും ഓപ്‌ഷനുകൾ കൂട്ടിച്ചെർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള അവസരം ഒക്ടോബർ 8 ന് വൈകിട്ട് 4 മണി വരെ ലഭിക്കും. ഇതു വരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് അപേക്ഷിക്കുന്നതിനും ഒക്ടോബർ 8 ന് വൈകിട്ട് 4 വരെ അവസരമുണ്ട്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഹാള്‍ടിക്കറ്റ്

6-ന് ആരംഭിക്കുന്ന സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് പ്രത്യേക പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകുകയും അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കുകയും വേണം.

അഫ്‌സലുല്‍ ഉലമ പ്രിലിമിനറി രണ്ടാം അലോട്ട്‌മെന്റ്

2021-22 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 7-ന് വൈകീട്ട് 5 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസടച്ച് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരപ്രവേശനം എടുക്കണം. ഒന്നാം അലോട്ട്‌മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസടച്ചവര്‍ വീണ്ടും അടയ്‌ക്കേണ്ടതില്ല. കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്, പി.എച്ച്. ക്വാട്ട വിദ്യാര്‍ത്ഥികളുടെ പ്രവേശനം 5 മുതല്‍ 7 വരെ കോളേജുകള്‍ നടത്തുന്നതാണ്. 7-ന് ക്ലാസുകള്‍ ആരംഭിക്കും.

പി.ജി. പ്രവേശനം അപേക്ഷ തിരുത്താം

2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് ഫിസടച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം. ഡിഗ്രി രജിസ്റ്റര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ ഒഴികെ എല്ലാ വിവരങ്ങളിലും തിരുത്തലുകള്‍ വരുത്താനുള്ള സൗകര്യം രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. തിരുത്തല്‍ നടത്തുന്നവര്‍ കോളേജ്, പ്രോഗ്രാം ഓപ്ഷനുകള്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തിയതിനു ശേഷമേ അന്തിമ സമര്‍പ്പണം നടത്താവൂ. ശേഷം പ്രിന്റ്ഔട്ട് എടുത്തു സൂക്ഷിക്കുകയും തിരുത്തലുകള്‍ വന്നിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. 12-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും വയസ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളും സഹിതം ഹാജരാകണം. അടിസ്ഥാന യോഗ്യത ഇംഗ്ലീഷില്‍ പി.ജി.യും നെറ്റും.

അദ്ധ്യാപക പരിശീലനം

കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ നടത്തുന്ന പരിശീലനത്തിലേക്ക് ഒക്‌ടോബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 16 വരെ നടക്കുന്ന പരിശീലനത്തില്‍ ഏത് വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്കും പങ്കെടുക്കാം. വിശദവിവരങ്ങള്‍ വെബസൈറ്റില്‍ (ugchrdc@uoc.ac.in) ഫോണ്‍ 0494 2407350, 7351

റിസര്‍ച്ച് ഫെലോ ഒഴിവ്

സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പില്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ആക്‌സിലറേറ്റര്‍ സെന്റര്‍ സ്‌പോണ്‍സര്‍ ചെയ്ത ന്യൂക്ലിയാര്‍ ഗവേഷണ പ്രൊജക്ടില്‍ ഒരു റിസര്‍ച്ച് ഫെലോ/പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. കാലാവധി 3 വര്‍ഷം. പ്രായപരിധി 28 വയസ്. യോഗ്യത 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത എം.എസ് സി. ഫിസിക്‌സ് ബിരുദമോ തത്തുല്യയോഗ്യതയോ. താല്‍പര്യമുള്ളവര്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പ്രൊഫ. എം.എം. മുസ്തഫക്ക് ഒക്‌ടോബര്‍ 12-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. mmm@uoc.ac.in എന്ന ഇ-മെയിലിലേക്കാണ് അപേക്ഷ അയക്കേണ്ടത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുനഃപരീക്ഷ

ആറാം സെമസ്റ്റര്‍ ബി.ടെക്., കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ആന്റ് ഓപ്പറേഷന്‍ റിസര്‍ച്ച് പേപ്പറിന്റെ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനപരീക്ഷ 21-ന് നടക്കും. പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമില്ല.

പരീക്ഷാ ഫലം

ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ 2014 സ്‌കീം ആറാം സെമസ്റ്റര്‍ ബി.ടെക്. മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് ആന്റ് ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഡസര്‍ട്ടേഷന്‍ സമര്‍പ്പണം

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ നാലാം സെമസ്റ്റര്‍ സി.സി.എസ്.എസ്. പി.ജി. ഏപ്രില്‍ 2021 പരീക്ഷയുടെ ഡസര്‍ട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 13. വിദ്യാര്‍ത്ഥികള്‍ അതത് വകുപ്പ് മേധാവികള്‍ക്ക് നിശ്ചിത സമയത്തു തന്നെ ഡസര്‍ട്ടേഷന്‍ സമര്‍പ്പിക്കേണ്ടതാണ്.

പരീക്ഷ മാറ്റി

11-ന് തുടങ്ങാനിരുന്ന ജൂലൈ 2020 പ്രിലിമിനറി ക്വാളിഫൈയിംഗ് / കോഴ്‌സ് വര്‍ക്ക് പരീക്ഷ (പി.ക്യു.ഇ.) യും 6-ന് നടത്താനിരുന്ന 2017 പ്രവേശനം ആറാം സെമസ്റ്റര്‍ ബി.സി.എ.യുടെ ആന്‍ഡ്രോയ്ഡ് പ്രോഗ്രാമിംഗ് പരീക്ഷയും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസുകൾ

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ 2021-22 അധ്യയന വർഷത്തെ ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസുകൾ ഓൺലൈൻ രീതിയിൽ 2021 ഒക്ടോബർ 06 മുതൽ ആരംഭിക്കുന്നതായിരിക്കും.

യു ജി സി – എച് ആർ ഡി സി കോഴ്സുകൾ

കണ്ണൂർ സർവകലാശാല യു ജി സി – എച് ആർ ഡി സി ക്കു 2021-22 വർഷത്തിൽ യു ജി സി അനുവദിച്ച കോഴ്സുകളിൽ താഴെ പറയുന്ന കോഴ്സുകൾക്ക് സർവകലാശാല – കോളേജ് അധ്യാപകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

ഇന്റർ ഡിസിപ്ലിനറി റിഫ്രഷർ കോഴ്സ് ഇൻ ടീച്ചർ എഡ്യൂക്കേഷൻ 22-10-2021 നു തുടങ്ങി 04-11-2021നു അവസാനിക്കും. ഈ കോഴ്സിനുള്ള അപേക്ഷകൾ 13-10-2021 വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കും.

ഷോർട് ടേo കോഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്‌മന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് 09-11-2021 നു തുടങ്ങി 15-11-2021നു അവസാനിക്കും. ഈ കോഴ്സിനുള്ള അപേക്ഷകൾ 27-10-2021 വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കും.

വെബ്‌സൈറ്റിൽ റെജിസ്ട്രേഷൻ പേജിൽ ടീച്ചർ രെജിസ്‌ട്രേഷൻ നടത്തി വീണ്ടും ലോഗിൻ ചെയ്തു കോഴ്സ് തിരഞ്ഞെടുത്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഓൺലൈൻ ലൈവ് സെഷൻ മുഖാന്തിരമാണ് ക്ലാസ് നടത്തുന്നത്. പരിമിതമായ സീറ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫീസ് അടച്ച രസീതിന്റെ വിവരങ്ങൾ നൽകുന്നതിനുള്ള ലിങ്ക് അപേക്ഷകർ നൽകിയ ഈമെയിലിലേക്ക് അയച്ചുകൊടുക്കുന്നതാണ്. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www. kannuruniversity.ac.in) ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കു അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഇ-മെയിലിൽ അറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രം റെജിസ്ട്രേഷൻ ഫീ അടച്ചാൽ മതി. ഒരിക്കൽ നൽകിയ ഫീ ഒരു കാരണവശാലും തിരികെ നൽകുന്നതല്ല.

ഏക ജാലക സംവിധാനത്തിൽ ഉൾപ്പെടാത്ത പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു

കണ്ണൂർസർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതും സർവ്വകലാശാലയുടെ ഏക ജാലക സംവിധാനത്തിൽ ഉൾപ്പെടാത്തതുമായ (1) ഡോൺ ബോസ്‌കോ കോളേജ് ,അങ്ങാടിക്കടവ് (2) എസ് ഇ എസ് കോളേജ് ശ്രീകണ്ഠപുരം എന്നിവിടങ്ങളിലെ 2021 -22 വർഷത്തെ MA Journalism & Mass Communication പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. 2021 October 12 വരെ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.ഇത് സംബന്ധിച്ച വിശദ വിവരങ്ങൾക്ക് അതത് കോളേജുമായി ബന്ധപ്പെടാവുന്നതാണ്.

പരീക്ഷാഫലം

ഒന്നാം വർഷ എം.എസ്.സി , എം.എ.ഇംഗ്ലീഷ് /അറബിക്/ഹിസ്റ്ററി/ഇക്കണോമിക്‌സ് റെഗുലർ (ജൂൺ 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോസ്റ്റാറ്റിനുമുള്ള അപേക്ഷകൾ 20.10.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം

ബി .എഡ്. പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.എഡ് (ഏപ്രിൽ 2021) പരീക്ഷ 21.10.2021 ന് ആരംഭിക്കുന്നതാണ്

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 04 october 2021

Next Story
Victers Channel Timetable October 05: വിക്ടേഴ്‌സ് ചാനൽ, ഒക്ടോബർ 05 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X