scorecardresearch
Latest News

University Announcements 04 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 04 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 04 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 04 Novermber 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ്

സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ/യു.ഐ.റ്റി./ ഐ.എച്ച്.ആര്‍.ഡി. കോളേജുകളിലെ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നവംബര്‍ അഞ്ചിനു പാളയത്തെ സര്‍വകലാശാല സെനറ്റ് ഹാളില്‍ നടത്തും. കൊല്ലം, ആലപ്പുഴ മേഖലയിലെ സ്‌പോട്ട് അലോട്ട്‌മെന്റിനു ശേഷവും ഒഴിവുളള സീറ്റുകള്‍ തിരുവനന്തപുരം മേഖലയിലെ സ്‌പോട്ട് അലോട്ട്‌മെന്റില്‍ നികത്തും. വിവിധ മേഖലകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സര്‍വകലാശാല വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കും.

പരീക്ഷാ ഫലം

മേയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്‌സ് ആന്‍ഡ് ടാക്‌സ് പ്രൊസീജിയര്‍ ആന്‍ഡ് പ്രാക്ടീസ്, ബി.കോം. കൊമേഴ്‌സ് ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് (സപ്ലിമെന്ററി – 2016 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് – 2015 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മാര്‍ച്ചില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. മേഴ്‌സി ചാന്‍സ് (2013 അഡ്മിഷന് മുന്‍പ് – 2010, 2011, 2012 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മാര്‍ച്ചില്‍ നടത്തിയ എം.ഫില്‍. എക്കണോമിക്‌സ് (2020 21 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈം ടേബിള്‍

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2017 അഡ്മിഷന്‍), നവംബര്‍ 2022 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മ പരിശോധന

ജൂണില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേകഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹാള്‍ടിക്കറ്റുമായി നവംബര്‍ 7, 8, 9 തീയതികളില്‍ റീവാല്യുവേഷന്‍ സെക്ഷനില്‍ (ഇ.ജെ.10) എത്തണം.

പരീക്ഷാ ഫീസ്

ഡിസംബറില്‍ നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി.(റെഗുലര്‍/സപ്ലിമെന്ററി/മേഴ്‌സിചാന്‍സ്) പരീക്ഷയ്ക്ക് പിഴ കൂടാതെ 15 വരെയും 150 രൂപ പിഴയോടെ നവംബര്‍ 18 വരെയും 450 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ അപേക്ഷ

സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിന്റെ നവംബര്‍ 25 ന് ആരംഭിക്കുന്ന എല്‍.എല്‍.എം. (ദ്വിവത്സരം- സി.എസ്.എസ്, 2021 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് 16 വരെ സര്‍വകലാശാല പെയ്മെന്റ് പോര്‍ട്ടലിലൂടെ ഫീസ് അടയ്ക്കാം. പിഴയോടു കൂടി 17 നും സൂപ്പര്‍ ഫൈനോടു കൂടി 18 നും ഫീസ് സ്വീകരിക്കും. അപേക്ഷ വകുപ്പ് ഓഫീസില്‍ 18ന് വൈകുന്നേരം നാലുവരെ നല്‍കാം.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ വിവിധ ത്രിവത്സര എല്‍.എല്‍.ബി. പ്രോഗ്രാമുകളുടെ റഗുലര്‍, സപ്ലിമെന്ററി, മെഴ്സി ചാന്‍സ് പരീക്ഷകള്‍ക്ക് നവംബര്‍ ഒന്‍പതു വരെ അപേക്ഷ നല്‍കാം. പിഴയോടെ നവംബര്‍ 10 നും സൂപ്പര്‍ ഫൈനോടെ 11 നും അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.

ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ (2021 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷന്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ ഒന്നാം മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്), മാസ്റ്റര്‍ ഓഫ് അപ്ലൈഡ് സയന്‍സ് ഇന്‍ മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ (2011 മുതല്‍ 2015 വരെ അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2009 മുതല്‍ 2010 വരെ അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് നവംബര്‍ 21 വരെ അപേക്ഷ നല്‍കാം. പിഴയോടെ 22 നും സൂപ്പര്‍ ഫൈനോടെ 23 നും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

നവംബര്‍ 30ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.പി.ഇ.എസ് (നാല് വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം, 2021 അഡ്മിഷന്‍ റഗുലര്‍, 2020, 2019, 2018, 2017, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് 15 വരെ അപേക്ഷ നല്‍കാം. പിഴയോടെ 16 നും സൂപ്പര്‍ഫൈനോടെ 17 നും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പുതുക്കിയ പരീക്ഷാ തീയതി

മാറ്റിവച്ച രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ് യു.ജി റെഗുലര്‍, പ്രൈവറ്റ് പരീക്ഷകള്‍ നവംബര്‍ 24 ന് നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ ബി.വോക് പ്രിന്റിങ് ടെക്നോളജി (2021 അഡ്മിഷന്‍ റഗുലര്‍ – ഓഗസ്റ്റ് 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 18 ന് പാലാ, സെന്റ് തോമസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ എന്‍ജിനീയറിങ് കോളജിലെ ഏഴാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബികോം/ബിബിഎ(സിബിസിഎസ്എസ് റഗുലര്‍, സിയുസിബിസിഎസ്എസ് സപ്ലിമെന്ററി ഏപ്രില്‍ 2022/2021/2020 പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2018 റഗുലര്‍ പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഇലക്ട്രോണിക്സ് നവംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി ജൂണ്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

സീറ്റൊഴിവ്

സി.സി.എസ്.ഐ.ടി വടകര സെന്ററില്‍ ബിസിഎ, എം.സി.എ, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് നവംബര്‍ അഞ്ചിന് നാല് മണിക്ക് മുമ്പ് ലേറ്റ് രജിസ്ട്രേഷന്‍ നടത്തി പ്രവേശനം നേടാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് ആവശ്യമില്ല. ഫോണ്‍ 9447150936, 9446993188.പി.ആര്‍.

പരീക്ഷ പുനക്രമീകരിച്ചു

സര്‍വകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ സിസിഎസ്എസ് പിജി റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2022 പരീക്ഷ നവംബര്‍ 14 -ന് ആരംഭിക്കും.

പരീക്ഷ

കോളജുകള്‍/വിദൂരവിദ്യാഭ്യാസ വിഭാഗം/പ്രൈവറ്റ് രജിസ്ട്രേഷന്‍ 2017 & 2018 പ്രവേശനം ബിഎ/ബി.എസ്.സി/ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റീവ് പാറ്റേണ്‍/ബിസിഎ/ബിഎ അഫ്സല്‍ ഉല്‍ ഉലമ/ഓപണ്‍കോഴ്സ് (സിയുസിബിസിഎസ്എസ്-യുജി) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബര്‍ 2022 പരീക്ഷ നവംബര്‍ 21ന് ആരംഭിക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

സ്‌പോട്ട് അഡ്മിഷന്‍

മാങ്ങാട്ടുപറമ്പ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പഠനവകുപ്പിലെ പി ജി ഡി ഡി എസ് എ (പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്) കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. എല്ലാ വിഭാഗത്തിലും പെട്ട യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ഏഴിനു രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പഠനവകുപ്പില്‍ നടത്തുന്ന സ്‌പോട്ട് അഡ്മിഷനില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.

പരീക്ഷാ ഫലം

അഞ്ചും ഒന്നും സെമസ്റ്റര്‍ ബി. എ. എല്‍എല്‍. ബി. (റെഗുലര്‍/ സപ്ലിമെന്ററി), നവംബര്‍ 2021 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകര്‍പ്പിനും നവംബര്‍ 16 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലര്‍), ജനുവരി 2022 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകര്‍പ്പിനും നവംബര്‍ 15 വരെ അപേക്ഷിക്കാം.

രണ്ടാം വര്‍ഷ അഫ്‌സല്‍ ഉല്‍ ഉലമ പ്രിലിമിനറി (സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), ഏപ്രില്‍ 2022 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനക്കും പകര്‍പ്പിനും നവംബര്‍ 18 വരെ അപേക്ഷിക്കാം. ഗ്രേഡ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

എ പി സിയും ഫീസ് സ്റ്റേറ്റ്‌മെന്റും പുനഃസമര്‍പ്പിക്കണം

അഞ്ചാം സെമസ്റ്റര്‍ ബിരുദ (നവംബര്‍ 2022) റെഗുലര്‍ പരീക്ഷാര്‍ഥികളുടെ എ.പി.സി.യും പുതുക്കിയ ഫീസ് സ്റ്റേറ്റ്‌മെന്റും പുനഃസമര്‍പ്പിക്കണം. ഇതിനുള്ള ലിങ്കുകള്‍ നവംബര്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും. വിശദമായ സര്‍ക്കുലര്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്ക്

അഞ്ചാം സെമസ്റ്റര്‍ ബിരുദ (നവംബര്‍ 2022) പരീക്ഷകളുടെ ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് നവംബര്‍ 24 മുതല്‍ ഡിസംബര്‍ രണ്ടു വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും. വിശദമായ സര്‍ക്കുലര്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 04 november 2022